അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 5 4

 

ബസ്സ്റ്റോപ്പിൽ എത്തി ചിന്നു എന്റെ കൈപിടിച്ച് കൂടെത്തന്നെ നിന്നു. ബസ്സ് വന്നപ്പോൾ മുന്നിലൂടെ ആദ്യം സുശീലേച്ചി കയറി പിന്നെ ചിന്നുവും അതിന് പിറകിൽ ഞാനും കയറി.. അപ്പോഴേക്കും അപ്പും രാമേട്ടനും പിറകിലൂടെ കയറി.

 

ചിന്നുവും ഞാനും ഒരു സീറ്റിൽ ആണ് ഇരുന്നത്. വെറുതെ രാവിലെ ഒരു സീൻ ഉണ്ടാകേണ്ട എന്ന് കരുതി.. അല്ലെങ്കിലും ഒരു സീൻ കഴിഞ്ഞതല്ലേ ഉള്ളൂ.

 

ഏതാണ്ട് ഒരുമണിക്കൂർ സമയം യാത്രയുണ്ട് അവിടേക്ക്. യാത്രയിൽ മുഴുവനും ചിന്നു ഫുൾ ഹാപ്പി ആയിരുന്നു. കാരണം ഇപ്പോൾ പാറിപറക്കുന്ന ഒരു പട്ടം പോലെ ആണ് ചിന്നുവിന്റെ മനസ്സ്. ഓരോ കാഴ്ചയും പുതിയ അനുഭവം ആണ് അവൾക്ക് ..

 

ഞങ്ങൾ അവിടെ എത്തി. ഒരുപാട് സ്റ്റെപ് ഇറങ്ങി വേണം ആ ക്ഷേത്രത്തിൽ എത്താൻ.

 

“ഏട്ടാ എന്തിനാ ഇവിടെ ഇങ്ങനെ ഇങ്ങനെ ആക്കിയത്? ” എന്റെ കൈ പിടിച്ചു നടന്നുകൊണ്ട് ചിന്നു ചോദിച്ചു.

 

“എങ്ങനെ ആക്കിയത് ” ഞാൻ ചോദിച്ചു.

 

“ഇങ്ങനെ നട കെട്ടിവെച്ചത് ?…

 

“അത് താഴെ ഇറങ്ങാൻ..”

 

“എന്തിനാ താഴെ ഇറങ്ങുന്നത്.?

നമ്മൾ എവിടെയാ പോകുന്നത്..?”

 

“താഴെ ഒരു വലിയ അമ്പലം ഉണ്ട്.. നമ്മൾ എവിടെയാ പോകുന്നത്.. നമുക്ക് അവിടെ പോകണ്ടേ? ”

 

“വേണ്ട ഞാൻ ഇറങ്ങൂല.. എനിക്ക് വിശക്കുന്നു.. ഏട്ടാ എനിക്ക് വിശക്കുന്നൂ. ”

 

“ഏട്ടന്റെ മോൾക്ക് വിശക്കുന്നുണ്ടോ? നമുക്ക് താഴെ എത്തിയിട്ട് എന്തെങ്കിലും കഴിക്കാം. പോരെ ?”

 

” മ് . മതി ”

 

“എന്നാ വാ താഴെ ഇറങ്ങാം.”

 

കുറച്ചു സ്റ്റെപ്പുകൾ ഇറങ്ങിയ ശേഷം.. ചിന്നു പറഞ്ഞു.

 

“കഴിഞ്ഞില്ലേ ഇനിയും.?. എനിക്ക് പറ്റില്ല ഇനി ഇറങ്ങാൻ. എനിക്ക് വിശക്കുന്നു. ”

 

“ഇപ്പോൾ കഴിയും കുറച്ചു കൂടെ ഉള്ളൂ. വേഗം വാ ..” ഞാൻ പറഞ്ഞു.

 

“നമുക്ക് ഇവിടെ ഇരിക്കാം ഏട്ടാ.. എന്റെ കാല് വേദനിക്കുന്നു. ” ചിന്നു പറഞ്ഞു.

 

“ആണോ ? എന്നാ ഇരിക്കാം.. വാ . രാമേട്ടാ നിങ്ങൾ താഴെ ഇറങ്ങിക്കോ ഞങ്ങൾ വന്നേക്കാം. ” ഞാൻ പറഞ്ഞു.

 

അപ്പുവും രാമേട്ടനും സുശീലേച്ചിയും താഴേക്കു നടന്നു.

ഞങ്ങൾ അവിടെ ഒരു സൈഡിൽ ഇരുന്നു..

 

“ഏട്ടാ എന്റെ കാല് വേദനിക്കുന്നു . ”

 

“ഏട്ടൻ കാല് തടവിത്തരാം. മോളുടെ കാല് താ. ”

 

ഞാൻ അവളുടെ കാല് പിടിച്ചു എന്റെ മടിയിൽ വെച്ച് അവളുടെ കാലിൽ പാവാടയുടെ മുകളിൽ കൂടെ അമർത്തി മസ്സാജ് ചെയ്തു കൊടുത്തു..

കുറച്ചു സമയം അങ്ങനെ ചെയ്ത ശേഷം ഞാൻ പറഞ്ഞു.

 

“വാ ഇനി നമുക്ക് താഴേക്ക് പോകാം.. എഴുനേൽക്ക് ”

ഞാൻ അവളുടെ കാല് താഴെ വെച്ച് അവളെ പിടിച്ചു എഴുനേൽപ്പിച്ചു. വീണ്ടും അവളേയും കൊണ്ട് താഴേക്ക് നടന്നു.

 

ഞങ്ങൾ അവിടെ എത്തുമ്പോൾ നട അടച്ചിരിക്കുകയായിരുന്നു.

 

“നട അടച്ചിരിക്കുകയാണല്ലോ ബാലു..? കുറച്ചു സമയം കഴിഞ്ഞേ ഇനി തുറക്കൂ എന്നാ അവിടെ ഒരാൾ പറഞ്ഞത്. ” താഴെ എത്തിയ ഞങ്ങളെ കണ്ട ഉടനെ രാമേട്ടൻ പറഞ്ഞു.

 

“ആണോ!!!? എന്നാൽ നമുക്ക് എന്തെങ്കിലും കഴിക്കാം.. മോൾക്ക് വിശക്കുന്നുണ്ട് .. എനിക്കും.” ഞാൻ പറഞ്ഞു

 

“മോളെ അവിടെ പോയിട്ട് ഏട്ടൻ വാരി തരണം എന്നൊന്നും പറയരുത്… അങ്ങനെ പറഞ്ഞാൽ എല്ലാവരും മോളുടെ ഏട്ടനെ കളിയാക്കും.” രാമേട്ടൻ ചിന്നുവിനോട് പറഞ്ഞു..

 

“എന്തിനാ കളിയാക്കുന്നെ?” ചിന്നു ചോദിച്ചു.

 

“പിന്നെ കളിയാക്കാതെ!!!….. ഇത്രയും പ്രായം ആയ വലിയൊരു പെണ്ണിന് ഇപ്പോഴും വാരി വായിൽ വെച്ചുകൊടുക്കണം എന്ന് പറഞ്ഞാൽ ആളുകൾ കളിയാക്കല്ലേ? സുശീലേച്ചി ചോദിച്ചു.

 

“അങ്ങനെ പറഞ്ഞാൽ കളിയാക്കുമോ ഏട്ടാ..?” ചിന്നു എന്നോട് ചോദിച്ചു.

 

“ഉറപ്പായും കളിയാക്കും.. അതുകൊണ്ട് മോള് സ്വയം എടുത്തു കഴിക്കണം കേട്ടല്ലോ?. ” ഞാൻ പറഞ്ഞു.

 

“ആ എന്നാ പറയില്ല.. ” ചിന്നു പറഞ്ഞു.

 

ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് കയറി. കൈ കഴുകി വന്നിരുന്നു. ചിന്നു എന്റെ അടുത്ത് തന്നെയാണ് ഇരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *