ഞാൻ തിരഞ്ഞപ്പോളേക്കും അവൾ പൊറിഞ്ചുവിന്റെ പുറകിൽ എത്തിയിരുന്നു….
എടാ നീ എന്നെ കൊലക്കു കൊടുക്കാൻ വന്നതാണോ…
സാർ.. ഡോറിനു പുറത്തു നിന്നു ആരോ ഉള്ളിലേക്കു വന്നു… ഡ്രെസ്സിൽ ടെക്നിക്കൽ സ്റ്റാഫ് എഴുതിയിരുന്നു..
യെസ് മോഹൻ..എന്താ പൃഥ്‌വി അയാളോട് ചോദിച്ചു..
സാർ CT സ്കാൻ മെഷീൻ വർക്ക് ചെയ്യുന്നില്ല..
പവർ ഫെയിൽ ആണോ.. അല്ല. UPS കണക്ട് ചെയ്തിട്ടുണ്ട്.. പിന്നെന്താ….സർവീസ് എഞ്ചിനീയറിനോട് വരാൻ പറയു..
സാർ അവരെ വിളിച്ചിരുന്നു.. അവർ വരാൻ വൺ വീക്ക് എടുക്കും എന്നു എന്താ ചെയ്യുക…
ഛെ…ഇതിപ്പോ പണിയാകുമല്ലോ..
അവൻ ടെൻഷൻ ആയ പോലെ തോന്നി..
എന്താടാ? ഞാൻ ഇടപെട്ടു..
ഇവിടെ വരുന്നവർക്ക് എല്ലാ ഫസിലിറ്റിയും ഇവിടെ തന്നെ കൊടുക്കണം എന്നാ നമ്മുടെ ഒരു പോളിസി..
ഇതിപ്പോ സ്കാനിംഗ് അല്ലേ..
പേഷ്യന്റ്സ് വന്നിട്ട് പുറത്തു പോയാൽ.. ഹോസ്പിറ്റലിന്റെ ക്രെഡിബിലിറ്റി യെ ബാധിക്കില്ലേ ഡോണയാണ് പറഞ്ഞത്.
വാ നമുക്കൊന്ന് നോകാം..
ഞങ്ങൾ പുറത്തേക് ഇറങ്ങി…..
സ്കാനിംഗ് റൂമിലേക്കു നടന്നു.. നേരേ പോയത് മെഷീന്റെ കണ്ട്രോൾ പാനെലിന്റ സൈഡിലേക് ആണ്…
ഇതിന്റെ കീ ഉണ്ടോ.
മോഹന്റെ കയ്യിൽ കീ ഉണ്ടായിരുന്നു..
മോഹൻ ഒരു മൾട്ടി മീറ്ററും ടെസ്റ്ററും സംഘടിപ്പിക്കാൻ പറ്റുവോ..
അതിനെന്താ…
ടെക്‌നിഷ്യൻ ആണോ… മോഹൻ പ്രിത്വിയോട് ചോദിക്കുന്ന കേട്ടു…
ഞാൻ അവനെ കണ്ണടിച്ചു കാണിച്ചു..
ഹാ.. ഞങ്ങടെ റൂമിലെ ഫാൻ കേടായി അത് നോക്കാൻ വന്നതാ…
അപ്പോഴാണ് CT റൂമിലേക്കു പല്ലവി കയറി വരുന്നത് കണ്ടത്…
ഞാൻ ആണേൽ ടെസ്റ്ററും പിടിച്ചോണ്ട് നിൽക്കുന്നു…
തനിക്കു ഇതൊകെ അറിയാമെങ്കിൽ ഓപ്പൺ ആക്കിയ മതി വെറുതെ പണി ആകരുത്.. മോഹൻ മൾട്ടി മീറ്റർ കയ്യിൽ തന്നിട്ട് പറഞ്ഞു..
എടൊ തനിക്കു ഇതൊക്കെ അറിയ്യോ.. പത്താം ക്ലാസും ഗുസതീം അല്ലേ…അതോ ITI ആണോ… ഉന്തിന്റെ കൂടെ ഒരു തള്ളും കൂടെ പ്രിത്വിയുടെ വക..
സാർ…ഞാൻ പോളിടെക്‌നിക്ക ആണ്…യന്ത്ര ഭാഗങ്ങളുടെ പ്രവർത്തന രീതി ഒന്നും എന്നെ ആരും പടിപ്പിക്കേണ്ട ശ്രീനിവാസൻ ടോണിൽ ഞാനും കാച്ചി..
കണ്ട്രോൾ പാനൽ ഓപ്പൺ ചെയ്തു ടെസ്റ്റർ വെച്ചു നോക്കി ഇൻകമിങ് പവർ ഉണ്ട്… സ്റ്റാർട്ട് ബട്ടൺ കമാൻഡ് മെഷീൻ PLC യിലേക്ക് പോകാത്തത് ആണെന്ന് മനസ്സിലായി..കേബിൾ നോക്കിയപ്പോൾ റിമൂവ് ആയി കിടക്കുന്ന കണ്ടു… അത് കണക്ട് ചെയ്തു.. മെഷീൻ വർക്കിംഗ് ആയി…ഇതെല്ലാം കണ്ട് കൊണ്ട് പല്ലവിയും അവിടെ നില്പുണ്ടായിരുന്നു…
ഞാൻ അഭിമാനത്തോടെ എല്ലാരേം നോക്കി…
ഡോ താൻ റൂമിലേക്കു വാ.. തനിക്കു എവിടേലും ജോലി ഉണ്ടോ..
ഇല്ല സാർ.. ഞാൻ വിനീത വിധേയനായി മറുപടി പറഞ്ഞു..
“ഇവിടെ എന്തേലും ജോബ് ഉണ്ടോന്നു നോക്കട്ടെ… ടെക്നിക്കൽ ഡിപ്പാർട്മെന്റിൽ എന്തേലും വേക്കൻസി ഉണ്ടോ മോഹൻ…”
സ്കൂളിലെ നാടക മത്സരത്തിൽ പങ്കെടുത്ത തള്ളൽ ഞങ്ങൾ എംബിബിസ് നു പഠിക്കുമ്പോൾ കേട്ടത് അന്വർഥ മാക്കുന്ന തരത്തിൽ പൊറിഞ്ചു അഭിനയിച്ചു തകർക്കുന്നു
ഇല്ല സാർ ഇപ്പൊ തന്നെ ആള് കൂടുതൽ ആണ്… മോഹൻ എന്നെ കലിപ്പിൽ നോക്കി… അവൻറെ ജോലി തെറിക്കുമോ എന്നു പേടിച്ചിട്ടു ആവണം..
ഹ്മ്മ് ഞാൻ നോക്കട്ടെ.. താൻ റൂമിലേക്കു വാ…
അനു ഏട്ടാ .. ഇതൊക്കെ എങ്ങനെ സാധിക്കുന്നു… ഡോണ റൂമിൽ എത്തിയ പാടെ ചോദിച്ചു..
ബ്ലഡ് സർക്യൂലാറ്റോറി സിസ്റ്റം പ്രൊജക്റ്റ് മോഡൽ ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞപ്പോ.. ട്രാഫിക് കണ്ട്രോൾ സിസ്റ്റം ഉണ്ടാക്കിയവനാ അല്ലേടാ… ഇതൊക്കെ എന്ത്…അവൻ അതും പറഞ്ഞു വീണ്ടും എന്നെ ഒന്ന് ആക്കിയ സംതൃപ്തിയിൽ ചിരിച്ചു…
സംഭവം സത്യം ആയതോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. അന്ന് ചതിച്ചതു അനിയൻ ആയിരുന്നു…
എന്തായാലും നീ എന്നെ രക്ഷിച്ചു.. അല്ലേൽ എത്ര കാശു നഷ്ടം ആയേനെ…
അയ്യെടാ ഞാൻ ഫ്രീ ആയിട്ട് ഒന്നുമല്ല.. ചെയ്തേ.. ചെമ്പ് എടു മോനെ…
നിനക്ക് ഞാൻ ചെമ്പ് എല്ലാം.. ഒരുമിച്ചു തന്നേക്കാം…. ട്ടോ..
അത് ഞാൻ എടുത്തോളാം… എന്തായാലും മ്മടെ ആ നേഴ്സ് കുട്ടി ഞാൻ ടെക്‌നിഷ്യൻ ആണെന്ന് വിചാരിച്ചല്ലോ അത് മതി….
