അക്ഷയം – 2

തല്ല് കൊണ്ടപ്പോഴും ഞാനമ്മേടെ കാലുപിടിച്ചു പറഞ്ഞത് എന്നെ ഒരു ദിവസം എങ്കിലും കളിക്കാൻ വിടുവോന്നായിരുന്നു

അത് കേട്ടതും അമ്മ എന്നെ ഒരു റൂമിൽ കൊണ്ടുപോയി പൂട്ടിയിട്ടു

അന്ന് ആ തല്ല് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി പക്ഷെ അത് തല്ല് കൊണ്ടതിലല്ല അവരുടെ കൂടെ കുറച്ചു നേരം എങ്കിലും

കളിക്കാനും കൂട്ടുകൂടാനും പറ്റിയില്ലല്ലോ എന്നോർത്തായിരുന്നു

പിന്നെ ഒരിക്കിലും ഞാൻ ഒളിച് പുറത്ത് പോകാനോ ഇവിടെയുള്ള പിള്ളേരോട് കൂട്ടുകൂടാനോ ശ്രമിച്ചിട്ടില്ല

അങ്ങനെ പോകാനാഗ്രഹിക്കുമ്പോഴക്കെ അമ്മ തല്ലിയ വേദനയും അന്ന് മുറിയിൽ പൂട്ടിയിട്ടതും ഓർമ വരും

ഞാൻ കുറച്ചെങ്കിലും കൂട്ടുകൂടിയുട്ടുള്ളത് എന്റെ അമ്മ വീട്ടിലെ കസിൻസിനോടാണ് അവരെ കാണുന്നതാണെങ്കിലോ വർഷത്തിലൊരിക്കൽ

അതും വലിയവധിക്കാലത്തു വെറും 10 ദിവസം

ബാക്കിയുള്ള ഒരു വർഷം മുഴുവനും ഞാൻ ഒറ്റക്കായിരിക്കും കൂട്ടിന് ടീവിയും പുസ്തകങ്ങളും

പിന്നെ ഇപ്പൊ കുറച്ച് കാലമായിട്ട് മൊബൈലും മാത്രമാണ് കൂട്ട്

പിന്നെ നിനക്കറിയാലോ ഞാൻ 10th വരെ പഠിച്ചത് CBSE ആയിരുന്നു ഞാനായിരുന്നു

ക്ലാസ്സിലാണെകിൽ എല്ലാരും എന്നെപോലെ തന്നെ പഠിപ്പി പിള്ളേരായിരുന്നു

ഞാനാണേൽ 6ആം ക്ലാസ്സ്‌ മുതൽ ടോപ്പറും ക്ലാസ്സ്‌ ലീഡറും അത് കൊണ്ട് തന്നെ ക്ലാസ്സിലെ പകുതി പെൺപിള്ളേരും എന്നോട് കോമ്പറ്റിഷൻ ആയിരുന്നു ബാക്കിയുള്ളതിനാണെകിൽ എന്നോട് ഓരോന്നും പറഞ്ഞുള്ള ചൊരുക്കും

ഏത് നേരോം പഠിത്തം പഠിത്തം എന്നുള്ള അമ്മേടെ ഉപദേശവും എല്ലാ വർഷവും ടോപ്പേർ ആവണമെന്നുള്ള അമ്മയുടെയും ടീച്ചർമാരുടെയും കടുംപിടിത്തവും കാരണം ഞാൻ കുത്തിയിരുന്നു പഠിച്ചു പക്ഷെ ഈ സമയത്തൊക്കെ കൂട്ടുകൂടാൻ ഞാൻ മറന്നു പോയി

10th കഴിഞ്ഞപ്പോഴാണ് എനിക്ക് കുറച്ച് ഫ്രീഡം കിട്ടി തുടങ്ങിയത്
10th കഴിഞ്ഞ് +1 അലോട്മെന്റ് വെച്ച് കാത്തിരിക്കുന്ന സമയത്ത് ഞങ്ങളുടെ അയലത്തു ഒരു ചേച്ചിടെ കല്യാണം വന്നു കൃത്യമായിട്ട് പറഞ്ഞ അനഘയുടെ വീടിന്റെ തൊട്ടപ്പുറത്തു, കല്യാണ പെണ്ണ്

അവളുടെ ഒരു ചേച്ചിയും

ഞാനും അമ്മേം കൂടി ആ ചേച്ചിടെ കല്യാണത്തിന് പോയി

കല്യാണ വീട്ടിൽ ചെന്നതും അമ്മ അവിടത്തെ ആന്റിമാരുമായിട്ട് കത്തിവെപ്പ് തുടങ്ങി

ഞാനാണെങ്കിൽ അവടെ ഒറ്റപെടുകേം ചെയ്ത് അപ്പോഴാണ്

ഈ അനഘയും അവളുടെ കൂടെ ഇരിക്കുന്ന ആ മഞ്ഞ ടോപ്പിട്ട പെണ്ണിനേം ആ റോസ് പാവാടയിട്ട പെണ്ണിനേം കണ്ടോ??

(അവള് അപ്പുറത്തെ വശത്തിരുന്ന് കളികാണുന്ന രണ്ടുമൂന്ന് പെൺകുട്ടികളെ ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു )

അവളുമാര് ആ കല്യാണവീട്ടിൽ നില്കുന്നു ഇവരെ നേരത്തെ കടേൽ വച്ചൊക്കെ കണ്ടിട്ടുള്ളത് കൊണ്ട് അവരോട് കമ്പനിയടിക്കാൻ വേണ്ടി ഞാനവരുടെ അടുത്തേക്ക് ചെന്നു

അവരോട് എന്തൊക്കയോ ഞാൻ പറഞ്ഞു

പക്ഷെ ഞാൻ പറയുന്നതിനൊക്കെ അവരെന്നെ കളിയാക്കി

എന്റെ രൂപം വെച്ച് കളിയാക്കി എന്റെ സംസാരം വെച്ച് കളിയാക്കി അങ്ങനെ കുറെ ”

“”അല്ലേടി നിന്നെ രൂപം വെച്ച് കളിയാക്കാൻ എന്തിരിക്കുന്നു ആ ഇരിക്കുന്ന 6എണ്ണത്തെക്കാളും

ലുക്ക്‌ നീ തന്നെയാണ് പിന്നെ സംസാരം നീ സംസാരിക്കുന്നതിലും വല്യ കൊഴപ്പം ഒന്നും കാണാനില്ലല്ലോ പിന്നെ എന്ന നിന്നെ അവര് കളിയാക്കിയത്????””

ഞാൻ ഇടക്ക് കേറി ചോദിച്ചു

“”എടാ ആ സമയത്ത് എനിക്ക് ഇതിനേക്കാൾ തടിയുണ്ടായിരുന്നു പിന്നെ കുറേകാലം ഡയറ്റ് എടുത്തും ജിമ്മിൽ പോയുമാണ് ശരീരം ഈ ഷേപ്പ്പ്പിൽ ആക്കിയെടുത്തത്
പിന്നെ അന്ന് ഞാൻ അവരോട് ആദ്യമായിട്ട് സംസാരിക്കുവല്ലാരുന്നോ അതുകൊണ്ട് ഞാൻ നല്ല നേർവസ് ആയിരുന്നു അതുകൊണ്ട് ഓരോന്നും പറയുമ്പോ വിക്ക് കേറിവരും അങ്ങനെ അതും പറഞ്ഞവരെന്നെ കളിയാക്കി

ആദ്യമായിട്ടാണ് എന്നെ ആരെങ്കിലും കളിയാക്കുകയോ ആ ഒരു ലെവലിൽ അപമാനിക്കുകയോ ചെയ്യുന്നത്

സാധാരണ ഒരു കാര്യത്തിലും മോശമല്ലാത്തതിനാൽ ഞാൻ എന്ത് ചെയ്താലും എല്ലാവരും എന്നെ അഭിനന്ദിക്കാറേ ഉള്ളു പക്ഷെ അവരെന്നെ കളിയാക്കി

അതെനിക് ആദ്യത്തെ അനുഭവം ആയതിനാൽ എനിക്ക് അതൊത്തിരി ഫീൽ ആയി

അന്ന് വീട്ടിൽ ചെന്ന് കഴിഞ്ഞ് കൊറേ കരഞ്ഞു

അതുകൊണ്ട് തന്നെ പിന്നെ ഞാൻ ആരോടും അങ്ങനെ കൂട്ടുകൂടാൻ പോയിട്ടില്ല പ്രേത്യേകിച്ചു ഇവിടുള്ളവരോട് ”

“”അപ്പൊ നിനക്ക് കൂട്ടുകാരാരും ഇല്ലേ “”

ഞാൻ ആകാംഷയോടെ അവളോട് ചോദിച്ചു

“മ്മ് ഉണ്ടായിരുന്നു

‘മാളവിക ‘

ഞങ്ങൾ ഒന്ന് തൊട്ട് പത്തുവരെ ഒരുമിച്ച് പഠിച്ചു

10th കഴിഞ്ഞപ്പോ അവള് U. S നു പോയി

എന്റെ ലൈഫിൽ ആകെ ഞാൻ ആത്മാർഥമായിട്ട് കൂട്ടുകുടിയിട്ടുള്ളത് അവളോട് മാത്രമാണ്

അവള് പോയതിനു ശേഷം ഞാൻ ആദ്യമായിട്ടാണ് എന്റെ റിലേറ്റീവ് അല്ലാത്തൊരളോട് ഇത്രേം സംസാരിക്കുന്നത്

അതും നിന്നോട് “”

“അപ്പൊ നീ അനഘയോട് മിണ്ടുന്നതോ????

അവളോടെങ്ങനെയാ കൂട്ടായത്???”

“അതോ!!!

അതൊരു +1 ക്ലാസ്സ് തുടങ്ങിപ്പോ തൊട്ട് ഞാനൊറ്റക്കാണ് സ്കൂളിൽ പൊക്കൊണ്ടിരുന്നത്

അങ്ങനിരുന്നപ്പോ ഒരു ദിവസം അവള് ഒറ്റക്ക് സ്കൂളിൽ പോകുന്നത് കണ്ടു അപ്പൊ എന്തേലും വരട്ടെന്നോർത്ത് മിണ്ടിയതാ പിന്നെ പിന്നെ ഞങ്ങള് ചെറിയ കൂട്ടായി എന്ന് വെച്ച് കണ്ടാൽ മിണ്ടും ചിരിച്ചുകാണിക്കും അല്ലാതെ ഒന്നും ഇല്ല

പിന്നെ ഒറ്റക്ക് പോണേലും സേഫ് അല്ലെ രണ്ടുപേരും കൂടി പോകുന്നത്

ഇപ്പോഴാണേൽ നമ്മൾ നാലുപേരുണ്ടല്ലോ “
അവള് ചിരിച്ചോണ്ട് പറഞ്ഞു…..

പിന്നെ എനിക്കിപ്പോ കൂട്ടുകൂടാൻ നീയുണ്ടല്ലോ…..

അല്ല ഞാൻ നിന്റെ കൂട്ടുകാരിയല്ലേ????”

അവളെന്നെ ആകാംഷയോടെ നോക്കി!!!!

ഞാൻ അതെ എന്നർഥത്തിൽ ഒന്നിരുത്തി മുളി…..

ഓരോന്നും പറഞ്ഞോണ്ടിരുന്നപ്പോഴാണ് ഞാൻ ഗ്രൗണ്ടിലേക് ശ്രദ്ധിക്കുന്നത് എന്റെ ചേട്ടനുൾപ്പടെയുള്ളവർ ബൂട്ട് കെട്ടുന്നു

“ഡീ ഇത് ഇന്നത്തെ ലാസ്റ്റ് കളിയാണ് ഇതില് ജയിച്ചാൽ ഞങ്ങൾക്ക് സെമിയിൽ കേറാം സെമിയിൽ കെറുവാണേൽ ഞാൻ നാളേം വരും ”

“അപ്പൊ ഇത് തോറ്റാൽ നിങ്ങള് പുറത്താവുമോ????”

“മ്മ് ഈ കളി തോറ്റാൽ ഞങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താവും ”

“അപ്പൊ കഴിഞ്ഞ രണ്ടുകളി ജയിച്ചതിന് ഒരു വെലേം ഇല്ലേ???”

അവള് സംശയ ഭാവത്തിൽ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു

“എടി ഇതാണ് നോക്ക് ഔട്ട്‌ ടൂർണമെന്റ്

എന്ന് വെച്ചാൽ തോറ്റാൽ പൊറത്തു പോവും

ഈ ടൂർണമെന്റ് ജയിക്കണം എങ്കിൽ ഒറ്റകളിപോലും തോക്കാൻ പാടില്ല ”

“ഓഹോ അങ്ങനെയൊക്കെ ഉണ്ടല്ലേ

എടാ ഇത് ജയിച്ചാൽ എത്ര രൂപ കിട്ടും???”

“10001”

“അതുകൊണ്ട് നിങ്ങൾ എന്ത് ചെയ്യും “
“വൈകുന്നേരം ഹോട്ടലിൽ പോയി പാർട്ടി നടത്തും

അങ്ങനെ കൊറച്ചു പരുപാടി………..”

“അയ്യേ ഇതിനു വേണ്ടിട്ടാണോ നിങ്ങളീ ചത്തുകിടന്ന് കളിക്കണത് ”

“എടി ഇതിപ്പോ കൈയിൽ നിന്ന് കാശിട്ടാണെങ്കിലും ഫുഡ്‌ കഴിക്കാൻ പോകാം പക്ഷെ ഇതുപോലെ നല്ല നല്ല ടൂർണമെന്റുകളിൽ പോയി നല്ല നല്ല ടീമുകളെ തോൽപ്പിച്ചു കപ്പടിച്ചിട്ട് ആ കാശുകൊണ്ട് പോയി തിന്നുന്നതിന് ഒരു സുഖം ഉണ്ട് അതാനുഭവിച്ചാലേ മനസിലാവു………..

Leave a Reply

Your email address will not be published. Required fields are marked *