ചിന്നു എന്റെ മടിയിൽ തല വെച്ച് കിടന്നു.. അപ്പോഴും ചിന്നു എന്റെ ഒരു കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. മറ്റേ കൈകൊണ്ട് ഞാൻ അവളുടെ തലയിൽ തഴുകി.
“ബാലുന് ബുദ്ധിമുട്ട് ആയല്ലേ ? ഒരുപാട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകുമ്പോൾ. ഇങ്ങനെ ഒരു അവസ്ഥ..” രാമേട്ടൻ ചോദിച്ചു..
“ഇല്ല. രാമേട്ടാ.. എന്റെ അവസ്ഥയെക്കാൾ എന്നെ വേദനിപ്പിക്കുന്നത് നിങ്ങളെ ഓർത്താണ് രാമേട്ടാ.. രണ്ട് വർഷത്തോളം ഞാൻ അവിടെ താമസിച്ചിട്ടും ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ? . രാമേട്ടൻ ഒന്നും പറഞ്ഞും ഇല്ലല്ലോ!!” ഞാൻ പറഞ്ഞു
“ഞാൻ എന്ത് പറയാനാ ബാലു.. ഇത് ഞാൻ എങ്ങനെയാ പറയുന്നത്.. ”
“സാരമില്ല.. എല്ലാം ശരിയാകും.. നമുക്ക് നോക്കാം… ”
“മോളെ മോൾക്ക് ഉറങ്ങണ്ടേ ? . മോള് ഇങ്ങനെ കിടന്നാൽ മോളുടെ ഏട്ടന് ഉറങ്ങാൻ പറ്റുമോ ? മോള് അമ്മയുടെ മടിയിൽ കിടന്നോ. ബാലു കിടന്നു ഉറങ്ങിക്കോട്ടെ.” സുശീലേച്ചി പറഞ്ഞു.
“മോനേ അപ്പു നീ മുകളിലെ ബെർത്തിൽ കിടന്നോ.. ” രാമേട്ടൻ പറഞ്ഞു..
അപ്പു മുകളിൽ കയറി കിടന്നു.
ചിന്നു ഉറങ്ങിയെന്നു തോന്നിയപ്പോൾ അവളുടെ തല പിടിച്ചു മാറ്റി. ഞാൻ പതിയെ എഴുന്നേറ്റു. സുശീലേച്ചി ഒരു പുതപ്പെടുത്തു ചിന്നുവിനെ പുതപ്പിച്ചു. ചിന്നുവിന്റെ അടുത്ത് ഇരുന്നു. ഞാൻ ഒരു പുതപ്പും എടുത്തു നടുക്കുള്ള ബെർത്തിൽ കയറി പുതച്ചു കിടന്നു. ഇന്നലെ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നത്കൊണ്ട് ഇന്നലെ ശരിക്കും ഉറങ്ങാൻ പറ്റിയില്ല.. അതുകൊണ്ട് ഞാൻ ഉറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞു എന്തോ ഒച്ച കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.. നോക്കിയപ്പോൾ കാണുന്നത് സുശീലേച്ചി കരയുന്നതാണ്.. ഞാൻ എഴുനേൽക്കാൻ നോക്കി എന്നാൽ എനിക്ക് എഴുനേൽക്കാൻ കഴിഞ്ഞില്ല.. ശരീരത്തിൽ എന്തോ ഭാരം ഉള്ളത് പോലെ.. ഞാൻ കിടന്നു കൊണ്ട് ചോദിച്ചു..
“എന്ത് പറ്റി.. എന്താ പറ്റിയത് രാമേട്ടാ..? ”
“മോളെ കാണുന്നില്ല.. ” സുശീലേച്ചി പറഞ്ഞു.
“കാണുന്നില്ലേ ? എവിടെ പോയി..?” ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു.
ഇനി നേരത്തെ ഡോറിന്റെ ഭാഗത്തേക്ക് നടന്നത് പോലെ നടന്നു താഴെ വീഴുകയോ മറ്റോ ചെയ്‌തോ?. ഞാൻ സ്വയം മനസ്സിൽ ചോദിച്ചു.
ഇതെന്താ എന്റെ മേത്തു ഒരു ഭാരം. ഞാൻ പുതപ്പ് നീക്കി നോക്കി. ഇത് എപ്പോൾ ഇവിടെ കയറി കിടന്നു. ചിന്നു എപ്പോഴോ കയറി എന്റെ മേലെ കിടന്നിരുന്നു. അവിടുന്ന് എഴുന്നേറ്റത് സുശീലേച്ചിയും . എഴുനേറ്റ് വന്നു മുകളിൽ കയറി ഞാൻ പുതച്ച പുതപ്പ് മാറ്റി എന്റെ നെഞ്ചിൽ തല വെച്ച് പുതച്ചു എന്നെ കെട്ടിപിടിച്ചു കിടന്നത് ഞാനും അറിഞ്ഞില്ല.
ഞാൻ പുതപ്പ് നീക്കിയപ്പോൾ ചിന്നു എന്റെ മേലെ കിടക്കുന്നത് രാമേട്ടനും സുശീലേച്ചിയും കണ്ടു.
“മോളെ എഴുനേൽക്ക്… എഴുനേറ്റ് താഴെ വന്നു കിടക്ക്. ” സുശീലേച്ചി ചിന്നുവിനെ വിളിച്ചിട്ട് പറഞ്ഞു.
എന്നാൽ ചിന്നു എവിടെ അനുസരിക്കാൻ, അവൾ ചിണുങ്ങി കരഞ്ഞുകൊണ്ട് തപ്പി തപ്പി എന്റെ കൈ പിടിച്ചു അവളുടെ അരയിലൂടെ അവളുടെ മേലെ വെച്ച് എന്നെ കൂടുതൽ കെട്ടിപിടിച്ചു കിടന്നു…
സുശീലേച്ചി എത്ര വിളിച്ചിട്ടും അവൾ എഴുനേൽക്കാൻ കൂട്ടാക്കിയില്ല.
“സാരമില്ല ചേച്ചി അവൾ അങ്ങനെ കിടന്നോട്ടെ.. വെറുതെ വിളിച്ചു ശല്യം ചെയ്യണ്ട. പാവം ഉറങ്ങിക്കോട്ടെ .” ഞാൻ പറഞ്ഞു.
ഞാൻ സമയം നോക്കി. സമയം ഒരു മണി ആകുന്നതേ ഉള്ളൂ.. മൂന്നു നാല് മണിക്കൂർ ഇനിയും ഉണ്ട് അവിടെ എത്താൻ..
“നിങ്ങൾ കിടന്നു ഉറങ്ങിക്കോ .. ഇനിയും സമയം ഉണ്ട് അവിടെ എത്താൻ..” ഞാൻ പറഞ്ഞു.
രാമേട്ടൻ ഞങ്ങളെ ശരിക്കും പുതപ്പിച്ചിട്ട് .. കിടന്നു.. ഞാൻ ചിന്നുവിനെ കെട്ടിപിടിച്ചു കിടന്നു പതിയെ ഉറങ്ങി.. പിന്നെ എഴുനേൽക്കുന്നത് നാലര കഴിഞ്ഞപ്പോൾ ആണ്. അപ്പോഴും ചിന്നു അതുപോലെ എന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുകയായിരുന്നു..
ഞാൻ അവളുടെ കൈ എടുത്തു മാറ്റി. എഴുനേൽക്കാൻ നോക്കിയപ്പോൾ അവൾ എന്നിലേക്ക് കൂടുതൽ ചേർന്നു കിടന്നു.
