അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 5 4

 

വയ്റ്റർ വന്നു ചോദിച്ചു

” എന്താണ് സാർ കഴിക്കാൻ വേണ്ടത്.”

 

“എന്താ ഉള്ളത്.. ” ഞാൻ ചോദിച്ചു.

 

“പുട്ട്, ദോശ, ചപ്പാത്തി, ഇടിയപ്പം, പൊറോട്ട,.. എന്ത് വേണം സാർ ” അയാൾ ചോദിച്ചു.

 

“കറി എന്താ ഉള്ളത് ” ഞാൻ ചോദിച്ചു.

 

“കടല, കിഴങ്ങ് കറി, വെജിറ്റബിൾ കുറുമ, ഗ്രീൻ പീസ്, ” അയാൾ പറഞ്ഞു.

 

“എന്നാൽ അഞ്ചു സെറ്റ് ഇടിയപ്പവും കടലക്കറിയും എടുത്തോ … അഞ്ചു ചായയും. ബാക്കി പിന്നെ പറയാം . ആദ്യം ഇത് കൊണ്ടുവാ.” ഞാൻ പറഞ്ഞു.

 

അയാൾ ഓർഡർ എടുത്തു തിരിച്ചു പോയി.. ഞാൻ അവരോട് പറഞ്ഞു.

“ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. നിങ്ങൾക്ക് വേണ്ടത് ഏതായാലും പറഞ്ഞോ..”

 

“ഇത് തന്നെ മതി ബാലു. ഇത് തന്നെ അധികം ആണ്. ” രാമേട്ടൻ പറഞ്ഞു.

 

“അച്ഛന് ഇത് മതിയായിരിക്കും.. എന്നാലേ… എനിക്ക് അങ്ങനെ അല്ല. എനിക്ക് വിശക്കുന്നുണ്ട്.” അപ്പു പറഞ്ഞു.

 

ഞാൻ ചിരിച്ചു..എന്നിട്ട് അപ്പുവിനോട് പറഞ്ഞു.

 

” നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞോ.. അച്ഛൻ പറയുന്നത് കാര്യമാക്കേണ്ട. ”

 

കുറച്ചു കഴിഞ്ഞു അയാൾ ഫുഡ്‌ കൊണ്ട് വന്നു.. എന്നിട്ട് ചോദിച്ചു..

 

“വേറെ എന്തെങ്കിലും വേണോ സാർ.?”

 

“ഏട്ടാ രണ്ട് പൊറോട്ടയും കുറുമയും.. വേണം..” അപ്പു പറഞ്ഞു

 

“എനിക്കും വേണം ” ചിന്നു പറഞ്ഞു.

 

അയാൾ വീണ്ടും പോയി പൊറോട്ടയും കുറുമയും ആയി വന്നു.

 

ഞാൻ ചിന്നുവിന്റെ പ്ലെയ്റ്റിൽ കറി എടുത്തു ഒഴിച്ചു കൊടുത്തു. അവൾ അത് നോക്കി നിന്നു..

 

“കഴിക്ക് .. എല്ലാവരും കഴിക്കുന്നപോലെ എടുത്തു കഴിക്ക്..” ഞാൻ പറഞ്ഞു.

 

“കഴിക്ക് മോളെ വെറുതെ ബാലുനെ ബുദ്ധിമുട്ടിക്കല്ലേ…!! ഇപ്പോഴേ പാവം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്..” രാമേട്ടൻ പറഞ്ഞു.

 

ചിന്നു വെറുതെ ഇടിയപ്പത്തിന്റെ നൂല് എണ്ണുന്നപോലെ കളിച്ചു..

 

“ഏട്ടന്റെ ചിന്നുകുട്ടിയല്ലേ… കഴിക്ക്.. മോൾക്ക് വിശക്കുന്നില്ലേ? നമുക്ക് പോകേണ്ടേ…?” ഞാൻ ചോദിച്ചു.

 

“എനിക്ക് ആ പാവയെ വാങ്ങിച്ചു തരുമോ? എന്നാ ഞാൻ കഴിക്കാം” ചിന്നു പറഞ്ഞു..

 

“ഏത് പാവയെ? ഏത് പാവയെ വേണമെങ്കിലും വാങ്ങിച്ചു തരാം.. ഏട്ടന്റെ മോള് കഴിക്ക്.” ഞാൻ പറഞ്ഞു.

 

ഞങ്ങൾ നടന്നു ഇറങ്ങിയ വഴിയിൽ ഒരു കൊച്ചു കൊച്ചു കടകൾ ഉണ്ട്.. പലതരം സാധങ്ങൾ വിൽക്കുന്ന കടകൾ.. കളിപ്പാട്ടങ്ങളും, ബുക്കുകൾ, വളകൾ, മാലകൾ, ഡ്രെസ്സുകൾ, ഫോട്ടോകൾ, ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു കൊടുക്കുന്ന കടകൾ, അങ്ങനെ പലതും, അതിൽ ഏതോ ഒരു കടയിൽ ഏതോ ഒരു പാവയെ ചിന്നു കണ്ടിട്ടുണ്ട് അതായിരിക്കും പറയുന്നത്.

 

വാങ്ങിച്ചു തരാം എന്ന് പറഞ്ഞപ്പോൾ ചിന്നു കഴിച്ചു തുടങ്ങി. എന്നാൽ കുറച്ചു കഴിച്ചപ്പോൾ.

 

“എനിക്ക് മതി. ഞാൻ കഴിച്ചില്ലേ ? ഇനി പാവയെ വാങ്ങിച്ചു താ.” ചിന്നു പറഞ്ഞു.

 

“ഇല്ല. ഇല്ല.. അത് മുഴുവനും കഴിക്കണം എന്നാലേ വാങ്ങിച്ചു തരൂ.” ഞാൻ പറഞ്ഞു.

 

“എനിക്ക് മതി. എന്റെ വയറ് നിറഞ്ഞു.. വേണേൽ ഏട്ടൻ എന്റെ വയറ് നോക്കിക്കോ. ” ചിന്നു പറഞ്ഞു.

 

“ശരിയാ ചിന്നൂന്റെ വയറ് നിറഞ്ഞു.. പക്ഷെ ഏട്ടൻ വാരിത്തന്നാൽ ഏട്ടന്റെ ചിന്നു കഴിക്കും അല്ലെ?” ഞാൻ ചോദിച്ചു.

 

ഞാൻ കുറച്ചു അപ്പം എടുത്തു ചിന്നൂന് കൊടുത്തു. ചിന്നു വാ തുറന്നു. ഞാൻ വായിൽ വെച്ചു കൊടുത്തു. എന്റെ വിരൽ ഇന്നലെ തന്നെ കടിച്ചു മുറിക്കേണ്ടതായിരുന്നു.. വാരികൊടുക്കുമ്പോൾ എനിക്ക് പേടി ഉണ്ടായിരുന്നു വീണ്ടും കടിക്കുമോ എന്ന്. എന്നാൽ എന്റെ ചിന്നു മര്യാദയ്ക്ക് ഇരുന്നു കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ബില്ല് കൊണ്ട് വന്നു. രാമേട്ടൻ പണം കൊടുക്കാൻ നോക്കിയപ്പോൾ ഞാൻ സമ്മതിച്ചില്ല.

 

“ഞങ്ങളുടെ നാട്ടിൽ ആദ്യമായി വന്നിട്ട് രാമേട്ടൻ പണം കൊടുക്കാനോ? അത് മോശം അല്ലേ? അത് വേണ്ട പണം ഞാൻ കൊടുത്തോളും.” എന്ന് പറഞ്ഞു ഞാൻ തന്നെ പണം കൊടുത്തു.

 

എന്നിട്ട് പുറത്തിറങ്ങി.. നേരെ തൊഴാൻ പോയി.. അപ്പോഴേക്കും നട തുറന്നിരുന്നു. തൊഴുത്തതിന് ശേഷം എന്തൊക്കെയോ പൂജകളും രാമേട്ടൻ നടത്തി. ആ സമയം മുഴുവനും ചിന്നു എന്റെ കൂടെ തന്നെ ആയിരുന്നു. പൂജകളും വഴിപാടുകളും കഴിയുമ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *