അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 5 4

 

“ചിന്നൂന് നമ്മുടെ മോളെ കാണണോ? ”

ഞാൻ ചോദിച്ചു..

 

“കാണണം .. ഞാനും വരാം. നമ്മുടെ മോളെ എനിക്ക് വേണം..” ചിന്നു പറഞ്ഞു..

 

“അത് പറ്റില്ല മോള് ഇവിടെ തന്നെ ഇരിക്കണം എന്നാലല്ലേ നമ്മുടെ മോള് വന്നാൽ ഇരിക്കാൻ സ്ഥലം കിട്ടു.. അതുകൊണ്ട് ഏട്ടന്റെ മോള് ഇവിടെ തന്നെ ഇരിക്കണം.. ” ഞാൻ പറഞ്ഞു.

 

“എന്നാ ഏട്ടൻ വേഗം കൊണ്ടുവാ എനിക്ക് നമ്മുടെ മോളെ വേണം.” ചിന്നു പറഞ്ഞു.

 

ഞാൻ അവളെ സുശീലേച്ചിയുടെ അടുത്ത് ഇരുത്തി.. സുശീലേച്ചിയോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങി. അപ്പുവും അവിടെ ഇരുന്നു.

 

ഞാൻ പുറത്ത് ഇറങ്ങി.. പുറത്ത് രാമേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.

 

രാമേട്ടാ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എന്നെ വിളിക്കണം.. ഞാൻ എങ്ങനെ എങ്കിലും അവിടെ വന്നോളാം.. അപ്പോഴേക്കും ട്രെയിൻ പോകാനുള്ള ഹോൺ മുഴങ്ങി. എന്നാൽ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ചിന്നു ട്രെയിനിൽനിന്നും ചാടിയിറങ്ങി എന്നെ കെട്ടിപിടിച്ചു.. ട്രെയിനിന്റെ ശബ്‍ദം കേട്ട് പേടിച്ചു സുശീലേച്ചിയെ കെട്ടിപിടിച്ചു ഇരുന്നോളും എന്നാണ് ഞാൻ കരുതിയത്.. എന്നാൽ

 

രാമേട്ടൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചിട്ടും അവൾ എന്നെ വിട്ടില്ല. മാത്രമല്ല രാമേട്ടനെ പിടിച്ചു തള്ളുകയും ചെയ്തു.. ആരുടെയൊക്കെയോ മുകളിൽ വീണത് കൊണ്ട് രാമേട്ടന് ഒന്നും പറ്റിയില്ല.. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.

“പോ പോ പോ എന്നെ തൊടണ്ട. ഞാൻ ഏട്ടന്റെയാ.. ഞാൻ ഏട്ടന്റെ കൂടയേ നിൽക്കൂ.. പോ… പോ.. എന്റെ ഏട്ടനെ വിട്ട് ഞാൻ വരില്ല.. ” ചിന്നു പറഞ്ഞു.

 

 

“മോളെ ഞാൻ നോക്കിക്കൊള്ളാം.. രാമേട്ടൻ ധൈര്യമായി പോയിക്കോ.. അടുത്ത ദിവസം തന്നെ മോളേയും കൊണ്ട് ഞാൻ അവിടെ എത്തിക്കൊള്ളാം. ” ഞാൻ പറഞ്ഞു.

 

രാമേട്ടൻ എങ്ങനെയോ ട്രെയിനിൽ ചാടി കയറി.. അപ്പുവും സുശീലേച്ചിയും അപ്പോൾ അവിടെ ഉണ്ടായിരുന്നു.. അവർക്ക് മൂന്നുപേർക്കും ഞാൻ കൈവീശി കാണിച്ചു.. അവർ എനിക്കും .. ആ സമയവും മറ്റൊന്നും നോക്കാതെ ചിന്നു എന്നെ കെട്ടിപിടിച്ചു നിൽക്കുകയായിരുന്നു.. അവളുടെ പാവയും പിടിച്ചു…. ട്രെയിൻ ദൂരേക്ക് ദൂരേക്ക് പോയി ചിന്നുവിന്റെ മുടിയിഴകൾ പാറി പറന്നു.

 

 

തുടരും.

 

ബൈ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ..

 

ഇഷ്ട്ടം ആയാൽ ഹൃദയം തരാൻ മറക്കരുതേ.. എന്നാലേ തുടർന്ന് എഴുതാൻ ഒരു സുഖം ഉണ്ടാകു.. ചിന്നുവും അവളുടെ ലോകത്തിൽ പെട്ട ബാലുവും.. ഇനി എങ്ങോട്ട്…. തിരിച്ചു നാട്ടിലേക്കോ അതോ……?

 

പെട്ടന്ന് എഴുതിയതാ.. തെറ്റുകൾ ക്ഷമിക്കുക… എഴുതിയ ഉടനെ പോസ്റ്റ്‌ ചെയ്യുന്നു.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുക അടുത്ത ഭാഗം നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കാൻ ഉള്ളതാണ്…

Leave a Reply

Your email address will not be published. Required fields are marked *