അക്ഷയം – 2 1


രണ്ട് മൂന്ന് ടച്ച്‌ കഴിഞ്ഞതും

വലത്തേ വിങ്ങിൽ കളിയും കണ്ടുനിന്ന എന്റെ കാലിലേക് ആരോ ഒരു പാസ്സിട്ടു

ഞാൻ കാലിൽ പന്ത് കണ്ട്രോൾ ചെയ്ത് മുന്നോട്ട് ഓടിയതും

എതിർ ടീമിലെ ഒരുത്തൻ എന്റെ നേരെ ഓടി വന്നോരൊറ്റ ഇടി………..

ഞാൻ കുനിഞ്ഞോടിയത് കൊണ്ടാണോ

അതോ അവന് എന്നെക്കാളും പൊക്കം ഉള്ളോണ്ടാണോ

ഇടി കിട്ടിയത് കൃത്യം മൂക്കിലിട്ടായിരുന്നു!!

പെട്ടെന്ന് കണ്ണിലേക്ക് ഇരുട്ട് കേറുന്നത് പോലെ

തല കറങ്ങുന്നത് പോലെ ഒരു തോന്നൽ

ഞാൻ മൂക്കും പൊത്തിപ്പിടിച്ചു ഒരു അഞ്ച് സെക്കന്റ്‌ ഒരേ നിൽപ് നിന്നു

പിന്നെ മൂക്കും പൊത്തിപ്പിടിച്ചു ഗ്രൗണ്ടിന്റെ സൈഡിൽ പോയിരുന്നു

കളികാണാൻ വന്നവരും ഞങ്ങളുടെ ടീമിലെ കളിക്കുന്നവരും എതിർ ടീമിലെ കളിക്കാരും എല്ലാവരും കൂടി എന്റെ ചുറ്റും വന്നു നിന്നു

ഇപ്പൊ കണ്ടാ എന്തോ വല്യ അപകടം നടന്നിട്ട് അതും നോക്കി നിക്കണ പോലുണ്ട്

പക്ഷെ എനിക്കെന്തോ മൂക്കിന്റെ വേദനയെക്കാൾ സങ്കടം തോന്നിയത് എല്ലാവരും എന്റെ ചുറ്റും കൂടി നിന്നപ്പോഴായിരുന്നു

പോയി കളി റീസ്റ്റാർട്ട് ചെയ്യാൻ പറയാൻ തോന്നുന്നുണ്ടെങ്കിലും ഒന്നും പറയാൻ പറ്റാത്ത മൊത്തം കിളി പോയ അവസ്ഥ
“അച്ചു എന്ന പറ്റി??

വേദന എടുക്കുന്നുണ്ടോ ”

മൂക്കും പൊത്തിപിടിച്ചിരുന്ന എന്റടുത്തു വന്ന് ചേട്ടൻ ചോദിച്ചു

“ഏയ്യ് ഇപ്പൊ കൊഴപ്പമില്ലടാ ”

ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

“ഡാ ഹോസ്പിറ്റലിൽ പോണോ ”

ഞങ്ങളുടെ കോച്ച് അഭിലാഷേട്ടൻ വന്നു ചോദിച്ചു

“ഏയ്‌ സീനില്ല നിങ്ങ പോയി കളിച്ചോ

ഇതൊരു ചെറിയ വേദനയേ ഉള്ളു ”

“അച്ചുവേ നീയാ കൈയെടുത്തു മാറ്റിയെ

എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ ”

ചേട്ടൻ മൂക്കിനെങ്ങനെ ഉണ്ടെന്ന് നോക്കാനായി എന്റടുത്തേക്ക് വന്നു

“ചെറുതായിട്ട് വേദനണ്ട് അതോണ്ടാ മൂക്ക് പൊത്തിപിടിച്ചത് വേറെ കൊഴപ്പൊന്നും ഇല്ല ”

ചേട്ടൻ കൈയെടുത്തു മാറ്റി നോക്കാനൊരുങ്ങിയതും

ഞാൻ കൊറച്ചു പുറകോട്ടിറങ്ങി ഇരുന്നോണ്ട് ഞാൻ പറഞ്ഞു

“പിന്നെന്ന നീ പേടിച്ചപോലെ ഇരിക്കണേ”

“പെട്ടെന്ന് കിട്ടിയ ഇടിയയത് കൊണ്ട് എന്തോ ഒരു ഷോക്ക് കിട്ടിയ പോലായിപ്പോയി എനിക്ക് അതാ
ഇപ്പൊ കൊഴപ്പൊന്നും പോയി കളിച്ചോ”

ഞാൻ എല്ലാവരോടുമായിട്ട് പറഞ്ഞു

എനിക്ക് വല്യ കാര്യായിട്ട് കൊഴപ്പം ഒന്നും ഇല്ലെന്ന് തോന്നിയത് കൊണ്ട് അവരെല്ലാം തിരിച്ചു ഗ്രൗണ്ടിലേക് പോയി

എന്നെ ഇടിച്ചിട്ടവനു റെഫറി റെഡ് കാർഡ് കൊടുക്കുന്നത് കണ്ടു

കുറച്ച് കഴിഞ്ഞതും കളി തുടങ്ങി

എല്ലാവരും കളിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയെന്നു മനസിലായപ്പോ പെട്ടെന്ന് ആരും ശ്രദ്ധിക്കാതിരിക്കാൻ ഞാൻ ഇരുന്നിടത്തു നിന്ന് വലത്തേ സൈഡിലേക് നീങ്ങിയിരുന്നു

മൂക്ക് പൊത്തിപ്പിടിച്ചിരുന്ന കൈ എടുത്ത് മാറ്റിയതും

കൈയിലും മൂക്കിന്റെ തുമ്പത്തും വായിലും ചോര

പൊത്തിപിടിച്ചിരുന്ന കൈയിലും ചോര

ഞാൻ കൈയെടുത്തു മാറ്റിയതും

“അയ്യോ ” എന്നൊരു നിലവിളി ഞാൻ കേട്ടു

അപ്പോഴാണ് എന്റെ മൂക്കും കൈയും മാറി മാറി നോക്കിയിരിക്കുന്ന റിയയെ കാണുന്നത്

അവളുടെ കണ്ണൊക്കെ നിറഞ്ഞിരുപ്പുണ്ട്

“നീ ഇവിടിരുപ്പുണ്ടായിരുന്നോ?? ”

‘ഞാൻ ഇവിടിരുന്നത് നീ കണ്ടില്ലാരുന്നോ?? ”

വിതുമ്പിക്കൊണ്ടാണ് അവളത് ചോദിച്ചത്
“ഞാൻ കണ്ടില്ല സത്യായിട്ടും!!!

അല്ല നീ എന്നതിന കരയണത്???”

“ഞാനെപ്പോഴാ കരഞ്ഞത്???”

“ദേ നിന്റെ കണ്ണ് രണ്ടും നിറഞ്ഞിരിക്കണ് ”

“അത് അത് നിന്റെ മൂക്കിന്ന് ചോര വന്ന കണ്ടപ്പോ ഞാൻ പേടിച്ചു പോയി

അല്ലെത്തന്നെ ചോര കണ്ടാ എന്റെ കണ്ണ് നിറയും

അപ്പൊ പിന്നെ ഇഷ്ടോള്ള ആൾടെ മൂക്കിന്ന് ചോര വന്ന കണ്ടാ എനിക്ക് സങ്കടം വരൂലേ

അത്കൊണ്ട് കണ്ണ് നിറഞ്ഞതാ ”

അവൾ കണ്ണ് രണ്ടും തൊടച്ചോണ്ട് പറഞ്ഞു

“എടി ഇവിടെ വെള്ളം ഉള്ള പൈപ്പ് ഉള്ളത് എവിടാ

ഈ കളി കഴിയണതിനും മുമ്പ് ചോര കഴുകി കളയട്ടെ

ഇനി ചോര വന്നുന്നറിഞ്ഞിട്ട് വേണം ചേട്ടന്മാര് ഇവിടെ കിടന്ന് അടിയുണ്ടാകാൻ ”

“ഇവിടെ അടുത്തൊന്നും പൈപ്പ് ഇല്ല എന്റെ വീടിവിടെ അടുത്ത വാ എന്റെ വീട്ടിൽ പോയി കഴുകിട്ട് വരാം ”

Leave a Reply

Your email address will not be published. Required fields are marked *