അക്ഷയം – 6 21

“പൊന്നു എണീക്ക് എനിക്ക് വെശക്കുന്നു….”
“കൊറച്ചു നേരോം കൂടി കഴിഞ്ഞിട്ട് കഴിക്കടാ……. നല്ലോറക്കം വരുന്നു……..”

“എടി ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല വാ എണീക്….”

കൊറേ നേരം കുലുക്കി വിളിച്ചപ്പോഴേക്കും മടിച്ചു മടിച്ചാണേലും അവളെഴുന്നേറ്റു……..

“നീയിവിടെ കെടക്ക് ഞമ്പോയി ഫുഡെടുതോണ്ട് വരാം……..”

“നിക്ക് ഞാനും വരാ……..”

ഞാനും അവളും കൂടെ ഹാളിലേക്ക് ചെന്നു…….. അവിടെ ചെന്ന് നോക്കിയപ്പോ ഒരൊറ്റ മനുഷ്യനില്ല ക്ലോക്കിൽ നോക്കിയപ്പോ രാത്രി ഒമ്പത് മണി…….

ആരേം കാണാത്തതു കൊണ്ട് പൊന്നു മാമന്റെ റൂമിലേക്ക് പോകുന്നത് കണ്ടു……… ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും ശ്യാമളാമ്മയും പൊന്നും കൂടെ പൊറത്തേക്ക് വരുന്നതും കണ്ടു……… ഇത്രേം നേരം ഞാനും പൊന്നും ഒരുമിച്ച് ഒരു റൂമിലായിരുന്നല്ലോ അതുകൊണ്ട് എനിക്കാണേൽ അവരുടെ മൊത്തേക്ക് നോക്കാനൊരു മടി…….

“അഹ് നീയെണിറ്റാരുന്നോ…….. ഇപ്പൊ വേദനയുണ്ടോടാ???? ”

ശ്യാമളാമ്മായി എന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു….

“ഏയ്‌ കൊഴപ്പോന്നുമില്ല…….. അല്ല അവരൊക്കെയെന്തേ????”

“രശ്മീം ശങ്കരേട്ടനും വീട്ടിലേക്ക് പോയി………..”

“അപ്പൊ അപ്പും അനന്തും എന്തെ??….”

“അപ്പു ആരെയോ കാണാനുണ്ടെന്നും പറഞ്ഞിട്ട് പുറത്തേക്ക് പോയി…… ആ പെങ്കൊച്ചിനെ കൊണ്ടേയാക്കാനായിട്ട് മറ്റേ പയ്യനും പോയി…..”

“അവനെന്ന ഒന്നും മിണ്ടാണ്ട് പോയത്……”

“നിനക്ക് നല്ല വേദനനേണ്ട് അതോണ്ട് വിളിക്കണ്ടെന്ന് അവൻ തന്ന പറഞ്ഞത്…. ”

“അഹ്…….. എണീക്ക് നല്ല വെശപ്പ് എന്തേലും കഴിക്കാൻ താ……”

ഞാൻ പറഞ്ഞു തീരണേലും മുൻപ് കഞ്ഞിയുമായി പൊന്നു വന്നു…….. എനിക്ക് ആ കഞ്ഞി കണ്ടപ്പോഴേ കലി വന്നു…… ഒന്നാമതെ എനിക്ക് കുഞ്ഞിലെ

തൊട്ടേ കഞ്ഞി കുടിക്കണത് ഇഷ്ടല്ല…… അതിന്റെ കൂടെ അവള് ഇത്തിരി അച്ചാർ പോലും ഇടാണ്ട് വന്ന പിന്നെ ദേഷ്യം വരൂലേ…….

“ശ്യാമളാമ്മേ എനിക്ക് കുറച്ച് ചോറെടുത്തോ അവക്കുള്ളത് അവളെടുത്തിട്ടുണ്ട്……..”
“ടാ പട്ടി ഇതുനിനക്കെടുത്തതാ ഇന്നാ കുടി…..”

ഞാൻ പറഞ്ഞത് കേട്ടതും ചെറിയ ദേഷ്യത്തിൽ അവള് കഞ്ഞി എന്റെ കൈയിലോട്ട് തന്നു………

“എനിക്ക് കഞ്ഞി വേണ്ട…. ഇത്തിരി ചോറും ചിക്കൻ കറിയും തന്ന അതും കഴിച്ചു ഞാനാ മൂലക്ക് പോയി കെടന്നോളാം……….”

“ഇത് വേണ്ടെങ്കി നീ പിന്നെ വേറൊന്നും തിന്നാൻ പോണില്ല………. വേറൊന്നും തിന്നാൻ ഞാൻ സമ്മതിക്കില്ല……..”

“ആഹാ എങ്കി എനിക്കൊന്നും വേണ്ട……. നിന്റെ വീടായോണ്ടല്ലേ നീ ഇങ്ങനൊക്കെ പറയണത് ഞാൻ നാളെ തന്നെ പൊക്കോളാം……..”

ഞാൻ ചുമ്മാ ഒന്ന് സെന്റിയെറിഞ്ഞു നോക്കി അതിലവള് വീഴുന്ന് എനിക്കുറപ്പായിരുന്നു……

“എടാ നിനക്ക് വയ്യാത്തോണ്ടല്ലേ…….. ഇപ്പൊ കഞ്ഞി കുടിക്ക് നാളെ ചിക്കൻ വറുത്തും പൊരിച്ചും കരിയിച്ചൊക്കെ തരം…….”

പൊന്നു തിരിച്ചൊരു സെന്റിയിട്ടു…..

കഞ്ഞി കുടിച്ചാമതിയെന്ന് അമ്മായിയും കൂടി പറഞ്ഞപ്പോ പറഞ്ഞപ്പോ ഞാൻ കഞ്ഞി കുടിക്കാന്ന് സമ്മതിച്ചു……..

നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് നിമിഷ നേരം കൊണ്ട് ഞാൻ കുടിച്ചു തീർത്തു …….. സാധാരണ ഇങ്ങനത്തെ സിറ്റുവേഷനുകളിൽ ഒരു കളിയാക്ക് വരണ്ടതാണ് വയ്യാത്ത കൊണ്ടായിരിക്കും അവളെന്നെ കളിയാക്കിയില്ല…………

തീറ്റ കഴിഞ്ഞപ്പോ അമ്മായി റിയെടെ കാര്യം പറഞ്ഞു വന്നെങ്കിലും നാളെ സംസാരിക്കാമെന്നും പറഞ്ഞു ഞാനൊഴിവാക്കി വിട്ടു………. നേരെ റൂമിലേക്ക് പോയി…. ഞാൻ റൂമിലെത്തിയപ്പോ വാല് പോലെ അവളും പൊറകെ വന്നു

“നീയെങ്ങോട്ടാ????”

“ഇങ്ങോട്ട് വന്നതാ…..”

“എങ്കി വന്ന വഴി തിരിച്ചു വിട്ടോ എനിക്ക് നിന്നോട് മിണ്ടീം പറഞ്ഞുമിരിക്കാൻ നേരമില്ല ഞങ്ങേടന്ന് ഒറങ്ങാൻ പോകുവാ….. ”

“ഞാനിന്നിവടെ കെടക്കുന്നത്……”

“അത് നന്നായി കെടക്കാൻ അല്ലേലും സൗകര്യം നിന്റെ റൂമാ….. നീയിവിടെ കിടന്നോ ഞാൻ അവിടെ കിടന്നോളാം…….. ”
“ഇനി നിന്റെ തലെലെ കെട്ടഴിക്കണ വരെ ഞാനെപ്പോഴും നിന്റെ കൂടെണ്ടവും…….. അതോണ്ട് നമുക്കൊരുമിച്ചു കെടക്കം……. ”

“അപ്പൊ ഞാനപ്പിയിടാൻ പോയാലും നീ എന്റെ കൂടെ വരുവോ???…..”

Leave a Reply

Your email address will not be published. Required fields are marked *