‘വലിയ കുഴപ്പമില്ല ‘എന്ന് പറഞ്ഞു.
അപ്പോഴാണ് അടുത്ത പ്രശ്നം കൊണ്ട് ചിന്നു വന്നത്.
അവളെ തൂറാനും കുളിപ്പിക്കാനും ഞാൻ കൊണ്ട് പോകണം…
“ഏട്ടൻ വരണം… ഏട്ടൻ എന്നെ കുളിപ്പിക്കണം.. ഏട്ടൻ തന്നെ എനിക്ക് കഴുകി തരണം..”
കുറച്ചു സമയം വാശി പിടിച്ചു.. എങ്കിലും
എന്തൊക്കെയോ പറഞ്ഞു പറഞ്ഞു ഞാൻ അവളെ അവളുടെ അമ്മയുടെ കൂടെ ഫ്രഷ് ആകാൻ പറഞ്ഞയച്ചു..
രാമേട്ടൻ എന്നെ നോക്കി . ഞാൻ രാമേട്ടനേയും.. അ സമയം അപ്പു അടുത്ത മുറിയിൽ ഫ്രഷ് ആകാൻ കയറി..
“ബാലുന് ബുദ്ധിമുട്ട് ആയല്ലേ..? എന്റെ മോളേയും ഞങ്ങളേയും കൊണ്ട്.. ” രാമേട്ടൻ എന്നോട് ചോദിച്ചു..
“ഏയ്!! സാരമില്ല രാമേട്ടാ..അവൾ അറിയാതെ അല്ലേ. ഓരോന്ന് പറയുന്നതും കാണിക്കുന്നതും.. രാമേട്ടൻ വേഗം റെഡിയാക് ഞാൻ ബസ്സിന്റെ സമയം ഒക്കെ ചോദിച്ചിട്ട് വരാം.. നേരെ രാമേട്ടൻ പറഞ്ഞ അമ്പലത്തിൽ പോകാം..” ഞാൻ പറഞ്ഞു എന്നിട്ട് തിരിച്ചു നടന്നു.
കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം ഞാൻ തിരിച്ചു വന്നു.. അപ്പോഴേക്കും രാമേട്ടനും അപ്പുവും റെഡിയായി കഴിഞ്ഞിരുന്നു.. ഞാൻ വേഗം കാര്യങ്ങളൊക്കെ കഴിഞ്ഞ് വേഷം മാറി. അപ്പുവിനോട് ചേച്ചിയും അമ്മയും റെഡിയായോ എന്ന് നോക്കാൻ പറഞ്ഞു. കുറച്ചു സമയം അവിടെ തന്നെ ഇരുന്ന ശേഷം അപ്പു അപ്പുറത്തേക്ക് പോയി വന്നു ..
എന്നെ കാണാതെ ചേച്ചി പ്രശ്നം ആകുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ അപ്പുറത്തെ മുറിയിൽ പോയി..
“എന്തിനാ ഏട്ടന്റെ ചിന്നൂട്ടി ഒച്ച വെക്കുന്നത്..” ഞാൻ ചോദിച്ചു..
“ഈ സാധനം എന്നെ കുളിപ്പിച്ചു.. ഞാൻ പറഞ്ഞതാ എന്നെ ഏട്ടൻ കുളിപ്പിച്ചാൽ മതിയെന്ന്. അന്നേരം ഇല്ലേ ഏട്ടാ ഈ സാധനം എന്നെ വഴക്ക് പറഞ്ഞു.. ഏട്ടൻ എന്നെ കുളിപ്പിച്ചു തരില്ല വേണേൽ ഒറ്റയ്ക്ക് കുളിക്കണം എന്ന് പറഞ്ഞു. .. ഏട്ടാ.. ഏട്ടൻ എന്നെ കുളിപ്പിച്ചു തരില്ലേ? എന്നെ ഏട്ടൻ കുളിപ്പിച്ചു തന്നാൽ മതി.. വേറെ ആരും എന്നെ തൊടണ്ട.. എനിക്ക് ഇഷ്ട്ടം അല്ല ആരെയും… എനിക്ക് എന്റെ ഏട്ടൻ മാത്രം മതി…. പറ ഏട്ടൻ എന്നെ കുളിപ്പിച്ച് തരില്ലേ?” ചിന്നു സങ്കടത്തോടെ ചോദിച്ചു.
“ആര് പറഞ്ഞു ഏട്ടൻ മോളെ കുളിപ്പിച്ച് തരില്ലെന്ന്… ഉറപ്പായും ഏട്ടൻ കുളിപ്പിച്ച് തരും.. പക്ഷെ മോള് ഇങ്ങനെ ഒന്നും പറയരുത്.. ഇത് മോളുടെ അമ്മയല്ലേ? അമ്മയോട് അങ്ങനെ പറയാമോ..? അമ്മയോട് സോറി പറ …. ഏട്ടൻ കുളിപ്പിച്ചു തരണം എങ്കിൽ സോറി പറ… ഇനി ഒരിക്കലും ഇങ്ങനെ പറയില്ലെന്ന് പറ.. ” ഞാൻ പറഞ്ഞു.
“അങ്ങനെ പറഞ്ഞാൽ ഏട്ടൻ എന്നെ കുളിപ്പിച്ചു തരുമോ..ഉറപ്പായും കുളിപ്പിച്ചു തരുമോ?” ചിന്നു ചോദിച്ചു.
“ഉറപ്പായും കുളിപ്പിച്ചു തരും.. പോരെ ” ഞാൻ പറഞ്ഞു..
“സത്യം പറ സത്യം ഏട്ടന്റെ ചിന്നു ആണേ സത്യം ? ” ചിന്നു ചോദിച്ചു.
“സത്യം ഏട്ടന്റെ ചിന്നു ആണേ സത്യം . ” ഞാൻ പറഞ്ഞു.
ചിന്നു എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചിട്ട് പറഞ്ഞു..
എന്നാ പറയാം..” സോറി അമ്മേ.. ഇനി ചിന്നു ഒരിക്കലും അങ്ങനെ ഒന്നും പറയില്ല. ” അതും പറഞ്ഞു സുശീലേച്ചിയെ കെട്ടിപിടിച്ചു ചിന്നു ഉമ്മ വെച്ചു..
സുശീലേച്ചി കരഞ്ഞു.
“അമ്മ എന്തിനാ കരയുന്നെ? ഞാൻ സോറി പറഞ്ഞില്ലേ? പിന്നെ എന്തിനാ കരയുന്നെ?” ചിന്നു ചോദിച്ചു..
“ഒന്നും ഇല്ല.. അമ്മയുടെ കണ്ണിൽ. പൊടി പോയതാ.. ഇപ്പോൾ ശരിയായി.. വാ നമുക്ക് പോകാം. ” സുശീലേച്ചി പറഞ്ഞു..
ഞങ്ങൾ ബേഗ് എല്ലാം ഒരു റൂമിൽ വെച്ച് പൂട്ടി. . മറ്റേ റൂം ഒഴിഞ്ഞു..
പുറത്ത് ഇറങ്ങി ബസ്സ്റ്റോപ്പിലേക്ക് നടന്നു..
അവിടെ മുല്ലപ്പൂ കണ്ടപ്പോൾ അത് വേണം എന്ന് ചിന്നു പറഞ്ഞു.
“ഏട്ടാ എനിക്ക് ആ പൂ വേണം.”
“എന്തിനാ… മോൾക്ക് പൂ ” ഞാൻ ചോദിച്ചു.
“എന്റെ മുടിയിൽ ചൂടൻ.. ഈ ഏട്ടന് ഒന്നും അറിയില്ലേ ? ” ചിന്നു പറഞ്ഞു.
പിന്നെ ചിന്നൂനും സുശീലേചിക്കും മുല്ലപ്പൂ വാങ്ങി… അത് അവർ മുടിയിൽ ചൂടി.. ഇപ്പോഴും ചിന്നൂ പാവാടയും ബ്ലൗസും തന്നെയാണ് വേഷം. അതാകുമ്പോൾ അവൾക്ക് മൂത്രം ഒഴിക്കാനും മറ്റും എളുപ്പം ആണ്.. അവളെ ഉടുപ്പിക്കാനും.. അതായിരിക്കും അവളുടെ വേഷം അങ്ങനെ ആക്കിയത് എന്ന് എനിക്ക് തോന്നി..
