വർഷങ്ങൾക്ക് ശേഷം – 3അടിപൊളി  

വർഷങ്ങൾക്ക് ശേഷം 3

Varshangalkku Shesham 3 | Author : Verum Manoharan

[ Previous Part ] [ www.kambi.pw ]


നഷ്ട്ടപ്പെട്ടത് എന്തോ കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി. അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ടു, റോഷൻ പ്രമോദ് പറഞ്ഞ ആ പേര് മനസ്സിൽ പറഞ്ഞുറപ്പിച്ചു, “സന്ധ്യ”.


പക്ഷെ സന്ധ്യ ഒരു ഫോർമാലിറ്റി എന്ന പോലെ വല്യ താൽപര്യമില്ലാതെയാണ് അവനെ നോക്കി ചിരിച്ചത്. ഇതെന്താ ഈ പെണ്ണ് ഇങ്ങനെ..! അപ്പോ കുറച്ച് മുൻപ് സംഭവിച്ചതൊക്കെയും തനിക്ക് മാത്രമായിരുന്നോ അനന്യസാധാരണ നിമിഷങ്ങളായി അനുഭവപ്പെട്ടത്..!! ചെറിയൊരു ഗ്യാപ്പ് കിട്ടിയതും അലവലാതി ചിന്തിച്ചു കാട് കയറി.

റോഷൻ അവളുടെ മുഖത്തേക്ക് ശരിക്കും ഒന്നൂടെ നോക്കി. തൊട്ടറിവല്ലേ ഉള്ളൂ കണ്ടറിവില്ലല്ലോ..! നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ ആവറേജ് പൊക്കത്തിലും അൽപം താഴെയാണെന്നത് ഒഴിച്ചാൽ സന്ധ്യ അതീവ സുന്ദരിയാണ്. ഏത് മലരമ്പനേയും ഒറ്റ ഏറിന് വീഴ്ത്താൻ കെൽപ്പുള്ള അപ്സരസ്സ്. നിറം കൊണ്ടും ശരീരം കൊണ്ടും അവളവനെ പഴയ മംഗളം വാരികയിൽ കാണാറുള്ള വരച്ച സ്ത്രീരൂപങ്ങളെ ഓർമ്മിപ്പിച്ചു. ആരാണാവോ അതെല്ലാം വരയ്ക്കുന്നത്.. അലവലാതി ചിന്തകളെ വേറെ ഒരു വഴിക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

റോഷൻ സന്ധ്യയിലേക്ക് തന്നെ തിരികെ വന്നു. അവളുടെ കണ്ണുകൾ ആൾകൂട്ടത്തിൽ മറ്റെന്തോ തിരയുകയാണെന്ന് അവന് തോന്നി. ഒരുപക്ഷെ അത് തന്നെ തന്നെയായിരിക്കുമോ..! പുറകിൽ നിന്നത് താനാണെന്ന് അറിയാത്തത് കൊണ്ടാകുമോ അവൾ അങ്ങനെ പ്രതികരിച്ചത്..!! റോഷന്റെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു വെട്ടം തെളിഞ്ഞു. ആ ചിന്ത ഉറപ്പിക്കാനായി തന്നെ അവൻ അവൾക്ക് നേരെ ഷേക്ക്‌ഹാൻഡിന് കൈ നീട്ടി. വളരേ സ്വാഭാവികമെന്നോണം തനിക്ക് കൈ തന്ന അവളെ നോക്കി, ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന മീശരോമം തുടച്ചുനീക്കാൻ റോഷൻ ആംഗ്യം കാണിച്ചു. ആംഗ്യം കണ്ട് സന്ധ്യ ആദ്യം ഒന്ന് അമ്പരന്നു. എന്നാൽ അടുത്ത നിമിഷം, അവളുടെ കണ്ണിൽ അസാധാരണമായ ഒരു തിളക്കം കടന്നുവന്നു. അത് റോഷൻ കാണുകയും ചെയ്തു. ചെറിയ ലജ്ജയോടെ അവൾ തന്റെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന റോഷന്റെ മീശരോമം തുടച്ചു കളഞ്ഞു. ” ട്യൂബ് ലൈറ്റ്.. ഇപ്പോഴേ കത്തിയുള്ളു” അലവലാതി മൊഴിഞ്ഞു.

“ഇത് റോഷൻ.. Directly imported from Bangalore.. നീയും ഒന്ന് ആശാനെ പരിചയപ്പെട്ട് വച്ചേക്ക്”, പ്രമോദ് തമാശാരൂപേണ റോഷനെ സന്ധ്യക്ക് തിരിച്ചും പരിചയപ്പെടുത്തി.

പ്രമോദിന്റെ പറച്ചില് കേട്ട്, അതുവരെ മുഖത്ത്‌ കാണാത്ത ഒരു നാണത്തോടെ സന്ധ്യ റോഷനെ നോക്കി മന്ദഹസിച്ചു. “അതൊക്കെ എപ്പഴേ പരിചയപ്പെട്ട് ബോധിച്ചു”, പ്രമോദിന്റെ പറച്ചില് കേട്ട് അലവലാതി വീണ്ടും മൊഴിഞ്ഞു.

കുറച്ചു നേരം അവിടെ തന്നെ നിന്ന് പ്രമോദിന്റെ കത്തിയടി സഹിച്ച ശേഷം, സന്ധ്യയോട് യാത്ര പറഞ്ഞ് പ്രമോദിന്റെ കൂടെ റോഷനും പാടത്തേക്ക് നടന്നു. നടന്ന് നീങ്ങും നേരം പ്രമോദ് കാണാതെ റോഷൻ ഒരു വട്ടം കൂടി സന്ധ്യയെ തിരിഞ്ഞു നോക്കി. അവൾ അവനേയും. രണ്ടുപേരും പരസ്പരം പുഞ്ചിരിച്ചു. അന്നേരം ഒരു വലിയ ദീപാരാധന തൊഴുതിറങ്ങിയതിന്റെ തെളിച്ചം ഇരുവരുടെയും കണ്ണുകളിൽ കാണാമായിരുന്നു.

മാവിൻച്ചുവട്ടിൽ എത്തിയ പ്രമോദും റോഷനും പക്ഷെ വിമലിനെയും അച്ചുവിനെയും അവിടെയെങ്ങും കണ്ടില്ല. കിലുക്കികുത്ത് കളിക്കുന്നവരിൽ പരിചയമുള്ള ഒരു പയ്യനോട് തിരക്കിയപ്പോൾ, അച്ചു കുറച്ചു മുന്നേ ബൈക്കും എടുത്തു എങ്ങോട്ടോ പോയി എന്നറിഞ്ഞു. ലേശം ഉത്ക്കണ്ഠയോടെ റോഷൻ ഫോണടുത്ത് അച്ചുവിനെ ഡയൽ ചെയ്തു. “നിങ്ങൾ ഡയൽ ചെയ്ത കസ്റ്റമർ ഇപ്പോൾ പരിധിക്ക് പുറത്താണ്”, റെക്കോർഡ് ചെയ്യപ്പെട്ട കിളിനാദം മറുപടി നൽകി…

“പുല്ല്”, റോഷൻ ഉടനെ അടുത്തവനെ വിളിച്ചു. ഇത്തവണ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അടുത്ത് നിന്നും എവിടെയോ വിമലിന്റെ ഫോൺ റിംഗ് ചെയ്യുന്നത് അവൻ കേട്ടു. റോഷൻ തിരിഞ്ഞു, ശബ്ദം കേട്ട ഭാഗത്തേക്ക് നടക്കാൻ തുടങ്ങി. പുറകെ പ്രമോദും. അവിടെ കണ്ട കാഴ്ച്ച പക്ഷെ കോമഡിയായിരുന്നു. അടിച്ചു വാളും വച്ചു ഉടുതുണിക്ക് മറുതുണിയില്ലാതെ കുറ്റിക്കാട്ടിൽ കിടക്കുന്ന വിമൽ… റോഷൻ വിമലിന്റെ അടുത്ത് ചെന്നു അൽപം ഉറക്കെ, ശക്തിയിൽ തട്ടിവിളിക്കാൻ തുടങ്ങി.

റോഷൻ : “ ഡാ.. വിമലേ.. എണീക്കെടാ..”

“മുഖ്യമന്ത്രി.. രാജി വക്കണം.”, അബോധവസ്ഥയിൽ വിമൽ എന്തോ വിളിച്ചു പറഞ്ഞു.

“അടിപൊളി..!”, വിമലിന്റെ മറുപടി കേട്ടതും പ്രമോദ് ഒരു കമന്റ് പാസ്സാക്കി.

ഇനി എന്തു ചെയ്യുമെന്ന ഭാവത്തിൽ റോഷൻ പ്രമോദിനെ നോക്കി. റോഷന്റെ നോട്ടം കണ്ട പ്രമോദ് വിമലിന് നേരെ ഒന്നൂടെ തിരിഞ്ഞു. ശേഷം അവന്റെ അവസ്ഥ നോക്കി ഒരു ദീർഘശ്വാസം എടുത്ത് വിട്ടു.

*** *** *** *** ***

വീട്ടിൽ, വിമലിന്റെ അമ്മ; ഭാർഗ്ഗവിക്ക് ചോറ് വിളമ്പിക്കൊടുത്ത ശേഷം അഞ്ജു വിമലിനെ ഒരിക്കൽ കൂടി ഡയൽ ചെയ്തു നോക്കി. റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും ഫോൺ എടുക്കുന്നില്ല.

“അവൻ ഇതുവരെ എത്തിയില്ലേടി..?”, ചോറ് കഴിക്കുന്നതിനിടയിൽ ഭാർഗ്ഗവി ചോദിച്ചു. ഒപ്പം മറുപടി കേൾക്കാനായി തന്റെ പാതിമാത്രം കേൾവിയുള്ള ചെവി അവർ കൂർപ്പിച്ചുപിടിച്ചു.

“ഇപ്പോ വരും അമ്മേ”, ഭാർഗ്ഗവിക്ക് കേൾക്കാൻ വേണ്ടി അൽപം ഉച്ചത്തിൽ മറുപടി പറഞ്ഞുകൊണ്ട് അഞ്ജു വിമലിനെ ഒന്നൂടെ ഡയൽ ചെയ്തു. ഈ സമയം വിമലിന്റെ റിംഗ് ടോണും മീട്ടിക്കൊണ്ട്, ഒരു ഇന്നോവ അവരുടെ ഗേറ്റ് കടന്ന് വന്നെത്തി. അസമയത്ത് വരുന്ന പരിചയമില്ലാത്ത വണ്ടി നോക്കിയ അഞ്ജു, അതിനകത്ത് റോഷനാണെന്ന് കണ്ട് ഒന്നു പുഞ്ചിരിച്ചു. റോഷന് പിന്നാലെ പ്രമോദും ഇന്നോവയിൽ നിന്നും പുറത്തിറങ്ങി. റോഷൻ അഞ്ജുവിനെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന ശങ്കയോടെ പുറകിലെ ഡോർ തുറന്നു. അതിനകത്ത് അടിച്ചു കിണ്ടിയായി കിടക്കുന്ന തന്റെ കണവനെ കണ്ടതും അഞ്ജു സ്ഥിരം കലാപരിപാടി എന്ന പുച്ഛഭാവത്തിൽ തന്റെ അരക്ക് കൈ കുത്തി നിന്നു.

“സോറി, ഇച്ചിരി ഓവറായിപ്പോയി”, വിമലിനെ താങ്ങിക്കൊണ്ട് റോഷൻ പറഞ്ഞു.

റോഷനും പ്രമോദും ചേർന്ന് വിമലിനെ വണ്ടിക്ക് വെളിയിലേക്കിറക്കിയതും, തന്റെ സാരിത്തുമ്പ് അരയിൽ കുത്തിക്കൊണ്ട് അഞ്ജു ഇറങ്ങിച്ചെന്ന് വിമലിന്റെ ഒരു തോളിൽ താങ്ങി.

വിമൽ : ” പ്രധാന മന്ത്രിയും.. രാജി വക്കണം” ബോധമില്ലാതെ വിമൽ വീണ്ടും വിളിച്ചു കൂവി. കേട്ട വഴിക്ക് അഞ്ജു കൈച്ചുരുട്ടി അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു. ശേഷം, ഒച്ചയെടുക്കാൻ തുറന്ന അവന്റെ വായ ഉടനടി പൊത്തിപ്പിടിച്ചു.

“മിണ്ടാതെ പോയിക്കിടന്നോണം. അമ്മ ഉറങ്ങീട്ടില്ല.” അഞ്ജു കർക്കശസ്വരത്തിൽ പറഞ്ഞു. അവളുടെ പ്രയോഗം കണ്ട് പ്രമോദും റോഷനും ഒരു സെക്കന്റ്‌ പരസ്പരം നോക്കി.