അമൃതകിരണം – 7 6

ധന്യ: അപ്പോഴും അനു അവനെ നോക്കി ചിരിച്ചുകാണിക്കുന്നു.

കിരൺ: ഹഹഹ. സ്പോർട്സ്മാൻ സ്പിരിറ്റ് ൽ എടുക്ക്.

ജിമ്മി: അതെ, ഒന്നും ഇല്ലെങ്കിലും ധന്യ ക്കു കോംപ്ലിമെൻറ്സ് കിട്ടിയില്ലേ?

അമ്മു: അതെ… കത്തിക്കയറുന്ന ഐറ്റം…

ധന്യ: പോടീ… നീ മന്ദമാരുതൻ ആണ്, മന്ദമാരുതൻ.

ജിമ്മി: അത് ഏറക്കുറെ കറക്റ്റ് ആണ് കെട്ടോ. പിന്നെ കത്തിക്കയറുന്നത് കറക്റ്റ് ആണോ എന്ന് കിരൺ നെ അറിയൂ.

കിരൺ: ആണോ ഡീ…

ധന്യ: ഒന്ന് പോയെ ചേട്ടാ….

ജിമ്മിയും അമ്മുവും ചിരിച്ചു…

അനു: എന്താണ് വല്യ തമാശ പറയുന്നത്?

അമ്മു: ആഹ്… മനു നീ എന്ത് ചെയ്യുവായിരുന്നു അതിൻ്റെ ഉള്ളിൽ?

മനു: ഞാൻ ചുമ്മാ ഒന്ന് കിടന്നു. ഈ കർട്ടൻ മാറ്റിയില്ല. അത് മാറ്റിയാൽ അല്ലെ ഈ പൂൾ കാണാൻ പറ്റു.

ജിമ്മി: കണ്ടോ ഞാൻ പറഞ്ഞില്ലേ?

ധന്യ: കറക്റ്റ്…

മനു: അടിപൊളി സ്ഥലം ആണല്ലോ.

ജിമ്മി: അത് ഞാൻ കിരൺ നോട് ഇപ്പോൾ പറഞ്ഞതെ ഉള്ളു.

അനു: പറയുക മാത്രം അല്ല, ജിമ്മി കെട്ടിപിടിച്ചു ഉമ്മയും കൊടുത്തു.

ധന്യ: അതെ.

നമുക്ക് എല്ലാവര്ക്കും ഒന്ന് ഫ്രഷ് ആയിട്ട് ചേഞ്ച് ചെയ്തു അടുത്ത പ്ലാൻ ലേക്ക് കടക്കാം. പുഴയിൽ ഇറങ്ങണ്ടേ?

ജിമ്മി: അതിനു മുൻപ് ഓരോന്ന് പിടിപ്പിക്കെണ്ടേ?

കിരൺ: കള്ളു കുടിച്ചിട്ട് പുഴയിൽ ഇറങ്ങേണ്ട ജിമ്മി. സാധാരണ പുഴ അല്ല, കല്ല് ആണ് മുഴുവൻ. കുറച്ചു അപകടം പിടിച്ച പുഴ ആണ് ഇത്. സൂക്ഷിച്ചില്ലെങ്കിൽ കാലു കല്ലുകൾക്ക് ഇടയിൽ ഉള്ള ചെറിയ പൊഴികളിൽ കുടുങ്ങും. ചിലപ്പോൾ കാലു ഒടിയും.

ജിമ്മി: ഒരെണ്ണം പിടിപ്പിച്ചിട്ട് പോവാം. കൂടുതൽ വേണ്ട, ബാക്കി വന്നിട്ട്.

മനു: അതെ.

ജിമ്മി: ഓക്കേ, പക്ഷെ ഒന്നിൽ നിർത്തണം.

അമ്മു: പറ്റിയ ആൾകാർ ആണ്. ഞാൻ ഫ്രഷ് ആയിട്ട് വരാം.

മനു: അമ്മു നു ബിയർ വേണ്ടേ?

അമ്മു: ഞാൻ ഫ്രഷ് ആയി വരാം. എടുത്തു വച്ചോ.

അനു: ഞാൻഎടുത്തിട്ട്വരാം

ജിമ്മി: ലേഡീസ് നു ബിയർ, ഞങ്ങൾക്ക് ഓരോ പെഗ് ഹോട്.

കിരൺ: എനിക്ക് വേണ്ട ഇപ്പോൾ.

മനു: അതെന്തു പണി ആണ്.

കിരൺ: ഞാൻ വൈകിട്ട് അടിച്ചോളാം.

ജിമ്മി: അത് അല്ലെങ്കിലും ജിൻ ൻ്റെ ആളാണ്. തത്കാലം കിരൺ ഒരു ബിയർ അടിക്ക്.

കിരൺ: ബിയർ ഓക്കേ.

മനു: അനു.. നീ നാലു ബിയർ ഉം. എനിക്കും ജിമ്മിക്കും വിസ്കി യും എടുക്ക്.

അനു: അഞ്ചു ബിയർ ആണ് നമ്മുടെ ബാഗ് ൽ ഉള്ളത്, ബാക്കി ധന്യ നിൻ്റെ ബാഗ് ൽ ആണ്.

ധന്യ: അയ്യോ അത് എടുത്തു ഫ്രിഡ്ജ് ൽ വക്കണ്ടേ?

കിരൺ: ഞാൻ എടുത്തു വക്കാം. നിങ്ങൾ തുടങ്ങു ഞാൻ അപ്പോളേക്കും ഒന്ന് ഫ്രഷ് ആയിട്ട് വരാം. പറഞ്ഞത് ഓർമ വേണം ഒരെണ്ണത്തിൽ നിർത്തണം കെട്ടോ.

ഡീ… നീ ഒന്ന് നോക്കിക്കോ.

അതും പറഞ്ഞു കിരൺ അകത്തേക്ക് കയറി വാഷ്‌റൂമിൽ കയറി.

ധന്യ: പറ്റിയ ആളുകൾ ആണ്. ഒരെണ്ണത്തിൽ നിർത്തണം എന്ന്.

ജിമ്മി: ഏയ്… കിരൺ പറഞ്ഞതിൽ കാര്യമുണ്ട്.

ധന്യ: എങ്കിൽ ഞാനും പോയിട്ട് വരട്ടെ? നിങ്ങൾ തുടങ്ങുമ്പോളേക്കും?

മനു: അതിനു കിരൺ ഇപ്പൊ പോയതല്ലേ ഉള്ളു? വാഷ് റൂം ഫ്രീ ആവണ്ടേ?

ധന്യ: അത് ശരിയാ… ആഹ്… ഇനി ചേട്ടൻ വന്നിട്ട് പോവാം.

അപ്പോഴേക്കും അനു എത്തി രണ്ടു ഗ്ലാസ് ഉം രണ്ടു ബിയറും ആയിട്ട്.

മനു: വിസ്കി ബോട്ടിൽ എവിടെ?

അനു: എനിക്ക് രണ്ടു കൈകളെ ഉള്ളു.

ധന്യ: ഞാൻ വരാം.

മനു: ധന്യ ഇവിടെ നിന്നോ. ഞാൻ പോയി എടുത്തിട്ട് വരാം.

അനു: ഇതെവിടെ വയ്ക്കും?

ജിമ്മി: അത് ആ ബെഞ്ച് ൽ വയ്‌ക്കു…

ധന്യ വേഗം ചെന്ന് ഗ്ലാസ്സുകൾ അവളുടെ കൈയിൽ നിന്ന് വാങ്ങി. അനു ബിയർ ക്യാൻ രണ്ടും പൂൾ ബെഞ്ച് ൽ വച്ചു.

ജിമ്മി: ബിയർ രണ്ടെണ്ണം മാത്രേ നീ എടുത്തുള്ളൂ?

അനു: ഞാൻ എടുത്തിട്ട് വരാം മനുഷ്യാ…

ജിമ്മി: ശരി എടുത്തിട്ട് വാ…

അനു: അതെ ഞാൻ ബിയർ വേണ്ട എന്ന് വച്ചാലോ, ഹോട് ആകുന്നതിൽ എന്താ അഭിപ്രായം.

ജിമ്മി: എതിരഭിപ്രായം ഇല്ല, പക്ഷെ ഒന്നിൽ നിർത്തണം.

ധന്യ: അത് വേണോ, പുഴയിൽ നിന്ന് തിരിച്ചു വന്നിട്ട് പോരെ?

ജിമ്മി: ഒരെണ്ണം ഓക്കേ. അവള് ഇടക്ക് ഇടക്ക് അടിക്കുന്നതല്ലേ. ധന്യ വേണം എങ്കിൽ ഹോട് അടിച്ചോ ഒരെണ്ണം.

ധന്യ: വേണ്ട വേണ്ട. എനിക്ക് ബിയർ മതി ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *