ഹലോ മാഡം ഇത് ഫിനിഷ് ചെയ്താൽ എനിക്ക് പോകാമായിരുന്നു… മൂടി കെട്ടിയ അന്തരീഷം ശാന്തം ആകാൻ എന്നോണം ഞാൻ പറഞ്ഞു..
പ്രിത്വിയോട് പൊക്കോളാൻ ഞാൻ കണ്ണ് കൊണ്ട് കാണിച്ചു…
അവൾ ആരും കാണാത്ത പോലെ കണ്ണ് തുടക്കുന്നതു ഞാൻ കണ്ടു…
കുറച്ചു കൂടി പോയെന്നു എനിക്ക് തോന്നി…
അവൾ എന്റെ മുഖത്തേക് നോക്കിയതേ ഇല്ല.. പെട്ടെന്ന് മുറിവ് ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്തു…
ഞാൻ സോറി പറഞ്ഞതിന് അവൾ എന്നെ നോക്കി ദഹിപ്പിച്ചു…
ഞാൻ മരുന്ന് കുറിച്ച് തന്ന ചീട്ടും എടുത്തു പുറത്തേക് നടന്നു….മനസ്സിൽ പറഞ്ഞു നിനക്കിട്ടു വെച്ചിട്ടുണ്ടെടി കാന്താരി.. ഞാൻ ഇവിടെ ജോയിൻ ചെയ്തോട്ടെ…
ഡോർ തുറന്നു പുറത്തിറങ്ങിയതും അവൻ വന്നു പൃഥ്‌വി… അവൻറെ കൂടെ ഹോസ്പിറ്റലിൽ ഒന്ന് കറങ്ങി….അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റൽ ആണെന്ന് മനസ്സിലായി…
എല്ലാം ഇമ്പോർട്ടഡ് മെഷീനെറിസ് ആണല്ലോ പൊറിഞ്ചു.. നന്നായിട്ടു പൊടിച്ചിട്ടുണ്ടല്ലോ.. അതിനനുസരിച്ചു പേഷിയന്റ്സിനെ പിഴിയുന്നും ഉണ്ടാവും ല്ലേ..
ഒന്നും മറുപടി പറയാതെ അവൻ ചിരിച്ചു…
നീയെന്തയാലും പിഴിയാൻ കൂടെ നില്കില്ലല്ലോ…. നീ ഇതുവരെ സ്സിസ്സേറിയൻ ചെയ്തിട്ടുണ്ടോടാ… നീ ഗള്ഫിലെങ്ങാനും പോയി ജോലി ചെയ്യേണ്ടവനാ…
അതേടാ…. എന്റടുത്തു പ്രെഗ്നന്റ് കേസ് വരുമ്പോളേ ഞാൻ പറഞ്ഞേക്കാം…. സിസ്സേറിയൻ ആയിരിക്കും അതിനു ഒരുങ്ങി ഇരുന്നോളാൻ…
അയ്യോ വേണ്ടായേ… അങ്ങനത്തെ ലാഭത്തിന്റെ കണക്കു കൂട്ടൽ ഒക്കെ ഉപേഷിച്ചു ചവറ്റു കുട്ടേൽ ഇട്ടു…
എടാ പൊറിഞ്ചു നിന്റെ ബ്ലഡ് കാണുമ്പോൾ ഉള്ള പേടി മാറിയോ…
ഡോണ അടുത്ത് തന്നെ ഉണ്ടായിരുന്നു അത് ചോദിക്കുമ്പോൾ…
ഡോണ അത് കേട്ടു ചിരിച്ചു..
എന്താടീ കിനിക്കുന്നെ…
പിന്നല്ലാതെ… അനുവേട്ട ഈ പൊറിഞ്ചുവേട്ടൻ എംബിബിസ് കഴിഞ്ഞു സൈകോളജി യിൽ സ്‌പെഷലൈസ് ചെയ്തത് എന്തിനാണെന്ന വിചാരിച്ചേക്കുന്നേ… അതാവുമ്പോ അധികം രക്തം ഒന്നും കാണണ്ടല്ലോ….
അതേടാ എനിക്ക് രക്തം പേടിയാ അത് കൊണ്ടല്ലേ ഇവളെ തന്നെ പ്രേമിച്ചു കെട്ടിയതു….
അതും ഇതും തമ്മിൽ എന്ത് ബന്ധം…
കണ്ടോ.. ഭ്രാന്തന്മാരെ കണ്ടു കണ്ടു.. ഇങ്ങേരു പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു…ഡോണ പറഞ്ഞു..
അല്ലേടാ ഫസ്റ്റ് നൈറ്റിൽ ഏതാണ്ട് ബ്ലഡ് ഒക്കെ വരുമെന്ന് കേട്ടിട്ടില്ലേ… ഇവൾ ആവുമ്പ എനിക്കുറപ്പാരുന്നു…..അത് ഉണ്ടാവില്ലെന്ന്…
പറഞ്ഞു തീർന്നതും… ടെ… എന്നു സൗണ്ട് കേട്ടു… ഡോണയുടെ കൈ പ്രിത്വി യുടെ പുറം പൊളിച്ചിരുന്നു…
എനിക്കതു കണ്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയിലും….
രണ്ടും പോര് കോഴികളെ പോലെ.. നോക്കി നിക്കുന്നു..
എടാ നിങ്ങള് ഈ ഹോസ്പിറ്റലിന്റെ MD മാരോ അതോ.. കോളേജ് പിള്ളേരോ…
ഞാൻ തന്നെ ഇടപെട്ടു…
ഇതൊക്കെ തമാശ അല്ലേടാ… ഞങ്ങള് ബെസ്റ്റ് കപ്പിൾസ് അല്ലേ… ഇടക് ഇങ്ങനൊക്കെ അടി കൂടില്ലേൽ ലൈഫ് വേസ്റ്റ് അല്ലേ… പൃഥ്‌വി.. ഡോണയെ ഇടുപ്പിലൂടെ പിടിച്ചു അവനോടു ചേർത്തു നിർത്തി…
ദേ മനുഷ്യാ വൃത്തികേട് കാണിക്കാതെ അനുവേട്ടൻ മുൻപിൽ നിൽക്കുന്നു…
ഓഹ് പിന്നെ നമ്മൾ ആദ്യം കിസ്സ് അടിക്കുന്നത് വരെ അവനെ കണ്ടിട്ടുള്ളു…
അതെപ്പോ..? ഡോണ അത്ഭുത പെട്ടു നോക്കി…
കോളേജ് ആർട്ട് ഫെസ്റ്റിന്.. ഇവനാ നിന്നെ കിസ്സ് ചെയ്യാൻ നിർബന്ധിച്ചു അയച്ചേ….
ഇവനും ഞങ്ങടെ ഒരു ഫ്രണ്ട് നിതിനും കൂടെ വെച്ച ബെറ്റ്…നിന്നെ കിസ്സ് ചെയ്താൽ ഇവൻ ഞങ്ങൾക്കു ഒരു കേസ് ബിയർ…അതാരുന്നു ബെറ്റ്
അടിക്കുവോന്നു അറിയാൻ ഇവൻ ഗ്രീൻ റൂമിനു പുറത്തും…. അന്ന് പിന്നെ നിന്നെ ഊറ്റൻ തുടങ്ങിയതേ ഉണ്ടാരുന്നുള്ളു.. അപ്പോ ഒരു കേസ് ബിയറിന്റെ പ്രലോഭനത്തിൽ ഞാൻ വീണു… അങ്ങനെ ആദ്യത്തെ ചുംബനം ഈ കവിളിൽ.. അതും കണ്ടോണ്ടു ഇവൻ റൂമിനു പുറത്തും….
ഡോണ എന്റെ പുറകിലേക്ക് വരുന്നത് കണ്ടു… ഈ പ്രാവശ്യം ഇര ഞാൻ ആയിരുന്നു… അടിയല്ല.. പിച്ചി പറിക്കൽ.. ഞാൻ പുളഞ്ഞു പോയി… ഇത് ഒളിഞ്ഞു നോക്കിയതിനു…അവൾ പറഞ്ഞു..
അപ്പോ ബെറ്റ് വെച്ച അവനു കൊടുക്കുന്നില്ലേ ആ വേദനയിലും ഞാൻ ചോദിച്ചു…
