“മോളെ നമുക്ക് നാളെ മുതൽ രാവിലെ എഴുനേറ്റ് നടക്കാൻ പോയാലോ? ”
” നല്ല ആളാ പറയുന്നേ! നടന്നത് തന്നെ. അത് മാത്രം അല്ല ഞാൻ വന്നാൽ എന്നെ എല്ലാവരും കാണില്ലേ.? ”
“അത് ഞാൻ ഓർത്തില്ല. നമുക്ക് ഇന്ന് തന്നെ ഒരു പർദ്ദ വാങ്ങാം എന്താ. ”
“അയ്യോ!!! അതെല്ല ഞാൻ പറഞ്ഞത്. ഏട്ടന്റെ കൂടെ എന്നെ കണ്ടാൽ എല്ലാവരും ചോദിക്കില്ലേ ഇതാരാണെന്നു?”
“അതിനെന്താ എന്റെ കെട്യോൾ ആണെന്ന് പറയാം.. അപ്പോൾ പ്രശ്നം തീർന്നില്ലേ? ”
“ഇല്ലല്ലോ… അപ്പോൾ പ്രശ്നം തുടങ്ങാൻ പോകുന്നല്ലേ ഉള്ളൂ.. ”
“എന്ത് പ്രശ്നം? ”
“കെട്യോൾ ആരാ… എവിടെയാ… എന്താ.. എന്നൊക്കെ ചോദിക്കില്ലേ? അതും പോരാഞ്ഞു കെട്യോൾക്ക് വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കില്ലേ? ”
“അതിനെന്താ!!! അതിനുള്ള പണിയിൽ ആണെന്ന് പറഞ്ഞാൽ പോരെ? . മാത്രമല്ല ആയാൽ പത്രത്തിൽ കൊടുക്കും എന്ന് പറയാം. പോരെ”
“ച്ചീ!!! ഇങ്ങനെ ഒരു വഷളൻ.”
“എന്ത് വഷളൻ… അങ്ങനെ ചോദിക്കുന്നവർക്ക് ഇങ്ങനെ മറുപടി.”
അവൾ അടുക്കളയിൽ എന്തൊക്കയോ ഉണ്ടാക്കുമ്പോൾ ഞാൻ അവളോട് സംസാരിച്ചുകൊണ്ട് അവിടെ തന്നെ ഇരിക്കും.. ആദ്യമൊക്കെ എന്റെ മുന്നിൽ തട്ടം ഇട്ട് നടന്നവൾ . ഇപ്പോൾ ഷാൾ പോലും ഇടാറില്ല.
“ഇത്തിരിയോളം പോന്ന ഈ കുഞ്ഞി പെണ്ണിനെ എങ്ങനെയാടി കെട്ടിച്ചു കൊടുക്കാൻ തോന്നിയത് ” ഞാൻ ചോദിച്ചു.
“അത് കേട്ട് അവൾ സ്വയം ഒന്ന് നോക്കി. ഏട്ടാ എന്റെ ഷാൾ ഒന്ന് കൊണ്ടതരാമോ? എന്നെ ഇങ്ങനെ കാണുമ്പോ ഏട്ടന് വേണ്ടാത്ത സംശയം പലതും തോന്നും ” ..
“എടി ഞാൻ കാര്യമായിട്ട് പറഞ്ഞതാ… സംശയം ഉണ്ടെങ്കിൽ മോള് പോയി കണ്ണാടിയിൽ നോക്ക്”
“എനിക്ക് ഒരു സംശയവും ഇല്ല.. സംശയം ഉള്ളയാൾ തന്നെ അങ്ങ് തീർത്താൽ മതി. ”
“അതെങ്ങനെയാ മോളെ ഞാൻ തീർക്കുന്നത്.. ”
“ആവോ!!! എനിക്കറിയില്ല. പോയി അന്വേഷിച്ചു നോക്ക്. ”
” ആരോട് ഇക്കയോടോ? അല്ലെ ചെറിയുമ്മയോടോ? ”
“ചെറിയുമ്മയോട് ചോദിച്ചോ. ചിലപ്പോൾ അറിയാൻ പറ്റും .. അവർക്കായിരുന്നു എന്നെ കെട്ടിച്ചയക്കാൻ ധൃതി. ”
“ചെറിയുമ്മ എങ്ങനെയാ കാണാൻ. ? ”
“കണ്ടിട്ട് എന്തിനാ? ഉപ്പ മൊഴി ചൊല്ലിയിട്ടില്ല”
“കാണാൻ എന്തിനാ മൊഴി ചൊല്ലുന്നത്.”
“കണ്ടാൽ ചിലപ്പോൾ കെട്ടാൻ തോന്നിയാലോ? ”
“അത്രക്ക് സുന്ദരി ആണോ ഈ ചെറിയുമ്മ? ”
“ആവോ!! എനിക്കറിയില്ല പോയി ഉപ്പയോട് ചോദിക്ക് “.
“അതിപ്പോ!! ഞാൻ എങ്ങനെയാ പെണ്ണേ ചോദിക്കുന്നത് .. ഇക്കാ നിങ്ങളെ കെട്യോൾ കാണാൻ എങ്ങനെയാ കൊള്ളാവോ എന്ന്?.”
“ആണോ!! എന്നാലേ മോൻ ആ കാര്യം മറന്നു കള. ”
“എന്നാലും എന്റെ മോള് പറ!! എങ്ങനെ ഉണ്ട് കാണാൻ..? ”
“മിണ്ടാണ്ട് എഴുനേറ്റ് പോയിക്കോണം. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും എടുത്തു എറിയും. ”
ഇത്തിരി കുശുമ്പ് ഉണ്ടോ ആവോ…? ഇല്ല എനിക്ക് തോന്നിയതാ.
ഇപ്പോൾ ഇക്കയെ കുറച്ചു റിയ കുട്ടി അധികം സംസാരിക്കാറില്ല.. എന്നോട് എന്തെങ്കിലും കുറുമ്പ് പറയും എന്നല്ലാതെ
ഇക്കയും എപ്പോഴും വരാറും ഇല്ല.
അങ്ങനെ കുറച്ചു ദിവസങ്ങൾക്കൊണ്ട് ഞാനും റിയ കുട്ടിയും വല്ലാതെ അടുത്തു. ഒരിക്കലും പിരിയാൻ കഴിയാത്ത വിധം. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇക്ക വന്നു അവളെ കൂട്ടികൊണ്ട് പോകുന്നത്. അത് ഏത് നേരവും പ്രതീക്ഷിച്ചതായിരുന്നു.
റിയ കുട്ടി സങ്കടത്തോടെ ആണ് ഇവിടെ നിന്നും ഇറങ്ങിയതും വീട്ടിൽ ചെന്ന് കയറിയതും. അവളുടെ ഒന്ന് രണ്ടു ഡ്രെസ്സ് ഇവിടെ വെച്ചിട്ടാണ് അവൾ വീട്ടിൽ പോയത്. അവൾ പോകുന്നതിന് മുൻപ് കുളിക്കാൻ കയറിയപ്പോൾ അഴിച്ചിട്ട ഡ്രസ്സ്. മുഴുവനും അതുപോലെ നനക്കാതെ കിടക്കയിൽ നിവർത്തി വെച്ചിട്ടാണ് അവൾ പോയത്. ഇത്രയും നാൾ അവളെ കെട്ടിപിടിച്ചു കിടന്നത് കൊണ്ട്. കിടക്കുമ്പോൾ എനിക്ക് അവളുടെ മണം കിട്ടാൻ വേണ്ടി. അതുപോലെ എന്റെ ബനിയനും എന്റെ പാന്റും ഞാൻ രാത്രിയിൽ ഉടുക്കുന്നത്. കോട്ടൺ പാന്റ് ആണ് ഞാൻ രാത്രിയിൽ ഉടുക്കാറ് അന്ന് ഞാൻ അഴിച്ചിട്ടത്. അതും എടുത്താണ് എന്റെ റിയകുട്ടി പോയത്..
