വർഷങ്ങൾക്ക് ശേഷം – 3 2അടിപൊളി  

റോഷൻ : ” ഇനി എന്റെ ചേച്ചി സങ്കടപ്പെടരുത്. ഒന്നിന്റെ പേരിലും. സങ്കടപ്പെടാൻ ഞാൻ സമ്മതിക്കില്ല…”

റോഷൻ അതു പറഞ്ഞതും സന്തോഷത്താൽ നനഞ്ഞ കണ്ണുകളുമായി ചേച്ചി ഒരിക്കൽ കൂടി അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ നെറ്റിയിൽ, മൂക്കിൽ, കവിളിൽ, ചുണ്ടിൽ, കഴുത്തിൽ അങ്ങനെ കഴിയുന്നിടത്തെല്ലാം ചേച്ചി ഉമ്മകൾ വച്ചു കൂട്ടി….

പോകും മുൻപ് പരസ്പരം കവിളിൽ പിടിച്ചുകൊണ്ടു, അവർ രണ്ടുപേരും തങ്ങളുടെ മുഖം മുഖത്തോട് ചേർത്ത്, പുഞ്ചിരിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയം പ്രണയത്താൽ മദിച്ചു…

“ജോലിക്ക് കേറണം.. പോട്ടെടാ..” ചേച്ചി യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു.

റോഡിന്റെ വളവിലേക്ക്, രേഷ്മ ചേച്ചി നടന്നു മറയും വരെ അവനാ വാതിൽപ്പടിയിൽ ചേച്ചിയേയും നോക്കി നിന്നു…. _______________________________________________

ഒരു ശനിയാഴ്ച്ചത്തെ ട്യൂഷൻ ക്ലാസ്സ് അപാരത…

ട്യൂഷൻ ക്ലാസ്സിൽ രേഷ്മ ചേച്ചി ക്ലാസ്സ് എടുക്കുകയാണ്. +2 വിലെ എല്ലാ പിള്ളേരും ഹാജറാണ്. വിമലും ബാക്കി ആമ്പിള്ളേരും ഒരു നാണവുമില്ലാതെ, ചേച്ചിയുടെ കഴുത്തിറങ്ങിയ ചുരിദാറിൽ കൂടി ലഭിക്കുന്ന ദർശനവും നോക്കിയിരിക്കുന്നു. ഇതിനിടയിൽ താഴെ വീണ പേന എടുക്കാനായി ചേച്ചി കുനിഞ്ഞതും, ആ കാഴ്ച്ച കാണാൻ എല്ലാ തലതെറിച്ചവന്മാരും സച്ചിൻ സെഞ്ചുറി അടിച്ച ആവേശത്തിൽ ബെഞ്ചിൽ നിന്നും ഒരുമിച്ച് പൊന്തി.

“എല്ലാം വഷളന്മാരാ..”, ശ്രുതി ശ്രീലക്ഷ്മിയോടായി കുശുകുശുക്കി.

“എല്ലാം എണ്ണോം ഇല്ലെടി.. ദേ നിന്റെ ചെക്കൻ അപ്പോഴും ഡീസന്റാ..”, മതിമറക്കുന്ന ആ കാഴ്ച്ച കണ്ടിട്ടും സീറ്റിൽ നിന്നും ഒരു തരി പോലും അനങ്ങാതെ ഇരിക്കുന്ന റോഷനെ ചൂണ്ടി ശ്രീലക്ഷ്മി പറഞ്ഞു.

“ഹോ.. ശ്രുതിയുടെ ഒക്കെ ഒരു ഭാഗ്യം.”, പുറകിൽ നിന്നും ഏതോ ഒരു പെൺകുട്ടിയുടെ വക ഒരു കമന്റ്.

“അത് ഡീസന്റ് ആയത് കൊണ്ടാവണം എന്നില്ല.. ചിലപ്പോ പൊട്ടനായത് കൊണ്ടും ആവാം.”, പെൺപിള്ളേരിലെ പോക്കിരിയായ ശരണ്യയുടെ വക അടുത്ത കമന്റ്.

“ആർക്കാടീ ആ സംശയം..?”, തന്റെ ചെക്കനെപ്പറ്റി കേട്ടതും, ശ്രുതി ദേഷ്യത്തിൽ തിരിഞ്ഞു ചോദിച്ചു.

ഈ സമയം ഇതെല്ലാം കേട്ടുകൊണ്ട് ഉള്ളിൽ വന്ന ചിരി കടിച്ചിറക്കി ഇരിക്കുകയായിരുന്നു റോഷൻ. മൊത്തം ആമ്പിള്ളേരും ചൂണ്ടയിട്ടു കൊത്തിവലിക്കാൻ നോക്കുന്ന ആ രേഷ്മ മീനിനെ താൻ നേരത്തെ തന്നെ വലയിലാക്കി എന്ന സത്യം അവന് ആരോടും പറയാൻ പറ്റില്ലല്ലോ…!

“ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, ശ്രുതി”, ശ്രുതിയെ വീണ്ടും ഒന്ന് ആക്കിക്കൊണ്ട് ശരണ്യ പറഞ്ഞു.

“അപ്പന്റെ നെഞ്ചിൽ കേറിയാ അവൾടെ ഒരു മറ്റേടത്തെ തമാശ..!”, ശ്രുതിക്ക് തന്റെ ദേഷ്യം അടക്കാനായില്ല.

“ശ്രുതി വിട്… അവളെ അറിയാലോ…! അവള് നിന്നെ പീരികേറ്റാനായി തന്നെ കേപ്പിക്കണതാ..”, ശ്രീലക്ഷ്മി ഇടപെട്ട് പ്രശ്നം തീർക്കാൻ ശ്രമിച്ചു.

“സൈലെൻസ്…”, ശബ്ദം കൂടിയതും രേഷ്മ ചേച്ചിയുടെ അലർച്ച അവിടെ മാറ്റൊലിയായി മുഴങ്ങി. അത് കേട്ടതും ഒറ്റ നിമിഷം കൊണ്ട് തന്നെ മുഴുവൻ ക്ലാസ്സും മൊട്ടു സൂചി വീണാൽ കേൾക്കുന്ന അത്രയും നിശബ്ദതയിലേക്ക് വഴിമാറി.

“നിങ്ങള് ആമ്പിള്ളേരുടെ അപ്പുറമാണല്ലോ കുട്ട്യോളെ..” പെൺകുട്ടികളുടെ ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് ചേച്ചി പറഞ്ഞു.

“അത് ചേച്ചി ക്ലാസ്സ് എടുക്കണോണ്ട് മാത്രം അവര് അടങ്ങിയിരിക്കണതാ..”, പതുക്കെയാണെങ്കിലും ശരണ്യയുടെ ആ കമന്റ് കേട്ടു മുഴുവൻ പെൺകുട്ടികളും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. അത്ര നേരവും ശരണ്യയോട് അടികൂടിയ ശ്രുതിക്ക് പോലും തന്റെ ചിരി അടക്കാനായില്ല. *** *** *** *** ***

“ചേട്ടാ, എനിക്ക് പച്ച വേണ്ട മഞ്ഞ മതി”, തന്ന സിപ്പപ്പ് തിരികെ കടക്കാരന് കൊടുത്തുകൊണ്ട് വിമൽ പറഞ്ഞു.

ശ്രീലക്ഷ്മി : “അയ്യോടി.. ഞാൻ കാൽക്കുലേറ്റർ എടുക്കാൻ മറന്നു.”

“നന്നായി, ഇല്ലേൽ ഇനി കിട്ടിയ മാർക്ക് ശരിയാണോ അല്ലയോ എന്ന് വീട് എത്തണ വരെ ഇവള് കൂട്ടിയും കുറച്ചും ഇരിക്കും.”, ബാഗിൽ നിന്നും സിപ്പപ്പിന്റെ പൈസ കൊടുക്കുന്നതിനൊപ്പം ശ്രുതി കളിയാക്കിപ്പറഞ്ഞു.