അനു എന്നും എപ്പോളും ഉദയ സൂര്യൻ്റെ ശോഭ പോൽ ജ്വലിച്ചു നിന്നു, എവിടെയും താൻ എൻ്റെ ഇഷ്ടം അനുസരിച്ചു ആളിക്കത്തും, ആത്മവിശ്വാസത്തിൻ്റെ മറ്റൊരു പേരാണ് താൻ എന്നത് പോലെ.
ജീവിതത്തിൽ ആദ്യമായി തനിക്ക് ലഭിച്ച നൂറുശതമാനം ആത്മാർത്ഥ സുഹൃത്തിനെ ഉള്ളിൽ ആദരവോടെ അമ്മു കുടിയിരുത്തി. അതായിരുന്നു സൂര്യയെ ശ്രദ്ധിക്കാൻ അവളെ പ്രേരിപ്പിക്കുന്ന ഘടകം. സൗഹൃദം അതിൻ്റെ ഉന്നതിയിൽ ആയിരുന്നു അവളുടെ മനസ്സിൽ, അതിൽ നിന്നും കൂടാതെ ധന്യയോടുള്ള, സൂര്യയോടുള്ള കിരൺ ൻ്റെ ആത്മാർത്ഥതയും, പരിഗണനയും. അതായിരുന്നു കിരൺ നോടുള്ള അമ്മു ൻ്റെ ആദരവ് ൽ ഊന്നിയുള്ള ഉറച്ച സൗഹൃദത്തിൻ്റെ മുളകൾ.
കിരൺ, ജീവിതവും കുടുംബവും ഉം ആസ്വദിച്ചു കൊണ്ടുനടക്കുന്ന സമൂഹത്തിൻ്റെ കണ്ണിലെ ഏറ്റവും പെർഫെക്റ്റ് ആയ പുരുഷൻ, അവനു എല്ലാവരോടും സ്നേഹവും അനുകമ്പയും മാത്രം.
ഈ ഒരു കാലാവസ്ഥയിൽ മറ്റൊരു രാത്രി യുടെ തിരശീല ഉയരുകയാണ്.
സ്വന്തം ചേച്ചിയും അനിയത്തിയും ഒരു ശക്തിക്കും ഒരുമിപ്പിക്കാൻ സാധിക്കാത്ത വിധം അകലുമോ?
ജന്മം കൊണ്ട് അല്ലെങ്കിലും ഇഹ ലോക ബന്ധം കൊണ്ട് സഹോദരങ്ങൾ ആയി മാറിയ മനു ഉം ജിമ്മിയും മനസ്സിൻ്റെ ഇരു ധ്രുവങ്ങളിലേക്ക് നീങ്ങുമോ?
അകൽച്ചയുടെ ലോകത്തു, സൗഹൃദത്തിനോളം വലുത് ഒന്നുമില്ല എന്ന രീതിയിൽ ലയിച്ചു ചേർന്ന മൂന്നു കുടുംബങ്ങൾ ആദ്യ സംഗമത്തിൽ തന്നെ വിഘടിച്ചു മാറുമോ?
മാതൃക കുടുംബം ഇഴ ചേർക്കാനാവാത്ത വിധം അകലുന്ന കാഴ്ച നമ്മൾ കാണേണ്ടി വരുമോ?
എന്തായാലും ഈ രാത്രി അത് ഒഴിവാക്കാൻ ആവാത്തത് തന്നെ ആണ്. കാത്തിരിക്കാം നമുക്ക്, മുകളിൽ ഉള്ള ഹൃദയത്തിൻ്റെ ബട്ടൺ ഓരോ വായനക്കാരനും വായനക്കാരിയും വരുന്നത് കാണുമ്പോൾ സ്വയം ചുവക്കാൻ വെമ്പുന്നത് പോലെ, ക്ഷമ നശിച്ചു വെമ്പൽ കൊണ്ട് കാത്തിരിക്കുന്നത് പോലെ.
(തുടരും…)
മീനു.
