Related Posts
(അനുപല്ലവി എന്ന എന്റെ ഈ കുഞ്ഞ് കഥക് നിങ്ങൾ ഓരോരുത്തരും തരുന്ന സപ്പോർട്ട് അതു വളരെ വലുതാണ്… അതും അധികമൊന്നും എഴുതി പരിജയം ഇല്ലാത്ത എനിക്ക്… പ്രോത്സാഹനം തരുന്ന ഓരോരുത്തരുടെയും പേര് എടുത്തു പറഞ്ഞാൽ ആരെങ്കിലുമൊക്കെ മിസ്സായി പോകും… അതു കൊണ്ട് ആ ഉദ്യമത്തിന് മുതിരുന്നില്ല.. തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്… ഈ ഒരു കുഞ്ഞ് അധ്യായം നിങ്ങൾക്കു മുന്നിലേക്ക് തരികയാണ്… സ്വീകരിക്കും എന്ന വിശ്വാസത്തോടെ…
സ്വന്തം ♥️നന്ദൻ ♥️)
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
മുകളിലേക്കു കയറുന്നതിലും ബുദ്ധിമുട്ട് ആയിരുന്നു മലയുടെ താഴോട്ട് ഇറങ്ങാൻ.. മെല്ലെ നടന്നും ഇടക് കഴുത്തിനു ചുറ്റി പിടിച്ചു മുതുകിൽ ഏറിയും… കൈകൾ കൊരുത്തു പിടിച്ചു.. നെഞ്ചോടു ചേർത്തും.. ഞങ്ങൾ താഴ്‌വാരതേക് ഇറങ്ങി…
തിരിച്ചു റിസോർട്ടിൽ എത്തുമ്പോളേക്കും എല്ലാവരും ഷീണിച്ചിരുന്നു… തിരിച്ചുള്ള യാത്രയിലും ഞങ്ങൾ ഒരുമിച്ചാണ് ഇരുന്നത്…പല്ലവിയെ ചുറ്റി പിടിച്ച കൈകളിലേക് ഒതുങ്ങി എന്റെ നെഞ്ചിലേക് തലവെച്ചു മിഴികൾ പൂട്ടി കിടക്കുന്ന അവളുടെ മുഖത്തു പഴയ കുറുമ്പ് മാറി നിഷ്കളങ്കത കളിയാടിയിരുന്നു…ചേർത്തു പിടിച്ചു നെറ്റിയിലായി നൽകിയ ചുംബനം അറിഞ്ഞെന്നോണം അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറു ചിരി വിടർന്നു… ഒറ്റക്കണ്ണ് തുറന്നു മുഖത്തേക് നോക്കിയപ്പോൾ ആണ് വിളിച്ചത്..
“കള്ളീ.. “
“കള്ളിയല്ല കള്ളൻ “
അവളുടെ വിരലുകൾ എന്റെ വയറിൽ പീച്ചിയിട്ടു അവൾ പറഞ്ഞു…
“എന്തെ ഇഷ്ടായില്ലെ… ” ഞാൻ ചോദിച്ചു
“ഇല്ല.. എന്തെ ”
അവൾ ചുണ്ടുകൾ വക്രിച്ചു കാട്ടി എന്നിലേക്കു തന്നെ വീണ്ടും ചുരുണ്ടു…
” ഓഹ്.. ”
എന്റെ മുഖത്തു ഞാനും പരിഭവം വരുത്തി…
“ഒന്ന് മാത്രം ആയതു ഇഷ്ട്ട പെട്ടില്ല “
കള്ള ചിരിയോടെ മുഖത്തേക് നോക്കി അവൾ മെല്ലെ.. പറഞ്ഞു…
എന്റെ മുഖം അവളുടെ മുഖത്തേക് അടുക്കും തോറും അവളുടെ മിഴികൾ ഇറുകി അടച്ചു തുടങ്ങിയിരുന്നു… ചുണ്ടിനു മുകളിലായി പൊടിഞ്ഞു വന്ന വിയർപ്പു കണങ്ങൾ….എന്റെ ശ്വസോച്ഛാസത്തിന്റെ ചൂടേറ്റിട്ടെന്ന വണ്ണം ചുവന്നു തുടുത്ത കവിൾത്തടങ്ങൾ… വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു പെണ്ണിന്… മുഖം ഒന്ന് മാറ്റി അവളുടെ ആ ഭാവം ഒന്ന് വീക്ഷിച്ചു…
അവളുടെ മുഖത്തേക് നോക്കിയ എനിക്കും ചിരി വന്നു…ഇടം കൈ അവളുടെ പുറത്തൂടെ വരിഞ്ഞു.. എന്നിലേക്കു കൂടുതൽ ചേർത്തു…
ആ കൈകൾ കുള്ളിലായിരുന്നു പല്ലവി വര്ഷങ്ങളായി കാത്തിരുന്ന ചൂടും സന്തോഷവും എല്ലാം…
“ഉണ്ണിയേട്ടാ… നന്ദി… ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം സമ്മാനിച്ചതിന്…. “
പല്ലവിയുടെ മിഴികളിൽ നീർകണങ്ങളുടെ തിളക്കം ഉണ്ടായിരുന്നു അതു പറയുമ്പോൾ…
“നന്ദി ഞാനല്ലേ ചിന്നു പറയേണ്ടത്… എനിക്ക് വേണ്ടി കാത്തിരുന്നതിനു…ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാതെ ആകിയതിനും… “
ആ വാക്കുകൾ പല്ലവിയുടെ മനസ്സിൽ തീയാണ് കോരിയിട്ടത്… അവളുടെ മിഴികൾ ഒന്ന് പിടച്ചു… ഇത് വരെയും ഉണ്ണിയേട്ടനോട് പറഞ്ഞിട്ടില്ല… ദത്തന്റെ കാര്യം.. അവനു തീറെഴുതി കൊടുത്തതാണ് പല്ലവിയെ എന്നു… എങ്ങനെ പറയും എന്നായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.. ഇന്നത്തെ ദിവസത്തിന്റെ സന്തോഷം തല്ലി കെടുത്താൻ അവൾ ആഗ്രഹിച്ചില്ല നാളെ സമാധാനത്തോടെ പറയണം അവൾ മനസ്സിൽ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു…
“ഉണ്ണിയേട്ടാ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്… നാളെ കാണണം..”
“എന്താ എന്റെ ചിന്നൂട്ടിക് പറയാൻ ഉള്ളത്.. “
“അതു പറയാം.. ഒറ്റ വക്കിൽ പറയാൻ ഉള്ളതല്ല… എന്തായാലും ഇന്ന് വേണ്ട… “
അവളുടെ മുഖം ഗൗരവം ആകുന്നതു അനു കണ്ടു… എന്തോ കാര്യമായി അവൾക് തന്നോട് പറയാൻ ഉണ്ടെന്നു അവനു മനസ്സിലായി…
“എന്നാൽ ശെരി നാളെ കാണാം… പക്ഷെ എനിക്കിപ്പോ ഒരു കാര്യം പറയാനുണ്ട്… ഇങ്ങു വാ.. രഹസ്യം ആണ്… “
