“ഏട്ടാ.. എന്നെ കുറച്ചു കൂടെ ചേർത്ത് പിടിക്കാമോ . ഏട്ടനോട് ചേർന്നു കിടക്കുമ്പോൾ എനിക്ക് നല്ല ആശ്വാസം ഉണ്ട്. എന്റെ പേടി എല്ലാം പോകുംപോലെ.”
“മോള് ഒന്നും ഓർക്കേണ്ട . എല്ലാം മറന്നേക്ക്. മോൾക്ക് ഞാനുണ്ട്. മോള് ഇപ്പോൾ എന്നെ എന്താ വിളിച്ചത് ഏട്ടൻ എന്നല്ലേ ? മോൾക് ഈ ഏട്ടൻ ഉണ്ട് . എന്നും എപ്പോഴും മോളോടൊപ്പം ഈ ഏട്ടനുണ്ടാകും. . മോള് ഒന്നുകൊണ്ടും പേടിക്കേണ്ട. ”
ഞാൻ അവളോട് നന്നായി ചേർന്നു കിടന്നു. എനിക്ക് ഇതൊക്കെ ആദ്യ അനുഭവം ആയിരുന്നു.
ആ സമയം ഇന്ന് എന്നോട് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് ഓർമ്മ വന്നു.
അവളുടെ ശരീരത്തിന്റെ ചൂട് കുറഞ്ഞു വന്നു. പനി അവളെ വിട്ട് മാറി തുടങ്ങി. ശരീരം വിയർക്കാൻ തുടങ്ങി. അവൾ തിരിഞ്ഞു കിടന്നു. എന്നെ കെട്ടിപിടിച്ചു കിടന്നു. എത്ര മുറുക്കെ കെട്ടിപ്പിച്ചിട്ടും മതിയാകാത്തത് പോലെ എന്റെ കൈ എടുത്തു അവളുടെ പുറത്തു കൂടെ ഇട്ടു. എന്റെ കാല് വലിച്ചു അവളുടെ കാലിന്റെ മേലെയാക്കി വെച്ചു. എന്റെ കഴുത്തിൽ ഉമ്മ വെച്ചു.
“ഏട്ടാ ഇനിയും ഇനിയും നന്നായിട്ട് എന്നെ ..,…. ”
ഞാൻ അവളെ കൂടുതൽ കൂടുതൽ എന്നോട് ചേർത്ത് പിടിച്ചു. അവൾ എന്റെ മണം വലിച്ചെടുക്കുന്നത് പോലെ ശ്വസിച്ചു.
കുറച്ചു സമയം കഴിഞ്ഞു ഞങ്ങൾ ഉറങ്ങി. നന്നായി ഉറങ്ങി. അടുത്ത രണ്ടുമൂന്ന് ദിവസം വളരെ കാര്യമായ ചിലത് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.
ഇന്നത്തേക്ക് അവൾ എന്റെ റിയ കുട്ടി. എന്റെ വീട്ടിലേക്കു വന്നിട്ട് രണ്ടാഴിച്ച ആയി.
അന്ന് രാവിലെ ഇക്ക വീട്ടിലേക്ക് വന്നു. എന്നോട് പറഞ്ഞു.
“സാർ ഞാൻ എന്റെ മോളെ ഇന്ന് തിരിച്ചു വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാം എന്ന് കരുതുകയാ. ”
“ആണോ? അതു വലിയൊരു നഷ്ട്ടം ആണല്ലോ എനിക്ക്. ഇത്രയും ദിവസം ഭക്ഷണത്തെ കുറച്ചു ചിന്തിക്കേണ്ടി വന്നിട്ടേ ഇല്ല. ഇക്കയുടെ മോള് കൃത്യമായി അത് ചെയ്തിരുന്നു. സാരമില്ല . ഇവളുടെ ചെറിയുമ്മ സമ്മതിച്ചോ? ”
“ആ! സമ്മതിച്ചു… എന്റെ മോളെ എത്ര നാളെന്നു വെച്ചാ ഇവിടെ ഇങ്ങനെ നിർത്തുക…. നാളെ എപ്പോഴെങ്കിലും കെട്ടിച്ചയക്കേണ്ട പെണ്ണല്ലേ.. സാറിനെ ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധി ഇല്ലേ. വൈകുന്നേരം ഞാൻ പോകുമ്പോൾ കൂടെ കൂട്ടാം?”
“റിയകുട്ടി കേട്ടല്ലോ മോളുടെ ഉപ്പ പറഞ്ഞത്.”
“ഞാൻ ഇവിടെ കഴിഞ്ഞോളാം ഉപ്പ. എനിക്ക് ഇവിടെ സുഖമാണ്.. ഉപ്പ തന്നെ പറഞ്ഞിട്ടില്ലേ എത്ര നാൾ വേണമെങ്കിലും ഇവിടെ കഴിഞ്ഞോളാൻ. എന്നിട്ട് എന്തിനാ ഉപ്പ എന്നെ കൊണ്ടുപോകുന്നത്?.”
“അതല്ല മോളെ നാട്ടുകാരൊക്കെ ചോദിക്കാൻ തുടങ്ങി. മോളെ കുറച്ചു. എപ്പോഴെങ്കിലും ഒരു ആലോചന വന്നാൽ ഇതൊക്കെ നാട്ടുകാര് പറയില്ലേ? എന്നായാലും മോളുടെ നിക്കാഹ് ഉപ്പക്ക് നടത്തേണ്ടേ? ”
“എന്നാലും ഉപ്പ!! ഞാൻ കുറച്ചു ദിവസം കൂടെ ഇവിടെ സാറിന്റെ കൂടെ കഴിഞ്ഞോട്ടെ ” ഇക്കയുടെ മുന്നിൽ ഇപ്പോഴും റിയ കുട്ടി എന്നെ സാറെ എന്ന് മാത്രമേ വിളിക്കാറുള്ളൂ. അല്ലാത്തപ്പോൾ.. ഏട്ടന്നോ?? ചിലപ്പോൾ ഇക്കാന്നോ വിളിക്കും. അതും എന്റെ മടിയിൽ കയറി ഇരുന്നുകൊണ്ട് വിളിക്കും.
“അത് വേണ്ട മോളെ. കുറച്ചു ദിവസം കഴിഞ്ഞു. ഉപ്പ തന്നെ മോളെ ഇവിടെ കൂട്ടിവരാം .. അന്നേരം നിന്നോ.. ഉപ്പ വൈകുന്നേരം വരാം. ” ഇക്ക തിരിച്ചു പോയി
റിയ കുട്ടി കരയാൻ തുടങ്ങി ഞാൻ അവളെ കെട്ടിപിടിച്ചു. അവളുടെ കണ്ണീർ തുടച്ചു.
“മോള് പേടിക്കേണ്ട.. ഞാൻ ഉണ്ട് കൂടെ എപ്പോഴും. ഈ ഏട്ടൻ ഉണ്ടാകും മോളുടെ കൂടെ. ഒരു ചെറിയുമ്മയും മോളെ ഒന്നും ചെയ്യില്ല. മോള് ധൈര്യമായി പോയിക്കോ.? എന്ത് വന്നാലും ഏട്ടൻ പറഞ്ഞത് പോലെ ചെയ്താമതി. ”
അന്ന് രാത്രി.
“റിയകുട്ടി… ഏട്ടന്റെ.. റിയാമോളെ… മോളെ മോളെ.” സോഫയിൽ ഇരുന്നു ഞാൻ വിളിച്ചു. എത്ര വിളിച്ചിട്ടും റിയകുട്ടി മിണ്ടിയില്ല. എനിക്ക് പേടിയായി. ഞാൻ എഴുനേറ്റ് അടുക്കളയിൽ പോയി. അവിടെ റിയകുട്ടിയെ കണ്ടില്ല. ഞാൻ റൂമിലും ബാത്‌റൂമിലും എല്ലാം പോയി നോക്കി എവിടേയും അവളെ കണ്ടില്ല.. അവൾ എന്റെ വിളി കേട്ടതും ഇല്ല. ഞാൻ സോഫയിൽ വന്നിരുന്നു. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. റിയകുട്ടി അവിടെ ഇല്ല എന്ന്. എനിക്ക് സങ്കടം തോന്നി.
