“എടാ അതൊരു വലിയ കഥയാ
നിനക്ക് കേക്കണോ???”
“മ്മ് പറ കേക്കട്ടെ ”
“ഞങ്ങള് നേരത്തെ താമസിച്ചോണ്ടിരുന്നത് ടൗണിലാണ്!
എനിക്കൊരു 12 വയസുള്ളപ്പോഴാണ് ഇങ്ങോട്ട് താമസം മാറി വന്നത്
ഇവിടെ വന്ന് താമസം തുടങ്ങി ഒരാഴ്ച കഴിഞ്ഞതും
എന്റമ്മ എല്ലാവരോടും കമ്പനിയായി
അങ്ങനെ അയലത്തെ പിള്ളേരൊക്കെ എന്റെ കൂടെ കളിക്കാൻ വന്ന് തുടങ്ങി
എനിക്കാണെകിൽ അവരോടെല്ലാവരോടും കൂട്ടാവാൻ ഭയങ്കര ആഗ്രഹം ആയിരുന്നു
പക്ഷെ ഏതേലും പിള്ളേര് എന്റെ കൂടെ കളിക്കാൻ വീട്ടിലേക്ക് വരുന്നത് കണ്ടാൽ അമ്മ ഓടി എന്റടുത്തു വന്നിട്ട് പറയും അവരുടെ കൂടെ കളിക്കേണ്ടെന്ന് ഒരു പുസ്തകം എടുത്ത് പോയിരുന്നു പഠിക്കാൻ
എനിക്കെന്താ അമ്മ പറയുന്നതല്ലേ കേൾക്കാൻ പറ്റു അവര് വരുമ്പോ ഞാൻ ഏതേലും പുസ്തകം എടുത്ത് പഠിക്കാനിരിക്കുമ്പോലെ ഇരിക്കും…..
ഓരോ പിള്ളേരും വന്നിട്ട് തിരിച്ചു പോകുന്നത് ഞാൻ ജനലിന്റെ അടുത്ത് ചെന്ന് നോക്കിയിരിക്കും
ഒരു ദിവസം ഞാൻ അമ്മയറിയാതെ കളിക്കാൻ പോയി ഞാൻ ഒളിച്ചോളിച്ചു പോണത് അമ്മ കണ്ടു!!
എന്റെ പുറകെ ഓടി വന്ന് കൈയിൽ പിടിച്ചു വലിച്ചോണ്ട് വീട്ടിലേക്ക് കൊണ്ടുപോയി
കൊറേ തല്ലി
തല്ല് കൊണ്ടപ്പോഴും ഞാനമ്മേടെ കാലുപിടിച്ചു പറഞ്ഞത് എന്നെ ഒരു ദിവസം എങ്കിലും കളിക്കാൻ വിടുവോന്നായിരുന്നു
അത് കേട്ടതും അമ്മ എന്നെ ഒരു റൂമിൽ കൊണ്ടുപോയി പൂട്ടിയിട്ടു
അന്ന് ആ തല്ല് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി പക്ഷെ അത് തല്ല് കൊണ്ടതിലല്ല അവരുടെ കൂടെ കുറച്ചു നേരം എങ്കിലും
കളിക്കാനും കൂട്ടുകൂടാനും പറ്റിയില്ലല്ലോ എന്നോർത്തായിരുന്നു
പിന്നെ ഒരിക്കിലും ഞാൻ ഒളിച് പുറത്ത് പോകാനോ ഇവിടെയുള്ള പിള്ളേരോട് കൂട്ടുകൂടാനോ ശ്രമിച്ചിട്ടില്ല
അങ്ങനെ പോകാനാഗ്രഹിക്കുമ്പോഴക്കെ അമ്മ തല്ലിയ വേദനയും അന്ന് മുറിയിൽ പൂട്ടിയിട്ടതും ഓർമ വരും
ഞാൻ കുറച്ചെങ്കിലും കൂട്ടുകൂടിയുട്ടുള്ളത് എന്റെ അമ്മ വീട്ടിലെ കസിൻസിനോടാണ് അവരെ കാണുന്നതാണെങ്കിലോ വർഷത്തിലൊരിക്കൽ
അതും വലിയവധിക്കാലത്തു വെറും 10 ദിവസം
ബാക്കിയുള്ള ഒരു വർഷം മുഴുവനും ഞാൻ ഒറ്റക്കായിരിക്കും കൂട്ടിന് ടീവിയും പുസ്തകങ്ങളും
പിന്നെ ഇപ്പൊ കുറച്ച് കാലമായിട്ട് മൊബൈലും മാത്രമാണ് കൂട്ട്
പിന്നെ നിനക്കറിയാലോ ഞാൻ 10th വരെ പഠിച്ചത് CBSE ആയിരുന്നു ഞാനായിരുന്നു
ക്ലാസ്സിലാണെകിൽ എല്ലാരും എന്നെപോലെ തന്നെ പഠിപ്പി പിള്ളേരായിരുന്നു
ഞാനാണേൽ 6ആം ക്ലാസ്സ് മുതൽ ടോപ്പറും ക്ലാസ്സ് ലീഡറും അത് കൊണ്ട് തന്നെ ക്ലാസ്സിലെ പകുതി പെൺപിള്ളേരും എന്നോട് കോമ്പറ്റിഷൻ ആയിരുന്നു ബാക്കിയുള്ളതിനാണെകിൽ എന്നോട് ഓരോന്നും പറഞ്ഞുള്ള ചൊരുക്കും
ഏത് നേരോം പഠിത്തം പഠിത്തം എന്നുള്ള അമ്മേടെ ഉപദേശവും എല്ലാ വർഷവും ടോപ്പേർ ആവണമെന്നുള്ള അമ്മയുടെയും ടീച്ചർമാരുടെയും കടുംപിടിത്തവും കാരണം ഞാൻ കുത്തിയിരുന്നു പഠിച്ചു പക്ഷെ ഈ സമയത്തൊക്കെ കൂട്ടുകൂടാൻ ഞാൻ മറന്നു പോയി
10th കഴിഞ്ഞപ്പോഴാണ് എനിക്ക് കുറച്ച് ഫ്രീഡം കിട്ടി തുടങ്ങിയത്
10th കഴിഞ്ഞ് +1 അലോട്മെന്റ് വെച്ച് കാത്തിരിക്കുന്ന സമയത്ത് ഞങ്ങളുടെ അയലത്തു ഒരു ചേച്ചിടെ കല്യാണം വന്നു കൃത്യമായിട്ട് പറഞ്ഞ അനഘയുടെ വീടിന്റെ തൊട്ടപ്പുറത്തു, കല്യാണ പെണ്ണ്
അവളുടെ ഒരു ചേച്ചിയും
ഞാനും അമ്മേം കൂടി ആ ചേച്ചിടെ കല്യാണത്തിന് പോയി
കല്യാണ വീട്ടിൽ ചെന്നതും അമ്മ അവിടത്തെ ആന്റിമാരുമായിട്ട് കത്തിവെപ്പ് തുടങ്ങി
ഞാനാണെങ്കിൽ അവടെ ഒറ്റപെടുകേം ചെയ്ത് അപ്പോഴാണ്
ഈ അനഘയും അവളുടെ കൂടെ ഇരിക്കുന്ന ആ മഞ്ഞ ടോപ്പിട്ട പെണ്ണിനേം ആ റോസ് പാവാടയിട്ട പെണ്ണിനേം കണ്ടോ??
(അവള് അപ്പുറത്തെ വശത്തിരുന്ന് കളികാണുന്ന രണ്ടുമൂന്ന് പെൺകുട്ടികളെ ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു )
അവളുമാര് ആ കല്യാണവീട്ടിൽ നില്കുന്നു ഇവരെ നേരത്തെ കടേൽ വച്ചൊക്കെ കണ്ടിട്ടുള്ളത് കൊണ്ട് അവരോട് കമ്പനിയടിക്കാൻ വേണ്ടി ഞാനവരുടെ അടുത്തേക്ക് ചെന്നു
അവരോട് എന്തൊക്കയോ ഞാൻ പറഞ്ഞു
