Related Posts
എന്തെ എന്നർത്ഥത്തിൽ ഞാൻ പുരികം ഉയർത്തി… ഒന്നുമില്ല എന്നവൾ ചുമൽ കൂച്ചി കാണിച്ചു… ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം അറിയാമായിരുന്ന ആ പുഞ്ചിരിയുടെ അർത്ഥം ഓർത്തു.. ചുണ്ടിലെ ചിരിയോടെ തന്നെ വണ്ടി മുന്നോട്ട് എടുത്തു….
(തുടർന്നു വായിക്കുക )
ഹോസ്പിറ്റലിന്റെ ഗേറ്റിനു അടുത്തെത്തിയപ്പോ.. ശ്രുതി ഉള്ളിലേക്കു നടന്നു പോകുന്നത് കണ്ടു…
“ഉണ്ണിയേട്ടാ വണ്ടി ശ്രുതിയുടെ അടുത്ത് നിർത്തിയേക്.. ”
“എന്റെ കാറിൽ നമ്മൾ ഒരുമിച്ചു വരുന്നത് കണ്ടിട്ട്.. ശ്രുതിക് അറ്റാക്ക് ഉണ്ടാകാൻ ആണൊ..” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
അതൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം…
“എന്ത് പറഞ്ഞു മനസ്സിലാക്കും… ”
“എന്ത് പറഞ്ഞു മനസ്സിലാക്കിപ്പിക്കണം.. ”
അതെ ടോണിൽ പല്ലവി തിരിച്ചു ചോദിച്ചു
“നമ്മുടെ ബന്ധം ഉത്തരമില്ലാത്ത ചോദ്യം ആണൊ ചിന്നു…?? ”
ചോദ്യത്തിൽ നിഴലിച്ച പരിഭവം മനസ്സിലാക്കിഎന്നോണം അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു …
വണ്ടി നിർത്തിയപ്പോൾ എന്റെ ഇടം കൈ അവൾ കയ്യിലെടുത്തു നാലുവിരലുകളുടെ അറ്റം ചേർത്തു പിടിച്ചു ആ വിരലുകളിൽ അവൾ ചുണ്ടുകൾ കൊണ്ട് ചാർത്തിയ മൃദു സ്പർശം എന്ന്റെ ചോദ്യത്തിന് കൂടിയുള്ള മറുപടിയാണെന്നു ഞാൻ തിരിച്ചറിഞ്ഞു…
പല്ലവി വണ്ടിയിൽ നിന്നും ഇറങ്ങി ശ്രുതിയുടെ അടുത്തേക് പോകുന്നതും കണ്ടുകൊണ്ടാണ്.. ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയത്…
പാർക്ക് ചെയ്തു തിരിച്ചു വരുമ്പോൾ.. ഡോണ ദേവൂട്ടിയെയും കൂട്ടി കാന്റീനിൽ നിന്നും വരുന്നത് കണ്ടു…
എന്നെ കണ്ടു കൊണ്ട് അങ്കിളേ എന്നു വിളിച്ചു ഡോണയുടെ കയ്യിൽ നിന്നും ഊർന്നു എന്റെ അടുത്തേക് ദേവൂട്ടി ഓടി വന്നു..
“ആഹാ ഇന്ന് ചുന്ദരി ആയിട്ടുണ്ടല്ലോ..” അവളെ പൊക്കിയെടുത്തു.. ഒന്ന് വട്ടം കറങ്ങി… ദേവൂട്ടി കിലു കിലെ ചിരിക്കുന്നുണ്ടായിരുന്നു… ആ ചിരി ഏതു വിഷമവും മറക്കാനുള്ള സിദ്ധഔഷധം ആണെന്ന് ഓർത്തു…
മറുവശത്തു അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ അനാഥ മായി പോയ അവളുടെ വിധിയെ കുറിച്ച് സങ്കടവും…
“അനുവേട്ടാ എങ്ങനുണ്ട്.. അജുവിന്.. സുഖം ആയോ.. ”
“ഹാ ഡോണ.. തലക് സ്റ്റിച്ച് ഉണ്ട്.. വേറെ കുഴപ്പം ഒന്നും ഇല്ല…”
“ഹ്മ്മ് എന്നാലും ആകെ പേടിച്ചു പോയി… അന്ന് രാത്രി.. ”
ഓരോന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു നടന്നു…
അപ്പോളാണ് പ്രിത്വിയെ കണ്ടില്ലലോ എന്നോർത്തത്
“അവൻ എവിടെ പോയി… ”
“ഹാ പൃഥ്‌വി നാളെയെ വരൂ.. ബാംഗ്ലൂർ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയതാ.. ”
“അവനെന്തിനാ ഫെർട്ടിലിറ്റി ക്ലിനികിൽ.. ഞാൻ സംശയത്തോടെ തിരക്കി…”
“അവനെന്തെങ്കിലും…” എന്നാൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ അവനു..
“ഹേയ് അതൊന്നും അല്ല അനുവേട്ടാ…”എന്റെ സംശയത്തിന്റെ മറുപടി എന്നോണം അവൾ പറഞ്ഞു..
“ഞങ്ങൾക്ക് ആ ഭാഗ്യം ഇല്ലാത്തതു എന്റെ കുഴപ്പം ആണ്..”
അവളുടെ ശബ്ദത്തിൽ സങ്കടം നിറയുന്നത് ഞാൻ അറിഞ്ഞു..
“ഹേയ് ഡോണ ഡോണ്ട് വറി.. ”
“പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടോ.. ഒന്നല്ലെങ്കിൽ വേറെ വഴി…”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു…
“ഞങ്ങൾ അനുവേട്ടനോട് പറയാൻ ഇരിക്കുക ആയിരുന്നു… പൃഥ്‌വി കൂടെ വരട്ടെ… ഇപ്പോൾ ആ ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് അനുവേട്ടാ.. എനിക്ക് പ്രതീക്ഷ ഇല്ല എന്നാലും പ്രിത്വിയെ കാണുമ്പോൾ.. ഓർക്കുമ്പോൾ സങ്കടം വരും.. ”
“അമ്മ ആകാൻ കഴിയാത്ത സ്ത്രീ… സ്ത്രീ എന്നു പറഞ്ഞൂടാ അല്ലേ അനുവേട്ടാ… “
“ഡോണ… പ്രസവിക്കുക.. മുലയൂട്ടുക എന്നത് മാത്രമല്ല ഒരു സ്ത്രീയെ സ്ത്രീ ആക്കുന്നതും അമ്മയാക്കുന്നതും… ആരൊക്കെയോ പറഞ്ഞു പറഞ്ഞു തഴമ്പിച്ച വാക്കുകളിലൂടെ ഒരു സ്ത്രീയെ നിർവചിക്കാൻ എനിക്കാവില്ല… പ്രസവിച്ച സ്ത്രീകൾ ഒക്കെ പൂര്ണണരും അല്ലാത്തവർ അപൂർണരും.. അങ്ങനെയൊന്നുമില്ല… ഒരു കുഞ്ഞിന് വാത്സല്യം കൊടുക്കാൻ കഴിയുക എന്നതാണ് മാതൃത്വം…അല്ലാതെ പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവില്ല…അമ്മ എന്ന വാക്കിന് ഒരുപാടു അർത്ഥം ഉണ്ട് ഡോണ…
പിന്നെ ഡോണയുടെ പ്രശ്നം എന്താണെന്നു ഞാൻ നോക്കട്ടെ.. എന്നിട്ട് പറഞ്ഞാൽ പോരെ..”
