അക്ഷയം – 6

…….. കാര്യം അമ്മായി പറഞ്ഞത് തന്നെയായിരുന്നു എന്റെയും മനസ്സ് നിറയെ…… അവടെ ഒറ്റക്ക് നിൽക്കണേലും ഭേദം ഇവിടെ നിക്കണതാണ്…….

“അച്ചു നീ ഇത്തിരി വിട്ടുവീഴ്ച്ച ചെയ്ത എല്ലാ പ്രശ്നങ്ങളും തീരും……….”

“ഞാൻ പോകുവാ ഇനീം ഇവടെ ഇരുന്ന നമ്മള് തമ്മിൽ വഴക്കാകും…………”

കൂടുതലൊന്നും ആ വിഷയത്തെ പറ്റി സംസാരിക്കാൻ താല്പര്യമില്ലാത്തത് കാരണം ഞാനാ റൂമില് നിന്നും ഇറങ്ങി

കുറെ നേരം അവളേം തപ്പി നടന്നെങ്കിലും അവള് ഞാൻ കണ്ടുപിടിതിരിക്കാൻ ഒളിച്ചിരിക്കുവാരുന്നു…… അവസാനം അവളേം തപ്പി കണ്ടുപിടിച്ചു കുറെ നേരം ടീവി കണ്ടിരുന്നു…….. ഉച്ചക്കുള്ള ഫുഡും കഴിച്ച് ഫേസ്ബുക്കിൽ കേറി കൊണ്ടിരുന്നപ്പോഴാണ് പുഴക്കരയുടെ കാര്യം ഞാനോർക്കുന്നത് ഇന്ന് വൈകുന്നേരം അങ്ങോട്ട് പോകാം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു……….. കുറച്ച് നേരം ട്രോളും വായിച്ച്
കിടന്ന് സമയം നോക്കിയപ്പോഴാണ് 3.30……. അപ്പൊ തന്നെ ഫോണും ചാർജിങ്ങിലിട്ട് ഉമ്മറത്തേക്ക് നടന്നു …….

ഉമ്മറത്ത് വന്നപ്പോ അവള് പുറത്തിരിപ്പുണ്ടായിരുന്നു…….

“ടി നീയെന്ന ഇവിടിരിക്കുന്നെ???….”

“എനിക്കെന്നാ ഇവിടിരിക്കാൻ പാടില്ലേ…….”

“എന്നപറ്റിയെടി മരപ്പട്ടി മുഖത്തിനൊരു വാട്ടം…….”

“എനിക്കെന്നപറ്റിയാലും നിനക്കെന്ന……..”

“ഓ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ……. ഓ എങ്കി നീയിവിടെ സങ്കടപെട്ടിരുന്നോ……. ഞാനൊരു സ്ഥലം വരെ പോകാൻ നിന്നെ വിളിക്കാൻ വന്നതാ…… അഹ് ഞാനെന്തായാലും ഒറ്റക്ക് പൊക്കോളാം….. ബൈ….”

ഞാനെനിക്ക് പകമാവുന്ന ഒരു ചെരിപ്പും എടുത്തിട്ട് മുറ്റത്തേക്കിറങ്ങി………… ഞാനിറങ്ങിയതും പുറകെ അവളും ഇറങ്ങി എന്റടുത്ത് വന്നു……..

“എവിടെ പോണെടാ???…..”

“അതെന്നതിനാ നീയറിയാണേ?????……..”

“നിന്റെ ഹെൽത്ത്‌ ഓക്കേയാവുന്നത് വരെ നിന്റെ കാര്യങ്ങള് മുഴുവൻ നോക്കുന്നത് ഞാനാ……. അപ്പൊ ഞാനറിയണ്ടേ????”

“ഓ എന്ന എനിക്കിപ്പോ ആരോഗ്യ പരമായിട്ട് യാതൊരു പ്രശ്നോമില്ല……. അപ്പൊ എന്റെ കാര്യം ആരും നോക്കേം വേണ്ട നീ വിട്ടിൽ പൊക്കോ…….”

“നിന്റെ ഹെൽത്ത്‌ ഓക്കേ ആയോ എന്ന് ഞാൻ തീരുമാനിച്ചോളാം….. നീയിപ്പോ എവിടെ പോകുവാണെന്നു പറ……..”

…….. നടക്കുന്നതിനിടയിൽ എന്റെ വിരലിൽ പിടിച്ചു വലിച്ചോണ്ടവള് ചോദിച്ചു…….
“നിനക്ക് ഭയങ്കര ഇഷ്ടോള്ളൊരു സ്ഥലത്തേക്ക്……..”

ഞാനത് പറഞ്ഞതും അവള് നഖം കടിച്ചോണ്ട് ആലോചന തുടങ്ങി………. ഒരു 200മീറ്റർ കഴിഞ്ഞതും റോഡ് രണ്ട് വഴിക്ക് തിരിയുന്നൊരു കവലയെത്തി…. ഞാൻ റോഡിന്റെ ഇടത്തെ സൈഡിലേക്ക് നടന്നതും ഞങ്ങളെങ്ങോട്ടാ പോണതെന്ന് അവൾക്ക് മനസിലായി………..

“എടാ നമ്മള് പൊഴക്കരയിലോട്ട് പോകുവാണോ???……”

“എടി പൊട്ടി പൊഴക്കരയല്ല……. പുഴക്കര… പറഞ്ഞെ പുഴക്കര…….”

“ടാ നീയേന്നെ കുടുതല് പഠിപ്പിക്കാനൊന്നും വരണ്ട……. എനിക്കറിയാം പുഴക്കര……. മതിയോ…….”

“അഹ് മതി…….”

……. കുറച്ച് നേരം നടന്നതും എനിക്ക് തലേം കാലും വേദനിക്കാൻ തുടങ്ങി……..

‘കോപ്പ് വരണ്ടാരുന്നു ഇവളേം വിളിച്ചോണ്ട് വന്നത് കാരണം തിരിച്ചു പോകാനും പറ്റൂല……ഇനീം അരകിലോമീറ്ററിനടുത്ത് നടക്കാനുമുണ്ട്….. കോപ്പ് വരുന്നത് വരട്ടെന്നും പറഞ്ഞ് വേദനയും കടിച്ചു പിടിച്ചു ഞാൻ നടന്നു…….

അങ്ങനെ ബിലാലിക്കെനെ മനസ്സിൽ ധ്യാനിച്ചു നടന്നത് കൊണ്ട് അരകിലോമീറ്റർ അരമണിക്കൂർ കൊണ്ടാണ്

ഞങ്ങള് നടന്നെത്തിയത്……… അവള് പയ്യെ നടക്കണത് എന്താണെന്ന് ചോദിച്ചപ്പോഴൊക്കെ പ്രകൃതിഭംഗി ആസ്വദിച്ചു നടക്കാന്നു ഞാനൊരു ചെറിയ നുണയും പറഞ്ഞു…….നുണ പറഞ്ഞതാണേലും പോണ വഴിക്ക് കാണാൻ ഒരുപാട് കാഴ്ചകളുണ്ട്……. കായലിന്ന് വേർപെട്ട് ഒഴുകി വരുന്ന പുഴ അതിന്റെ വരമ്പ് നിറയെ കണ്ടൽ ചെടികൾ കരയിൽ സൈഡിലായിട്ട് കുറെ തെങ്ങും…….. റോഡിന്റെ ഇപ്പുറത്തെ സൈഡിലാണേൽ കൃഷിയില്ലാ പാടങ്ങളും, അതിനെ പാടമെന്ന് വിളിക്കാൻ പറ്റില്ല വേണേൽ കണ്ടം എന്ന് വിളിക്കാം……….

ഞങ്ങള് പുഴെടെ സൈഡിലായിട്ട് തണൽ പറ്റി ഇരുന്നു റോഡിന്റെ സൈഡിലായിട്ട് ഫുള്ളും കോൺക്രീറ്റ് ചെയ്തിട്ടേക്കുവാണ് അതില് ഇരുന്ന പുഴയിലോട്ട് കാലും ഇട്ടിരിക്കാം……………

“ടാ ഞാൻ ഇന്നലെ പറഞ്ഞ കാര്യത്തിനെ പറ്റി നിനക്ക് എന്തേലും പറയാനുണ്ടോ????…..”

അല്പം ഗൗരവം കലർന്ന ശബ്ദത്തിലവൾ ചോദിച്ചു

“എന്ത് കാര്യം????…….”

അവളിത്രേം ഗൗരവം ഇട്ടിരിക്കുവല്ലേ അപ്പൊ കുറച്ച് നേരം പൊട്ടൻ കളിക്കാന്ന് ഞാൻ വിചാരിച്ച്……..

“ടാ നമ്മടെ കല്യാണകാര്യം……….”

“നീ എന്തോന്നാ ഈ പറയണത്????

എടി ഇത്രോം ചെറിയ പ്രായത്തിൽ കല്യാണം കഴിക്കണത് പ്രാക്ടിക്കലാണെന്നാണോ നീ വിചാരിക്കണത് പൊന്നു……….

ഇനി കല്യാണം കഴിച്ച തന്നെ നമ്മളെങ്ങനെ ജീവിക്കുന്ന് നീ തന്നെ പറ………

ഞാനിപ്പോ തന്നെ ജീവിക്കണത് ചേട്ടന്റെ ചെലവിലാണ്………. അതിന്റെ കൂടെ നിന്നേം കൂടെയെടുത്തു തലേൽ വെക്കാനൊന്നാണോ നീ പറയണത്?????……..
ഇനി നമ്മള് കല്യാണോന്നും പറഞ്ഞു ചെന്നാൽ വീട്ടില് സമ്മതിക്കുന്ന് നിനക്ക് തോന്നുന്നുണ്ടോ…….. എന്റമ്മേം അച്ഛനും ആദ്യം തന്നെ എതിർപ്പ് പറയും…… പിന്നെ ഇപ്പൊ ഇത്തിരിയെങ്കിലും സ്നേഹം കാണിക്കുന്നത് അമ്മായീം മാമനുമാ അതും കൂടി നഷ്ടപെടുത്താൻ വയ്യ………..

……. ഇതൊക്കെ പോട്ടെ നിനക്ക് തോന്നിട്ടുണ്ടോ എനിക്ക് നിന്നെ ഇഷ്ടാണെന്ന്????……. സത്യം പറയാലോ എനിക്ക് നിന്നെ ഒരു കാമുകിയായോ ഭാര്യയായോ സങ്കൽപിക്കാൻ പോലും പറ്റൂല………

അങ്ങനെയുള്ള നമ്മള് തമ്മിലെങ്ങനെയാ കല്യാണം കഴിക്കണത്?????? ഇനി ഞാൻ നിന്നെ കെട്ടിയ തന്നെ നമുക്ക് സന്തോഷമായിട്ട് ജീവിക്കാൻ പറ്റുന്ന് തോന്നുന്നുണ്ടോ????………..”

ഞാനത്യാവിശം ഗൗരവത്തിലാണ് പറഞ്ഞത്…….

പറഞ്ഞു തീർന്നില്ലേ അവള് കരഞ്ഞു തുടങ്ങി……..

“അപ്പൊ….. നീ……നീയെന്റെ ഭാവി ഭർത്താവാന്നൊക്കെ രാവിലെ പറഞ്ഞതോ???”

വിതുമ്പി പറഞ്ഞ കൊണ്ടാണോ അവള് പറഞ്ഞ പകുതിയും വിഴുങ്ങി പോയി…………

“അത് നീയാ പ്ലേറ്റ് എന്റെ കൈയിലോട്ട് തരാൻ ഞാനൊരു നമ്പറേറക്കിയതല്ലേ……..”

അതുംകൂടി കേട്ടതും അവളെന്റെ തോളിൽ തുങ്ങി കെടന്നു കരയാൻ തുടങ്ങി…….. ആദ്യം വളരെ നിശബ്ദമായി തുടങ്ങിയ കരച്ചിൽ പിന്നീടൊരു അലറി കരച്ചിലായി രൂപന്തരപെട്ടു………..

…… അവള്ടെ കരച്ചില് കേട്ടപ്പോഴാണേൽ എനിക്കും സങ്കടായി……. കോപ്പ് അവളെ എന്തേലും പറഞ്ഞു പറ്റിക്കണം….. എന്നിട്ട് എനിക്കും അവളോട് ഇഷ്ടാണെന്ന് പറയണം എന്നായിരുന്നു മനസ്സ് നിറയെ….. കോപ്പ് മര്യതക്ക് അവളോട് കല്യാണം കഴിക്കാന്ന് പറഞ്ഞമതിയാരുന്നു…….

“ടി….. പൊന്നു…….ദേ എന്റെ മൊത്തെക്ക് നോക്കിക്കേ………”

‘ഞാനവളുടെ മുഖം ഉയർത്തി എന്റെ മുഖത്തിന് നേരെ വെച്ചു……’

“എടി എനിക്ക് നിന്നെ ഇഷ്ടല്ലന്ന് ഞാൻ ചുമ്മാ പറഞ്ഞതാ………”

…. അവള് കേട്ടത് വിശ്വാസം വരാത്തത് പോലെ എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു…………അപ്പോഴും അവളുടെ കണ്ണിൽ കൂടെ രണ്ട് തുള്ളി കണ്ണ് നീരോഴുകുന്നുണ്ടായിരുന്നു………..

Leave a Reply

Your email address will not be published. Required fields are marked *