മാന്റീസ് Like

” ഡാ നീ എന്ത് തേങ്ങയാണ് ഇന്ന് ഗ്രാവ്ണ്ടിൽ കാണിച്ചത്…… ഇതിലും ഇതിലും നല്ലത് നീ പോത്തയെ പിടിക്കാൻ പോണതാണ്”

” ശെരിയാ ജയിക്കേണ്ട കളിയാണ് നീ കാരണം തോറ്റത് ”

” നിനക്ക് പറ്റില്ലെങ്കിൽ പറഞ്ഞൂടായിരുന്നോ ഞാൻ അങ്ങോട്ട് ഓടി വന്നതാണല്ലോ ”

ഏത് സമയത്ത് ആണ്‌ ദൈവമേ ഇവമാരുടെ കൂടെ കളിക്കാൻ പോകാൻ തോന്നിയത്. ഞാൻ സ്വയം പാഴിച്ചു. ഫ്ലോഡ്‌ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റ്കൾ നമ്മുടെ നാട്ടിൽ നടത്തി തുടങ്ങിയ സമയം . നമ്മുടെ നാട്ടിൽ ആദ്യമായി നടത്തുന്ന നെറ്റ് ക്രിക്കറ്റ്‌ ആയത് കൊണ്ട് ആണ്‌ എന്നെയും ടീമിൽ എടുക്കാൻ പറഞ്ഞത്. പക്ഷെ അത് ഇപ്പോൾ വിനയായി. ലാസ്റ്റ് ഓവരിൽ എനിക്ക് വന്ന ഒരു ക്യാച്ച് ഞാൻ മിസ്സ്‌ ആക്കി. വൈകുന്നേരം വയലിൽ ക്രിക്കറ്റ്‌ കളിക്കുമ്പോൾ എയറിൽ നിൽക്കുന്ന ബോൾ നോക്കുമ്പോൾ മുന്നിൽ ചിരിച്ചു നിൽക്കുന്ന സൂര്യൻ നമ്മളെ ഒരു നിമിഷം ഒന്ന് അന്ധൻ ആക്കും പക്ഷെ നമ്മൾ നോട്ടം മാറ്റിയാൽ കുറച്ച് നേരം ഒരു പുകച്ചിൽ ഉണ്ടാകുമെന്നലത്തെ വേറെ കുഴപ്പം ഒന്നും വരില്ലായിരുന്നു. പക്ഷെ ഇത്‌ അങ്ങനെ അല്ലാലോ സ്റ്റേഡിയത്തിന് ചുറ്റും ഹൈമസ് ലൈറ്റ് അല്ലെ. അതിലോട്ടു എങ്ങാനും കണ്ണ് ഉടക്കിയാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല.

കൂട്ടുകാരൻമാർ പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. കളികഴിഞ്ഞു എല്ലാവരും കൂടെ ക്ലബ്ബിൽ ഒന്ന് ഇരിക്കാറുണ്ട്. പക്ഷെ ഇന്ന് അതിനൊന്നും ഞാൻ നിന്നില്ല നേരെ വീട്ടിലേക്ക് നടന്നു.

പക്ഷെ വീട്ടിൽ അതിലും വലിയ പൂകിലയിരുന്നു എന്നെ കാത്തിരുന്നത്. എന്നെയും കത്ത് മുറ്റത്ത്‌ നിൽക്കുന്ന അമ്മയെ ഞാൻ ദുരെ നിന്നെ കണ്ടിരുന്നു. അമ്മയുടെ കയ്യിൽ ഒരു മുട്ടൻ വടിയും ഉണ്ടായിരുന്നു.

അമ്മയുടെ കയ്യിൽ കിട്ടിയാൽ ഇന്ന് നാടു വെള്ളമയത് തന്നെ ഞാൻ. ഞാൻ വളരെ പതുക്കെ നടന്ന് വീട്ടിലെത്തി. അമ്മ വടിയും ആയി എന്റെ അടുത്ത് എത്തിയതും ഞാൻ വീട്ടിനുള്ളിലെക്ക് ഒറ്റ ഓട്ടം. ഞാൻ നേരെ ചെന്ന് എന്റെ മുറിയിൽ കയറി വാതിൽ അടച്ചു.
” ഡാ ഇറങ്ങി വരാൻ ….. ഇന്ന് നിന്റെ അവസാനം ആണ്‌……. സമയം എത്ര ആയെന്ന നിന്റെ വിചാരം …….. ഈ കല്യാണ പ്രായമായ പെണ്ണും ഞാനും ഇവിടെ ഒറ്റക്ക് ആണെന്ന വല്ല ചിന്തയും നിനക്ക് ഉണ്ടോ ”

എന്നെ തല്ലാൻ പറ്റാത്തത് കൊണ്ട് അമ്മ സെന്റി ഇറക്കി തുടങ്ങി. വല്ലത്തൊരു ദിവസം ആണല്ലോ ദൈവമേ ഇന്ന്.

” ഡാ ഇറങ്ങി വരാൻ …… വല്ലതും കഴിച്ചിട്ട് കിടക്ക് ”

” ഓ വേണ്ടമേ…. ഞാൻ കഴിച്ചതാ ”

” വേണ്ടല്ലോ ……. ഞാൻ വെള്ളം ഒഴിക്കാൻ പോകുക ആണേ…. പിന്നെ ഇറങ്ങി വന്ന് ഒന്നും ചോദിക്കരുത് ”

അമ്മയോട് വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ വയറു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. പുല്ല് രണ്ട് ആടി കിട്ടിയാലും വിശന്നു കിടക്കണ്ടായിരുന്നു. ഞാൻ വയറും തടവി കട്ടിലിലേക്ക് കിടന്ന്. കുറച്ച് കഴിഞ്ഞ് എന്റെ ട്രാക്ക് സ്യൂട്ടിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാൻ അറിഞ്ഞു. കളിക്കൻ നേരം സൈലന്റ് ആക്കിയതാ.. അഞ്ജലി ആയിരുന്നു അത്. അഞ്‌ജലി എന്റെ പ്രണയിനി. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു എനിക്ക് ഇഷ്ട്ടം ആണ് അവളെ പക്ഷെ ഈ അടുത്ത സമയം തൊട്ടാണ് ഫോൺ വിളി തന്നെ തുടങ്ങിയത്. ഞാൻ ഫോൺ അറ്റന്റ് ചെയ്‌തു.

” എവിടെ ആയിരുന്നെടാ നീ….. ഞാൻ എത്ര തവണ വിളിച്ചു എന്നറിയുമോ…. ”

” ഇന്നൊരു ടൂർണമെന്റ് ഉണ്ടായിരുന്നു മോളെ…. ഫോൺ ഇപ്പോൾ കയ്യിൽ എടുത്തതെ ഉള്ളു. അപ്പോഴാ നീ വിളിച്ചത് ”

” എന്നിട്ട് ടൂർണമെന്റ് എങ്ങനെ ഉണ്ടായിരുന്നു ”

” അത് പിന്നെ പൊളിക്കുല്ലേ …… നിന്റെ ചേട്ടൻ അല്ലെ കളിക്കാൻ ഇറങ്ങിയത് ”

” ചുമ്മാ തള്ളല്ലേ ”

” സത്യം…… ഞാൻ ഇന്ന് ഫുൾ സിക്സും ഫോറും ആയിരുന്നു….. പിന്നെ വീട്ടിൽ വന്നപ്പോൾ അമ്മ എന്നെ സിക്സ് അടിക്കാൻ കത്ത് നിൽക്കുക ആയിരുന്നു. ”

” എന്നിട്ട് അമ്മയുടെ കൈയിൽ നിന്നും നല്ലത് കിട്ടിയോ “
” തല്ല് കിട്ടിയില്ല പക്ഷെ പട്ടിണി ആണ്‌ ”

“അശോട…… അപ്പൊ ഒന്നും കഴിച്ചില്ല ”

” ഇല്ല ….. നിന്റെ വീട്ടിൽ എന്തേലും കഴിക്കാൻ കാണുമോ ”

” ഇവിടെ ചപ്പാത്തിയും ഉള്ളി കറിയും ആയിരുന്നു …. തല എണ്ണിയാ അമ്മ ചപ്പാത്തി ചുടുന്നത് അത് തീർന്ന് കാണും ”

” മ്മ്മ് എനിക്ക് വിശക്കുന്നെ……… ഞാൻ ഇപ്പോൾ അങ്ങോട്ട് വന്നാൽ നീ എനിക്ക് വല്ലതും ഉണ്ടാക്കി തരുമോ ”

” ഇവിടെയോ….. ഒന്ന് പോയെ……. ”

” അപ്പൊ എന്നോട് അത്രയേ സ്നേഹം ഉള്ളു അല്ലെ “..

” അങ്ങനെ അല്ലടാ … ഇവിടെ അമ്മയൊന്നും ഉറങ്ങിയിട്ടില്ല ”

” അപ്പൊ അമ്മ ഉറങ്ങുമ്പോൾ വിളിക്ക് ഞാൻ വരാം ”

” പോടാ അവിടെന്ന്….. ”

അവളോട് സംസാരിച്ചാൽ സമയം പോണത് അറിയില്ല. കുറെ കഴിഞ്ഞ് അവൾ പറഞ്ഞു ”

” ഡാ നീ ഫോൺ കട്ട്‌ ചെയ്തേ അമ്മ കഥകിൽ മുട്ടുന്നു ”

ഞാൻ ഫോൺ കട്ടിലിൽ ഇട്ടു. മലർന്ന് കിടന്നു അപ്പോഴും ഫോണിന്റെ ലൈറ്റ് ഓഫാവാത്തത് കണ്ട് ഞാൻ അതെടുത്തു ചെവിയിൽ വെച്ചു.

അവളും അവളുടെ അമ്മയും സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.

” അമ്മ ഇപ്പോൾ പോയാൽ എപ്പോ തിരിച്ചു വരും ”

” ഞാൻ നോക്കട്ടെ മോളെ….. നമ്മൾ വിവരം അറിഞ്ഞിട്ട് അങ്ങോട്ട് ചെന്നില്ലെങ്കിൽ അവർ എന്ത് വിചാരിക്കും… മോൾ വാതിൽ അടച്ചു കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പുറത്തും ഇപ്പറത്തും ആളുകൾ ഉള്ളതല്ലേ ”

കുറച്ച് നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്ത്. അങ്ങോട്ട് വിളിച്ചു.

” എന്താടാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ ”

” നിന്റെ അമ്മ എവിടെ പോയി ”

” നീ എങ്ങനെ അറിഞ്ഞു ”

” അതൊക്കെ അറിയും ….. നീ പറ ”

” അമ്മയുടെ ഒരു റിലേറ്റീവ് സുഖമില്ലാതെ കിടപ്പുണ്ട് ഇപ്പോൾ സീരിയസ് ആണെന്നും പറഞ്ഞു ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്… അവരുടെ വീട് വരെ പോയതാ “
” മ്മ് അപ്പൊ ശെരി നീ കടക് അടച്ചു കിടന്നോ ”

” ഓക്കേ ഡാ ”

ഫോൺ കട്ട്‌ ചെയ്ത ഉടനെ ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. പതിയെ വാതിൽ തുറന്നു. അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി. എന്നിട്ട് അവളുടെ വീട്ടിലേക്ക് ഉള്ള ഒരു കിലോമീറ്റർ ഞാൻ ഒറ്റ ഓട്ടത്തിൽ എത്തി.

അവളുടെ വീടിന്റെ മാതില് ചാടി അവരുടെ പറമ്പിൽ നിന്നു കൊണ്ട് ഞാൻ അവളെ ഫോൺ ചെയ്തു.

ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.

” എന്താടാ ”

” നീ വാതിൽ ഒന്ന് തുറന്നെ ”

” ഏത് വാതിൽ…. നീ എന്തക്കയ ഈ പറയുന്നത്”

” ഡി നീ നിന്റെ വീടിന്റെ വാതിൽ തുറക്കാൻ ”

” എന്ത് ”

കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് അവളുടെ വീടിന്റെ ഒരു ജന്നൽ തുറന്നു.

” നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് ”

” നീ ഇവിടെ ഒറ്റക്ക് അല്ലെ…. നിന്നെ ഒറ്റക്ക് ആക്കി ഞാൻ എങ്ങനെയെ ഉറങ്ങുന്നത് ”

Leave a Reply

Your email address will not be published. Required fields are marked *