അനുപല്ലവി – 12

Related Posts


“അമ്മേ… “എന്റെ ശബ്ദം അറിയാതെ ഉയർന്നു ദേഷ്യവും സങ്കടവും എല്ലാം എന്റെ മുഖത്തേക് ഇരച്ചു വന്നു..
“എന്താ നിനക്കെന്നെ ധിക്കരിക്കാൻ ഭാവം ഉണ്ടോ…”അമ്മയുടെ ശബ്ദം ഉറച്ചതും ഗൗരവം ഉള്ളതും ആയിരുന്നു..
എന്ത് വേണം എന്നറിയാതെ ഞാനും അജുവും പരസ്പരം നോക്കി…
(തുടർന്നു വായിക്കുക )
“ഞാനെന്തിന് അമ്മയെ ധിക്കരിക്കണം ”
ധിക്കരിക്കാനായി അമ്മ ഒന്നും പറഞ്ഞില്ലല്ലോ “
“മീര യുടെ ആലോചനയുമായി അവളുടെ വീട്ടുകാർ വന്നു.. അതിപ്പോ സാധാരണ അല്ലേ.. “
“നിനക്കെന്താ അഭിപ്രായം…നിന്റെ അഭിപ്രായം ആണെനിക് അറിയേണ്ടത് “
“എനിക്കെന്തു അഭിപ്രായം.. മീര നല്ലൊരു ഡോക്ടർ ആണ്‌.. സുന്ദരിയാണ്… ഞങ്ങള് രണ്ടും ഒരു പ്രൊഫെഷനും ആണ്‌… എനിക്കാ കുട്ടിയെ ഇഷ്ടവും ആണ്‌ പക്ഷെ ”
“ഓഹോ അപ്പോ നീ അറിഞ്ഞു കൊണ്ട് തന്നെയാണ് ആലോചന വന്നതു അല്ലേ ”
ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ അമ്മയുടെ ചോദ്യം വന്നിരുന്നു
“എന്റെ അമ്മേ ഞാൻ എങ്ങനെ അറിയാനാണ്… ഇന്ന് മീര ഡോക്ടറെ കണ്ടപ്പോൾ ഒരു കാര്യം പറയാനുണ്ടെന്ന് അവൾ പറഞ്ഞിരുന്നു..
ഇപ്പോളാണ് എനിക്ക് മനസ്സിലായത് അതീകാര്യം ആണെന്ന് അപ്പോളെ പല്ലവി പറഞ്ഞതാ മീര ഡോക്ടർക് പ്രേമ പനി പിടിച്ചെന്നു അല്ലാതെ എനിക്കാ കുട്ടിയുമായി വേറൊരു ഇഷ്ടവും ഇല്ല ഇതിപ്പോ അമ്മ പറയുന്ന കേട്ടാൽ തോന്നുമല്ലോ ഞാൻ ആ കുട്ടിയെ കല്യാണം കഴിക്കണം എന്നു.. “
“ഞാനും അങ്ങനെ തന്നെയാ വിചാരിച്ചേ നീ പറഞ്ഞു വിട്ടത് ആണെന്ന്… അതു കൊണ്ട് തന്നെയാ പറഞ്ഞത് എനിക്കാ കുട്ടിയെ ഇഷ്ടപ്പെട്ടെന്നു..നിന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ…”
“ഹ്മ്മ് ഞാൻ ആകെ പേടിച്ചു പോയി അമ്മ ഇത്ര സീരിയസ് ആയിട്ടൊക്കെ പറഞ്ഞപ്പോൾ “
“ഓഹ് എന്നാലും അമ്മയുടെ സിക്കളോജിക്കൽ മൂവ് ആയിരുന്നു നമ്മൾ ഇപ്പോൾ കണ്ടത് ഏട്ടാ “
“നീ അധികം മിണ്ടണ്ട.. നീ ഇതിനെടേൽ കൂടെ സൈക്കിൾ ഓടിക്കുന്നത് എന്തിനാണെന്നു മനസ്സിക്കാനുള്ള ബുദ്ധിയൊക്കെ അമ്മക്കുണ്ട് കേട്ടോ ” അമ്മ നൈസായിട്ടു അജുവിനിട്ടൊന്നു കൊട്ടിയതാണെന്നു എനിക്ക് മനസ്സിലായി..
അവൻറെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയിൽ ആയതു കണ്ട എനിക്ക് ചിരി വന്നു.
“അല്ല അമ്മ എന്നിട്ട് അവരോടു എന്ത് പറഞ്ഞു വിട്ടു” ഞാൻ വീണ്ടും സംശയത്തോടെ തിരക്കി.
“ഞാൻ ഒന്നും പറഞ്ഞില്ല ഉണ്ണിയോട് ആലോചിച്ചിട്ട് പറയാം എന്നു പറഞ്ഞു. “
“എന്ത് ആലോചിക്കാൻ വേണ്ടാ എന്നു പറഞ്ഞ മതിയാരുന്നു… ആലോചിച്ചിട്ട് പറയം എന്നൊക്കെ പറയുമ്പോൾ അവർക്കു ഒരു പ്രതീക്ഷ കൊടുക്കുന്നത് പോലെ അല്ലേ അമ്മേ “
“ഹേയ് അങ്ങനെ ഒന്നും ഇല്ല. അവർ അവരുടെ കുട്ടിയുടെ ആലോചനയുമായി വന്നു.. നിന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടി അങ്ങനെ ഉള്ളപ്പോൾ ഞാൻ അറുത്തു മുറിച്ചു വേണ്ടാ എന്നു പറയുന്നത് മോശം അല്ലേ.. “
“നിനക്ക് ഇഷ്ടം അല്ലെങ്കിൽ നീ തന്നെ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കിക്കോ..”
“പിന്നെ എനിക്കെന്റെ മരുമോൾ… അല്ല മകൾ ആയിട്ട് എന്റെ പല്ലവി മതി….കേട്ടല്ലോ “ഡൈനിങ് ടേബിളിൽ നിന്നും ഭക്ഷണം കഴിച്ച പാത്രങ്ങൾ എടുത്തു അടുക്കളയിലേക് നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു
അമ്മയുടെ ആ വാക്കുകൾ സമ്മാനിച്ചത് മനസ്സിലേവിടെയോ ഒരു മഞ്ഞു തുള്ളി വീണ സുഖം ആയിരുന്നു….
“അങ്ങനെ ഏട്ടന്റെ കാര്യം സെറ്റ് ആയി.. “
“എന്താ.. എന്തേലും പറഞ്ഞോ നീയ്.. അമ്മ തിരിഞ്ഞു അജുവിനെ നോക്കി.. “
“ഹേയ് ഞാൻ ഏട്ടന്റെ കാര്യം സെറ്റ് ആയിന്നു പറഞ്ഞതാ.. “
“ഹ്മ്മ്” അമ്മ ഒന്നമർത്തി മൂളി.. ചുണ്ടിൽ ഒരു ചെറു ചിരിയുമായി അടുക്കളയിലേക് നടന്നു..
ഞാൻ കൈ കഴുകി ബെഡ്‌റൂമിലേക് നടന്നു..
“ചൂടോടെ ഏട്ടത്തിയെ വിളിച്ചു പറയാൻ ആയിരിക്കും അല്ലേ ഏട്ടാ.. “മൊബൈൽ എടുത്തു നോക്കുന്ന എന്നെ കണ്ട അജു ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ നിഷ്കളങ്കനായ അനിയൻ അവിടെ ന്യൂസ്‌ എത്തിക്കുമല്ലോ….”അവൻറെ കയ്യിൽ ഇരിക്കുന്ന ഫോൺ നോക്കി ഞാൻ പറഞ്ഞു.
ചമ്മിയൊരു ചിരി ചിരിച്ചു അവൻ അവൻറെ മുറിയിലേക്കു നടന്നു..
ഞാൻ ഫോൺ എടുത്തു പല്ലവിയുടെ നമ്പർ ഡയൽ ചെയ്തു…. മുഴുവൻ ബെല്ലടിചെങ്ങിലും ഫോൺ അറ്റൻഡ് ചെയ്തില്ല.. വാട്സ്ആപ്പ് ഓൺ ചെയ്തു.. തിരിച്ചു വിളിക്കാൻ മെസ്സേജ് അയച്ചു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
പല്ലവി ഗേറ്റിൽ നിന്നും ശ്രീലകത്തിന്റെ ഉള്ളിലേക്കു നടക്കുമ്പോളെ കണ്ടിരുന്നു നീളൻ വരാന്തയിൽ ആരെയോ കാത്തു നിന്നോണം ഉലാത്തുന്ന അച്ഛൻ വിശ്വനാഥനെ … തന്റെ നടത്തത്തിന്റെ താളം തെറ്റുന്നതും ..നിലത്തു പതിയുന്ന കാലടികളുടെ ശബ്ദം പോലും ഉള്ളിൽ പെരുമ്പറ പോലെ മുഴങ്ങുന്നതായും അവൾക്കു തോന്നി… അല്ലെങ്കിലും കുഞ്ഞുന്നാൾ മുതൽ തന്നെ അയാളെ കാണുമ്പോൾ ഒക്കെ അകാരണമായൊരു ഭയം ഉള്ളിൽ മുള പൊട്ടിയിരുന്നു…വളർച്ചയുടെ ഘട്ടങ്ങൾ ഓരോന്ന് കടന്നു പോയ്കൊണ്ടിരുന്നപ്പോളും ഭയത്തിന്റെ കണികകൾക്കു വലിപ്പം വർധിച്ചു വന്നതലാതെ ഭയം എന്ന വികാരത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല… കോലായിലെ ചാരുകസേരയിൽ മുത്തശ്ശനെയും കണ്ടില്ല… അമ്മയും മുത്തശ്ശിയും നിധിയും ഒക്കെ ഉള്ളിൽ ഉണ്ടാവണം… ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ പല്ലവി മുന്നോട്ടു ചുവടുകൾ വെച്ചു.
വീടിന്റെ പടികൾ കയറുമ്പോൾ കനത്തിൽ ആ വിളി മുഴങ്ങി.
“പല്ലവി. “
ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ എന്തെ എന്ന ഭാവവും ആയി അവൾ തിരിഞ്ഞു നിന്നു.
“കണ്ടവന്മാരുമായി അഴിഞ്ഞാടി നടക്കാൻ ആണൊ നീ രാവിലെ കെട്ടിയെഴുന്നെള്ളി പോകുന്നെ. ”
ചോദ്യത്തിന്റെ മൂർച്ച മനസ്സിനെ മുറിവേല്പിച്ചെങ്കിലും ചിരിക്കുന്ന ഉണ്ണിയേട്ടന്റെ മുഖം ആണ്‌ മനസ്സിൽ വന്നതു.. പൊള്ളുന്ന മണല്തരികളിലേക് വീണ ജല തുള്ളികൾ പോലെ ആ മുഖം മനസ്സിനു കുളിർമ നൽകി.
“ഞാൻ ആരുടെ കൂടെ അഴിഞ്ഞാടി നടന്നെന്ന അച്ഛൻ പറയുന്നത്” സധൈര്യം തിരിച്ചു ചോദിച്ചു.
“എന്താ മോളെ എന്തിനാ അച്ഛനോട് വഴക്കിടുന്നത്”
വിശ്വന്റെ ആക്രോശം കേട്ടു ഉള്ളിൽ നിന്നും ഇറങ്ങി വന്ന മുത്തശ്ശൻ പല്ലവിയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.. അദൃശ്യമായിരുന്ന സംരക്ഷണത്തിന്റെ ഭിത്തികൾ മറ നീക്കി പുറത്ത് വരുന്നത് അവൾ മനസ്സിലാക്കി അതിന്റെ കാരണക്കാരൻ ആയവന്റെ മുഖം പിന്നെയും കൂടുതൽ തെളിമയോടെ പുഞ്ചിരി തൂകി ഉള്ളിൽ നിറഞ്ഞു അതിന്റെ പ്രതിഫലനം അവളുടെ ചുണ്ടുകളുടെ കോണിൽ ഒരു പുഞ്ചിരി തത്തി കളിച്ചിരുന്നു..
മുത്തശ്ശൻ പല്ലവിയെ ചേർത്തു പിടിച്ചത് കണ്ട വിശ്വനാഥന്റെ ഉള്ളിൽ അമർഷം ആണുണ്ടായത്..
“അച്ഛൻ ഇതിൽ ഇട പെടേണ്ട.. “
“വിവാഹം തീരുമാനിച്ച പെണ്ണാണ്.. അവൾ ചീത്ത പേര്ഉണ്ടാക്കിയാൽ കുടുംബതിനാണ് അതിന്റെ മാനക്കേട്. “
“ഓഹ് എന്റെ മോനു കുടുംബത്തെ കുറിച്ചൊക്കെ നല്ല ചിന്ത ഉണ്ടല്ലോ…” പരിഹാസത്തോടെ ഉള്ള മുത്തശ്ശന്റെ പറച്ചിൽ വിശ്വന്റെ ദേഷ്യതെ കൂടുതൽ വർധിപ്പിച്ചു.
“ആരാടി അവൻ നിന്റെ…ചോദിച്ചു കൊണ്ട് വിശ്വൻ അവളുടെ അടുത്തേക് നടന്നു വന്നു
അച്ഛനറിയ്യോ ഇവൾ ആരുടെ കൂടെയ കറങ്ങി നടക്കുന്നതെന്ന് ഇവിടുന്നു അച്ഛനെ ധിക്കരിച്ചു ഇറങ്ങി പോയ ഒരുത്തി ഇല്ലേ നാട് മുഴുവൻ നിരങ്ങി മകൻ ആണെന്നും പറഞ്ഞു ഒരുത്തനെയും കൂട്ടി വന്നിട്ടുണ്ട് അവൻറെ കൂടെ “
അതു പറഞ്ഞിട്ടും അച്ഛന്റെ മുഖത്തു ഭാവ ഭേദം ഒന്നും കാണാത്തത് വിശ്വനെ അത്ഭുതപെടുത്തി..
“എന്താ അച്ഛനു ഒന്നും പറയാനില്ലേ…”
“നീ ഇവൾ കറങ്ങി നടക്കുന്നത് നീ എവിടുന്നാ കണ്ടേ.. “മുത്തശ്ശൻ ചോദിച്ചു
“ഞാൻ കാണണ്ട ആവശ്യം ഇല്ലല്ലോ നാട്ടുകാര് പറഞ്ഞു നടക്കാൻ തുടങ്ങി”
“ഏതു നാട്ടുകാർ… നീ അവിടെയും ഇവിടെയും തൊടാതെ കാര്യം പറഞ്ഞാൽ എങ്ങനാ മനസ്സിലാവുക.. “
“എന്നാൽ കേട്ടോ പ്രഭാകരൻ അളിയൻ ആണ്‌ എന്നെ വിളിച്ചു പറഞ്ഞത്.. ഇവൾ അവിടുള്ള ഒരു ഡോക്ടറുടെ കൂടെയാണ് എപ്പോളും എന്നു.. “
“നിനക്ക് വിവരം ഇല്ല എന്നറിയാം നിന്റെ അളിയനും നിന്റെ കൂടെ കൂടി വിവരം ഇല്ലാതെ ആയോ വിശ്വ. “
“അവൾ ആ ഹോസ്പിറ്റലിലെ നേഴ്സ് അല്ലേ അവൾ പിന്നെ ഡോക്ടർസിന്റെ കൂടെ അല്ലാതെ സെക്യൂരിറ്റി കാരന്റെ കൂടെയാണോ നടക്കേണ്ടത്..”
മുത്തശ്ശൻ അപ്പോഴും പല്ലവിയെ ചേർത്തു പിടിച്ചിരുന്നു.
പല്ലവി പ്രതീക്ഷിച്ച പോലെ തന്നെ പ്രഭാകരൻ വിശ്വനെ വിളിച്ചു പറഞ്ഞിരുന്നു എന്നു അവൾക് മനസ്സിലായി.
“അവിടെ ഒരു ഡോക്ടർ മാത്രം അല്ലാലോ ഉള്ളത്.. എല്ലാ നഴ്സുമാരുടെ തോളത്തും കയ്യിട്ടാണോ ഡോക്ടർമാർ നടക്കുന്നത്.. ”
അയാളുടെ അരിശം മുഴുവൻ വാക്കുകളിൽ ഉണ്ടായിരുന്നു.
“എന്താ മോളെ ഇവൻ പറയുന്നത്.. ”
മുത്തശ്ശൻ പല്ലവിയോട് ചോദിച്ചു.
“മുത്തശ്ശാ പ്രഭാകരൻ അമ്മാവൻ ഇന്ന് ഹോസ്പിറ്റലിൽ മോശം ആയി പെരുമാറി അങ്ങനെ ഉണ്ണ്യേട്ടനും ആയി വഴക്കായി.. അതിനായിരിക്കും. “
“ആരാടി നിന്റെ ഉണ്ണിയേട്ടൻ… “ദേഷ്യം വന്ന വിശ്വൻ പല്ലവിയുടെ അഭിമുഖം ആയി നടന്നു വന്നു കഴുത്തിനു പിന്നിലൂടെ കയ്യിട്ടു അവളുടെ മുടിക് കുത്തി പിടിച്ചു..
“അവളുടെ ഒരു ഉണ്ണിയേട്ടൻ.. ”
“ഇനി ഈ വീടിന്റെ പുറത്തിറങ്ങിയാൽ കൊന്നുകളയും ഞാൻ നിന്നെ മാത്രം അല്ല അവനെയും.. വിശ്വനെ നിനക്ക് അറിയില്ല… അവനുള്ളത്‌ ഞാൻ കൊടുക്കുന്നുണ്ട്.. അമ്മയും മകനും തെണ്ടി തിരിഞ്ഞു വീണ്ടും വന്നിരിക്കുന്നു.. ഇവിടെ സുഖിച്ചു ജീവിക്കാം എന്നായിരിക്കും കരുതിയിരിക്കുന്നെ…തീർത്തു കളയും ഞാൻ.. ”
അയാളുടെ ക്രവുര്യം നിറഞ്ഞ കണ്ണുകളിൽ ചുവപ്പ് രാശി കലരുന്നത് പല്ലവി പേടിയോടെ നോക്കി.
മുടിയിലുള്ള പിടുത്തം മുറുകിയപ്പോൾ അവളുടെ തല വേദനിച്ചു തുടങ്ങിയിരുന്നു പല്ലവി അയാളുടെ കയ്യിൽ പിടിച്ചു മുടിയിൽ നിന്നുള്ള പിടി വിടുവിക്കാൻ ശ്രമിച്ചു….. അയാളുടെ പിടി കൂടുതൽ മുറുകി..
“മോളുടെ മുടിയിൽ നിന്നും പിടി വിടെടാ… ”
മുത്തശ്ശൻ ബലമായി വിശ്വന്റെ കയ്യിൽ പിടിച്ചു പിടി വിടുവിച്ചപ്പോളേക്കും മുകളിൽ നിന്നും അമ്മയും മുത്തശ്ശിയും നിധിയും ഇറങ്ങി വന്നു..
“ചേച്ചി ” നിധി ഓടി വന്നു കെട്ടി പിടിച്ചു…
“മോളെ നീ ഉള്ളിലേക്കു പോ “മുത്തശ്ശൻ പല്ലവിയെ ഉള്ളിലേക്കു വിട്ടു..
പല്ലവി ഉള്ളിലേക്കു നടക്കുന്നത് വിശ്വൻ അരിശത്തോടെ നോക്കി നിന്നു.
“ദത്തനുമായുള്ള വിവാഹം ഉടൻ നടത്തണം.. കിടപ്പിൽ ആണെങ്കിൽ വീട്ടിൽ വെച്ചു താലി കെട്ടിയാൽ മതിയല്ലോ.. അല്ലെങ്കിൽ വീൽ ചെയ്യാറിൽ ഇരുത്തിയിട്ടായാലും വിവാഹം നടത്താമല്ലോ..” വിശ്വൻ തീർപ്പ് കല്പ്പിക്കുന്നതു പോലെ പറഞ്ഞു…
“അത്രക്കും ധൃതി കാണിക്കേണ്ട കാര്യം ഇല്ലല്ലോ.. “പടി കയറി മുകളിലേക്ക് പോകുമ്പോൾ മുത്തശ്ശൻ പറയുന്നത് പല്ലവി കേട്ടു.. തുടർന്നുള്ള സംഭാഷണം എന്തെന്ന് അറിയാൻ പല്ലവിയും നിധിയും ചെവിയോർത്തു.
“അച്ഛൻ എന്താ ഇപ്പൊ ഒരു അതൃപ്തി പോലെ.. “വിശ്വൻ സംശയത്തോടെ ചോദിച്ചു.
‘”എന്റെ അതൃപ്തി നീ ഇപ്പോളാണോ അറിയുന്നത്.. പല്ലവി യുടെ വിവാഹ കാര്യം നീ ഇവിടെ ആരോടെങ്കിലും പറഞ്ഞിട്ടാണോ തീരുമാനിച്ചത്… “”
മുത്തശ്ശന്റെ ചോദ്യം വിശ്വനെ വിളറി പിടിപ്പിച്ചു..
“”ഓഹ്.. മകൾ തിരിച്ചു വന്നിട്ടുണ്ട് എന്നറിഞ്ഞ ആവേശം ആണെങ്കിൽ വേണ്ടാ വന്നവരെ അതു പോലെ പറഞ്ഞയക്കാൻ വിശ്വന് അറിയാം…”‘
“”പിന്നെ വിശ്വൻ വാക്ക് കൊടുത്തിട്ടുണ്ടേൽ അതു നടത്താനും വിശ്വന് അറിയാം…അതിപ്പോ ആരെ കൊന്നിട്ടായാലും “”മുത്തശ്ശന്റെ നേരേ നോക്കി പല്ലവി കേൾക്കാൻ എന്നോണം വിശ്വൻ പറഞ്ഞു.
“ഓഹ് ആരെ കൊന്നിട്ടയാലും നടത്തും അത്രേ… ആരെയാണാവോ നീ കൊല്ലാൻ പോകുന്നത് ” മുത്തശ്ശൻ പരിഹാസത്തോടെ തിരക്കി…
“എനിക്ക് എതിര് നിക്കുന്നത് ആരായാലും ശെരി അതെനി നിങ്ങൾ ആയാലും… ”
മുത്തശ്ശന്റെ മുഖത്തിനടുത്തേക് വന്നയാൾ പല്ലിറുമ്മി
“കൂടപ്പിറപ്പിനെയും കൊന്നു മറ്റൊരു കൂടപിറപ്പിന്റെ താലിയും അറതവന് ആരെ വേണമെങ്കിലും കൊല്ലല്ലോ അല്ലേ “
“ഓഹ് കിളവന് അതൊക്കെ അറിയരുന്നു അല്ലേ…എന്താ പോലീസിൽ പോയി പറഞ്ഞു വല്ല ശിക്ഷയും വാങ്ങിച്ചു തരാൻ ഉദ്ദേശം ഉണ്ടോ.. അങ്ങനാണേൽ പറയണം.. ഞാൻ ഒരു ലിസ്റ്റ് തയ്യാറാക്കി വെക്കാം..ഞാൻ കൊന്നവരുടെ.. പക്ഷെ അതിന്റെ ഏറ്റവും അടിയിലെ പേര് നിങ്ങളുടേതാവും കിഴവാ… ” അതും പറഞ്ഞു അയാൾ ദേഷ്യത്തോടെ മുറ്റത്തേക്കു ഇറങ്ങി പോയി.
മുത്തശ്ശനോട് വിശ്വൻ പറഞ്ഞ പരിഹാസത്തോടെ ഉള്ള ഭീഷണി ഉള്ളിൽ നിന്ന എല്ലാവരും കേട്ടിരുന്നു… മുത്തശ്ശിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉരുണ്ടു കൂടി കവിളിലേക് ഒഴുകുന്നത് പല്ലവി കണ്ടു.. അമ്മയുടെയും നിധിയുടെയും സ്ഥിതി വ്യത്യസ്തം അല്ലായിരുന്നു…
താൻ ഉയർത്തി കെട്ടിയ സ്വപനങ്ങളുടെ സൗധം ചീട്ടു കൊട്ടാരം പോലെ ആടിയുലയുന്നതായ്യും ഒടുവിൽ നിലം പതിക്കുന്നതായും അവൾക്കു തോന്നി… വിശ്വൻ എന്ന അച്ഛന്റെ വാക്കുകൾ ഒരു തീ മഴയായി അവളിൽ പെയ്തു കൊണ്ടിരുന്നു…
അനുവിന്റെ ഫോൺ വരുമ്പോൾ അവൾ കിടക്കുക ആയിരുന്നു..
“ചേച്ചി ഉണ്ണിയേട്ടൻ വിളിക്കുന്നു ഫോൺ എടുക്കു.. ”
നിധി ഫോൺ അവളുടെ നേരേ നീട്ടി കൊണ്ട് പറഞ്ഞു..
“വേണ്ടാ അവിടെ വെച്ചേക്ക് “
അവൾ വിഷമത്തോടെ മൊബൈൽ ടേബിളിനു മുകളിലേക്കു തന്നെ വെച്ചു.
“ചേച്ചി.. എന്തായാലും ഉണ്ണിയേട്ടനോട് തന്നെ പറ ഈ കാര്യം.. “
“വേണ്ട മോളെ… ഈ വിഷമങ്ങൾ ഞാൻ തന്നെ അനുഭവിച്ചു തീർക്കണം… അച്ഛൻ പറഞ്ഞത് മോളു കേട്ടതല്ലേ…എന്ത് ചെയ്യാനും മടിക്കില്ല എന്നു… ഇതിനിടയിലേക് ഉണ്ണിയേട്ടനെ കൂടെ വലിച്ചിടാൻ വയ്യ… എനിക്ക് പേടിയാണ്. ”
പല്ലവി തലയിണയിലേക് മുഖം പൂഴ്ത്തി…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
തിരിച്ചു വിളിക്കാൻ മെസ്സേജ് അയച്ചു കുറെ കഴിഞ്ഞിട്ടും പല്ലവിയുടെ കാൾ ഒന്നും കാണാതെ ആയപ്പോൾ എനിക്ക് ടെൻഷൻ ആയിരുന്നു..
വീണ്ടും അവളുടെ നമ്പറിലേക് ഡയൽ ചെയ്തു… പക്ഷെ ബെല്ലടിക്കുന്നതു അല്ലാതെ ആരും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.. പല്ലവി പറഞ്ഞതു മനസ്സിലേക്ക് വന്നു…വണ്ടിയിൽ നിന്നിറങ്ങി പോകുമ്പോളും അവളുടെ കണ്ണിലെ നേരിയ ഭയത്തിന്റെ ലാഞ്ചന ഞാൻ കണ്ടതാണ്…
ഇന്ന് ഹോസ്പിറ്റലിൽ വെച്ചു നടന്നത് അവളുടെ അച്ഛൻ വിശ്വനാഥൻ അറിഞ്ഞിട്ടുണ്ടാവുമോ അവളെ എങ്ങാനും ഉപദ്രവിച്ചാൽ…
എന്റെ മുൻപിലിട്ടു അടി കൊള്ളുന്ന ഒരഞ്ചു വയസ്സുകാരിയുടെ മുഖം ആയിരുന്നു മനസ്സിൽ…
അവളുടെ സുന്ദരമായ മുഖതെ കണ്ണീരിന്റെ നനവ് എന്റെ ഹൃദയ ഭിത്തികളെ ആണല്ലോ അലിയിക്കുന്നതു…
എല്ലാം ആലോചിച്ചിട്ട് കിടക്കാൻ ആയില്ല എന്ത് വേണമെന്ന് ചിന്തിച്ചു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും പലവുരു നടന്നു…
നിധിയെ വിളിച്ചു നോക്കിയാലോ… ഒരുപാട് പ്രാവശ്യം ചിന്തിച്ചു.. ഒടുവിൽ അതു തന്നെ തീരുമാനിച്ചു.. ഞാൻ മുറിയുടെ ലോക്ക് നീക്കി വാതിൽ മെല്ലെ തുറന്നു അമ്മ തൊട്ടടുത്ത മുറിയിൽ ആണ്‌ കിടക്കുന്നതു അമ്മ അറിയണ്ട എന്നു വിചാരിച്ചു.. ഞാൻ അജുവിന്റെ വാതിലിൽ മെല്ലെ തട്ടി… അജു പെട്ടെന്ന് തന്നെ വാതിൽ തുറന്നു..
“എന്താ ഏട്ടാ.. “
” ഹേയ് ഒന്നുമില്ല.. പല്ലവിയെ വിളിച്ചിട്ട് കിട്ടുന്നില്ല…നീ നിധിയെ വിളിചൊ “
“ഹ്മ്മ് വിളിക്കുക ആയിരുന്നു അവൻറെ മുഖത്തെ ഭാവം അവിടെ എന്തോ സംഭവിച്ചു എന്നെനിക് തോന്നി…”
“നിധി ലൈനിൽ ഉണ്ടോ.. ” ഞാൻ വീണ്ടും അവനോടു തിരക്കി..
“ഹ്മ്മ്.. “അവൻ ഫോൺ എന്റെ നേർക്കു നീട്ടി…
“ഹലോ നിധി.. “
“ഹാ ഉണ്ണിയേട്ടാ…”
“മോളെ ചിന്നു…”ഉള്ളിൽ നിറഞ്ഞ ആകുലതയോടെ ഞാൻ തിരക്കി..
“ചേച്ചി ഇവിടുണ്ട് ഏട്ടാ ആകെ വിഷമത്തിൽ ആണ്‌ ”
അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ അവൾ ഫോണിലൂടെ പറഞ്ഞു..
“മോളെ ചിന്നുവിന് ഒന്ന് കൊടുക്കുവോ “
“ചേച്ചി ഇന്നാ ഉണ്ണിയേട്ടൻ വിളിക്കുന്നു “
നിധി ഫോണിലൂടെ പറയുന്നത് ഞാൻ കേട്ടു
കുറച്ചു സമയത്തിന് ശേഷം അവളുടെ പതിഞ്ഞ സ്വരം കാതുകളിൽ എത്തി.. അവളുടെ ഇടറിയ ശബ്ദത്തിൽ നിന്നു തന്നെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷം എത്രത്തോളം ഉണ്ടെന്നു മനസ്സിലായിരുന്നു..
“ചിന്നു ” ഞാൻ വിളിച്ചു..
“വിഷമം ഉണ്ടെങ്കിൽ ഫോൺ എടുക്കാതിരിക്കുക ആണൊ ചെയ്യേണ്ടത് ”
“അറിയില്ല ഉണ്ണിയേട്ടാ എന്ത് പറയണം എന്നു പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.. ഏട്ടനറിയാലോ ചെറുപ്പം മുതലേ അച്ഛനെ എനിക്ക് പേടിയാണ് “
“ഇന്നിപ്പോ അപ്പച്ചിയും ഉണ്ണിയേട്ടനും ഒക്കെ വന്നതും അറിഞ്ഞിരിക്കുന്നു.. അയാൾ എന്താ ചെയ്യുക എന്നു പോലും എനിക്കറിയില്ല.. അത്രക്കും ദുഷ്ടനാണ്.. ഞാൻ കാരണം വീണ്ടും നിങ്ങള്ക്ക് എന്തെങ്കിലും.. “
“എന്റെ ചിന്നു ഞാനിന്നു പഴയ പത്തു വയസ്സുകാരനല്ല…അയാളെ പേടിച്ചു കഴിയാൻ…നീ അതോർത്തു വിഷമിച്ചു ഇരിക്കാതെ… എനിക്കറിയാം എന്താ വേണ്ടതെന്നു….”
ഓരോന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പതിയെ പതിയെ അവളുടെ വിഷമങ്ങൾ മാറി വരുന്നത് ഞാൻ അറിഞ്ഞു..
“ഇതു അജുവിന്റെ ഫോൺ അല്ലേ ഞാൻ എന്റെ ഫോണിൽ നിന്നും ചിന്നുവിന്റെ ഫോണിലേക്കു വിളിക്കാം അറ്റൻഡ് ചെയ്.. ഓക്കേ. “
“ദത്തന്റെ അച്ഛനിട്ടും കൊടുത്തല്ലേ “ഫോൺ തിരിച്ചു കൊടുത്തപ്പോൾ അജു ചോദിച്ചു..
“ഹ്മ്മ് അങ്ങേരു ചോദിച്ചു മേടിച്ചതാ.. ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നല്ലതാ കൊട്ടേഷൻ പരിപാടിക് നല്ല സ്കോപ്പ് ഉള്ള സ്ഥലം ആണ്‌ ” അജുവും ചിരിയോടെ പറഞ്ഞു.
“നീ MBA കഴിഞ്ഞു വാ.. കൊട്ടേഷനിൽ മാർക്കറ്റിംഗ് കൂടെ ആയ്ക്കോട്ടെ.. എന്താ.. “
ഡോർ ചാരി കൊണ്ട് ഇറങ്ങുമ്പോൾ അവനു മറുപടി കൊടുത്തു.. അവൻ പറഞ്ഞ ടോണിൽ തന്നെ.
പല്ലവിയെ വിളിച്ചു സംസാരിക്കുന്ന കൂട്ടത്തിൽ തന്നെ മുത്തശ്ശിയോടും അമ്മായി യോടും സംസാരിച്ചു.. അവരുടെ ആകുലതകളും സംസാരത്തിൽ അറിയുന്നുണ്ടായിരുന്നു.. എന്തൊക്കെ സംഭവിച്ചാലും പല്ലവിയെ നഷ്ടപ്പെടാൻ ഞാൻ ഒരുക്കം അല്ലായിരുന്നു….
“നാളെ ഹോസ്പിറ്റലിലേക് വരില്ലേ.. “ഞാൻ ഫോൺ വെക്കുന്നതിനു മുന്നേ അവളോട്‌ ചോദിച്ചു.
“അറിയില്ല ഇനി രാവിലെ എന്താ പറയുക എന്നു… ഞാൻ എന്തായാലും റെഡി ആവും.. “
“അച്ഛൻ പോകണ്ട എന്ന് പറഞ്ഞാലോ.. “ഞാൻ തിരക്കി
“അതറിയില്ല.. ” ആശങ്കയോടെ അവൾ പറഞ്ഞു
“ഹ്മ്മ് ചിന്നു വരുന്ന സമയം ആകുംബോളും ഹോസ്പിറ്റലിൽ എത്തിയില്ലെങ്കിൽ ഞാൻ അവിടെ എത്തും.. ശ്രീലകത്തേക്.” ഞാൻ അവൾക് ഉറപ്പു കൊടുത്തു.
ഫോൺ കട്ട്‌ ചെയ്തു ബെഡിലേക് കിടക്കുമ്പോളേക്കും ചില പ്ലാനുകൾ മനസ്സിൽ ഉടലെടുത്തിരുന്നു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
രാവിലെ എണീക്കുമ്പോളും ചിന്ത പല്ലവിയെ കുറിച്ച് തന്നെ ആയിരുന്നു.. വിളിച്ചപ്പോൾ ഹോസ്പിറ്റലിലേക് വരാൻ റെഡി ആയി കൊണ്ടിരിക്കുവാണ് എന്നു പറഞ്ഞു.. ഞാനും പെട്ടെന്ന് കുളിച്ചു റെഡി ആയി വന്നപ്പോളേക്കും അമ്മ ചായ തയ്യാറാക്കി വെച്ചിരുന്നു…
“എടാ ഞങ്ങൾ ഒന്ന് മാർക്കറ്റിൽ പോകും കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങണം.. “ചായ കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു.
“ശെരി അമ്മേ.. എന്നാൽ അജു എന്റെ കൂടെ പോരട്ടെ.. എന്നെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്തിട്ട് കാർ എടുത്തിട്ടു തിരിച്ചു വന്നോട്ടെ.. “
“എന്നാൽ അജു നീയും ഉണ്ണീടെ കൂടെ പോയിട്ട് വാ..”അമ്മ അജുവിനോട് പറഞ്ഞു
ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ ചായ എടുത്തു കുടിച്ചിട്ട് അവനും എന്റെ കൂടെ ഇറങ്ങി..
“ഏട്ടാ ഇറങ്ങുമ്പോ വിളിച്ചാൽ മതി ഞാൻ വരാം.. “
എന്നെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്തിട്ടു അവൻ കാറുമായി തിരിച്ചു പോകുന്നതിനു മുൻപായി പറഞ്ഞു.
പഞ്ച് ചെയ്യാനായി കോറിഡോറിലൂടെ നടക്കുമ്പോൾ ഞാൻ പല്ലവിയുടെ ഫോണിലേക്കു ഡയൽ ചെയ്തു.. അവൾ ഹോസ്പിറ്റലിലേക് എത്താറായി എന്നു പറഞ്ഞു..
പഞ്ച് ചെയ്തു OP യിലേക്ക് നടക്കുമ്പോലേക്കും രോഗികൾ വരാൻ തുടങ്ങിയിരുന്നു… സ്ഥിരം വരാറുണ്ടായിരുന്നവരോട് കുശലം ചോദിച്ചു കൊണ്ട് ഞാൻ ഒപിയിലേക് നടന്നു റൂമിലേക്കെത്തി ബുക്ക്‌ ചെയ്തവരുടെ ലിസ്റ്റ് നോക്കി..ടേബിളിൽ ഇരുന്ന ഡോണയുടെ റിപ്പോർട്ടിന്റെ കാര്യം അപ്പോളാണ് ഓർത്തത്‌…
ആ റിപോർട്ടുകൾ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി PCOS ആൾറെഡി ഡയഗ്‌നോസ് ചെയ്തിരുന്നു എന്നു.. അതു കൊണ്ട് തന്നെ ആയിരിക്കണം ഡോണ പ്രേഗ്നെന്റ് ആവാതിരുന്നതെന്നും.. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ അവരോടു തന്നെ സംസാരിക്കണം ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു..
ഡോണയും പ്രിത്വിയും റൂമിലേക്കു എത്തിയിരുന്നു അപ്പോളേക്കും..ഞാൻ റിപ്പോർട്ടും എടുത്തു അവരുടെ റൂമിലേക്കു നടന്നു.. OP തുടങ്ങാൻ വീണ്ടും അര മണിക്കൂർ കൂടി ഉണ്ടായിരുന്നു.
ഡാ പൊറിഞ്ചു ഞാൻ ഡോണയുടെ റിപോർട്സ് എല്ലാം നോക്കി എന്താ നിങ്ങളോട് ഡോക്ടർ പറഞ്ഞത്..
പൃഥ്‌വി ഡോണയുടെ മുഖത്തേക് നോക്കി..
തുടർന്നു പറഞ്ഞത് ഡോണയാണ്..
“അനുവേട്ട സത്യം പറഞ്ഞാൽ ഡോക്ടർ പറഞ്ഞത് ട്രീട്മെൻറ് ചെയ്താൽ ഫലം ഉണ്ടെന്നു തോന്നുന്നില്ല.. IVF ചെയ്യാം എന്നൊക്കെയാണ്.. അതു കേട്ടതും ശെരിക്കും മനസ്സ് മടുത്തു.. “
“ഡോക്ടർസ് ആയ നിങ്ങളും അതൊക്കെ വിശ്വസിച്ചു അല്ലേ.. ഇവിടുണ്ടായിരുന്ന ഡോക്ടർ ആണൊ പറഞ്ഞത് “
“അല്ല ഇവിടെ ഗൈനക് തുടങ്ങുന്നതിനു മുൻപേ വേറൊരു ഹോസ്പിറ്റലിൽ ആണ്‌ കാണിച്ചിരുന്നത് അതിനു ശേഷം ധന്യ റിപ്പോർട്ട്‌ നോക്കിയിരുന്നു അവളും പറഞ്ഞത് സാധ്യത കുറവെന്നാണ് “
“പിന്നെ ഒന്നും വിശ്വസിച്ചത് അല്ല അനു ഏട്ടാ.. മെഡിസിൻ കഴിക്കുന്നുണ്ടായിരുന്നു പക്ഷെ ഒരു പ്രോഗ്രെസ്സും കണ്ടില്ല. പിന്നെ ടാബ്ലറ്റ് കഴിക്കുമ്പോ അബ്‌ഡോമിനൽ പെയ്‌നും മൈഗ്രൈൻ പോലെ ഒക്കെ വന്നു.. “
“ഏതാണ് മെഡിസിൻ metaformin ആണൊ?” ഞാൻ ചോദിച്ചു.
“അതെ… ” ഡോണ മറുപടി പറഞ്ഞു
“നീയും അതാണോ സജെസ്റ് ചെയ്യുന്നത് പൃഥ്‌വി സംശയത്തോടെ ചോദിച്ചു. “
“PCOS നു സാധാരണ എല്ലാ ഡോക്ടർസും സജെസ്റ് ചെയ്യുന്നത് Metaformin tablets, femilon tablet, myocist, folic acid ഇതൊക്കെ ആണ്‌…”ഞാൻ പറഞ്ഞു.
പക്ഷെ ഡോണയുടെ കേസിൽ ഞാൻ ഇതൊന്നും സജെസ്റ് ചെയ്യുന്നില്ല.. പിന്നെ എല്ലാരും പേടിക്കുന്നത് പോലെ ഇതിനെ അങ്ങനെ പേടിക്കണ്ട സത്യത്തിൽ ഇപ്പോൾ ഒരുപാട് ഡോക്ടർസ് ഈ ഒരു അവസ്ഥയെ മുതലെടുക്കുകയാണ് ചെയ്യുന്നത് ആദ്യം പറയും ലാപ്രോസ്കോപ്പിക് സർജറി ചെയ്യണം, അല്ലെങ്കിൽ IVF ചെയ്യണം എന്നൊക്കെ പറഞ്ഞു പക്ഷെ ഇതിലൊന്നും 100%ഗ്യാരന്റിയും തരാൻ പറ്റില്ല എന്നുള്ളതാണ് സത്യം.. പക്ഷെ ചിലവ് ഏറിയതു ആണ്‌ താനും.. എല്ലാം ഇപ്പോൾ ബിസ്സിനെസ്സ് അല്ലേ..
അതും ഒരു ശെരിയാണ് പൃഥ്‌വി തലയാട്ടി കൊണ്ട് സമ്മതിച്ചു..
“നിനക്കും പ്രതീക്ഷ ഇല്ലല്ലേ…””അവൻ വിഷമത്തോടെ തിരക്കിയപ്പോൾ ഡോണയുടെ കണ്ണുകളിലെ പ്രതീക്ഷയുടെ വെളിച്ചം കേട്ട പോലെ തോന്നി..
“”ഞാൻ അങ്ങനെ പറഞ്ഞോടാ…
എന്റെ മുന്പിലെത്തുന്ന എല്ലാവരിലും എനിക്ക് 100%പ്രതീക്ഷ തന്നെയാണ് എന്നു വെച്ചാൽ വിജയിക്കാൻ 1% ചാൻസേ ഉള്ളെങ്കിലും അതു വിജയിപ്പിച്ചെടുക്കാൻ ആണ്‌ എനിക്കിഷ്ടം.””
“”ഡോണ തത്കാലം മെഡിസിൻ ഒന്നും യൂസ് ചെയ്യണ്ട.. “”ഇപ്പൊ പിരിഡ്സ് റെഗുലർ അല്ലാലോ
“”അല്ല.. “”ഡോണ മറുപടി പറഞ്ഞു.
“ഇപ്പൊ ഡോണ ഓവർ വെയിറ്റ് ആണ്‌.. ”
ആദ്യം അതു കുറക്കണം.. പിന്നെ ഹോർമോണിക് ഡിസോർഡേഴ്സ് ഉണ്ട് “
അതെ.. ഇടക് പീരിയഡ്‌സ് ആവാതിരുന്നപ്പോ ഞാൻ മെഡിസിൻ കഴിച്ചിരുന്നു.
Nurlut-n ആണൊ യൂസ് ചെയ്തത്
“അതെ “
ഓക്കേ…തത്കാലം ഒന്നും വേണ്ട നമുക്ക് രണ്ടു മാസം നോക്കാം..
“ഇനി ഞാൻ പറയാതെ ചിക്കൻ ഒന്നും കഴിച്ചു പോകരുത് കേട്ടല്ലോ… “ചിരിച്ചു കൊണ്ട് ഭീഷണി പെടുത്തി.
“മെഡിസിൻ വേണേൽ കഴിക്കും ചിക്കനും മീനും ഒഴിവാക്കുന്ന കാര്യം കുറച്ചു ബുദ്ധി മുട്ടായിരിക്കും”’ അനു പൃഥ്‌വി ഡോണയെ കളിയാക്കി കൊണ്ട് പറഞ്ഞു..
“”അല്ലടാ ഞാൻ സീരീസ് ആയിട്ട് പറഞ്ഞതാണ്… ചിക്കൻ ഒക്കെ വേണമെങ്കിൽ വീട്ടിൽ വളർത്തുന്ന നാടൻ കഴിച്ചോളൂ ബാക്കിയൊക്കെ ഹോർമോൺ കുത്തി കേറ്റി വരുന്നതാണ്.. ഇപ്പൊ തന്നെ ഹോർമോണിക് ഡിസോർഡർ ഉണ്ട്‌ ഡോണയ്ക്.. ഞാൻ പ്രേത്യേകിച്ചു പറയേണ്ട ആവശ്യം ഇല്ലല്ലോ..
പിന്നെ ഫൈബേർസ് അടങ്ങിയ ഫുഡ്‌. അതുപോലെ ഫിഷ് കഴിക്കണമെങ്കിൽ ട്യൂണ ഒക്കെ കഴിക്കാം എന്നാലും ആദ്യ രണ്ടു മാസം വെജിറ്റബ്ൾസ് മാത്രം കഴിക്, കോളിഫ്ലവർ, ബാർക്കോലി ഒക്കെ കഴിക്കണം പിന്നെ ഡെയിലി ഒരു 30 മിനിറ്റ് എക്‌സർസൈസ് ചെയ്യണം ഞാൻ ഒരു ഡയറ്റ് പ്ലാൻ തരാം അതു ഫോളോ ചെയ് രണ്ടു മാസം കൊണ്ട് നമുക്ക് നോക്കാം.. തത്കാലം കാൽസിയം ടാബ്ലറ്റ് അല്ലാതെ വേറെ ഒരു മെഡിസിനും ഞാൻ തരുന്നില്ല.. ഒക്കെ.. “”
“”ഇവൻ ഇങ്ങനെ ചികിൽസിച്ചാൽ ഈ ഹോസ്പിറ്റൽ പൂട്ടും അല്ലേ ഡോണ.. “‘”പൃഥ്‌വി തമാശയായി പറഞ്ഞു.
“””ഒന്ന് പോ പൃഥ്‌വി.. ആ ഗൈനക് op യുടെ മുൻപിൽ ഒന്ന് പോയി നോക്കിക്കേ.. എന്നിട്ട് പറ. “””ഡോണ ചെറിയ നീരസത്തോടെ പൃഥ്‌വി യോട് പറഞ്ഞു..
“”അയ്യോ എന്റെ സഹധർമിണി പിണങ്ങാൻ പറഞ്ഞത് അല്ലേ.. അല്ലെങ്കിലും അങ്ങനെ ആളെ കൊന്നിട്ട് ഞങ്ങൾക്കൊന്നും വേണ്ട അല്ലേ… ഡോണ..””” അവളെ ഒരു കയ്യാലെ ചുറ്റി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
“”ഹ്മ്മ്..””” പ്രിത്വിയോട് ചേർന്നു നിൽകുമ്പോൾ അവളുടെ കണ്ണുകളിൽ പുതിയൊരു പ്രതീക്ഷയുടെ തിളക്കം എനിക്ക് കാണാൻ സാധിച്ചിരുന്നു…
“എടാ ചുമ്മാ തമാശ പറഞ്ഞതാ കേട്ടോ.. ” പൃഥ്‌വി എന്റെ തോളിൽ തട്ടി പറഞ്ഞു..
“ആണൊ.. ഞാൻ സീരിയസ് ആയിട്ടെടുത്തു കേട്ടോ… “ഞാനും കളിയായി അവനോടു പറഞ്ഞു കൊണ്ട് അവരുടെ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി.
“തിരിച്ചു OP യിൽ എത്തിയപ്പോളേക്കും പല്ലവി ഫയൽസ് ഒക്കെ തയ്യാറാക്കി വെക്കുക ആയിരുന്നു..”
“ഇന്നലെ ആകെ പേടിച്ചു പോയി കേട്ടോ.. ഞാൻ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു. “
“അത്… എന്തോ ഞാൻ ആ ഒരവസ്ഥയിൽ എനിക്കറിയില്ല ഉണ്ണിയേട്ടാ…വല്ലാത്തൊരു അവസ്ഥ ആയിരുന്നു അത്.. “
“ഇവിടെ നടന്നതൊക്കെ പ്രഭാകരൻ അമ്മാവൻ വിളിച്ചു പറഞ്ഞിട്ടുണ്ടാവണം അതിന്റെ പ്രതിഫലനം ആണ്‌ ഇന്നലെ അവിടെ കണ്ടത് ” അവൾ പറഞ്ഞു
“”ഹോസ്പിറ്റലിലേക് വരുന്നത് അച്ഛൻ കണ്ടില്ലേ ” ഞാൻ അന്വേഷിച്ചു.
“ഇറങ്ങിയപ്പോ അച്ഛനെ കണ്ടില്ല.. മുൻപൊക്കെ അച്ഛൻ വഴക്ക് പറയുമ്പോ മുത്തശ്ശൻ അച്ഛന്റെ കൂടെ നിക്കുമായിരുന്നു അതോണ്ട് തന്നെ എനിക്ക് മുത്തശ്ശനെ ഇഷ്ടം അല്ലായിരുന്നു.. പക്ഷെ ഇന്നലെ മുത്തശ്ശൻ ആണ്‌ എന്നെ ചേർത്തു പിടിച്ചത്.. മുത്തശ്ശനും കൂടെ എന്റെ കൂടെ നിന്നപ്പോൾ.. വേറെന്തെങ്കിലും അച്ഛൻ മനസ്സിൽ ഉദ്ദേശിച്ചിട്ടുണ്ടാവും.. ” ആലോചന യോടെ അവൾ പറഞ്ഞു.
“”അതൊന്നും പേടിക്കണ്ട.. എന്തായാലും ഞാൻ ഇവിടെ ഉണ്ടല്ലോ.. “”
“ഉണ്ണിയേട്ടാ OP കഴിഞ്ഞു നമുക്കാ പുറത്തെ പുൽത്തകിടിയിൽ പോയിരിക്കാം കുറച്ചു നേരം.. “
“അതിനെന്താ.. ഇന്നധികം ബുക്കിങ് ഇല്ലല്ലോ..” ഞാൻ ചെയറിലേക് പോയിരുന്നു.
പല്ലവി ടോക്കൺ നമ്പർ അനുസരിച്ചു ഓരോരുത്തരെ ആയി ഉള്ളിലേക്കു വിളിച്ചു തുടങ്ങി….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഡോക്ടർ ഫ്രീ ആയോ ” ചോദ്യം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി
ഡോർ തുറന്നു ഉള്ളിലേക്കു വന്നതു മീര ഡോക്ടർ ആയിരുന്നു.
“ബുക്ക്‌ ചെയ്ത പേഷ്യന്റ്സ് എല്ലാം കഴിഞ്ഞു.. ഡോക്ടർ.. വേറെ ആരും ഇനി വരാൻ സാധ്യത ഇല്ല” കയ്യിലെ വാച്ചിലേക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.
“ഡോക്ടർ എന്താ ചോദിച്ചത്.. “
“അതു… എനിക്കൊന്നു പേർസണൽ ആയി സംസാരിക്കണമായിരുന്നു.. “
“അതിനെന്താ സംസാരിക്കാമല്ലോ. “
“ഇവിടുന്നോ.. “പല്ലവിയെ അനിഷ്ടത്തോടെ നോക്കി കൊണ്ട് മീര ചോദിച്ചു.
“ഡോക്ടർ ഇനി പേഷ്യന്റ്സ് ഒന്നും ഇല്ലല്ലോ ഞാൻ പുറത്തേക് പോകട്ടെ ” മീരയുടെ അനിഷ്ടം മനസ്സിലായത് പോലെ പല്ലവി എന്നോട് ചോദ്ച്ചിട്ടു പുറത്തേക് നടന്നു..
പുറത്തേക് നടന്നു പോകുന്നതിനിടയിൽ മീരയുടെ പിന്നിലെത്തിയ ശേഷം അവൾ ഒന്ന് തിരിഞ്ഞു നോക്കി.. ആ മുഖത്തു ഒരു പരിഭവം മിന്നി മറഞ്ഞത് പോലെ തോന്നി.
ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു..
പല്ലവി ഡോർ തുറന്നു പുറത്തു പോയതിന് ശേഷം ആണ്‌ ഞാൻ മീര ഡോക്ടറോട് കാര്യം അന്വേഷിച്ചത്.
“എന്താ ഡോക്ടർ പറയാനുണ്ടെന്ന് പറഞ്ഞത്..? “മീര ഡോക്ടർ പറയാൻ പോകുന്ന കാര്യം എന്താണെന്നു എനിക്ക് മനസിലായെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ അന്വേഷിച്ചു.
“ഇന്നലെ ഡോക്ടറുടെ അമ്മ ഒന്നും പറഞ്ഞില്ലേ…? ഡോക്ടറുടെ വീട്ടിൽ അച്ഛൻ വന്നപ്പോൾ അവിടെ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എന്നാ പറഞ്ഞെ “
“ഓഹ് അതാണോ…വീട്ടിലേക് അവരെ പറഞ്ഞു വിടുന്നതിനു മുന്നേ എന്നോടും കൂടെ ചോദിക്കണ്ടായിരുന്നോ ഡോക്ടറെ ”
ഞാൻ സൗമ്യനായി തന്നെയാണ് ചോദിച്ചത്..
“ഡോക്ടർക് ഇഷ്ടക്കേട് ഉണ്ടാവില്ല എന്നു വിചാരിച്ചു.. “
“അങ്ങനെ വിചാരിക്കാൻ ഡോക്ടർക് എന്നെ കുറിച്ച് എന്തറിയാം.. അതിനുള്ള അടുപ്പം പോലും നമ്മൾ തമ്മിൽ ഇല്ലല്ലോ “
“അച്ഛൻ ഡോക്ടറുടെ വീട്ടിൽ വരും എന്നൊന്നും ഞാൻ വിചാരിച്ചില്ല.. എനിക്കരെയെങ്കിലും ഇഷ്ടമുണ്ടോ എന്നു ചോധിച്ചപോൾ ഡോക്ടറുടെ പേര് പറഞ്ഞു എന്നതു നേരാണ്.. അതു കേട്ടു അവർ അന്വേഷിച്ചു പിടിച്ചു വന്നതാണ്
ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആണ്‌ വിവരങ്ങൾ അറിഞ്ഞത് “
” എനിക്ക് ഡോക്ടറെ ഇഷ്ടം ആണ്‌.. കുറച്ചു ദിവസം ആയി പറയണം എന്നു വിചാരിച്ചിരിക്കുക ആയിരുന്നു “
“എനിക്കും മീര യോട് ഇഷ്ട കുറവ് ഒന്നും ഇല്ല.. പക്ഷെ മീര ഉദ്ദേശിക്കുന്ന തരത്തിൽ ഒരു ഇഷ്ടം ഇല്ല “
” ഡോക്ടർ അതു… ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതിയാരുന്നു “
” എത്ര ആലോചിച്ചാലും ആ തീരുമാനത്തിൽ ഒരു മാറ്റം ഉണ്ടാവില്ല മീര.. കഴിഞ്ഞ 25വർഷം ആയി എന്റെ മനസ്സിൽ ഒരു പെണ്ണ് മാത്രേ ഉള്ളു.. അവളെ തേടിയാണ് ഞാൻ ഇവിടെ വന്നതു പോലും.. “
“ഓഹ്.. ഓക്കേ ഡോക്ടർ…സോറി.. എനിക്കറിയില്ലാരുന്നു.. ” മീര മുഖത്തു വന്ന വിഷമം മറക്കാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..
” ഡോക്ടർ എന്നാലും വിരോധമില്ലെങ്കിൽ ആ ഭാഗ്യവതി ആരാണെന്നു പറയാമോ…”
“മീരയ്ക് അറിയുന്ന ആൾ തന്നെയാണ്.. “
“പല്ലവി ” മീരയുടെ ചുണ്ടുകൾ ഉരുവിട്ടു.
“യെസ് “
“പക്ഷെ ഡോക്ടർ തൃശൂർ അല്ലായിരുന്നോ..” മീര സംശയത്തോടെ തിരക്കി.
“മീര… പല്ലവി എന്റെ മുറപ്പെണ്ണ് ആണ്‌. എന്റെ അമ്മാവന്റെ മകൾ ഞാൻ അന്നും ഇന്നും സ്നേഹിക്കുന്ന ഒരെ ഒരാൾ “
മീരയുടെ കണ്ണുകളിൽ അവളുടെ വിഷമം ഞാൻ കണ്ടു.. പക്ഷെ എന്നാണെങ്കിലും പറയേണ്ടത് പറഞ്ഞെ പറ്റുള്ളൂ…പല്ലവിയല്ലാതെ തന്റെ പേരിന്റെ കൂടെ മറ്റൊരു പേരും ചേരില്ല..തന്റെ ജീവന്റെ പാതിയാകേണ്ടവൾ അവളാണ്
സോറി ഡോക്ടർ.. മീര ഇറങ്ങി പോകുന്നതിനു മുന്നേ എന്നോടായി പറഞ്ഞു..
എന്തിനാടോ സോറി.. താനെന്റെ നല്ല കൂട്ടുകാരിൽ ഒരാളായി എന്നും ഉണ്ടാവും..
അവളുടെ തോളത്തു തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു..
ഞങ്ങൾ രണ്ടു പേരും ഒരുമിച്ചാണ് വാതിൽ തുറന്നു പുറത്തേക് ഇറങ്ങിയത്.. ക്യാഷുവാലിറ്റി യുടെ മുന്നിൽ പല്ലവി ഉണ്ടായിരുന്നു..
പല്ലവി.. നീ ഭാഗ്യവതിയാണ്.. നിങ്ങൾ തന്നെയാണ് ചേരേണ്ടതു കേട്ടോ.. മെയ്ഡ് ഫോർ ഈച് അതേർ.. പല്ലവിയെ പിടിച്ചു എന്റെ കൂടെ ചേർത്തു നിർത്തി കൊണ്ട് മീര പറഞ്ഞു….
“ഹേയ് എന്താ ഡോക്ടർ..” പല്ലവി ഒരു ചമ്മലോടെ അകന്നു മാറി കൊണ്ട് പറഞ്ഞു
“ഇനി ഉരുണ്ടു കളിക്കൊന്നും വേണ്ടാ.. ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു “
പല്ലവി എന്നെ നോക്കി.. അതെ എന്നർത്ഥത്തിൽ ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി..
ഞാൻ എന്നാ ക്യാഷുവാലിറ്റി യിലേക്ക് പോട്ടെ. നിറഞ്ഞു വന്ന കണ്ണുകൾ അവർ കാണാതെ ഇരിക്കാൻ മീര തിരിഞ്ഞു നടന്നു..
“മീര ഡോക്ടർക് വിഷമം ആയല്ലേ.. “മീര പോകുന്നത് നോക്കി പല്ലവി എന്നോട് പറഞ്ഞു.
“കാര്യങ്ങൾ മനസ്സിലാക്കാനുള്ള പക്വത അവർക്കുണ്ട് പിന്നെ ഇഷ്ടങ്ങൾ തിരസ്കരിക്കപ്പെടുമ്പോൾ ചെറിയൊരു നോവുണ്ടാകും.. പക്ഷെ അതിലും നല്ലത് വരുമ്പോൾ പഴയ ഇഷ്ടത്തെ മറന്നു കൊള്ളും.. മീരക് എന്നോടുണ്ടായത് ഒരു ഇൻഫാക്ചുവേഷൻ മാത്രം ആണ്‌.. അല്ലാതെ പ്രണയം ഒന്നുമല്ല “
പുറത്തെ പുൽത്തകിടിയിലേക് പല്ലവിയെ കൂട്ടി നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നു
“അച്ഛൻ ഇന്നലെ ഒരുപാടു വിഷമിപ്പിച്ചോ.. ”
പുൽത്തകിടിയിലെ സിമെന്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട് ഞാൻ പല്ലവിയോട് തിരക്കി
“ദത്തനെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കണം എന്ന വാശിയിൽ ആണ്‌ അച്ഛൻ.. പിന്നെ അപ്പച്ചിയും ഉണ്ണിയേട്ടനുമൊക്കെ എത്തിയതും അച്ഛൻ അറിഞ്ഞിരിക്കുന്നു.. എനിക്കറിയില്ല ഉണ്ണിയേട്ടാ എനിക്ക് നല്ല ഭയം ഉണ്ട്‌..”
അവളുടെ തോളിലൂടെ കയ്യിട്ടു എന്നോട് ചേർത്തു പിടിച്ചു…. ചുറ്റി പിടിച്ച ആ കൈകൾക്കുള്ളിലാണ് അവളുടെ മുഴുവൻ ആശ്രയവും എന്നു അവൾക് അറിയാമായിരുന്നു.. അതു കൊണ്ട് തന്നെ അവൻറെ തോളിലേക് ചാഞ്ഞു അവളിരുന്നു….
തണുത്ത കാറ്റു ചെറുതായി വീശുന്നുണ്ടയിരുന്നു.. പുല്തകിടിയിലെ ചെറിയ കുളത്തിൽ നിറയെ നീല ആമ്പലുകൾ പൂത്തു നിന്നിരുന്നു… ഇമകൾ അടച്ചിരിക്കുന്ന ചിന്നുവിന്റെ കൃഷ്ണമണിയുടെ ചലനം അവളുടെ വെളുത്ത കൺതടങ്ങളിൽ ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നു.. തുടുത്ത കവിളുകളിലും ചുണ്ടിനു മുകളിലെ കുഞ്ഞ് മറുകിലും ഉമ്മകൾ കൊണ്ട് മൂടണം എന്നു തോന്നി…ഇലച്ചാർത്തുകളിലൂടെ അരിച്ചെത്തുന്ന പ്രകാശ രശ്മികൾ അവളുടെ തുടുത്ത കവികുകളെ കൂടുതൽ തിളക്കം ഉള്ളതാക്കി.. ചുറ്റി പിടിച്ചിരുന്ന വലം കയ്യുടെ ഉള്ളം കൈ അവളുടെ കവിളുകളിലേക് ചേർത്തു.. കവിളിൽ ചേർത്ത എന്റെ കൈ വിരലുകൾക് മുകളിലായി ചിന്നുവും അവളുടെ വിരലുകൾ ചേർത്തു വെച്ചു… കൺ പോളകൾ മെല്ലെ തുറന്നു മിഴികൾ മുകളിലോട്ട് ആക്കി അവൾ എന്റെ മുഖത്തേക് നോക്കി..
ഞാൻ അവളുടെ കവിളുകൾ മെല്ലെ തഴുകി കൊണ്ടിരുന്നു..
“ഇങ്ങനെ ഇരുന്ന മതിയോ.. ചിന്നു.. “
“ഹ്മ്മ് എനിക്കെന്നും ഇങ്ങനെ ഇരുന്ന മതി ഉണ്ണിയേട്ടാ.. ഈ നെഞ്ചിന്റെ ചൂട് പറ്റി ജീവിത കാലം മുഴുവൻ.. “
കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തത്..
“ചിന്നു എന്തെങ്കിലും കഴിച്ചോ “
ഇല്ല..
എന്നാ വാ നമുക് കാന്റീനിൽ പോയി എന്തെങ്കിലും കഴികാം.. അവളെയും വിളിച്ചു ഞൻ കാന്റീനിലേക് നടന്നു..
കാന്റീനിൽ നിന്നും തിരിച്ചു വരുമ്പോൾ ആണ്‌ ശ്രുതിയോടു എന്നെ തിരക്കുന്ന ഒരു സിസ്റ്ററിനെ കണ്ടത്.. അവൾ എന്നെ ചൂണ്ടി കാട്ടി കൊടുത്തതും ആ സിസ്റ്റർ എന്റെ അരികിലേക്കു നടന്നു വന്നു
“ഡോക്ടർ 210 ലെ പേഷ്യന്റിനു ഡോക്ടറെ കാണണം എന്നു ” സിസ്റ്റർ എന്നോടായി പറഞ്ഞു
“210 ലോ” സിസ്റ്റർ പോയി കഴിഞ്ഞപ്പോൾ പല്ലവി സംശയത്തോടെ തിരക്കി.
“അവിടെ ദത്തൻ ആണല്ലോ കിടക്കുന്നതു എന്തിനാണാവോ “
“ഞാൻ എന്തായാലും പോയിട്ട് വരാം.. “എന്തിനാണെന്ന് അറിയ്യാല്ലോ.
“ഉണ്ണിയേട്ടാ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കല്ലേ ”
“ഹേയ് എന്ത് പ്രശ്നം..ഇതൊരു ഹോസ്പിറ്റൽ അല്ലേ ഇന്നലെ ഉണ്ടായ പോലെ ഒരു പ്രശ്നം ഇനി ഉണ്ടാകാൻ അവർ ശ്രമിക്കില്ല “
“ഹ്മ്മ് “ആശങ്കയോടെ പല്ലവി മൂളി
ചിന്നു OT യിൽ ഒന്നു പോയി നോക്കു.. ആർകെങ്കിലും പെയിൻ തുടങ്ങിയോ എന്നു.. ഒന്നു പോസ്റ്റ്‌ ഓപ്പറേറ്റ് വാർഡിലും ചെക് ചെയ്തേക്.. അപ്പോളേക്കും ഞാനും എത്താം
ഹ്മ്മ് പോകാം ഉണ്ണിയേട്ടാ….അതും പറഞ്ഞു അവൾ OT യിലേക്ക് നടന്നു..
ഞാൻ സിസ്റ്റർ പറഞ്ഞത് അനുസരിച്ചു 210 ആം നമ്പർ റൂമിലേക്കും നടന്നു..
റൂമിന്റെ വാതിൽ പാതി ചാരിയതെ ഉണ്ടായിരുന്നുള്ളു.. മെല്ലെ വാതിൽ തുറന്നു ഉള്ളിലേക്കു ചെന്ന ഞാനും അത്ഭുത പെട്ടു പോയി.. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അതിഥി ആയിരുന്നു ദത്തന്റെ അരികിൽ..
“സംഗീത ” നീ ഇവിടെ…
എന്നെ കണ്ടതും പെട്ടെന്നവൾ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു
അപ്പോളും അവളുടെ കൈ വിരലുകൾ ദത്തന്റെ കയ്യിൽ കൊരുതിരുന്നത് ഞാൻ കണ്ടു…
“ഏട്ടനെ നോക്കിയിട്ട് കണ്ടില്ല അതു കൊണ്ടാണ് ഇവിടെ വന്ന സിസ്റ്ററിനോട് ഞാൻ അന്വേഷിച്ചത്.. “
സംഗീത… ദത്തന്റെ… ഞാൻ സംശയത്തോടെ തിരക്കി..
മറുപടി പറയാതെ.. സംഗീത താഴേക്കു മിഴികൾ പായിച്ചു..
ദത്തന്റെ കൈ വിരലുകൾ സംഗീതയുടെ കൊരുത്തിട്ട വിരലുകളിൽ മുറുകുന്നത് ഞാൻ കണ്ടു..
ഏട്ടാ പല്ലവിയോടെങ്കിലും പറയണം എന്നു വിചാരിച്ചിരുന്നതാണ് ദത്തേട്ടൻ ആണ്‌ ആരും അറിയണ്ട എന്നു പറഞ്ഞത്..
ഞങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി ഇഷ്ടത്തിലാണ്..
“അപ്പോ ദത്തൻ പല്ലവിയുമായി വിവാഹം ഉറപ്പിച്ചതോ..” ഞാൻ സംശയത്തോടെ തിരക്കി..
“ഞങ്ങൾ തമ്മിൽ കഴിഞ്ഞ അഞ്ചു വർഷമായി ഇഷ്ടത്തിലാണ് ”
സംഗീത പറഞ്ഞത് കേട്ടു കൊണ്ടാണ് പല്ലവി ഡോർ തുറന്നു ഉള്ളിലേക്കു ചെന്നത്..
ദത്തന്റെ മുറിയിലേക്കു ഉണ്ണിയേട്ടനെ തനിച്ചു വിട്ടതിൽ പല്ലവിക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല…അതു കൊണ്ട് തന്നെ അവൾ വാർഡിലൊക്കെ വേഗത്തിൽ പോയി അതിനു ശേഷം 210 ആം നമ്പർ റൂമിലേക്കു നടന്നു..
പല്ലവിയും കണ്ടു ദത്തന്റെ കയ്യിൽ കൊരുത്തു പിടിച്ചിരുന്ന സംഗീതയുടെ വിരലുകൾ..
ദത്തന്റെ മുഖത്തു പല്ലവി എന്നും കാണാറുള്ള ക്രൗര്യം ഉണ്ടായിരുന്നില്ല… പകരം ശാന്തത ആയിരുന്നു..
“സംഗീത നീ…” ഒന്നും മനസ്സിലാവാത്തത് പോലെ പല്ലവി എല്ലാവരെയും മാറി മാറി നോക്കി..
നിനക്ക് ഓർമയില്ലേ പല്ലവി ഒരു ദിവസം രാത്രി നിന്നെ വിളിച്ചത് എനിക്ക് സംസാരിക്കാനുണ്ട് എന്നു പറഞ്ഞ്..
ഹ്മ്മ് ഓർക്കുന്നു…
പിറ്റേ ദിവസം ഞാൻ ഇവിടെ വന്നിരുന്നു…
പക്ഷെ അപ്പോളാണ് ദത്തേട്ടന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞത്..
“സംഗീത ഞാൻ പറയാം.. എന്നെ ഒന്നു ചാരി ഇരുത്തുമോ…? “ദത്തൻ എന്നെ നോക്കി
ഞാൻ മുന്പോട്ട് ചെന്നു ദത്തൻ കിടന്ന ബെഡ് ചെറുതായി ഉയർത്തി വെച്ചു
“എന്നോട് ക്ഷമിക്കണം ഡോക്ടർ ” ദത്തൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
” ദത്തൻ എന്നോടാണോ ക്ഷമ ചോദിക്കേണ്ടത് “
“അറിയാം ഡോക്ടർ.. ഞാൻ എല്ലാവരോടും തെറ്റ് ചെയ്തു പല്ലവിയോടും നിധിയോടും ഡോക്ടറിന്റെ അനിയനോടും എല്ലാം..”
“അതിനിവർ നിന്നോട് എന്ത് ദ്രോഹം ചെയ്തു ദത്താ ഇത്രയേറെ ഇവരെ ഉപദ്രവിക്കാൻ മാത്രം.. “
“ഒരിക്കലും സ്നേഹം കിട്ടാത്തവനെ സ്നേഹിക്കാൻ കുറച്ചു പേരുണ്ടായിരുന്നു ഡോക്ടർ പക്ഷെ ആ സ്നേഹം ഒരിക്കൽ നഷ്ടപ്പെട്ടു അല്ല നഷ്ടപ്പെടുത്തി.. ഈ ഭൂമിയിൽ നിന്നെ ഇല്ലാതാക്കി ഒരാൾ.. ആ ആളോട് പിന്നീട് എനിക്ക് പക ആയിരുന്നു.. അയാളെ വേദനിപ്പിക്കാൻ ആയിരുന്നു എന്റെ ശ്രമങ്ങൾ അത്രയും “
“അതും ഇവരുമായി എന്ത് ബന്ധം “
“ബന്ധം.. ” ദത്തൻ ഒന്നു നിർത്തി പല്ലവിയുടെ മുഖത്തേക് നോക്കി.. ആ ആൾ ഇവരുടെ അച്ഛൻ വിശ്വനാഥൻ ആണ്‌..
“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ദത്തൻ” ഒന്നു വ്യക്തമായി പറയുവോ ഞാൻ ആവശ്യ പെട്ടു.
ദത്തൻ ഒരു ദീർഘ നിശ്വാസം വിട്ടതിന് ശേഷം പറയാൻ തുടങ്ങി..
‘””പല്ലവി ചെറുപ്പത്തിൽ എന്റെ വീട്ടിൽ ആണ്‌ നിന്നത്.. ഇവൾ വരുമ്പോൾ എനിക്ക് 10 വയസ്സുണ്ടാവും അനിയത്തി മാരോ അനിയൻ മാരോ ഇല്ലാത്ത എനിക്ക് സത്യത്തിൽ സന്തോഷം ആയിരുന്നു.. പക്ഷെ ഒരിക്കൽ പോലും എന്നോട് കൂട്ട് കൂടാനോ മിണ്ടനോ ഒന്നും ഇവൾ വന്നില്ല ഞാൻ അടുത്തെത്തുമ്പോൾ ഒക്കെ ഭയം ആയിരുന്നു… എനിക്ക് അതു അവഗണന ആയിട്ടാണ് തോന്നിയത്…ആദ്യമൊക്കെ തോന്നിയ ഇഷ്ടം പിന്നീട് വെറുപ്പ് ആയി.. പിന്നീട് നിധിയും വന്നു പക്ഷെ പല്ലവി ഒരിക്കലും നിധിയെ പോലും എന്നോട് മിണ്ടാൻ അനുവദിച്ചിരുന്നില്ല… സ്കൂൾ വിട്ടു വന്നാൽ പിന്നെ അടുക്കള ആയിരുന്നു ഇവരുടെ ലോകം.. ഞാൻ സ്കൂൾ കാലഘട്ടവും കഴിഞ്ഞു എഞ്ചിനീറിങ്ങിനു ചേർന്നത് ബാംഗ്ലൂർ ആണ്‌.. വീട്ടിൽ കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും കൂട്ടുകാരിൽ നിന്നുമാണ് കിട്ടിയതു.. പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് പബ്ബ് കളിലേക്കും മയക്കുമരുന്നിന്റെ ലോകത്തേക്കും ആണ്‌….. ഇടയ്ക്കിടെ മാത്രം വീട്ടിലേക്കു വന്നിരുന്നു അപ്പോളൊക്കെ ഇവരെ കാണുമ്പോൾ എനിക്ക് വെറുപ്പ്‌ കൂടി വന്നതേ ഉള്ളു.. ആ വെറുപ്പോടെ കൂടെ ഇവരുടെ അടുത്തേക് ഞാൻ പോകുമ്പോൾ പലപ്പോളും ഇവരുടെ അവജ്ഞ യോടെ ഉള്ള നോട്ടം പോലും എന്റെ ഉള്ളിലെ വെറുപ്പ്‌ കൂട്ടി കൊണ്ടിരുന്നു.. പിന്നീട് നഴ്സിംഗ് പഠിക്കാൻ പല്ലവി പോയതിൽ പിന്നെ ഞാൻ അങ്ങനെ കാണാറില്ലായിരുന്നു.. പക്ഷെ എന്റെ ജീവിതം മാറി മറിയുന്ന സംഭവം നടന്നത് കോളേജിൽ നിന്നും ഇറങ്ങിയതിനു ശേഷം ആണ്‌..
അടിച്ചു പൊളിച്ചു നടന്ന ഞാൻ എഞ്ചിനീയറിംഗ് എട്ടു നിലയിൽ പൊട്ടി.. അച്ഛന്റെ പണത്തിൽ ജീവിക്കാനും വീട്ടിൽ വന്നു നിൽക്കാനും അന്ന് തോന്നിയില്ല എവിടെയെങ്കിലും ഒരു ജോലി ആയിരുന്നു ലക്ഷ്യം.. ആ ലക്ഷ്യത്തിനു പുറകെ ഓടാൻ തുടങ്ങിയപ്പോൾ സൗഹൃദങ്ങളും മെല്ലെ മെല്ലെ ഇല്ലാതായി.. അപ്പോൾ ആണ്‌ അറിഞ്ഞത് ആ സൗഹൃദങ്ങൾ ഒക്കെ കള്ളിനും കഞ്ചാവിനും ഒക്കെ വേണ്ടി ഉള്ളതായിരുന്നു എന്നു…ഗ്ലാസ്‌ കളിയാകുന്നതിന്റെ കൂടെ.. അല്ലെങ്കിൽ കത്തിച്ചു വെച്ച ചുരുട്ടിന്റെ പുക അന്തരീഷത്തിൽ മറയുന്ന വേഗത്തിൽ സൗഹൃദങ്ങളും മറഞ്ഞു.. ഒടുവിൽ എങ്ങനെയൊക്കെയോ ഒരു ജോലി സംഘടിപ്പിച്ചു…അങ്ങനെ ആദ്യത്തെ ദിവസം ജോലി കഴിഞ്ഞു മടങ്ങി വരും വഴി ആണ്‌ ഒരു ആക്‌സിഡന്റ് ഉണ്ടായതു… ജോലി കിട്ടിയ സന്തോഷത്തിൽ കുറെ നാളായി അകത്തി നിർത്തിയിരുന്ന മദ്യം അന്ന് പതിവിലും കൂടുതൽ ഉള്ളിൽ ഉണ്ടായിരുന്നു… ഞാൻ ഓടിച്ചിരുന്ന ബൈക്ക് ഒരു കാറിൽ ആയിരുന്നു കൊണ്ടിടിച്ചതു… എന്തായാലും അവർ തന്നെ എന്നെ ഹോസ്പിറ്റലിൽ ആക്കി.. ”
രണ്ടു ദിവസം കഴിഞ്ഞു ബോധം വീണു പിന്നീട് റൂമിലേക്കു മാറ്റുമ്പോൾ അവർക്കുണ്ടായിരുന്നു എന്റെ കൂടെ.. രഘുവേട്ടനും ഏട്ടന്റെ ഭാര്യയും “
ഞാൻ പറഞ്ഞത് അനുസരിച്ചു അവർ ആക്‌സിഡന്റ് വീട്ടിൽ അറിയിച്ചില്ല… ഡിസ്ചാർജ് ചെയ്തു എന്റെ റൂമിലേക്കു പോകാൻ അവർ അനുവദിച്ചില്ല പകരം അവരുടെ വീട്ടിലേക്കു കൂട്ടി കാലിന്റെ ഫ്രാക്ചർ ഒക്കെ ഭേദം ആയിട്ട് റൂമിൽ പോയ മതി എന്നവർ പറഞ്ഞു രഘു ഏട്ടന്റെ ഭാര്യ ഒരു അമ്മയെ പോലെ തന്നെ എന്നെ നോക്കി… സ്നേഹം എന്താണെന്നും സൗഹൃദം എന്താണെന്നും ഞാൻ അറിയുക ആയിരുന്നു അവരിലൂടെ
രഘു വേട്ടൻ സ്നേഹിച്ചു വിവാഹം കഴിച്ചത് ഒരു അനാഥയെ ആയിരുന്നു.. രഘുവേട്ടനും പറയത്തക്ക ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല ഒരു അനിയൻ ഉണ്ടായിരുന്നു അയാൾ മരിച്ചു പോയി അയാളുടെ ഭാര്യയും മകളും ദൂരെ എവിടെയോ ആയിരുന്നു ആകെ ഉള്ള ബന്ധം അവർ മാത്രം ആയിരുന്നു.. രഘുവേട്ടൻ എന്നെ കണ്ടത് അയാളുടെ മരിച്ചു പോയ അനിയന്റെ സ്ഥാനത്തു ആണ്‌..ആ സ്നേഹം ആയിരുന്നു..
പിന്നീട് ജോലിക് പോകുമ്പോളും അവിടെ നിന്നു പോയാൽ മതിയെന്ന് നിർബന്ധിച്ചെങ്കിലും ഞാൻ എന്റെ റൂമിലേക്കു തന്നെ മാറി.. പക്ഷെ എന്താവശ്യത്തിനും ഏട്ടൻ ഓടി വരുമായിരുന്നു.. ഞാൻ തിരിച്ചും..
ബാംഗ്ലൂർ തന്നെ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ CMO ആയിരുന്നു രഘുവേട്ടൻ..വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്ന അവരുടെ ജീവിതത്തിൽ പിന്നീട് നടന്നത് ഒരുപാട് ദുരന്തങ്ങൾ ആയിരുന്നു കല്യാണം കഴിഞ്ഞു രണ്ടു വർഷം ആയിരുന്നെങ്കിലും അവർക്കു ഒരു കുട്ടി ഉണ്ടായിരുന്നില്ല.. അതിനുള്ള ട്രീട്മെന്റുകൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ്‌ രഘുവേട്ടന് ടെസ്റ്റികുലാർ കാൻസർ ആണെന്നു അറിഞ്ഞത് പക്ഷെ അറിയാൻ ഒരുപാട് വൈകി പോയിരുന്നു.. കാൻസർ പിന്നീട് പ്രോസ്റ്റേറ്റ് കാൻസർ ആയി മാറി..
ഹോർമോൺ തെറാപ്പിയും.. കീമോയും ഒക്കെ നടത്തി ഒരുപാടു പണം ചിലവായി അപ്പോളൊക്കെയും ഞാൻ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു… എല്ലാ സഹായത്തിനും… ബാംഗ്ലൂർ ഉണ്ടായിരുന്ന ക്ലിനിക്കിന്റെ ഷെയർ വിറ്റിട്ടു കിട്ടിയ പണവും ചികിത്സയ്ക്ക് തികയാതെ വന്നു
ഞാൻ എന്റെ സ്ഥലം വിറ്റിട്ട് പണം സംഘടിപ്പിക്കാം എന്നു പറഞ്ഞെങ്കിലും രഘുവേട്ടൻ സമ്മതിച്ചില്ല.. അദ്ദേഹത്തിന് പ്രതീക്ഷകൾ ഒക്കെ നശിച്ചു തുടങ്ങിയിരുന്നു.. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം ആയിരുന്നു ഒരു കുട്ടി വേണം എന്നത്.. ഒരുപാട് നിര്ബന്ധിച്ചിട്ടാണ് രഘുവേട്ടന്റെ ഭാര്യ കൃത്രിമ ഗർഭ ധാരണതിന് സമ്മതിച്ചത് അതിനുള്ള കാര്യങ്ങൾ എല്ലാം രഘുവേട്ടന്റെ കൂടെ ഷെയറിൽ ഉണ്ടായിരുന്ന ക്ലിനിക് മുഖന്തിരം നടത്തി.ഗർഭിണി ആയ അവർക്ക് എപ്പോളും രഘുവേട്ടന്റെ കൂടെ നിക്കാൻ സാധിച്ചിരുന്നില്ല അപ്പോളൊക്കെയും ഞാൻ അവരുടെ കൂടെ നിന്നു. പതിയെ പതിയെ കയ്യിലുള്ള കാഷ് തീർന്നിരുന്നു ക്യാഷ് ഇല്ലാതെ ആയപ്പോൾ ചികിത്സ മതിയാകാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി വീണ്ടും ഞാൻ എന്റെ സ്ഥലം വിറ്റ് ക്യാഷ് കൊടുക്കാൻ തയ്യാറായെങ്കിലും രഘുവേട്ടൻ വീണ്ടും തടഞ്ഞു. അങ്ങനെ ആണ്‌ നാട്ടിലുള്ള ചാരിറ്റി ഫെർമിനേ കുറിച്ച് അറിയുന്നത് അങ്ങനെ ഞാൻ സംഗീതയുമായി ബന്ധപെട്ടു പക്ഷെ അവർക്കും അത്ര വലിയൊരു തുക കൊടുക്കാൻ സാധ്യമല്ലായിരുന്നു അങ്ങനെയാണ് വീണ്ടും ഞാൻ എന്റെ പേരിലുള്ള സ്ഥലം വിക്കാൻ തീരുമാനിക്കുന്നത്.. അതു വിറ്റു ആ പണം സംഗീത മുഗാന്തിരം രഘുവേട്ടന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചു…പക്ഷെ സ്ഥലം വിറ്റത് വീട്ടിൽ അറിഞ്ഞു എനിക്ക് ബാംഗ്ലൂർ മറ്റെന്തോ ബന്ധങ്ങൾ ഉണ്ടെന്നു പല്ലവിയുടെ അച്ഛൻ എന്റെ അച്ഛനെ അറിയിച്ചു ഞാൻ ഇതൊന്നും അറിയാതെ ബാംഗ്ലൂർ നിന്നും നാട്ടിൽ എത്തി..കുറച്ചു കൂടെ പണം സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം..
പക്ഷെ ഇവിടെ എത്തിയ ഞാനും അച്ഛനുമായി സ്ഥലം വിറ്റതിനെ കുറിച്ച് പറഞ്ഞ് വഴക്കായി എന്നെ മുറിയിലേക്കു തള്ളി അവിടെ അടച്ചിട്ടു.. ഒരാഴ്ചയോളം വീട്ടു തടങ്കലിൽ തന്നെ ആയിരുന്നു.. അതിനിടയിൽ വിശ്വൻ ചിറ്റപ്പൻ പല്ലവിയുടെ അച്ഛൻ വീട്ടിൽ വന്നു അച്ഛനുമായി സംസാരിക്കുന്നതു ഞാൻ കേട്ടു രഘുവേട്ടനെയും കുടുംബത്തെയും കൊന്നു കളഞ്ഞു എന്നു… രഘുവേട്ടന്റെ ഭാര്യയെ എന്റെ കൂടെ ഹോസ്പിറ്റലിൽ വെച്ചു കണ്ടത് അയാൾ വീട്ടിൽ അറിയിച്ചത് എന്റെ ഭാര്യ ആയിട്ട് ആണ്‌… വാതിൽ തല്ലി പൊളിച്ചാണ് ഞാൻ റൂമിനു പുറത്തിറങ്ങിയത് അന്ന് തന്നെ ബാംഗ്ലൂർ ക് പോയെങ്കിലും എനിക്ക് കാണാൻ ആയതു വെറും ചാരം മാത്രമാണ്..
ദത്തന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണ് നീർ കവിളുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു…
ദത്തേട്ടൻ ബാംഗ്ലൂർ നിന്നു വന്നതിനു ശേഷം രഘുവേട്ടന്റെ ഭാര്യ എന്നെ വിളിച്ചിരുന്നു… സംഗീത പറഞ്ഞു..
“എന്നിട്ട് “…? ഞാൻ ചോദിച്ചു..
ആ സമയം എനിക്ക് ബാംഗ്ലൂർ പോകാൻ പറ്റാത്ത സാഹചര്യം ആയിരുന്നു കമ്പനിയുടെ മറ്റു വർക്കുകൾ ഉണ്ടായിരുന്നു.. ദത്തേട്ടനെയും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല… രഘുവേട്ടന് അസുഖം കൂടുതലായി എന്നറിയിക്കാൻ വേണ്ടി ആയിരുന്നു ചേച്ചി വിളിച്ചത്.. ഞാൻ ദത്തേട്ടന്റെ അഡ്രെസ്സ് കൊടുത്തു വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ നാട്ടിൽ വരും എന്നു പറഞ്ഞാണ് അവസാനം വെച്ചതു.. എന്താണ് കാര്യം എന്നു അന്വേഷിച്ചപ്പോൾ ഒരു അത്യാവശ്യ കാര്യം ഉണ്ടെന്നു മാത്രം ആണ്‌ പറഞ്ഞതു…
ഈ രഘുവിന്റെ ക്ലിനിക് ബേബി ഫിർട്ടിലിറ്റി ക്ലിനിക് ആയിരുന്നോ ഞാൻ സംശയത്തോടെ തിരക്കി..
അതെ.. ഡോക്ടർക് അറിയ്യോ…? ദത്തൻ അത്ഭുതത്തോടെ ചോദിച്ചു.
ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു..
പല്ലവിയും എന്നെ സംശയത്തോടെ നോക്കി..
പല്ലവി എന്നോട് ക്ഷമിക്കണം..നിങ്ങളെ ഉപദ്രവിച്ചതൊക്കെയും അയാളെ വിഷമിപ്പിക്കാൻ വേണ്ടി ആണ്‌…നിങ്ങളെ ഉഓദ്രവിക്കുമ്പോൾ ഒക്കെ അയാളെ ഉപദ്രവിക്കുന്ന പോലുള്ള സുഖം ഞാൻ ആസ്വദിക്കുക ആയിരുന്നു അതു കൊണ്ട് തന്നെയാണ് നിധിയെയും അജുവിനെയും പോലും ഉപദ്രവിച്ചതു പക്ഷെ അന്നത്തെ ദേഷ്യത്തിൽ അജുവിനെ തല്ലിയത് കൂടി പോയി.. എങ്കിലും ഞാൻ തന്നെയാണ് അവനെ എടുത്തു ഹോസ്പിറ്റലിൽ ആക്കിയത്… അതു പറയുമ്പോൾ ദത്തന്റെ മുഖം കുനിഞ്ഞു തന്നെ ഇരുന്നു
നമ്മുടെ വിവാഹം തീരുമാനിച്ചെങ്കിലും ഞാൻ പല്ലവിയെ കല്യാണം കഴിക്കിലായിരുന്നു കല്യാണത്തിന്റെ അന്ന് ഞങ്ങൾ രണ്ടു പേരും ഈ നാട്ടിൽ നിന്നും പോകാൻ ആയിരുന്നു പ്ലാൻ അതും അയാളെയും എന്റെ അച്ഛനെയും നാണം കെടുത്താൻ തന്നെ ആയിരുന്നു.. അങ്ങനൊരു പ്ലാൻ..
ദത്തൻ പറഞ്ഞു..
പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ഫോൺ ബെല്ലടിച്ചു… നോക്കിയപ്പോൾ രാജൻ അങ്കിൾ ആയിരുന്നു…
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു
ഡോക്ടർ ഇതു ഞാൻ രാജീവ്‌ ആണ്‌..
വെപ്രാളത്തോടെ ഉള്ള രാജീവിന്റെ ശബ്ദം ഞാൻ കേട്ടു
ങ്ങാ പറയു രാജീവ്‌.
മാർക്കറ്റിൽ വെച്ചു ചെറിയൊരു പ്രശ്നം.
എന്താ പ്രശ്നം..
ഡോക്ടറുടെ അമ്മയും അനിയനും കൂടെ ഇവിടെ മാർക്കറ്റിൽ വന്നിരുന്നു.. സാറിന്റെ അമ്മയെ വിശ്വൻ എന്ന ആൾ ഉപദ്രവിക്കാൻ ശ്രമിച്ചു പിടിച്ചു മാറ്റാൻ ചെന്ന എന്നെയും അച്ഛനെയും അയാളുടെ കൂടെ രണ്ടാളുകൾ ആക്രമിച്ചു.. അതിൽ പ്രഭാകരൻ എന്ന ആൾ അച്ഛനെ കുത്തി.. മറ്റു രണ്ടു പേർ ഓടി രക്ഷ പെട്ടു.. പ്രഭാകരനെ നാട്ടുകാർ പിടിച്ചു വെച്ചിട്ടുണ്ട് ഞങ്ങൾ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിലേക് വരുന്നുണ്ട്… കരയുന്ന പോലെ ആയിരുന്നു രാജീവിന്റെ ശബ്ദം..
ഫോൺ വരുന്നതും എന്റെ മുഖം മാറുന്നതും അടുത്ത് നിന്ന പല്ലവിക് മനസ്സിലാവുന്നുണ്ടായിരുന്നു..
എന്താ ഉണ്ണിയേട്ടാ..
ദത്തന്റെ അച്ഛൻ… എവിടെ പോയതാ.. ഫോൺ കട്ടാക്കി കൊണ്ട് ഞാൻ ദത്തനോട് ചോദിച്ചു.
അയാൾ വന്നു കൂട്ടി കൊണ്ട് പോയതാ
“ആര്.. “
“ചിറ്റപ്പൻ… വിശ്വൻ. “
“ഹ്മ്മ്. “
“എന്താ ഉണ്ണിയേട്ടാ എന്താ പ്രശ്നം.. “എന്റെ മുഖം മുറുകി ഇരിക്കുന്നത് കണ്ടു വീണ്ടും പല്ലവി അന്വേഷിച്ചു..
“”അയാൾ രാജൻ അങ്കിളിനെ കുത്തി…””
“”ആര് അമ്മാവനോ.. “”വേവലാതിയോടെ പല്ലവി തിരക്കി..
ഹ്മ്മ് അമ്മയെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ തടയാൻ നോക്കിയതിനു അയാൾ ചെയ്തതാണു.
“””വാ താഴെ കാഷ്വാലിറ്റിയിലേക് പോകാം രാജീവ്‌ അങ്കിളിനെയും കൊണ്ട് വരുന്നുണ്ട്. “”
ദത്തന്റെ മുഖത് നിർവികാരത ആയിരുന്നു..
അവൻ പിന്നിലെ തുറന്ന് ഇട്ടിരുന്ന ജനാലയിലൂടെ പുറത്തേക് നോക്കി കൊണ്ടിരുന്നു..
പുറത്തെ പുൽത്തകിടിയിൽ അപ്പോൾ ഡോണയും ദേവൂട്ടിയും അഞ്ജലിയും ഉണ്ടായിരുന്നു… ഡോണ വീൽ ചെയർ മെല്ലെ ഉന്തുമ്പോൾ ദേവൂട്ടി പൂക്കളോടും ചിത്രശലഭങ്ങളോടും കൊഞ്ചി കൊണ്ട് നടന്നു…
ഡോണ വീൽ ചെയർ ദത്തന്റെ മുറിയുടെ ജനാലയുടെ അഭിമുഖം ആയി തിരിച്ചപ്പോൾ.. തന്റെ കണ്ണുകളെ മൂടിയിരുന്ന കണ്ണീർ പാടയുടെ ഇടയിലൂടെ അവ്യക്തമായി അവൻ ആ രൂപം കണ്ടു..
വീണ്ടും അവിടേക്കു തന്നെ അവൻ സൂക്ഷിച്ചു നോക്കി… അതെ… ആ രൂപം… വിളറിയ മുഖവും പാറി പറന്ന മുടികളും ആ രൂപത്തെ തിരിച്ചറിയാതിരിക്കാൻ മാത്രം പര്യാപ്തം ആയിരുന്നില്ല..
ദത്തൻ ചാരി കിടന്നിടത്തു നിന്നും പിടഞ്ഞു എണീക്കാൻ നോക്കി…
ഡോക്ടർ… അവൻ പുറത്തേക് കൈ ചൂണ്ടി.. അവൻ കൈ ചൂണ്ടിയിടത്തേക് സംഗീതയും നോക്കി… അവളും സ്തബ്ധയായി നിന്നു പോയി..
ഡോക്ടർ….
സംഗീതെ….
ഡോക്ടറെ വിളിക്കു..
അവൻ വെപ്രാളത്തോടെ വിളിക്കുമ്പോലേക്കും
അനു വാതിൽ തുറന്നു കാഷ്വാലിറ്റിയിലേക് വേഗത്തിൽ നടന്നിരുന്നു … കൂടെ പല്ലവിയും ..
ഞാൻ ഓടി ഹോസ്പിറ്റലിന്റെ മുന്പിലേക് ചെല്ലുമ്പോളേക്കും കാർ വേഗത്തിൽ വന്നു ബ്രേക്ക്‌ ഇടുന്നത് കണ്ടു.. വണ്ടിയിൽ നിന്നു ആദ്യം ഇറങ്ങിയത് രാജീവ്‌ ആണ്‌…ഡ്രൈവിംഗ് സീറ്റിൽ നിന്നു അജുവും ഇറങ്ങി അവരെ കണ്ടു കൊണ്ട് പെട്ടെന്ന് അറ്റെൻഡറോട് സ്‌ട്രെചർ എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു ഞാൻ ഓടി കാറിനടുത്തേക് ചെന്നു..പിന്നിലെ സീറ്റിൽ രക്തം വാർന്നൊഴുകുന്ന നിലയിൽ രാജൻ അങ്കിൾ ഉണ്ടായിരുന്നു…നാട്ടുകാർ രണ്ടു പേർ താങ്ങി പിടിച്ച ശരീരം സ്റ്റ്‌ചെറിലേക് എടുത്തു കിടത്തി… അപ്പോളേക്കും മറ്റു ഡോക്ടർസും ഓടി വന്നിരുന്നു ഉടൻ തന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങൾ ചെയ്തു…
അമ്മയും ആ കാറിൽ തന്നെ വന്നിരുന്നു.. അമ്മ ആകെ ഭയന്നിരുന്നു..
മോനെ.. അമ്മ വന്നേനെ കെട്ടി പിടിച്ചു..
എന്താ അമ്മേ…
മോനെ രാജൻ…
പേടിക്കണ്ട അമ്മേ ഒന്നും സംഭവിക്കില്ല നമുക്ക് നോക്കാം..
അജുവിനെ അമ്മയുടെ കൂടെ നിർത്തി
ഓപ്പറേഷൻ തീയേറ്ററിലേക് ഞാനും കയറി.. പല്ലവി വെളിയിൽ തന്നെ അമ്മയുടെ കൂടെ നിന്നു..
പിന്നിൽ നിന്നാണ് കുത്തേറ്റിട്ടുള്ളത്.. വളരെയേറെ രക്തം നഷ്ടപ്പെട്ടിരുന്നു…
“അനു ഒരു സർജറി വേണ്ടി വരും..കഴുത്തിനു താഴെ ഉള്ള ഈ മുറിവ് കുറച്ചു ഡീപ് ആണ്‌ ” സീനിയർ സര്ജന് അനുവിനോട് പറഞ്ഞു..
പെട്ടെന്ന് സർജറി ചെയ്യാനുള്ള കാര്യങ്ങൾ നോക്കി കോളൂ ഡോക്ടർ.. ഞാൻ അതിനു വേണ്ട ഫോര്മാലിറ്റീസ് ചെയ്തിട്ട് വരാം.
ഞാൻ പുറത്തിറങ്ങി രാജീവിനെ കണ്ടു.. പൃഥ്‌വി അപ്പോളേക്കും അവിടേക്കു വന്നിരുന്നു അവൻ പെട്ടെന്ന് തന്നെ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു ഒരുപാട് ബ്ലഡ്‌ നഷ്ടപെട്ടിരുന്നത് കൊണ്ട് ആവശ്യമായ ബ്ലഡ്‌ സംഘടിപ്പിക്കാൻ പെട്ടെന്ന് ബുദ്ധി മുട്ടി.. അപ്പോളാണ് അജുവിനു വീടിനടുത്തുള്ള വായനശാലയിലെ പീതാംബരൻ ചേട്ടനെ ഓർമ്മ വന്നതു അവൻ ഉടൻ ആ ചേട്ടനെ വിളിച്ചു.. പേടിക്കണ്ട ഉടൻ തന്നെ ബ്ലഡ്‌ എടുക്കാനുള്ള ആളുകളുമായി എത്താം എന്നു അദ്ദേഹം ഉറപ്പു നൽകി…
“രാജീവ്‌ തത്കാലം ശിഖയെ അറിയിക്കണ്ട ഇപ്പൊ പ്രേഗ്നെന്റ് ആയിരിക്കുന്ന സമയം അല്ലേ.. രാജീവ്‌ തൽക്കാലം ആവശ്യമായ കോൺസെൻട് ഫോം ഒക്കെ ഒപ്പിട്ടു നൽകു.. അങ്കിളിനു ഒന്നും സംഭവികില്ല “..ഞാൻ അതും പറഞ്ഞു വീണ്ടും ഓപ്പറേഷൻ തീയേറ്ററിലേക് തന്നെ പോയി..
അഞ്ചു മണിക്കൂറോളം എടുത്തു ഓപ്പറേഷൻ പൂർത്തി ആവാൻ..പുറതിറങ്ങുമ്പോൾ ആശ്വാസം ആയിരുന്നു…
“രാജീവ്‌ പേടിക്കേണ്ട 24മണിക്കൂർ ഒബ്സെർവഷൻ വേണം വലിയ കുഴപ്പങ്ങൾ ഇല്ല..””പുറത്ത് കാത്തു നിന്ന രാജീവിനോട് ഞാൻ പറഞ്ഞു.
“ശിഖ എങ്ങനെയോ അറിഞ്ഞു ഇങ്ങോട്ട് വരണം എന്നു പറഞ്ഞു ബഹളം ആയിരുന്നു പിന്നെ പല്ലവി വിളിച്ചു സമാധാനിപ്പിച്ചു ” രാജീവ് പറഞ്ഞു.
നാളെ വന്നു കണ്ടോട്ടെ വേറെ കുഴപ്പം ഒന്നുമില്ലേൽ റൂമിലേക് മാറ്റും രാജീവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
രാജീവ്‌ വീട്ടിൽ പൊയ്ക്കോളൂ.. അവിടെ ആരും ഇല്ലല്ലോ ഇവിടുള്ള കാര്യങ്ങൾ ഞാൻ അറേഞ്ച് ചെയ്തോളാം.
പല്ലവിയും അമ്മയും അജുവും എല്ലാം ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് അതു വരെയും വെയിറ്റ് ചെയ്യുക ആയിരുന്നു…
ഇന്നെന്തായാലും ചിന്നു വീട്ടിലേക്കു പോകണ്ട ഒന്നാമത് ഇന്നലെയും ഉപദ്രവിച്ചത് അല്ലേ.. ഇനി ഈ ദേഷ്യം മുഴുവൻ അയാൾ നിന്നോടായിരിക്കും തീർക്കുക
“അയാള് ഇതു വരെ വീട്ടിൽ എത്തീട്ടില്ല എന്നാ പറഞ്ഞെ.. “പല്ലവി പറഞ്ഞു
“എന്നാലും പോകണ്ട ‘”
അമ്മയെയും അജുവിനെയും കൂട്ടി വീട്ടിലേക്ക് വരുമ്പോൾ പല്ലവിയെയും കൂടെ കൂട്ടി..
“ങ്ങും ” അപ്പോൾ തന്നെ ഞാൻ പോലീസിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അതു കൊണ്ട് വീട്ടിലേക്കു പോകാൻ സാധ്യത ഇല്ല.. അജു പറഞ്ഞു..
വീട്ടിലേക്കുള്ള യാത്രയിൽ മാർക്കറ്റിൽ നടന്ന സംഭവങ്ങൾ അജു പറഞ്ഞു..
വിശ്വൻ മനഃപൂർവം അമ്മയോട് വഴക്കുണ്ടാക്കാൻ ചെന്നതും കൊന്നു കളയും എന്നു ഭീഷണി പെടുത്തിയതും പിന്നീട് ഉന്തിയിട്ടതും..അതു കണ്ടിട്ടാണ് അജു വിശ്വനെ തല്ലിയത്
പ്രഭാകരനും വിശ്വനും..മറ്റൊരാളും ചേർന്നു അജുവിനെ തല്ലാൻ ശ്രമിച്ചപ്പോൾ രാജൻ അങ്കിൾ പിടിച്ചു മാറ്റുകയും പ്രഭാകരനിട്ടു ഒരെണ്ണം കൊടുക്കുകയും ചെയ്തു… ആ ദേഷ്യത്തിൽ ആണ്‌ മാർക്കറ്റിൽ ഒരു കടയിൽ നിന്നും കത്തി എടുത്തു അങ്കിളിനെ പിന്നിൽ നിന്നും കുത്തിയത്…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“വിശ്വട്ടാ… രാജന് ശെരിക്കും കുത്തേറ്റിട്ടുണ്ട്… തീർന്നു പോകുവോ.. ” വാസു ജീപ്പിലിരുന്നു വിശ്വനോട് പറഞ്ഞു
“തീർന്നാൽ തീരട്ടെടാ… ഒരു വെടിക് രണ്ടു പക്ഷി.. “വിശ്വന്റെ ഏറ്റവും വലിയ വിശ്വസ്തനായ വാസു ആയിരുന്നു കൂടെ ഉണ്ടായിരുന്നത്.. ജീപ്പിൽ.. പ്രഭാകരൻ രാജനെ കുത്തിയതും വിശ്വനും വാസുവും ഓടി ജീപ്പിൽ കയറി അവിടെ നിന്നും സ്ഥലം വിട്ടിരുന്നു..
“ഈ നാട്ടീന്നു പോയ ശല്യത്തെ വീണ്ടും വിളിച്ചോണ്ട് വന്നതു അവനാ ആ പൊതുവാൾ രാജൻ… പിന്നെ എന്റെ അളിയൻ.. അവനുണ്ടാക്കിയിട്ട സ്വത്തെ എന്റെ കൂടെ അധ്വാനം ആണ്‌..പല്ലവിയെ കൊണ്ട് ദത്തനെ കെട്ടിച്ചാൽ അതെന്റെ കൂടെ ആകുമായിരുന്നു… ഇപ്പൊ അവനൊരു മനം മാറ്റം ഒരു താല്പര്യം ഇല്ലാത്ത പോലെ… പൊതുവാൾ തീരു വാണെങ്കിൽ ആ കൂടെ ആ പുല്ലൻ അളിയനും പെട്ടോളും… ഹ ഹ.. വിശ്വൻ എന്തോ ഓർത്തു ചിരിച്ചു. “
“പക്ഷെ നമ്മളും കൂടെ ഉണ്ടായിരുന്നത് നാട്ടുകാര് കണ്ടതാണ്..” വാസു ആശങ്കയോടെ പറഞ്ഞു.
“ഹ ഹ അതിനു അവൻ നമ്മുടെ കൂടെ വന്നതു ആരാ കണ്ടേ.. അവൻ എന്റെ അളിയൻ ആണെന്നെ ഉള്ളു അവൻറെ കുത്തു കേസ് ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.. കേസ് വന്നാൽ ഊരി പോരാനും എനിക്കറിയാം.. ആദ്യം ആയിട്ടല്ല വിശ്വന്റെ കയ്യിൽ ചോര പുരളുന്നത്….പിന്നെ അവളെയും മക്കളെയും കൂടെ തീർക്കണം അവളുടെ കൂടെ ഉണ്ടായിരുന്ന ആ ചെറിയ കുരിപ്പു എന്റെ നട്ടെല്ലിനാണ് തൊഴിച്ചതു ഇന്ന് രാത്രി തീർക്കും ഞാൻ എല്ലാത്തിനെയും..”
“വിശ്വവേട്ട ഇന്ന് ഒന്നും ചെയ്യാൻ പോകണ്ട.. ഇതൊന്നു തണുക്കട്ടെ.. ഞാൻ കുറച്ചു നാൾ മാറി നിക്കാം വിശവേട്ടനും എങ്ങോട്ടേലും മാറിക്കോ…” വാസു നിർദ്ദേശിച്ചു
“ഹ ഹ ഇടിയും മിന്നലും വന്നിട്ട് പിടിച്ചില്ല പിന്നാണോ കീഴെ കൂടെ പോയൊരു കാറ്റിന് പേടിക്കുന്നത്… നീ വാടാ… ഭാർഗ്ഗവിയുടെ അടുത്ത് നല്ല വാറ്റു ണ്ടാകും രണ്ടെണ്ണം കീറീട് ബാക്കി നോക്കാം.. ” വിശ്വൻ വാസു പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ ജീപ്പ് വേഗത്തിൽ ഓടിച്ചു കൊണ്ടിരുന്നു “
ജീപ്പ് ശ്രീലകത്തിന്റെ അതിരിലെക് കേറ്റാതെ കുറച്ചു മാറ്റി നിർത്തിയിട്ടു
വടക്കേ അതിരിന്റെ വേലിക്കുളിലൂടെ രണ്ടു പേരും നൂണ്ടു കയറി ഭാർഗ്ഗവിയുടെ വീട് ലക്ഷ്യമാക്കി നടന്നു…
“ആഹാ വരൂ വരൂ ഇന്ന് വാസുവും കൂടെ ഉണ്ടല്ലോ…. “വീടിന്റെ മുറ്റത്തു എത്തിയപ്പോളേ ശങ്കരൻ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു..
“എടീ ഭാർഗവിയെ…വിരുന്നു കാരുണ്ട് നീയാ കുപ്പി ഇങ്ങെടുത്തേര്”” മുറ്റത്തേക്കു ഇറങ്ങിയ ശങ്കരൻ ഉള്ളിലേക്കു നോക്കി വിളിചു പറഞ്ഞു…
“”ഞങ്ങൾ ഇന്ന് മോനേം കൂട്ടി അങ്ങോട്ട്‌ വരണം എന്നു വിചാരിച്ചിരുന്നതാണു.. “‘
“”എന്തിനു”” വിശ്വൻ നെറ്റി ചുളിച്ചു..
“”ആഹാ മറന്നു പോയോ.. മോൻ വന്നിട്ടുണ്ട് ഇപ്പൊ പുറത്തോട്ടു എങ്ങാണ്ട് പോയതാ… അവനു നിധി മോളെ കല്യാണം കഴിച്ചു കൊടുക്കും എന്നു പറഞ്ഞതല്ലേ… അവനോടു ഞങ്ങൾ അതു പറഞ്ഞപ്പോ അവനു എന്ത് സന്തോഷം ആയെന്നോ.. “
ഓഹ് അതോ.. വിശ്വന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിടർന്നു…
വാസു വിശ്വനെ അത്ഭുതത്തോടെ നോക്കി…
ഞാൻ എന്നാൽ കുറച്ചു വെള്ളോം തൊട്ടു നക്കാനുള്ളതും എടുത്തിട്ടു വരാം.. നിങ്ങൾ ഇവിടെ ഇരിക്ക്..
“””എന്താ ആശാനേ ഈ കേൾക്കുന്നത്.. നിങ്ങൾ സമ്മതിച്ചോ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ..””
“”എടാ പെണ്ണ് വെറുതെ കിടന്നു തരുമ്പോ ഒരു സുഖം ഉണ്ടാവില്ല അവൾ സന്തോഷത്തോടെ കിടന്നു തരണം അങ്ങനെ ഭാർഗവി എന്നെ സന്തോഷിപ്പിച്ചപ്പോൾ ഞാനും അവളെ ഒന്നു സന്തോഷിപ്പിക്കാൻ പറഞ്ഞതല്ലേ…അല്ലാതെ എന്റെ വീട്ടിലേ വേലക്കാരിയുടെ മകനുമായി ഞാനൊരു സംബന്ധം കൂടുവോടാ പോത്തേ…..”””
“”ആശാനേ കുറെ നാളായുള്ള ആഗ്രഹമാണ് ആ മൊതലിനെ ഒന്ന് കിട്ടുവോ ഭാർഗവിയെ…”””
“””ഹ ഹ അതിനെന്താടാ ഈ കൊഞ്ഞാണൻ ശങ്കരൻ രണ്ടെണ്ണം അടിച്ചാൽ ഓഫ്‌ ആകും പിന്നെ ഞാൻ ഒന്നാഘോഷിച്ചിട്ടു നീ എടുത്തോ… ഹ ഹ.. ഹ. “””അടക്കി ചിരിച്ചു കൊണ്ട് വിശ്വൻ പറഞ്ഞു.
അടച്ചിട്ടിരുന്ന ജനലിന്റെ പാളികൾക് അപ്പുറെ മുറിയിൽ…വിശ്വൻ പറയുന്നത് കേട്ട് നിന്ന ഭാർഗവി കടപ്പല്ലുകൾ ഞെരിച്ചു….അയാളുടെ കാമം തീർക്കാൻ കിടന്നു കൊടുക്കുമ്പോൾ തന്റെ മകനും അതിലൂടെ തനിക്കും വരാൻ പോകുന്ന നല്ല നാളുകൾ ആയിരുന്നു അവളുടെ മനസ്സിൽ മുഴുവൻ…പക്ഷെ കാമം ശമിക്കുന്നതു വരെയേ അയാളുടെ വാക്കിന്റെ ആയുസ്സും എന്നവൾ തിരിച്ചറിഞ്ഞു….മുറിയിൽ നിന്നും ഇറങ്ങുമ്പോൾ അവൾ ആ തീരുമാനം എടുത്തിരുന്നു… വീടിന്റെ പിന്നാമ്പുറത്തെ മറപ്പുരയിൽ വെച്ചിരുന്ന നാടൻ വാറ്റിലേക് അവിടെ സൂക്ഷിച്ചിരുന്ന കീടനാശിനി അവൾ ചേർത്തു കുലുക്കി വീണ്ടും കുപ്പി അടപ്പിട്ടു മുറുക്കി അതും എടുത്തു വീടിന്റെ മുൻ ഭാഗത്തേക്ക്‌ നടന്നു…
കുപ്പി എടുത്തു കൊണ്ട് വരുന്ന ഭാർഗവിയെ നോക്കി വാസു ഒരു വെടല ചിരി ചിരിച്ചു.. വിശ്വൻ വാസുവിനെ നോക്കി കണ്ണുകൾ ഇറുക്കി..
ഇങ്ങോട്ട് വന്നേടി.. നീ ഇവിടെ വന്നിരുന്നേ..
ശോ.. ഈ മനുഷ്യൻ… ഒരു നാണോം മാനോം ഇല്ല… ഉള്ളിൽ പല്ലുകൾ ഇറുമ്മി അവൾ പുറമെ ചിരിച്ചു….
കുപ്പി തുറന്നു രണ്ടു ഗ്ലാസ്സുകളിലേക്കും അവൾ മദ്യം പകരാനായി എടുത്തു..
ഓഹ് എന്നാത്തിനടി ഗ്ലാസ്‌ ചീത്തയാക്കുന്നെ ആ കുപ്പി ഇങ്ങു താ..
വാസു നീ വേണേൽ ഗ്ലാസിൽ ഒഴിച്ചടിച്ചോ…വിശ്വൻ അവളുടെ കയ്യിൽ നിന്നും വാങ്ങിയ കുപ്പി വായിലേക്ക് കമിഴ്ത്തി…ഒറ്റയിരുപ്പിനു പകുതിയോളം കുടിച്ച് അടുത്ത് കൊണ്ട് വെച്ചിരുന്ന കപ്പിലെ വെള്ളവും എടുത്തു കുടിച്ചു…
ശങ്കരൻ അച്ചാറും മിച്ചറും എടുത്തിട്ടു വരുമ്പോളേക്കും വിശ്വൻ ഒരു കുപ്പി തീർത്തിരുന്നു വാസു മറ്റേ കുപ്പിയിൽ നിന്നും പകർന്ന ഒരു ഗ്ലാസും തീർത്തു..
ഇന്നെന്ന ഇട്ടാടി വാറ്റിയെ തലക് നന്നായിട്ടു അങ്ങ് പിടിച്ചല്ലോ….വിശ്വൻ സോഫയിലേക് ചാരി കിടന്നു കൊണ്ട് കുഴയുന്ന ശബ്ദത്തിൽ പറഞ്ഞു….
നിങ്ങള് കഴിച്ചോ.. ഭാർഗവി വാസുവിന്റെ അടുത്തിരുന്നു ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു…..
വാസുവിന്റെ കണ്ണുകൾ ഭാർഗ്ഗവിയുടെ മാംസളമായ ദേഹത്തു ഇഴയുന്ന മുറയ്ക്ക് അവരുടെ ഗ്ലാസ്സുകൾ മാറി മാറി നിറഞ്ഞു കൊണ്ടുമിരുന്നു ….ഒരു സൈടിലേക് ചെരിഞ്ഞു വീണ വിശ്വന്റെ വായിൽ നിന്നും നുരയും പതയും വരുന്നതും അയാളിലെ അവസാന ശ്വാസവും പോകുന്നതും അറിയാതെ….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
രാവിലെ ഉണർന്നത് മൊബൈൽ ബെല്ലടിക്കുന്നതു കേട്ടു കൊണ്ടാണ്..
രാത്രിയിൽ ചിന്തിച്ചു കൊണ്ട് കിടന്നതു അമ്മയ്ക്ക് നേരേ കയ്യോങ്ങിയ വിശ്വൻ എന്ന അമ്മാവനെ കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു..
ടേബിളിൽ ഇരുന്ന ഫോൺ കൈ നീട്ടി എടുത്തു….
നോക്കിയപ്പോൾ പൃഥ്‌വി ആയിരുന്നു..
ഹലോ പൃഥ്‌വി… എന്താടാ..
ഒരു ബാഡ് ന്യൂസ്‌ ഉണ്ട്‌..
എന്താ..ഞാൻ ഉദ്വേഗത്തോടെ തിരക്കി..
എടാ പല്ലവിയുടെ അച്ഛൻ…. മരിച്ചു..
ആത്മഹത്യ ആയിരുന്നു വിഷം കഴിച്ച്
ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക് ഇറങ്ങി അജുവിന്റെ റൂമിലേക്കു നടന്നു… അജുവിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു….അജുവിനോട് പറയുന്നത് പുറത്ത് നിന്ന് അമ്മയും പല്ലവിയും കേട്ടിരുന്നു…
വാ അമ്മേ നമുക് പോകാം ശ്രീലകത്തേക്… ഞാൻ പറഞ്ഞു
ഹ്മ്മ് പോകണം…
എല്ലാവരും ചേർന്നു ശ്രീലകത്തു എത്തുമ്പോളേക്കും അവിടെ നാട്ടുകാരൊക്കെ ഒത്തു കൂടിയിരുന്നു..
അമ്മയും പല്ലവിയും വണ്ടിയിൽ നിന്നും ഇറങ്ങി ഉള്ളിലേക്കു നടന്നു… ഞാൻ പ്രിത്വിയെ വിളിച്ചു ബോഡി വേഗം പോസ്റ്റ്മോർട്ടം ചെയ്തു കിട്ടാനുള്ള നടപടികൾ നോക്കണം എന്നു പറഞ്ഞു അവൻ എല്ലാം ചെയ്തോളാം എന്നു പറഞ്ഞു..
വൈകുന്നേരത്തോടു കൂടി ബോഡി കൊണ്ട് വന്നു.. കര്മങ്ങളെല്ലാം ചെയ്തു ചിതയിലേക് എടുത്തു…ചിത കത്തിയങ്ങുമ്പോൾ അതിനോട് കൂടി എരിഞ്ഞു തീർന്നത് അവസാനത്തെ പകയും കൂടെ ആയിരുന്നു…
ശ്രീലകത്തിനുള്ളിൽ അമ്മയുടെ മടിയിലേക്കു തലവെച്ചു പല്ലവിയും നിധിയും കിടന്നിരുന്നു തള്ള പക്ഷി ചിറകിനടിയിലേക് കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നത് പോലെ അവർ രണ്ടു പേരെയും അമ്മ ചേർത്തു പിടിച്ചു
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
രാജൻ അങ്കിളിനെ കുത്തിയ കേസിൽ വാസുവും പ്രഭാകരനും അറസ്റ്റിലായി.. പ്രഭാകരനെ അറസ്റ്റ് ചെയ്‌തെങ്കിലും നേരേ ഹോസ്പിറ്റലിൽ ആണ്‌ പ്രവേശിപ്പിച്ചത് നാട്ടുകാർ ചേർന്നു കൈകാര്യം ചെയ്തതിൽ നടുവിന് സാരമായ പരിക്ക് പറ്റിയിരുന്നു.. ഒരിക്കലും എഴുന്നേറ്റു നടക്കാൻ ആവാത്ത വിധം കഴുത്തിനു താഴേക്കു തളർന്നു പോയ നിലയിൽ ആയിരുന്നു പ്രഭാകരനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്…
രാജൻ അങ്കിൾ ഒരു മാസം കൊണ്ട് സുഖമായി… ആ സമയങ്ങളിൽ രാജീവ്‌ ഹോട്ടലിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
OP യിൽ രോഗികളെ പരിശോധിച്ച് കഴിഞ്ഞപ്പോൾ ആണ്‌.. പെട്ടെന്ന് പൃഥ്‌വി റൂമിലേക്കു വന്നതു…
എടാ…ബിസി ആണൊ..
അല്ലടാ..എന്താ
എടാ അഞ്ജലിക് കുറച്ചു സീരിയസ് ആണ്‌..
എന്ത് പറ്റി…റിക്കവർ ആയി വന്നതായിരുന്നല്ലോ..
റിക്കവർ ആയി എന്നു തോന്നിയെങ്കിലും പ്രഷർ വേരിയേഷൻ ഉണ്ടായിരുന്നു…ഇപ്പോൾ ബ്രെയ്നിന് ഉള്ളിൽ ബ്ലഡ്‌ ക്ലോട് ആയി.. വെന്റിലേറ്ററിൽ ആണ്‌ വെന്റിലേറ്റർ മാറ്റുന്നത് വരെയേ ഉള്ളു.. ആ ജീവൻ.
വാ പോയി നോക്കാം ഞാൻ അവനെയും കൊണ്ട് ICU വിലേക് നടന്നു….
ICU വിന്റെ ഡോർ തുറന്നു ഉള്ളിലേക്കു കടന്നപ്പോള് മനസ്സിലായി… എന്തോ സംഭവിച്ചു എന്നു.. കണ്ണുകൾ കലങ്ങിയ നിലയിൽ ഡോണ ഞങ്ങളെ നോക്കി…
അവളുടെ തോളിൽ അപ്പോൾ ചാഞ്ഞുറങ്ങുന്ന ദേവൂട്ടി ഉണ്ടായിരുന്നു…
അഞ്ജലിയുടെ ശരീരത്തിൽ നിന്നും വെന്റിലേറ്ററിന്റെയും മോണിറ്ററിന്റെയും വയറുകൾ സിസ്റ്റേഴ്സ് മാറ്റുന്നുണ്ടായിരുന്നു…ഡോണയുടെ തോളിൽ നിന്നും ദേവൂട്ടിയെ ഞാൻ എടുത്തു…ഡോണ സങ്കടത്താൽ പ്രിത്വിയുടെ തോളിലേക് ചാഞ്ഞു… ഡോണയെയും ചേർത്തു പിടിച്ചു പൃഥ്‌വി ICU വിന്റെ പുറത്തേക് നടന്നു…
ദേവൂട്ടിയെയും തോളിലിട്ട് കോറി ഡോറിലൂടെ നടന്നു ദത്തൻ കിടന്നിരുന്ന റൂമിന്റെ മുൻപിൽ എത്തി.. വാതിൽ തുറന്നു കിടന്നിരുന്നു… പ്രഭാകരൻ ഹോസ്പിറ്റലിൽ ആയതിൽ പിന്നെ സംഗീത ആയിരുന്നു ദത്തന്റെ കൂടെ നിന്നിരുന്നത്
അനു ഏട്ടാ… എന്നെ കണ്ട കൊണ്ട് സംഗീത പുറത്തേക് വന്നു…
ഏട്ടാ ഈ കുട്ടി അഞ്ജലി ചേച്ചിയുടെ അല്ലേ
എന്റെ തോളിൽ കിടക്കുന്ന ദേവൂട്ടിയെ ചൂണ്ടി അവൾ ചോദിച്ചു..
അതെ… സംഗീതയ്ക് എങ്ങനെ അറിയാം..
ഞാൻ പറയാം ഡോക്ടർ.. ദത്തൻ ഉള്ളിൽ നിന്നും എന്നെ കൈ കാട്ടി വിളിച്ചു..
ഞാൻ മുറിക്കുള്ളിലേക് കയറി…
ഞാൻ കണ്ടിരുന്നു ഡോണ ഡോക്ടറുടെ കൂടെ പുറത്തെ പുൽത്തകിടിയിൽ…ഈ മോളെയും അമ്മയെയും… അതു ഞാൻ പറഞ്ഞ രഘുവേട്ടന്റെ ഭാര്യ അഞ്ജലി ആണ്‌… ദത്തൻ പറയുന്നത് ഞാൻ ഞെട്ടലോടെ കേട്ടു..
“അപ്പോൾ അന്ന് കൊല്ലപ്പെട്ടു എന്നു പറഞ്ഞത്.. ” ഞാൻ സംശയത്തോടെ തിരക്കി..
അതൊരു പക്ഷെ രഘുവേട്ടന്റെ അനിയന്റെ ഭാര്യയും കുട്ടിയും ആയിരിക്കും….
എനിക്ക് അഞ്ജലിയെ ഒന്നു കാണണം ആയിരുന്നു… ഒന്നിങ്ങോട്ടു കൊണ്ട് വരാമോ..
ഇല്ല ദത്താ അവർ പോയി..
പോയെന്നോ… എവിടെ…
“ഇപ്പോൾ… തലച്ചോറിനുള്ളിൽ ബ്ലഡ്‌ ക്ലോട് ആയി വെന്റിലേറ്ററിൽ ആയിരുന്നു..കുറച്ചു മുൻപേ ആണ്‌… “
ദത്തന്റെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു..
ഡോണയെ ക്യാബിനിൽ ഇരുത്തിയിട്ടു ദേവൂട്ടിയെ എടുക്കാൻ പൃഥ്‌വി എന്റെ പുറകെ തന്നെ വന്നിരുന്നു…ദത്തനും ഞാനുമായി പറഞ്ഞതൊക്കെയും അവനും കേട്ടിരുന്നു.
ആരെ കുറിച്ചാ അനു പറയുന്നത്..
എടാ അഞ്ജലിയെ കുറിച്ച്..
നീ തേടി നടന്നില്ലേ അഞ്ജലിയെ കുറിച്ചും.. രഘു വിനെ കുറിച്ചും…
ആ രഘുവിന്റെ ഭാര്യ ആയിരുന്നു അഞ്ജലി.. ദത്തനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ മുഴുവൻ ഞാൻ അവനോടു പറഞ്ഞു…
, എടാ അപ്പോൾ ദേവൂട്ടി… “
എന്റെ കൈകളിൽ നിന്നും രണ്ടു കൈകൾ എന്റെ കയ്യിൽ നിന്നും ദേവൂട്ടിയെ വാരി എടുത്തു…
“അതെടാ നിന്റെ ചോര തന്നെയാ ഇതു… “
അവൻ ദേവൂട്ടിയുടെ കവിളുകളിൽ മാറി മാറി ഉമ്മ വെച്ചു… അവളെയും കൊണ്ട് പുറത്തേക് നടന്നു..
ദത്തനും സംഗീതയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി..
അവരുടെ സംശയം തീർത്തു കൊടുക്കണോ എന്നൊരു നിമിഷം ചിന്തിച്ചു…പിന്നീട് വിചാരിച്ചു… ഞാൻ ആയിട്ടു പറയണ്ട.. പൃഥ്‌വി എന്നെങ്കിലും പറയട്ടെ…
പ്രിത്വിയുടെ പുറകെ അവരുടെ ക്യാബിനിലേക് ഞാനും നടന്നു… പിന്നെ വേണ്ടാ എന്നു വിചാരിച്ചു എന്റെ ക്യാബിനിലേക് തന്നെ ഞാൻ മടങ്ങി വന്നു അവൻ പറയാനുള്ളതെല്ലാം ഡോണയോടു പറഞ്ഞു തീർക്കട്ടെ..
ദേവൂട്ടിയെയും എടുത്തു ഡോണയുടെ ക്യാബിനിലേക് പോയ പൃഥ്‌വി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു…
ഒടുവിൽ അവൻ ഡോണയോടു എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു…
“ഡോണ ” അവൻ വിളിച്ചു
തല ഉയർത്തി നോക്കിയ ഡോണ കണ്ടത് നിറഞ്ഞ മിഴികളും ആയി നിൽക്കുന്ന പ്രിത്വിയെ ആണ്‌..
എന്താ പൃഥ്‌വി.. അവൻറെ ഭാവം കണ്ട ഡോണ പകച്ചു പോയിരുന്നു…
അവൾ എണീറ്റു വന്നു ദേവൂട്ടിയെ വാങ്ങാനായി കൈ നീട്ടി….
വേണ്ടാ അവൾ അവിടെ കിടന്നോട്ടെ…
ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ എന്നോട് ഷമിക്കുമോ ഡോണ…
എന്താ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നത്… ഡോണ തിരക്കി.
ദേവൂട്ടി എന്റെ ചോരയാണ് എന്റെ മകൾ..
എന്താ….പൃഥ്‌വി എന്താ ഈ പറയുന്നതു..
ഞാൻ വിശ്വസിക്കില്ല..
ഇല്ല ഡോണ നീ വിശ്വസിക്കണം…
പൃഥ്‌വി നടന്ന കാര്യങ്ങളും ദത്തനിൽ നിന്നും അറിഞ്ഞ കാര്യങ്ങളും എല്ലാം ഡോണയോടു പറഞ്ഞു… എല്ലാം കേട്ട ഡോണ ഒരു നിമിഷം തരിച്ചു നിന്നു പോയി…
എല്ലാം പറഞ്ഞു കഴിയുമ്പോളേക്കും ഡോണയുടെ മുഖത്തേക് നോക്കാൻ ആവാത്ത വിധം അവൻറെ മുഖം താഴ്ന്നിരുന്നു…
കുനിഞ്ഞിരുന്ന അവൻറെ താടി തന്റെ വിരലുകൾ കൊണ്ട് ഉയർത്തി ഡോണ ചോദിച്ചു… പൃഥ്‌വി ഇതു നമ്മുടെ മോൾ തന്നെ അല്ലേ… ഇപ്പൊ.. പ്രിത്വിയുടെ മോൾ എന്റെയും മോളല്ലേ… അവളുടെ സ്വരം ചിലംബിച്ചിരുന്നു.. നിറഞ്ഞു വന്ന അശ്രു കണങ്ങൾ അതിരുകൾ ഭേദിച്ചു കവിളുകളിലൂടെ ഒഴുകി…
അനു അന്ജലിയുടെ ബോഡി സംസകരിക്കാനുള്ള കാര്യങ്ങൾ ചെയ്യണമായിരുന്നു…പ്രിത്വി എന്റെ റൂമിലേക്കു വന്നു പറയുമ്പോൾ ഡോണയും കൂടെ ഉണ്ടായിരുന്നു…
പൊതു ശ്മാശാനതിൽ എവിടെയെങ്കിലും ദഹിപ്പിക്കാം അല്ലേ പൃഥ്‌വി..
“വേണ്ടാ.. എന്റെ ദേവൂട്ടിയുടെ അമ്മയാണ് അവൾ ഒരു അനാഥയെ പോലെ എവിടെങ്കിലും എരിഞ്ഞു തീരാൻ പാടില്ല..
ഹിന്ദു ആചാര പ്രകാരം.. എല്ലാ ചടങ്ങുകളും നടത്തി നമ്മുടെ സ്ഥലത്ത് തന്നെ അവളെ ദഹിപ്പിക്കണം പൃഥ്‌വി.. ”
ഡോണ തീർത്തു പറഞ്ഞു…
ഡോണ പറഞ്ഞത് പോലെ അവരുടെ പറമ്പിൽ തന്നെയാണ് അഞ്ജലിക് വേണ്ടി ചിതയൊരുക്കിയത്… ദേവൂട്ടി പൂവിട്ടു കർമങ്ങൾ ചെയ്തു.. അമ്മയെ ചിതയിലേക് എടുക്കുന്നത് കാണിക്കാൻ നിൽക്കാതെ ഡോണയും പ്രിത്വിയെയും അവളെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു…
കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് അവൾക് എല്ലാം ഡോണ ആയിരുന്നു..
പ്രിത്വിക് അവളെ കൊഞ്ചിച്ചു മതിയാകാത്ത പോലെ തോന്നി…
കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ദേവൂട്ടിക് പൃഥ്‌വി പപ്പയും ഡോണ മമ്മയും ആയി മാറിയിരുന്നു…
കുറച്ചു ദിവസങ്ങൾക്കു ശേഷം
കർട്ടൻ മാറ്റിയ തുറന്നിട്ട ജനാലയുടെ അരികിൽ നിൽക്കുകയായിരുന്നു ഡോണ.. അവളുടെ മുന്നിൽ ജനലഴികളിൽ പിടിച്ചു ദൂരെ ആകാശത്തേക്കു നോക്കി ദേവൂട്ടിയും ഉണ്ടായിരുന്നു..ഡോണ മെല്ലെ അവളുടെ കവിലുകൾ ദേവൂട്ടിയുടെ കവിളോട് ചേർത്തു… അതു കണ്ടു കൊണ്ടാണ് പൃഥ്‌വി മുറിയിലേക്കു വന്നതു അവനും മെല്ലെ വന്നു ഒരു കൈ കൊണ്ട് ഡോണയെ കൈ ക്കുള്ളിൽ ഒതുക്കി ദേവൂട്ടിയുടെ മറു കവിളിൽ അവൻറെ കവിളുകളും ചേർത്തു… അകലെ ആകാശത്തു രണ്ടു നക്ഷത്രങ്ങൾ അതു കണ്ടു സന്തോഷത്തോടെ കണ്ണുകൾ ചിമ്മി…
മമ്മീ… ഈ പപ്പയുടെ മീശ കൊള്ളുന്നു… കിലു കിലെ ചിരിച്ചു കൊണ്ട് ദേവൂട്ടി പറഞ്ഞു… അമ്പടി കള്ളി…. ദേവൂട്ടിയെ പൊക്കിയെടുത്തു കട്ടിലിലേക് കിടത്തി അവളുടെ രണ്ടു സൈഡിലുമായി ഡോണയും പ്രിത്വിയും കിടന്നു… ദേവൂട്ടിടെ കളി ചിരികൾ മുറിയിൽ നിറഞ്ഞു… സന്തോഷം കൊണ്ട് നിറഞ്ഞ നാലു കണ്ണുകൾ തമ്മിൽ ഇടഞ്ഞു ദേവൂട്ടിയുടെ മുകളിലൂടെ രണ്ടു പേരും പരസ്പരം കൈകൾ കൊരുത്തു പിടിച്ചു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ഒരു വർഷത്തിന് ശേഷം..
ഇന്ന് അനുവിന്റെയും പല്ലവിയുടെയും വിവാഹം ആണ്‌…വിവാഹം കഴിച്ചു പല്ലവിയെ കൂട്ടി കൊണ്ട് വരുന്നത് പുതിയ വീട്ടിലേക്കു ആണ്‌.
വിശ്വന്റെ മരണ ശേഷം ഒരു വർഷം കഴിഞ്ഞു മതി വിവാഹം എന്നു മുത്തശ്ശൻ തീരുമാനിച്ചിരുന്നു… നിധിയുടെയും അജുവിന്റെയും വിവാഹം ഉറപ്പിച്ചു എങ്കിലും ഒരു വർഷം കൂടി കഴിഞ്ഞിട്ട് മതി എന്നു അജുവും നിധിയും പറഞ്ഞു.. അവർക്കു കുറച്ചു പ്രണയിച്ചു നടക്കണം എന്നു…
അടുത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്…എല്ലാ ഒരുക്കങ്ങളും നടത്തിയത് പ്രിത്വിയും അജുവും ആണ്‌..
ശ്രീലകത്തു എല്ലാ ഒരുക്കങ്ങളും നടത്തിയത് ദത്തനും സംഗീതയും ചേർന്നായിരുന്നു ആറു മാസങ്ങൾക്കു മുൻപ് അവരുടെ വിവാഹം നടന്നു…തളർന്നു കിടക്കുന്ന പ്രഭാകരനെ ദത്തൻ വീട്ടിലേക്കു കൊണ്ട് വന്നു…. ദത്തൻ നാട്ടിൽ തന്നെ പുതിയ ബിസ്സിനെസ്സുകൾ നോക്കി നടത്തുന്നു.
ദേവൂട്ടിക് കൂട്ടിനു ഒരാളെ കൊടുക്കാനുള്ള തയ്യാറെടുപ്പിൽ ആണ്‌ ഡോണ അനുവിന്റെ ആറുമാസത്തെ ട്രീട്മെൻറ് ഫലം കണ്ടു ഇപ്പോൾ ആറുമാസം പ്രേഗ്നെന്റ് ആണ്‌ ഡോണ.. കംപ്ലീറ്റ് റസ്റ്റ്‌ നിർദ്ദേശിച്ചെങ്കിലും അനുവിന്റെയും പല്ലവിയുടെയും വിവാഹം കാണണം എന്നു വാശി പിടിച്ചു രാവിലെ ഡോണ വീട്ടിലെത്തി.. ദേവൂട്ടി എല്ലാവരുടെയും ഇടയിലൂടെ റോസ് കളർ ഫ്രോക്കും ഇട്ടു പ്പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്നു..
ശിഖ ക് ഒരു ആൺ കുട്ടി ആണ്‌ ഉണ്ടായതു ശിഖയും മോനും രാജീവും കൂടി അമ്പലത്തിലേക്ക് ആണ്‌ വന്നതു തലേ ദിവസം മുഴുവൻ രാജീവ്‌ അനുവിന്റെയും അജുവിന്റെയും ഒക്കെ കൂടെ ഉണ്ടായിരുന്നു,
ശിഖ ശ്രീലകത്തും.. പല്ലവിക് തലേദിവസം മയിലാഞ്ചി ഇട്ടു കൊടുത്തത് ശിഖ ആയിരുന്നു.
പല്ലവി ഇതു ഇടണം.. ഒരു ബോക്സ്‌ പല്ലവിക് കൊടുത്തു കൊണ്ട് സംഗീത പറഞ്ഞു…
എന്തിനാടി ഇതൊക്കെ…
എടി ന്നോ ഏട്ടത്തി ന്നു വിളികെടി..
അതെ എന്റെ സമ്മാനം അല്ല ദത്തേട്ടന്റെ സമ്മാനം ആണ്‌…
വാങ്ങു മോളെ.. രാധ അമ്മായിയും വന്നു അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…
എന്നിട്ടും അവൾ വാങ്ങാതെ അവൾ മടിച്ചു നിന്നു..
അപ്പോളാണ് ദത്തൻ അവിടേക്കു വന്നത്
ദത്തെട്ടാ ഇതാ ഏട്ടൻ തന്നെ കൊടുത്തേക്.. ആ ബോക്സ്‌ ദത്തന്റെ നേരേ നീട്ടി കൊണ്ട് സംഗീത പറഞ്ഞു..
എന്താ പല്ലവി ഇപ്പോളും എന്നോട് ദേഷ്യം ആണൊ നിനക്ക്…
ഇതു നിനക്ക് അർഹത പെട്ടത് തന്നെയാണ് ഞാൻ ഏട്ടൻ ആയിട്ട് തന്നെ തരുന്നതാണ്… പല്ലവിയുടെ കൈ പിടിച്ചു ആ കയ്യിലേക് ജുവൽ ബോക്സ്‌ വെച്ചു കൊടുത്തു… പല്ലവി ദത്തന്റെ മുഖത്തേക് നോക്കി പണ്ട് കണ്ടിരുന്ന ദത്തനിൽ നിന്നും പാടെ മാറിയിരുന്നു… കണ്ണുകളിൽ നിറഞ്ഞ സ്നേഹം മാത്രം…നിറഞ്ഞ കണ്ണുകൾ തുടച്ചു ദത്തൻ തിരിച്ചു നടന്നു.. ദത്തന്റെ നിറഞ്ഞ കണ്ണുകൾ പല്ലവിയും കണ്ടിരുന്നു… അവളുടെ ഉള്ളിലും അവനോടുള്ള വെറുപ്പും ദേഷ്യവും എല്ലാം മാറിയിരുന്നു…
മുത്തശ്ശി കൊണ്ട് വന്നു കൊടുത്ത പെട്ടിയിൽ നിന്നും.. ഒരു പാലക്കാ മാലയും, നാഗപട താലിയും കണ്ഡശ്ശയും ദളമിന്നിയും അമ്മ എടുത്തു അണിയിച്ചു.. കാതിൽ ഉണ്ടായിരുന്ന ചെറിയ കമ്മൽ മാറ്റി വലിയ ജിമിക്കി യും അണിയിച്ചു ദത്തൻ കൊടുത്ത പെട്ടിയിലെ കാശി മാലയും വളകളും സംഗീത പല്ലവിയെ അണിയിച്ചു… അത്രയും മതിയെന്ന് പല്ലവി പറഞ്ഞെങ്കിലും ഒരു ലക്ഷ്മി മാല കൂടി അണിയിപ്പിച്ചപ്പോളെ നിധിക് തൃപ്തി ആയുള്ളൂ….ഒരുക്കങ്ങളെല്ലാം കഴിഞ്ഞു മുതിർന്നവർക്ക് ദക്ഷിണയും കൊടുത്തു പല്ലവിയും വീട്ടുകാരും ക്ഷേത്രത്തിലേക് തിരിച്ചു
ക്ഷേത്രത്തിലെക് എത്തിയ അനുവിനെ മണ്ഡപത്തിലേക് സ്വീകരിച്ചു കൊണ്ട് വന്നതു ദത്തൻ ആണ്‌.. കസവു കരയുള്ള മുണ്ടും ചന്ദന നിറത്തിലുള്ള ഷർട്ടും ആയിരുന്നു അനു വിന്റെ വേഷം…
സെറ്റ് സാരി ഉടുത്തു ആഭരണങ്ങൾ അണിഞ്ഞു പുഞ്ചിരിയോടെ മണ്ഡപത്തിലേക് കയറി വന്ന പല്ലവിയെ അനു ഇമ ചിമ്മാതെ നോക്കി നിന്നു… അത്രക്കും സുന്ദരി ആയിരുന്നു അവൾ…
ഏട്ടാ.. എന്തൊരു നോട്ടം ആണ്‌… അജു ചെവിയിൽ വന്നു പറഞ്ഞപ്പോൾ ആണ്‌ അനു ചിരിയോടെ നോട്ടം മാറ്റിയത്.
നാദസ്വരത്തിന്റെ അകമ്പടിയോടെ അനു മഞ്ഞ ചരടിൽ കോർത്ത താലി പല്ലവിയെ അണിയിച്ചു…മുത്തശ്ശൻ പല്ലവിയുടെ കൈകൾ പിടിച്ചു അനുവിന്റെ കൈകളിലേക് ചേർത്തു വെച്ചു… അഗ്നിയും ബന്ധുക്കളും കൂട്ടുകാരും സാക്ഷിയായി സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമവും ചാർത്തി അവളെ അവൻ തന്റെ ജീവന്റെ പാതിയായി പല്ലവിയെ സ്വീകരിച്ചു..
പുതിയ വീടിന്റെ മുന്നിലേക്ക് വന്നു നിന്ന കാറിൽ നിന്നും അനുവും പല്ലവിയും ഇറങ്ങി… മുന്നോട്ട് നടക്കുമ്പോൾ അനുവിന്റെ ഇടതുഭാഗം ചേർന്നു അവൾ നടന്നു… സാവിത്രി അമ്മ കത്തിച്ചു പിടിച്ച നിലവിളക്കുമായി പടിയിൽ സ്വീകരിക്കാൻ ഉണ്ടായിരുന്നു അമ്മയുടെ കയ്യിൽ നിന്നും നില വിളക്ക് വാങ്ങിയ പല്ലവി വലതു കാൽ വെച്ചു വീടിനുള്ളിലെക്കു നടന്നു..പൂജമുറിയിൽ വിളക്ക് വെച്ച ശേഷം രണ്ടു പേരും തൊഴുതു നിന്നു…….
സന്ധ്യ ആയതോടെ പല്ലവിയെ കൊണ്ടാകാൻ വന്നവർ പോയിരുന്നു… പോകാൻ മടിച്ചു നിന്ന നിധിയെ നോക്കി പൃഥ്‌വി കളിയാക്കുന്നുണ്ടായിരുന്നു… ദേവൂട്ടി അന്ന് മുഴുവൻ കളിച്ചു നടന്നത് കൊണ്ട് അവൾക്കു ഉറക്കം വരുന്നു എന്നു പറഞ്ഞു വഴക്കു പിടിച്ചത് കൊണ്ട് പ്രിത്വിയും ഡോണയും പോകാൻ ഇറങ്ങി…
അവസാനമായി പോകാൻ ഇറങ്ങിയത് ദത്തനും സംഗീതയും ആയിരുന്നു.. ഇറങ്ങുന്നതിനു മുൻപ് സംഗീത ഒരു ഗ്ലാസ്‌ പാൽ എടുത്തു പല്ലവിയുടെ കയ്യിൽ കൊണ്ട് കൊടുത്തു… “ഇതു പെങ്ങളുടെ അവകാശം ആണുട്ടോ ” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..
“എന്നാ പിന്നെ അടിച്ചു പൊളിച്ചോ കേട്ടോ ” അജു അനുവിന്റെ ചെവിയിൽ പറഞ്ഞു.
“എന്ത് “
“ഫസ്റ്റ് നൈറ്റ്‌ അടിച്ചു പൊളിക്കാൻ ഞങ്ങൾ റൂം ഒക്കെ റെഡി ആകി ഇട്ടിട്ടുണ്ട് ”
വല്ല പണിയും ആണോടാ.. അവൻറെ പുറത്ത് ഒരടി കൊടുത്തു കൊണ്ട് ചോദിച്ചു
“ഹേയ് അതൊന്നും അല്ല.. പക്കാ റൊമാന്റിക് മൂഡ് “
എന്താണോ ഒപ്പിച്ചു വെച്ചിരിക്കുന്നത് എന്നു ചിന്തിച്ചു കൊണ്ട്
പല്ലവി വരുന്നതിനു മുന്നേ അനു റൂമിലേക്കു നടന്നു
മുറി തുറന്ന അനു അത്ഭുത പെട്ടു പോയി..
മുല്ല മൊട്ടുകൾ കൊണ്ടും റോസാപൂ ദളങ്ങൾ കൊണ്ടും മനോഹരമായി അലങ്കരിച്ചിരിക്കുന്നു.. റൂമിലാകെ പൂക്കളുടെ പരിമളം നിറഞ്ഞു നിന്നിരുന്നു..
കുറച്ചു സമയം കൂടി കഴിഞ്ഞാണ് പല്ലവി മുറിയിലേക്കു വന്നതു..നവവധു വിന്റെ നാണവും വിറയലും ഒക്കെ അവളെ കീഴ്പെടുത്തിയിരുന്നു… ചാരി ഇട്ടിരുന്ന മുറി തുറന്നു ഉള്ളിൽ കയറിയ അവളുടെയും മിഴികൾ അത്ഭുതത്താൽ വിടർന്നു… മുറിയിലാകെ നോക്കിയെങ്കിലും അനുവിനെ അവൾ മുറിയിലെങ്ങും കണ്ടില്ല… അപ്പോളാണ് പുറത്തേക് തുറക്കുന്ന വാതിൽ അവൾ കണ്ടതു… അവിടേക്കു നടന്നപ്പോൾ കണ്ടു പുറത്തെ ബാല്കണിയിൽ പുറത്തേക്കു നോക്കി നിൽക്കുന്ന അനു വിനെ.
അവൾ മെല്ലെ അവൻറെ അരികിലേക്കു ചെന്നു.
“എന്താ ഉണ്ണിയേട്ടാ ഇവിടെ നില്കുന്നെ… ”
അവൻറെ അരികിലേക്കു ചേർന്നു നിന്നു അവൾ ചോദിച്ചു..
ദാ അതു നോക്കു… വീടിനു പുറത്ത് മനോഹരമായൊരു പൂന്തോട്ടവും പുൽതകിടിയും… ഒരു ആമ്പൽ കുളവും ഒരുക്കിയിരുന്നു..
ആ പുൽതകിടിയുടെ നടുവിലെ ആമ്പൽ കുളത്തിലേക്കു കൈ ചൂണ്ടി ആയിരുന്നു അനു ചോദിച്ചത്..
അനു കൈ ചൂണ്ടിയ ദിശയിലേക് അവൾ നോക്കി…
ആമ്പൽ പൂത്തു നിന്നിരുന്ന ആ ചെറിയ കുളത്തിൽ പൂർണ ചന്ദ്രന്റെ പ്രതിബിംബം കാണാമായിരുന്നു..
ഇളം കാറ്റിൽ ആമ്പൽ പൂ ഇളകുമ്പോൾ ആ ജലത്തിൽ ഉണ്ടായ കുഞ്ഞോളതിൽ ചന്ദ്രബിംബം ഇളകി കളിച്ചു.. പ്രണയബദ്ധരായ കമിതാക്കളെ പോലെ ആമ്പൽ പൂവും തിങ്കളും ചേർന്നു പുണർന്നു അവയുടെ പ്രണയം പങ്കു വെച്ചു കൊണ്ടിരുന്നു…
മഞ്ഞു വീണു തുടങ്ങിയ നിലാവുള്ള ആ രാത്രിയിൽ എങ്ങോ പൂത്ത ഇലഞ്ഞിപൂക്കളെ തഴുകി ആ സുഗന്ധവും വഹിച്ചെത്തിയ കാറ്റു അവരെ തഴുകി കൊണ്ടിരുന്നു പല്ലവിയുടെ നെറ്റിയിലേക് പാറി വീണ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കി കൈ കുമ്പിളിൽ ആ മുഖം കോരിയെടുത്തു അവൻ അവളുടെ മിഴികളിലേക് നോക്കി…. നിലാവിൽ കുളിച്ചു നിന്ന അവളുടെ തുടുത്ത മുഖം സ്വർണ വർണം ആയിരുന്നു… അവൻറെ അധരങ്ങൾ അവളുടെ നെറ്റിയിൽ ചുംബിച്ചു.. മെല്ലെ നാസിക തുമ്പിലൂടെ…ഒഴുകി ഒടുവിൽ അധരങ്ങളെ തടവിലാക്കി…കൂമ്പിയടഞ്ഞ മിഴികൾ തുറന്നു അവൾ അവൻറെ കണ്ണുകളിലേക്കു നോക്കി…. കാലങ്ങളായി കാത്തു സൂക്ഷിച്ച പ്രണയം മുഴുവൻ ആ കണ്ണുകളിൽ നിറഞ്ഞു നിക്കുന്നത് അവൾ കണ്ടു… അവൻറെ നെഞ്ചിലേക് ചേർന്നു നിന്നു അവൾ അവൻറെ പ്രണയത്തിന്റെ ഹൃദയതാളം അറിഞ്ഞു.. അവരുടെ ചുടു നിശ്വാസങ്ങൾ ആ നിലാവിൽ അലിഞ്ഞു ഒന്നായി കൊണ്ടിരുന്നു… സാരി തെന്നി മാറിയ മൃദുലമായ ഇടുപ്പിൽ അവൻറെ വിരലുകൾ അമർന്നപ്പോളേക്കും അവൾ അവനെ ചുറ്റി പിടിച്ചു അധരതിൽ നിന്നും തേൻ കണങ്ങൾ നുകർന്നിരുന്നു.
“ഇങ്ങനെ ഈ മഞ്ഞതു നിന്നാൽ മതിയോ ” അനുവിന്റെ ആർദ്രമായ ചോദ്യത്തിന് ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി..
പനി പിടിക്കും ട്ടോ…
“സാരമില്ല…ഉണ്ണിയേട്ടന് പനി പിടിച്ചാൽ എനിക്കും പിടിക്കുമല്ലോ… നമുക്കൊരുമിച്ചു ഒരു പുതപ്പിനടിയിൽ ഒരു പനി കാലം വിശ്രമിക്കാം…”
“വിശ്രമിച്ചാൽ മാത്രം മതിയോ.. “”കള്ള ചിരിയോടെ അവൻ ചോദിച്ചു..
“”പോരാ… നൂല് പൊട്ടിയൊരു പട്ടത്തിന്റെ ചിറകിലേറി നറുമണം വിതറുന്ന പൂന്തോട്ടങ്ങളിലേക്കും മഴക്കാടുകളിലേക്കും പോകണം… “”
“”ങ്ങും.. പിന്നെയോ.. “””
“””അങ്ങകലെ ആകാശത്തിന്റെ വരമ്പുകളിൽ മഴവില്ലിന്റെ ചില്ലകളിൽ രണ്ടു പക്ഷികളായി കൂടു കൂട്ടണം… “”
“”ഹ്മ്മ്.. അവിടെ നമുക്ക് കൊക്കുകൾ ഉരുമ്മി പ്രണയം പങ്കിടണം..””
“”ഹ്മ്മ് മേഘ പൂക്കൾ ഇറുതു സ്വപ്നങ്ങളുടെ പൂക്കുട തീർക്കണം “”
“”പോരാ.. ലോകം മുഴുവൻ ഉറങ്ങുമ്പോൾ എന്റെ പ്രണയം മുഴുവൻ നിന്നിൽ പെയ്തു തീർക്കണം…എന്റെ സ്നേഹത്താൽ നനയ്ക്കണം… നിന്റെ ചുണ്ടുകളുടെ നനവിൽ എന്റെ ഹൃദയമിടിപ്പുകൾ ചേർത്തു…. മഞ്ഞു പോലെ അലിഞ്ഞു ചേരണം… “””
പല്ലവിയെ രണ്ടു കൈകളിലും കോരി എടുത്തു അനു ഉള്ളിലേക്കു നടന്നു… മുല്ലമൊട്ടുകൾ കൊണ്ട് അലങ്കരിച്ച വലിയ ബെഡിലേക് അവളെ കിടത്തി… വെളുത്ത കർട്ടൻ മാറ്റിയ വലിയ ജനാലയുടെ ഗ്ലാസ്സിലൂടെ കടന്നു വന്ന നിലാ വെളിച്ചതിൽ അവൾ ഒരു സ്വർണ ശില്പ്പം പോലെ തിളങ്ങി….അവളുടെ രണ്ടു വശങ്ങളിലുമായി കൈ കുത്തി അവൻ അവളുടെ മുഖത്തേക് കുസൃതിയോടെ നോക്കി…
“”അയ്യോ ഒരു കാര്യം മറന്നു പോയി.. “” പല്ലവി അനുവിനെ മാറ്റി ചാടി എഴുന്നേറ്റു..
“”എന്താ.. “”
ഒരു ചടങ്ങ് കൂടെ ബാക്കി ഉണ്ട്‌ ടേബിളിനു മുകളിൽ വെച്ചിരുന്ന പാൽ ഗ്ലാസ്സിലേക് ചൂണ്ടി പല്ലവി പറഞ്ഞു..
അനു എണീറ്റു പോയി ആ ഗ്ലാസ്‌ എടുത്തു കൊണ്ട് വന്നു പല്ലവിയുടെ നേരേ നീട്ടി..
“”വേണ്ടാ ആദ്യം ഉണ്ണിയേട്ടൻ കുടിച്ചിട്ട് എനിക്ക് താ.. ഞാൻ നോക്കട്ടെ ഞാൻ ആഗ്രഹിച്ച പോലെ കിട്ടുമോ എന്നു “””
ഒരു കള്ള ചിരിയോടെ പല്ലവി പറഞ്ഞു..
“””എന്ത് ആഗ്രഹം.. “””അനു സംശയത്തോടെ നോക്കിയപ്പോളും ഒരു കുസൃതി ചിരി മാത്രം ആയിരുന്നു പല്ലവിയുടെ മറുപടി..
അനു ഗ്ലാസ്‌ എടുത്തു ചുണ്ടോടു ചേർത്തു ഒരു കവിൾ പാൽ വായിൽ നിറച്ചു… എന്നിട്ട് ഗ്ലാസ്‌ അവളുടെ നേർക്കു നീട്ടി..
“”ങ്ങു ഹും…”” വേണ്ടാ എന്ന അർത്ഥത്തിൽ അവൾ തല ആട്ടി…
അനു…ഗ്ലാസ്‌ എടുത്തു പല്ലവിയുടെ അടുത്തേക് നടന്നു… അവളുടെ അടുത്തേക്കിരുന്നു അവൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക് ചേർന്നു അവൻറെ വായിൽ നിറഞ്ഞ പാൽ അവളുടെ വായിലേക്ക് ഒഴുകി.. അവരുടെ നാക്കുകൾ പരസ്പരം നുണയുകയും വായിൽ നിറഞ്ഞ പാൽ കുടിക്കുകയും ചെയ്തു പിന്നീട് പല്ലവി ഗ്ലാസിൽ നിന്നും വായിൽ നിറച്ച പാൽ അനുവിന്റെ ആദരത്തോടൊപ്പം തന്നെ പങ്കു വെച്ചു…
ആഗ്രഹിച്ചതു കിട്ടിയ സംതൃപ്തിയോടെ ചുണ്ടുകൾ മാറി മാറി നുണഞ്ഞു കൊണ്ടിരുന്നു….
“”ഇതായിരുന്നോ അന്ന് ബീച്ചിൽ വെച്ചു പറഞ്ഞ ആഗ്രഹം…””
“”അല്ല.. വേറൊരു ആഗ്രഹം ഉണ്ട്‌… ഈ നെഞ്ചിൽ ചാഞ്ഞിരുന്നു എനിക്ക് ഉദയം കാണണം… കാണിച്ചു തരുമോ.. “”
“ഹ്മ്മ് അതിനെന്താ നമുക്ക് നാളെ തന്നെ കാണാല്ലോ ” അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
നിലാ വെളിച്ചം മാത്രമുള്ള മുറിയിൽ…പല്ലവിയുടെ തോളിൽ നിന്നും അപ്പോളേക്കും സാരി ഊർന്നു താഴേക്കു വീണിരുന്നു…സ്വർണ വർണമാർന്ന തുടുത്ത മാറിടത്തിന്റെ കൊഴുപ്പിലേക് അനുവിന്റെ മുഖം പൂഴ്ത്തുമ്പോൾ.. ബട്ടന്സുകള് അഴിച്ചു മാറ്റിയ ഷർട്ട്‌ ഊരി എറിഞ്ഞു രോമാവൃതമായ അവൻറെ നെഞ്ചിൽ അവളുടെ വിരലുകൾ കുസൃതി കാട്ടി തുടങ്ങിയിരുന്നു…
മാറിലെ സ്വർണ ഗോളങ്ങളിൽ അവൻറെ ചുണ്ടുകൾ കുസൃതി കാട്ടുമ്പോൾ അവളുടെ വിരലുകൾ അവൻറെ മുടിയിഴകളിലൂടെ ഇഴഞ്ഞു അവൻറെ ചുണ്ടിഴയുന്നതിനു അനുസരിച്ചു അവളുടെ രോമ കൂപങ്ങൾ എഴുന്നു നിന്നു…അഴിഞ്ഞു മാറിയ അവസാനത്തെ വസ്ത്രവും കുഞ്ഞ് മുല്ല മൊട്ടുകളുടെ കൂടെ താഴെക് ഊർന്നു വീഴുമ്പോളേക്കും അവരുടെ ദേഹം ശ്വേത കാണാനകളാൽ മൂടിയിരുന്നു…സ്വർണ നാഗങ്ങളെ പോൽ പുളഞ്ഞ അവർ നിലാവും നക്ഷത്രങ്ങളെയും സാക്ഷി നിർത്തി ഒടുവിൽ അവളിൽ ഒരു കുഞ്ഞ് നോവായി പടർന്നു ഒന്നായി…അവളുടെ ഓരോ സീല്കാരങ്ങളെയും അവൻ അധരത്താല് സ്വന്തമാക്കി .വിയർപ്പ് തുള്ളികൾ ഇറ്റു വീണഅവളുടെ ദേഹം ചേർത്തു പിടിച്ചു അവളുടെ ചുണ്ടുകൾ വീണ്ടും കവർന്നെടുത്തു.. അവളുടെ മിഴികളിലേക്കു നോക്കിയ അവനു അവിടെ ഒരു സംതൃപ്തിയുടെ തിളക്കം കാണാമായിരുന്നു….
” വേദനിച്ചോ “
“ങ്ങും… സുഖമുള്ള വേദന…. അവൻറെ മുടിയിലൂടെ വിരൽ കൊരുത്തു അവളുടെ ദേഹം അവൻറെ നെഞ്ചോട് അമർത്തി അവൻറെ കഴുത്തിനടിയിലേക് അവൾ മുഖം പൂഴ്ത്തി… അവർ കണ്ട സ്വപ്നത്തിലേക് അവരുടെ മാത്രമായ ലോകത്തിലേക്കു അവരുടെ പുലരികളിലേക് അനുവും പല്ലവിയും ചേർന്നു അനുപല്ലവി ♥️ ആയി അവരൊഴുകി … ♥️??????
♥️✳️✳️✳️♥️✳️✳️✳️♥️✳️✳️✳️♥️
വസന്തവും, വർഷവും, ശിശിരവും എല്ലാം കൊഴിഞ്ഞു പോയ് കൊണ്ടിരുന്നു.. കൊഴിഞ്ഞ ഇലകൾ പിന്നെയും തളിർത്തു.. പൂവിട്ടു കായായി…. നിമിഷങ്ങൾ പോലെ ഋതു ഭേദങ്ങൾ മാറി മാറി വന്നു
ഇരുപതു വർഷങ്ങൾക് ശേഷം ഒരു പുലരി.
അനുവിനും പല്ലവിക്കും രണ്ടു മക്കൾ
മൂത്തത് മകൾ മാളു എന്ന അവന്തിക എംബിബിസ് ഒന്നാം വർഷം പഠിക്കുന്നു
ഇളയത് മകൻ അപ്പു എന്ന അദ്വൈത് പ്ലസ് വണ്ണിന് പഠിക്കുന്നു..
അനുവിന്റെയും പല്ലവിയുടെയും വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്നതിനു മുൻപേ തന്നെ അജുവിന്റെയും നിധിയുടെയും വിവാഹം നടത്തി അവർക്കും രണ്ടു മക്കൾ ഇരട്ടകൾ ആണ്‌ ആദി എന്ന ആദി ദേവും, തേജ് എന്ന തേജ് ദേവും… അപ്പുവും, ആദിയും,തേജും ഒരുമിച്ചാണ് പഠിക്കുന്നത്…
ദത്തനും സംഗീതക്കും ഒരു മകൻ നന്ദു എന്ന ദ്രുവ് ദത്തു
ലീവും വെക്കേഷനും ഒക്കെ കുട്ടി പട്ടാളം ഒരുമിച്ചാണ് ആഘോഷിക്കാറു… എല്ലാവരും അനുവിന്റെ വീട്ടിൽ ഒത്തു ചേരും.. ദ്രുവ്, മാളു, അപ്പു, ആദി, തേജ്, കൂടെ പ്രിത്വിയുടെ മക്കളായ ദേവൂട്ടിയും, വിച്ചു എന്ന വിഹാനും, ശിഖയുടെ മകൻ ധ്യാനും… കൂട്ടത്തിൽ ഏറ്റവും വികൃതി അവന്തിക എന്ന മാളു തന്നെ ആയിരുന്നു.. ദേവൂട്ടി കുട്ടി പട്ടാളത്തിന്റെ ചേച്ചി കുട്ടി ആയിരുന്നു… അവൾ എംബിബിസ് ഉം ഹൌസ് സർജൻസിയും കഴിഞ്ഞു അനുവിന്റെ കൂടെ ജോയിൻ ചെയ്തു പല്ലവി ഇപ്പോൾ ഹെഡ് നേഴ്സ് ആണ്‌ അനുവും പ്രിത്വിയും അജുവും ഹോസ്പിറ്റലിന്റെ ഡയറക്ടർ ബോർഡ്‌ മെംബേർസ് ആണ്‌.. അജു ഫിനാൻസ് മാനേജരും, നിധി IT ഡിവിഷനും ബയോ മെഡിക്കൽ എഞ്ചിനീറിങ് ഡിവിഷനും കൈകാര്യം ചെയ്യുന്നു കൂടാതെ സംഗീതയും ദത്തനും ആയി ചേർന്നു ഒരു ചാരിറ്റി ഫെർമും അവർ ഫോം ചെയ്തു..
രാവിലേ എണീറ്റ മാളു സാവിത്രി മുത്തശ്ശിയെ സോപ്പിടുകയാണ്..
“”മുത്തശ്ശി എന്ത് സുന്ദരി കുട്ടിയാ… ഉമ്മ.. “”
“”എന്റെ മാളു നീ ഉമ്മ തരുന്നത് തന്നെ എനിക്കിപ്പോ പേടിയാ… എന്ത് കുരുത്തക്കേടാ കോളേജിൽ ഒപ്പിച്ചു വെച്ചേക്കുന്നതു.. “””
“”ഒന്നുമില്ല മുത്തശ്ശി ഇതു പേരെന്റ്സ് മീറ്റിംഗ് ആണ്‌… “”
“”പേരെന്റ്സ് മീറ്റിംഗ് ആണേൽ നിനക്ക് ഉണ്ണിയോട് പറഞ്ഞാൽ അവൻ വരുമല്ലോ.. പിന്നെന്താ.. “””
“”അതു വേണ്ട മുത്തശ്ശി എന്നെ പ്രിൻസിപ്പാളിന്റെ മുൻപിൽ നിന്നു തൊലി ഉരിക്കാൻ അല്ലേ.. “”
“”മുത്തശ്ശി മമ്മയോട് ഒന്നു വരാൻ പറ.. “”
“അതെ മുത്തശ്ശി മാളു ഏച്ചി കുരുത്തക്കേടൊന്നും കാണിക്കാതെയാ ക്ലാസിനു പുറത്താക്കിയത്…”
വാതിൽക്കൽ നിന്നു കോറസ് കെട്ടു… വാതിൽക്കലേക് നോക്കിയ മുത്തശ്ശി അവിടെ നിക്കുന്ന മൂന്നെണ്ണത്തെയും കണ്ടു…
“എടാ കൊരങ്ങൻ മാരെ നിങ്ങളെന്റെ പ്ലാൻ മുഴുവൻ നശിപ്പിച്ചല്ലോ…”
“അമ്പടി… അപ്പോ..നിന്നെ ക്ലാസിനു പുറത്താക്കി അല്ലേ…”
അവിടേക് വന്ന അനുവും പല്ലവിയും അതു കേട്ടു…
“ആരെയാ ക്ലാസിനു പുറത്താക്കിയത്… ”
അജുവും അതു ചോദിച്ചു കൊണ്ട് അവിടേക്കു വന്നു..
“എന്റെ മാളൂട്ടിയെ ആണൊ” മാളുവിന്റെ തലയിൽ തലോടി കൊണ്ട് അജു ചോദിച്ചു
“അജു നീയാണ് ഈ പെണ്ണിനെ കൊഞ്ചിച്ചു കൊഞ്ചിച്ചു ഇത്ര വഷളാക്കിയത്…” അനു ദേഷ്യത്തോടെ പറഞ്ഞു….
“അപ്പോ ഈ നിക്കുന്നവൻ മാരേയോ… ആദിയെയും തേജിനെയും ചൂണ്ടി അജു ചോദിച്ചു… എല്ലാ ദിവസവും ടീച്ചേഴ്സിന് വിളിച്ചു പരാതി പറയാനേ സമയം ഉള്ളു.. “
“അതു ആൺപിള്ളേരല്ലേ “കുറച്ചു കുരുത്തക്കേടൊക്കെ ഉണ്ടാകും അവരെ ചേർത്തു പിടിച്ചു അനു പറഞ്ഞു..
“അതു ശെരിയാ അതു പോലാണോ അജു ഇവൾ ഒരു പെൺ കുട്ടിയല്ലേ ” ഈ ഇടക് ഇവളെ മാർക്കു കുറഞ്ഞതിന് വഴക്ക് പറഞ്ഞ ഒരു ലെച്ചറിന്റെ ബെഡ്‌റൂമിൽ പടക്കം കത്തിച്ചിട്ടിരിക്കുന്നു.. “
“അതു മാളു ചേച്ചി അല്ല മമ്മാ… നന്ദു ചേട്ടനും വിച്ചു ചേട്ടനും കൂടെയ… ” ആദി പറഞ്ഞു
“”” ങ്ങാ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന അവര് രണ്ടും ഇവളുടെ ലെക്ച്ചറിന്റെ റൂമിൽ എങ്ങനെ പടക്കം പൊട്ടിക്കാൻ വന്നു “”” പല്ലവി ചോദിച്ചു..
“അതു ശെരി അതിനായിരുന്നല്ലേ അന്ന് പടക്കം വാങ്ങിയത് ” ഇതെല്ലാം കേട്ടു നിന്ന നിധി അജുവിനോട് ചോദിച്ചു..
“എന്റെ ചേച്ചി ഈ മനുഷ്യൻ ആണ്‌ പടക്കം വാങ്ങി നന്ദുന്റെ കയ്യിൽ കൊടുത്തത്തു.. “അജുവിനെ ചൂണ്ടി നിധി പറഞ്ഞു..
“അതു അവർക്കു കോളേജിൽ എന്തോ പരിപാടിക് വേണം എന്നു പറഞ്ഞ കൊണ്ട് വാങ്ങി കൊടുത്തതാണ്.. ” അജു താൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ പറഞ്ഞു
“മോനെ അജു കിടന്നു ഉരുളണ്ട… എനിക്കെല്ലാം മനസ്സിലായി… എന്തായാലും ഇപ്പോളത്തെ പ്രശ്നം കൊച്ചച്ചൻ തന്നെ അങ്ങ് പോയി പരിഹരിച്ചാൽ മതി..”
“അല്ല എന്താ പ്രശ്നം.. അതു കേൾക്കട്ടെ “
“മാളു ചേച്ചി ഹോസ്റ്റലിലെ ആൺ പിള്ളേരുടെ കൂടെ ക്രിക്കറ്റ് കളിച്ചു ബോൾ കൊണ്ട് കോളേജിന്റെ ജനൽ ചില്ലു പൊട്ടി… “
“ഹ ഹ ഹ… “അതു കേട്ടു അനുവും മുത്തശ്ശിയും ഉറക്കെ ചിരിക്കാൻ തുടങ്ങി… കൂടെ അജുവും…. പല്ലവി ചമ്മിയ മുഖത്തോടെ കിച്ചണിലേക് വലിഞ്ഞു
“കുട്ടി പട്ടാളം അന്തിച്ചു നിക്കുമ്പോൾ അനു പറഞ്ഞു.. മോളെ കൊച്ചച്ചനെ മാത്രം ആക്കണ്ട മോളു മമ്മയേം കൂടെ വിളിച്ചോണ്ട് പൊക്കോ “
“അതെന്താ പപ്പാ “”
“”മോളെ അതു കൊച്ചച്ചൻ പറഞ്ഞു തരാം.. വാ.. “
“””അജു നീ എന്തായാലും കോളേജിലെക് പോ അല്ലെങ്കിൽ ഇവൾ അവന്മാരെ വിളിച്ചു പറഞ്ഞു വേറെന്തെങ്കിലുമൊക്കെ ചെയ്തു വെക്കും..
അതു കഴിഞ്ഞു ഹോസ്പിറ്റലിൽ വാ വൈകുന്നേരം ഫങ്ഷൻ കഴിഞ്ഞു വരുമ്പോ മാളുവിനെ കൂട്ടാം “”‘
ദത്തന്റെ പുതിയ ജ്വല്ലറി ഷോപ്പിന്റെ ഉത്ഘാടനം ആണ്‌ ഇന്ന് വൈകുന്നേരം ആണ്‌ ഫങ്ക്ഷന് അറേഞ്ച് ചെയ്തിരിക്കുന്നത്..
“”‘കുഴപ്പമില്ല ഏട്ടാ.. അതു ഞാൻ സോൾവ് ചെയ്തോളാം..””
“”കൊച്ചച്ച കാറെടുക്കണ്ട ബുള്ളറ്റ് എടുക്കാം.. ഞാൻ ഓടിക്കാം… എനിക്ക് ലൈസൻസ് കിട്ടിയല്ലോ “”
“”എന്റെ മാളു നിന്റച്ഛനെ കൊണ്ട് എന്നെ കൊല്ലിച്ചേ അടങ്ങു നീ… “”
“”എന്റെ കൊച്ചചെ… എന്റെ അച്ഛന്റെ ജീവൻ അല്ലേ കൊച്ചച്ചൻ…അതു കൊണ്ട് ഒന്നും ചെയ്യതില്ലെന് എനിക്കറിയാല്ലോ… ദത്തൻ പാപ്പൻ പറഞ്ഞിട്ടൊണ്ട് പണ്ട് പാപ്പൻ കൊച്ചച്ചനെ പിടിച്ചതിനു ദത്തൻ പാപ്പനിട്ടു കിട്ടിയ പപ്പയുടെ ഇടി യെ പറ്റി.. “”
“അതെപ്പോ പറഞ്ഞു..”
” അതൊക്കെ പറഞ്ഞു പഴേ കഥകൾ ഒക്കെ പറഞ്ഞു തന്നു…പിന്നെ കുറച്ചു പൃഥ്‌വി അങ്കിളും.. കഥയൊന്നും എനിക്കറിയില്ലെന്നു വെച്ചാ പപ്പ എന്നെ വഴക് പറയുന്നത്… “‘
“”അതെ വഴക് പറയുന്നത്… ഈ മാളു ആ പപ്പയുടെ ജീവൻ ആയത് കൊണ്ടാ.. കേട്ടോ”” അജു പറഞ്ഞു…
മാളു നിർബന്ധിച്ചത് കൊണ്ട് കാർ എടുക്കാതെ ബുള്ളറ്റ് തന്നെ എടുത്തു…അവൾ ഓടിച്ചു അജു പുറകിൽ ഇരുന്നു.. കോളേജിന്റെ ഗേറ്റിൽ എത്തിയപ്പോൾ ദത്തന്റെ കാർ പുറത്തേക് വന്നു അതു കണ്ടു അവൾ വണ്ടി നിർത്തി.
“പാപ്പൻ എന്താ കോളേജിൽ… “അവൾ അന്വേഷിച്ചു..
“”അജു നീ പോകണ്ട.. ഞാൻ സോൾവ് ചെയ്തിട്ടുണ്ട്… മോളു പോയി ക്ലാസ്സിൽ കേറിക്കോ.. “”
“”ആഹാ ദത്തേട്ടൻ എങ്ങനെ അറിഞ്ഞു.. “”
അജു ചോദിച്ചു.
“””നമ്മുടെ രാജീവിന്റെ മോൻ ധ്യാൻ ഇവിടെയല്ലേ പഠിക്കുന്നത് അവൻ നന്ദു വിനെ വിളിച്ചു പറഞ്ഞു.. നന്ദു സംഗീതയോടു പറയുന്നത് ഞാൻ കേട്ടു.. കഴിഞ്ഞ പ്രാവശ്യം പടക്കം വെച്ചത് ഈ പ്രാവശ്യം ബോംബ് വെച്ചെങ്കിലോ അതു പേടിചാ.. കേട്ടോടി.. കാന്താരി.. “”മാളുവിനെ നോക്കി ദത്തൻ പറഞ്ഞു..
“”ഹി ഹി… അപ്പൊ പാപ്പാ… താങ്ക്സ്…ഉമ്മ… “”‘മാളു ബുള്ളറ്റിൽ നിന്നും ഇറങ്ങി വണ്ടി സ്റ്റാൻഡിൽ ഇട്ടു.. ദത്തന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
‘”ദത്തെട്ടാ അന്ന് എനിക്കിട്ടു ഇടിച്ചതിനാ ഉണ്ണിയേട്ടന്റെ കയ്യീന്ന് ഇടി കിട്ടിയത് ഇനി മിക്കവാറും കിട്ടുന്നത് ഇവളുടെ കുരുത്ത കേടിനു സപ്പോർട്ട് ചെയ്യുന്നേനു ആയിരിക്കും…””അജു ചിരിച്ചു കൊണ്ട് പറഞ്ഞു
“സാരമില്ല ഈ പ്രാവശ്യം നമുക്ക് ഷെയർ ഇട്ടു മേടിക്കാം…”” അജുവും ദത്തനും അതു പറഞ്ഞു ചിരിക്കുമ്പോൾ.. ചുണ്ടു കൊണ്ട് കോക്രി കാണിച്ചു മാളു കോളേജിലെക് നടന്നിരുന്നു…
“മാളു വൈകുന്നേരം കൂട്ടാൻ വരാം.. “അജു പറഞ്ഞു…
“”ഓക്കേ.. കൊച്ചചാ… “”അവൾ കൈ ഉയർത്തി കാട്ടി.. ക്ലാസ്സിലേക്ക് പോയി…
വൈകുന്നേരം ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു മാളുവിനെ കൂട്ടാനായി മാളുവിന്റെ കോളേജിന് മുന്പിലേക് വന്നപ്പോൾ മാളു ഒരു ചെറുപ്പക്കാരനുമായി വർത്തമാനം പറഞ്ഞു നിക്കുന്നത് കണ്ടു…
കാറിൽ അജുവും അനുവും പ്രിത്വിയും എല്ലാം ഉണ്ടായിരുന്നു….
അജു കാർ നിർത്തുന്നത് കണ്ടു മാളു കാറിനടുത്തേക് വന്നു…
എന്താ മോളെ ഒരു ചുറ്റി കളി.. വല്ല പ്രേമവും ആണൊ…
അയ്യേ ഒന്നു പോ കൊച്ചച്ച.. അവൻ സീനിയർ ആണ്‌ ഇന്നലെ വേറെ കോളേജിൽ നിന്നും ഇവിടെ വന്നു ജോയിൻ ചെയ്തതാ… അവനു എന്റെ ഫോൺ നമ്പർ വേണം എന്നു…
ആഹാ അവനെന്തിനാ ഫോൺ നമ്പർ.. ഞാൻ കൊടുക്കാം അവനു നമ്പർ.. ഡോർ തുറന്നു അനു പുറത്തേക് ഇറങ്ങാൻ ഒരുങ്ങി…
ഏട്ടൻ അവിടിരി… ഞാൻ ചോദിക്കാം…
എന്റെ കൊച്ചച്ച ഞാൻ നമ്പർ കൊടുത്തൊന്നും ഇല്ലല്ലോ..
എന്നാലും ഒന്നറിയണമല്ലോ അജു ഡോർ തുറന്നു പുറത്തിറങ്ങി..
ആ പയ്യന്റെ അരികിലേക്കു ഒരു കാർ വന്നു നിക്കുന്നത് കണ്ടു കൊണ്ടാണ് അജു അവൻറെ അടുത്തേക് നടന്നത്… അജു അടുത്തെത്തിയതും അവൻ ഡോർ തുറന്നു ഉള്ളിലെക് കാലെടുത്തു വെച്ചിരുന്നു അജു അവൻറെ തോളത്തു പിടിച്ചു…
ഹലോ… ആ പയ്യൻ തിരിഞ്ഞു നോക്കിയപ്പോളേക്കും ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ പുറത്തേക് ഇറങ്ങി…
ടാ അജു… വിളി കേട്ടു അജു നോക്കി…
അപ്പോളേക്കും അനുവും പ്രിത്വിയും കാറിൽ നിന്നും ഇറങ്ങി വന്നിരുന്നു…
ആഹാ എല്ലാരും ഉണ്ടല്ലോ…
ആരാ പപ്പാ ഇവരൊക്കെ… ആ പയ്യൻ അന്വേഷിച്ചു..
മോനെ കാർത്തി.. പപ്പ പറഞ്ഞിട്ടില്ലേ പപ്പയുടെ ഫ്രണ്ട്സിനെ പറ്റി… ഇതു അജു എന്ന അർജുൻ, അതു അനുരാഗ്, പിന്നെ പൃഥ്‌വി എന്ന ഞങ്ങടെ പൊറിഞ്ചു…
വര്ഷങ്ങള്ക്കു ശേഷം കണ്ട നാലുപേരും ഒരുമിച്ച് കെട്ടി പിടിച്ചു….
കാർത്തി നിന്റെ മകൻ ആണല്ലേ…? പൃഥ്‌വി അന്വേഷിച്ചു..
അതെ ഒരെ ഒരു മകൻ… അപ്പോ മാളു വിനോട് ഫോൺ നമ്പർ ചോദിച്ചതിൽ അത്ഭുതം ഒന്നുമില്ല…
പുറത്തേക്കിറങ്ങി വന്ന മെർവിന്റെ ഭാര്യയും, പല്ലവിയും, ഡോണയും, നിധിയും, എല്ലാം പൃഥ്വിയുടെ പറച്ചിൽ കേട്ടു ചിരിച്ചു.. അതു ഒരു കൂട്ട ചിരിയായി കലാശിച്ചു..
“മാളു ഇതു പപ്പയുടെ കൂട്ടുകാരൻ ആണ്‌ കേട്ടോ.. അവൾ അവരെ പരിജയ പെട്ടു
ഹായ് ഞാൻ അവന്തിക..
ഞാൻ കാർത്തിക്..
അവർ പരസ്പരം പരിചയപെട്ടു..
ഇനി നമ്പർ വേണ്ടല്ലോ അല്ലേ…?ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു..
എന്തിനു നിങ്ങടെ കുട്ടി പട്ടാളത്തിലേക് ഒരു മെമ്പർ കൂടി ജോയിൻ ചെയ്തില്ലേ…അജു ചിരിച്ചു കൊണ്ട് പറഞ്ഞു….
അടുത്ത സൺ‌ഡേ എല്ലാവരും ഒരുമിച്ച് അനുവിന്റെ വീട്ടിൽ കൂടാം എന്നു തീരുമാനം എടുത്താണ് അവിടെ നിന്നും പിരിഞ്ഞത്..
അനുവിന്റെയും പല്ലവിയുടെയും പ്രണയവും സൗഹൃദവും സാഹോദര്യവും എല്ലാം അവരുടെ മക്കളിലൂടെയും പുതിയ പച്ചപ്പുകളിലേക്കു പോവുകയാണ്… അവരുടെ ജീവിതം അനുസ്യുതം ഒഴുകട്ടെ..♥️?
ഒരുക്കലും അവസാനിക്കാതെ മാറി മാറി വരുന്ന ഋതുഭേദങ്ങൾ എന്നും കഴിഞ്ഞു പോയതിന്റെ തുടർച്ചകൾ മാത്രം ആണ്‌..അതല്ലെങ്കിൽ വരാൻ പോകുന്നതിന്റെ ആരംഭവും… അതു കൊണ്ട് തന്നെ ഇവിടെ തന്നെയാണ് അനുപല്ലവി യുടെ ആരംഭവും അവസാനവും…..
============================
[ അവസാന ഭാഗം എഴുതി തീരുമ്പോൾ സങ്കടം ഉണ്ട്‌…??പെട്ടെന്ന് തീർത്തു എന്ന തോന്നൽ ഉള്ളവർ ഉണ്ട് എന്നറിയാം പക്ഷെ ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ ഇതൊരു കുഞ്ഞ് കഥ ആയിരുന്നു ഒരു പാട് പ്ലോട്ടുകൾ ഇട്ടു വേണമെങ്കിൽ നീട്ടാം പക്ഷെ ചിലപ്പോൾ തീർക്കാൻ പറ്റാതെ.. കഥയെ മുൻപോട്ടു കൊണ്ട് പോകാതെ പ്ലോട്ടുകൾ മാത്രം ഇടുന്ന ഒരു ശൈലിയോട് എനിക്ക് താല്പര്യം ഇല്ല..
അതു കൊണ്ട് തന്നെ അവസാന ഭാഗം കുറച്ചു സ്പീഡ് കൂട്ടി ആണ്‌ എഴുതിയത് ഫ്ലാഷ് ബാക് ഏതെങ്കിലും കഥാപാത്രം പറയുന്ന രീതിയിൽ പറയാൻ ആണ്‌ എനിക്കിഷ്ടം.. അതല്ലാതെ പ്ലോട്ട് കളിലൂടെ പോയിരുന്നെങ്കിൽ പേജുകളും അധ്യായവും കൂട്ടമായിരുന്നു… എങ്കിലും കഥ നിങ്ങൾക്കു ഇഷ്ടപ്പെട്ടു എന്നു തന്നെ വിചാരിക്കട്ടെ… കഥയെഴുത്തിൽ ഒരുപാട് പോരായ്മകൾ ഉണ്ട്‌ എന്നറിയാം ഇടയിൽ എപ്പോളോ പ്രഭാകരനിന്നും പ്രതാപൻ എന്നും പറഞ്ഞിട്ടുണ്ട് രണ്ടും ഒരാളാണ് കേട്ടോ… ഇങ്ങനെ ഒരു സൈറ്റിൽ നിങ്ങൾ തന്ന സ്നേഹവും സപ്പോർട്ടും ആണ്‌ ഇത്രയെങ്കിലും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്….
ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞാൽ ഒരുപാട് ഉണ്ട്‌… എങ്കിലും പറയട്ടെ..ഹർഷൻ ബ്രോ , പാറു ഏട്ടത്തി ,ആൽബി ഇച്ചായൻ , സ്മിത ചേച്ചി , ജോ, ഭീം ചേട്ടൻ, പാപ്പി ചേട്ടൻ, രുദ്രൻ, രാജ് അണ്ണൻ, nightmare, ആശാൻ, രേവതി, ഹരിത, ജെസ്‌ന, kattan kappi, shazz, stranger, abhimanyu, taniya, naina tha,MJ, MK, joshephettan, makruchopru, anu(unni), nikhil, vettakaran, rashid, അപ്പു, അങ്ങനെ ഒരുപാട് പേരുണ്ട്( പെട്ടെന്ന് ഓർമയിൽ വന്ന പേരുകൾ ആണുട്ടോ )അഭിന്ദിച്ചവരോടും വിമർശിച്ചവരോടും എല്ലാവരോടും സ്നേഹം മാത്രം… എഴുത്തുകാർക്ക് ഇവിടെ കൊടുക്കാൻ പറ്റുന്നത് ലൈക്സ് ആൻഡ് കമന്റ്സ് ആണ്‌….അപ്പോ പ്രിയ ബ്രോസ് ആൻഡ് സിസ്.. ബൈ.. .കൊറോണ കാലം ആണ്‌ എല്ലാവരും സൂക്ഷിക്കുക… അപ്പോൾ സ്നേഹത്തോടെ വിട വാങ്ങുന്നു ?
സ്നേഹ പൂർവ്വം
♥️നന്ദൻ ♥️ ]

Leave a Reply

Your email address will not be published. Required fields are marked *