“അച്ചുട്ടാ നീയില്ലാരുന്നേൽ എന്റെ മോള്……. എന്റെ മോളെയവന്മാര് കൊന്നു കളഞ്ഞേനെ……….അതറിയാതെ നിന്നെ കൊറേ വെറുത്തു മനസ്സില് പ്രാകി……. നിന്നോടെങ്ങനാടാ ഇതിനൊക്കെ മാപ്പു പറയണത്………”
അമ്മായിടെ കരച്ചില് കണ്ടതും ഞാനും ചെറുതായിട്ട് ഇമോഷണലായി……….. സത്യമറിയിക്കാൻ വന്ന ഞാൻ ഇമോഷണലായി നിന്ന ശരിയാവൂലന്ന് തോന്നിയപ്പോ ഞാൻ വീണ്ടും ആറ്റിറ്റ്യൂഡ് പിടിച്ചു……….
“അമ്മായി ഈ ചെറിയ കാര്യത്തിനൊക്കെ ഇങ്ങനെ കെടന്ന് കരയണ്ട കാര്യമൊണ്ടോ…….. പിന്നെ പ്രാക്കും വെറുപ്പൊന്നും എനിക്കിപ്പോ വല്യ കാര്യല്ല……. അതോണ്ട് അമ്മയി മാപ്പൊന്നും പറയണ്ട………….”
എന്റെ സൗണ്ട് കേട്ടിട്ടാണെന്ന് തോന്നുന്നു പൊന്നു ഹാളിലേക്ക് വന്നു………….. അവളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി……… കരഞ്ഞു കണ്ണൊക്കെ ഒട്ടി അവളെ ഇതുവരെ കാണാത്തൊരു രൂപത്തിൽ……….. എന്നെ കണ്ടതും അവളൊരു വോൾടേജില്ലാത്ത ചിരി ചിരിച്ചു…… എനിക്കൊന്ന് തിരിച്ചു ചിരിക്കാൻ പോലും പറ്റിയില്ല………….
“എല്ലാവരേം ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം………
ഞാൻ കാരണം നിങ്ങളിൽ പലർക്കും കിട്ടിക്കൊണ്ടിരുന്ന ബഹുമാനം പോയി നാണക്കേടായെന്നൊക്കെ എനിക്കറിയാം……….. അതുകൊണ്ട് ഞാൻ കൂടുതൽ നേരം ഇവിടെ നിക്കണില്ല ഞാനെവിടെയാണോ ജീവിച്ചിരുന്നത് അങ്ങോട്ടേക്ക് തന്നെ തിരിച്ചു പോകുന്നു……….
പിന്നെ പോയിട്ടിപ്പോ തിരിച്ചുവന്നത് വേറൊന്നും കൊണ്ടല്ല എന്നെ നിങ്ങളെല്ലാം അകറ്റിയത് എന്തിന്റെ പേരിലാണോ അതൊന്നും സത്യമല്ലെന്ന് തെളിയിക്കാൻ വേണ്ടിയാണ്………. കേറി വാ…….”
ഞാൻ വിളിച്ചതും റിയ ചുവരിന്റെ മറയിൽ നിന്നും മുന്നോട്ട് വന്നു……….
റിയെടെ വരവ് കണ്ടതും അച്ഛനും അമ്മയും ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു……. ആ ഇനി ചെലപ്പോ ഞാൻ വേറെ വെല്ല പണിയും ഒപ്പിച്ചിട്ട് വന്നിരിക്കുവാന്നോർത്തു കാണും…….. സ്വാഭാവികം…….
“എന്താ മോളെ കാര്യം……”
അവളെ കണ്ടതും അമ്മ തെല്ല് ഭയത്തോടെയും വാത്സല്യത്തോടെയും ചോദിച്ചു…………. വേറെതെങ്കിലും സിറ്റുവേഷനിലാണ് ഇങ്ങനൊരു സീനുണ്ടായതെങ്കിൽ എനിക്ക് ദേഷ്യം വന്നേനെ……… പക്ഷെ എനിക്കിപ്പോ ചിരിയാണ് വന്നത്……. മോളെന്ന് വിളിച്ചവളെ ഇപ്പൊതന്നെയമ്മ തല്ലും എന്നെനിക്കുറപ്പായിരുന്നു……….
“അമ്മയെന്നോട് ക്ഷെമിക്കണം…….. ഞാൻ പറഞ്ഞത് മുഴുവൻ കളവാണ്………
രണ്ടു കൊല്ലത്തോളം ഞാനും ഇവനും തമ്മിൽ ഇഷ്ടത്തിലായിരുന്നു……..”
“മോള് സത്യമാണോ പറയണേ………”
അവള് പറഞ്ഞിട്ടും വിശ്വാസം വരാത്തപോലെ ചോദിക്കുന്ന അമ്മേനെ കണ്ടതും ചിൽ മൂഡ് മാറി ഞാൻ കലിപ്പ് ട്രാക്കിൽ കേറി……..
“ഇന്നാ വിശ്വാസം വന്നില്ലെങ്കിൽ ഇതുടി കണ്……….”
ഞാനും അവളും ഒരുമിച്ച് നിൽക്കുന്ന വിഡിയോയും ഫോട്ടോയുമെല്ലാം സൂം ചെയ്തും തിരിച്ചും മറിച്ചുമെല്ലാം ഞാൻ എല്ലാരേം കാണിച്ചു കൊടുത്തു………… ഫോട്ടോയൊക്കെ കണ്ടിട്ട് അച്ഛനും അമ്മേം കിളി പോയി നിക്കുവാണ്………..
“ഇനി നീ എന്താ ഉണ്ടായെന്നു ഡീറ്റൈൽഡായിട്ട് പറഞ്ഞു കൊടുക്ക്……”
……… ഞാനൊന്ന് കണ്ണുരുട്ടി പേടിപ്പിക്കേം കൂടി ചെയ്തതോടെ അവള് നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു………… പറഞ്ഞു നിർത്തിയതും എല്ലാവരും ഞെട്ടലോടെ ഇരിക്കുന്നതാണ് ഞാനും കണ്ടത്…….. എല്ലാമറിയുന്ന എന്റെ ചേട്ടനുൾപ്പെടെ…..
അമ്മയെന്തോ പറയാൻ തുടങ്ങിയതും പൊന്നു ഇരുന്നിടത്തെന്നു എഴുന്നേറ്റോടിവരുന്നത് ഞാനും കണ്ടു……….
…….ഠപ്പേ………
പൊന്നു കൈനീട്ടിയോരടി……….. അടി കിട്ടിയതും റിയ നിലത്തേക്ക് വിനുപോകുന്നത് കണ്ടപ്പോഴാണ് ആ അടിയുടെ പവറെനിക്ക് മനസിലായത്………എല്ലം അറിഞ്ഞു കഴിയുമ്പോ അവൾക്കൊരു തല്ല് ഞാനും പ്രതീക്ഷിച്ചതാണ് പക്ഷെ അതമ്മേടെ കൈയിൽ നിന്നായിരുന്നു……….
അടിയും കഴിഞ്ഞു പൊന്നു എന്റെ നേരെ വന്നു………
മുടിയും പറപ്പിച്ചു കൈയും വീശി ഇടിക്കാൻ പോണപോലെയുള്ള ആ വരവ് കണ്ടപ്പോ സത്യം പറഞ്ഞാൽ ഞാനും പേടിച്ച് പോയി………..’ദൈവമേ ഇനിയിവളെന്നെ തല്ലാൻ വരുവാണോ………’
അവളെന്റടുത്ത് വന്നതും എന്റെ കൈയിൽ പിടിച്ചു വലിച്ചോണ്ട് അവളുടെ റൂമിലേക്ക് നടന്നു………..പേടിച്ചിട്ടാണോ കീ കൊടുത്ത പാവയെ പോലെ പുറകെ ഞാനും……….
റൂമിൽ ചെന്നതും അവള് വാതിലടച്ചു ലോക്ക് ചെയ്തു……….
