അക്ഷയം – 6

“എടി പൊട്ടി എനിക്കും നിന്നെ ഇഷ്ടാണെന്ന്……….

ഇപ്പൊ ഇങ്ങോട്ട് വന്നത് പോലും നിന്നോടിത് പറയാനായിട്ട…… പിന്നെ നിന്നെയൊന്ന് പറ്റിക്കാലോന്നോർത്ത അങ്ങനെയൊക്കെ പറഞ്ഞെ……..

അല്ലേലും നിന്നപ്പോലൊരു തങ്കകുടത്തെയാരെങ്കിലും വേണ്ടെന്ന് പറയുവോ……….
ഞാനവളെ സുഖിപ്പിക്കാനായിട്ട് അവളുടെ കവിളിൽ പിടിച്ചോണ്ട് പറഞ്ഞു………. അന്നേരം കരഞ്ഞു സങ്കടഭവത്തിലിരുന്ന അവളുടെ ചുണ്ടിൽ വിരിഞ്ഞൊരു പുഞ്ചിരിയുണ്ട് അതിന്റെ സൗന്ദര്യം വർണിക്കാനാവില്ല……….

“നിനക്കിപ്പോ സമാധാനമായോ??…..”

അവളുടെ മുഖത്ത് ചെറിയ പുഞ്ചിരി കണ്ടാ ആശ്വാസത്തിൽ ഞാൻ ചോദിച്ചു………. എന്നാൽ എന്റെ ചൂണ്ടിലൊരു ചുംബനമായിരുന്നു അതിന് കിട്ടിയ മറുപടി……..

…….ഉമ്മ കിട്ടിയതും ഞാൻ ചുറ്റുമോന്ന് നോക്കി ആരേലും കണ്ടൽ ചെലപ്പോ വിഷയാവും ആവിശ്യത്തിലധികം സദാചാരക്കാരുള്ള സ്ഥലമാണ്………….അടുത്തെങ്ങും ആരുമില്ലെന്ന് കണ്ടപ്പോഴാണ് കുറച്ച് ആശ്വാസമയത്………….

…….. പക്ഷെ അത് കഴിഞ്ഞപ്പോ എനിക്കൊന്നും സംസാരിക്കാൻ പറ്റുന്നില്ല………. എന്തോ മനസ്സില് വരുന്നതൊന്നും വായിലേക്ക് വരുന്നില്ല…………

…… അങ്ങനെ ഒന്ന് രണ്ട് മിനിറ്റിന്റെ നിശബ്ദതക്ക് ശേഷം ഞാൻ തന്നെ മിണ്ടി തുടങ്ങി…….

“ടി നിനക്കെന്നോട് എപ്പഴാ പ്രേമം തൊടങ്ങിയെ?????……”

“അതൊന്നും എനിക്കോർമ്മയില്ല…….. കുഞ്ഞിലെ എപ്പോഴെങ്കിലുമായിരിക്കും………. കുഞ്ഞിലെ സിനിമ കാണുമ്പോ സിനിമയിലൊക്കെ നായകനും നായികേം കല്യാണം കഴിക്കൂലേ അവരെ കാണുമ്പോ എനിക്ക് നിന്നെ ഓർമ വരും……. കൊറേ കാലം കഴിഞ്ഞ് അറിവ് വെച്ചപ്പോഴാ അത് ലവ്വാണെന്ന് ന്നെനിക്ക് മനസിലായത്………. പിന്നെ അന്നേരൊക്കെ നിന്റെ പെരുമാറ്റം കണ്ടപ്പോ ഞാനോർത്തു നിനക്കും എന്നോടിഷ്ടമായിരിക്കും എന്ന്……. പിന്നെ നിന്നെ ആ റിയെടെ വീട്ടീന്ന് പിടിച്ചെന്നറിഞ്ഞപ്പോ എനിക്കെന്തോരം സങ്കടം വന്നെന്നറിയാവോ??….

എന്തോരം കരഞ്ഞെന്നറിയാവോ……. അത് നിനക്ക് ഇടി കിട്ടിയെന്ന് അറിഞ്ഞപ്പഴോ ചിത്തപേര് കെട്ടാന്നറിഞ്ഞപ്പഴോ അല്ലെ….. നീ വേറൊരു പെണ്ണിനെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോഴാ……..പിന്നെ എനിക്ക് നിന്നോട് വല്ലാത്ത ദേഷ്യമായി…… അതാ അന്ന് നിന്നെ ക്രിമിനലെ എന്നൊക്കെ വിളിച്ചത്………

സോറി……

…. എന്നാലും ഞാനിപ്പോ ഹാപ്പിയാ…… എനിക്ക് നിന്നെ കിട്ടിയില്ലേ…….”

“എടി നീ ഹാപ്പിയിയിട്ടൊക്കെ ഇരുന്നോ…….. പക്ഷെ നമ്മള് തമ്മില് പ്രേമത്തിലാന്ന് മാമനേം അമ്മായിനെന്നും അറിയിക്കരുത്…….”
“അതെന്ന???….”

“അതറിഞ്ഞാ അവരും കൂടെ എന്നെ പുറത്താക്കും അതാ……”

“അതോർത്ത് മോൻ പേടിക്കണ്ട……. ഞാനാരോടും പറയൂല…… പിന്നെ അച്ഛൻ പറഞ്ഞത് നിന്നെയിനി അങ്ങോട്ട് പറഞ്ഞ് വിടണ്ടന്ന…..നിന്നെ ഇവിടെ നിർത്തി പഠിപ്പിക്കാനാ അവരുടെ പ്ലാൻ…….”

“ശെരിക്കും!!!…. നിന്നോടിതാര് പറഞ്ഞ്???”

” ഇന്നലെ അമ്മേം അച്ഛനും പറയണത് കേട്ടതാ…….പിന്നെ അപ്പുവേട്ടൻ നിന്റെ ഡോക്യുമെന്റസെടുക്കാൻ പോയേക്കുവാ…….

“ഇതൊക്കെ എപ്പോ സംഭവിച്ചു…….”

“അഹ് അതൊക്കെ സംഭവിച്ചു……. എന്തായാലും നീ നിന്റെ പരിക്കൊക്കെ മാറിക്കഴിയുമ്പോ മര്യതക്ക് പഠിച്ചു ജോലിമേടിച്ചെന്നെ കെട്ടിക്കോളണം…….”

“ഓ നിനക്കത്രേം മുട്ടി നിക്കുവാണോ……”

ഞാനൊരു ഊള ചിരിയോടെ ചോദിച്ചു…….

“പോടാ നിന്നോടൊള്ള സ്നേഹം കൊണ്ട് പറഞ്ഞതാ…..”

“ഓ ഇനി അങ്ങനെ പറഞ്ഞ മതിയല്ലോ…..”

അതും പറഞ്ഞ് ഞാനവളുടെ തോളിൽ ചാരിയിരുന്നു…… ഫുട്ബോൾ കളിക്കാൻ പോകുന്ന പിള്ളേരും തെങ്ങു ചെത്താൻ പോണ ചേട്ടന്മാരുമെല്ലാം ഞങ്ങളുടെ ആ ഇരിപ്പിനെ സസൂക്ഷ്മമം വീക്ഷിച്ചു കടന്ന് പോയി……. ഇടക്കിടക്ക് പൊന്നു എന്തേലും പറയും….. ഞാനതിന് ഉത്തരം പറയും…….

……. എന്തോരം നേരം ആ ഇരിപ്പിരുന്നു എന്നെനിക്കറിയില്ല നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് തിരിച്ചു വീട്ടിൽ പോണ കാര്യം ഓർത്തത്……..

“ടി പൊന്നു വാ എണീക്ക് വീട്ടിപോകാം……”

ഞാൻ ഇരുന്നിടത്ത് നിന്നും എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു…….
“ശേ നേരം വൈകിയില്ലാരുന്നേൽ കൊറച്ചു നേരം കൂടി ഇരിക്കാരുന്നു……. ഈ വെള്ളത്തില് കാലിട്ടിരിക്കണത് നല്ല രസോണ്ട് ……..”

അവളും എഴുന്നേറ്റ് നിന്ന് പറഞ്ഞു…….

….. ഞങ്ങള് പയ്യെ നടന്ന് തുടങ്ങി….

തിരിച്ച് നടക്കുന്ന വഴിയൊക്കെ എന്റെ മനസ് നിറയെ അവള് പറഞ്ഞ പോലെ ഞങ്ങളുടെ കല്യാണമായിരുന്നു……. കാര്യം പ്രേമിച്ചു തുടങ്ങിയ ദിവസം തന്നെ കല്യാണത്തെ പറ്റി ചിന്തിക്കുന്നത് അല്പം

കടന്ന കൈയാണെന്നറിയാം പക്ഷെ അവള് എന്നും എന്റെ കൂടെയുണ്ടാവും എന്ന് എനിക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു അതാണ് എന്നെ അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്……….

ഞങ്ങൾ പയ്യെ നടന്ന് വീട്ടിലേക്ക് എത്തിയതും അമ്മായി ഉമ്മറത്തിട്ടിരുന്ന കസേരല് കേറിയിരുപ്പുണ്ട്…..

“നിങ്ങളിത് എവിടെ പോയതേ പിള്ളേരെ………നിങ്ങളെ കാണാത്തത് കൊണ്ട് ഞാനീവടെ പേടിച്ചിരിക്കുവാരുന്നു………”

അമ്മായി അല്പം ഭയം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചപ്പോഴാണ് ആരോടും പറയാതെയാണ് ഇറങ്ങിയതെന്ന കാര്യം ഞാനോർത്തത്……..

“ഞങ്ങളാ പുഴക്കരെ വരെ പോയതാ…….. ”

“അഹ് എവിടേലും പോകുമ്പോ പറഞ്ഞിട്ട് പോകണ്ടേ…… അല്ലെത്തന്നെ അടുത്തത് എന്ത് സംഭവിക്കുമെന്നോർത്ത് തീ തിന്നാ ജീവിക്കുന്നെ അപ്പൊ നിങ്ങളും കൂടെ ഇങ്ങനെ കാണിച്ച എങ്ങനാ മക്കളെ……..”

“ഞങ്ങൾ ദൂരെയൊന്നുവല്ലല്ലോ പോയത്…… പിന്നെ എന്നതിന ഇങ്ങനെ പേടിക്കണത്…….”

“ഓ മോനോണ്ടാക്കി വെച്ച പ്രശ്‌നൊക്കെ മറന്ന് പോയോ……. ആ മെമ്പറിന്റെ മോൻ ഇപ്പോഴും icu വീലാണ്…… പുറത്ത് വെച്ചാരെങ്കിലും കണ്ടിട്ട് എന്തെങ്കിലും സംഭവിച്ചാലോന്നോർത്തിട്ട് മനുഷ്യന്റെ കൈയും കാലും വിറക്കുവാ……”

അമ്മായി പറഞ്ഞപ്പോഴാണ് ഞാനാകാര്യത്തിനെ പറ്റി ഓർക്കുന്നത്…… എന്റെ മനസ്സിലും വല്ലാത്തൊരു ഭയം ഓടലെടുക്കുന്നത് ഞാനറിഞ്ഞു……. പൊന്നുനെ നോക്കിയപ്പോഴാണേൽ അവളുടെ മുഖത്തും വല്ലാത്തൊരു ഭയം………
“ഓ അതോർത്തണേൽ അമ്മായി പേടിക്കണ്ട…… അവൻ സാമൂഹിക സേവനം ചെയ്തിട്ടല്ലോ ഞാനവനെ തല്ലിയത് ഇവളെ കേറി പിടിച്ചിട്ടല്ലേ അപ്പൊ ഇനി അവരോരു പ്രശ്നോം ഉണ്ടാക്കാൻ പോണില്ല…. നാട്ടിലറിഞ്ഞാൽ അവർക്കല്ലേ നാണക്കേട്……അമ്മായി കണ്ടോ അവരീ കേസ് ഒതുക്കി തീർക്കും…….”

മനസ്സിലുള്ള പേടി പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു………

“വാടി ഇത്തിരി ചായ താ നല്ല ദാഹം…..”

ഞാൻ വിഷയം മാറ്റാനായി പറഞ്ഞിട്ട് അകത്തേക്ക് കേറി…….. എന്റെ കൂടെ അമ്മായിയും അവളും അകത്തേക്ക് കേറി………

ഞാൻ നേരെ റൂമിലേക്ക് പോയപ്പോ അവള് പോയത് അടുക്കളയിലൊട്ടായിരുന്നു……… കുറച്ച് കഴിഞ്ഞ് ചായയുമായി റൂമിലേക്ക് വന്നപ്പോഴും അവളുടെ മുഖം വാടിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *