അമൃതകിരണം – 7 6

റിസപ്ഷൻ ൽ എത്തി, കിരൺ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ അവർക്കു അവിടെ വലിയൊരു വെൽകം കിട്ടി.

ഉടൻ തന്നെ അവരെ ആയിട്ട് റൂം ബോയ് പൂള് വില്ലയിലേക്ക് നടന്നു. പുഴയുടെ സൈഡ് ൽ ആയത് കൊണ്ട് തന്നെ റിസപ്ഷൻ ൽ നിന്ന് മെയിൻ ബിൽഡിംഗ് ൻ്റെ പുറത്തു ഇറങ്ങി ഓപ്പൺ എയർ ഏരിയ യിലൂടെ നടന്നു പോവണമായിരുന്നു. മനോഹരമായ വലിയ പൂൾ, അത് ഇങ്ങനെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഒരു വലിയ ഓപ്പൺ എയർ ഏരിയ. അതിൻ്റെ അവസാനം പുഴയുടെ തീരത്തു ആണ്.

അഞ്ചു മിനിറ്റ് നടപ്പിന് ശേഷം അവർ എത്തി.

ഒരു രണ്ടു നില കോട്ടേജ്.

കിരൺ: താഴെ ആണോ?

റൂം ബോയ്: അല്ല മുകളിലത്തെ ഫ്ലോർ. താഴെ പ്രൈവറ്റ് പൂൾ ഇല്ല നോർമൽ വില്ല ആണ്.

ഒരു ചെറിയ സ്റ്റെയർ കയറി മുകളിലത്തെ നിലയിൽ എത്തി.

ആദ്യം കാണുന്നത് ഒരു വിശാലമായ വരാന്ത, ചൂരൽ കൊണ്ടുള്ള രണ്ടു കസേരയും ടീപോയ് യും കിടക്കുന്നുണ്ട്. ചുവന്ന റെഡ് ഓക്സയിഡ് ഇട്ട ഫ്ലോർ. റൂം ബോയ് ഡോർ തുറന്നു കൊടുത്തിട്ട് പറഞ്ഞു.

“സർ… മൂന്നു അറ്റാച്ഡ് ബെഡ്‌റൂം ആണ്, രണ്ടു ബോട്ടിൽ വീതം വാട്ടർ ബോട്ടിൽ വച്ചിട്ടുണ്ട്. എല്ലാ ബെഡ്റൂമിലും ഹാൾ ലും ഇന്റർകോം ഉണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. റൂം സർവീസ് നു നയൻ ൽ വിളിച്ചോളൂ”

കിരൺ: റിസപ്ഷൻ?

റൂം ബോയ്: സർ, ഇന്റർകോം നമ്പർ എല്ലാം ഫോൺ ൻ്റെ അടുത്ത് വച്ചിരിക്കുന്ന സ്റ്റാൻഡ് ൽ ഉണ്ട്.

കിരൺ: ഓക്കേ, താങ്ക് യു..

റൂം ബോയ്: വെൽക്കം സർ… ഹാവ് എ പ്ലെസന്റ് സ്റ്റേ…

എല്ലാവരും ചേർന്ന് “താങ്ക് യു…”

അവൻ ചിരിച്ചു കൊണ്ട് ഡോർ അടച്ചു പോയി.

എല്ലാവരും കൂടി വില്ല മുഴുവൻ ഒന്ന് ആസ്വദിച്ച് കണ്ടു.

ജിമ്മി വേഗം തന്നെ വാഷ് റൂമിലേക്ക് പോയി.

ജിമ്മി: എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയിട്ട ഒരു രക്ഷയും ഇല്ല. നിങ്ങൾ കണ്ടു ആസ്വദിക്ക്. ഞാൻ ഒന്ന് ആശ്വസിച്ചു ആസ്വദിക്കട്ടെ.

എല്ലാവരും ഉറക്കെ ചിരിച്ചു.

ജിമ്മി ആദ്യം കണ്ട റൂമിലേക്ക് കയറി.

പെണ്ണുങ്ങൾ മൂന്നും ചുറ്റി നടന്നു.

വല്യ ഒരു L ഷേപ്പ് ഉള്ള ഹാൾ, നേരെ ഡൈനിങ്ങ് ഏരിയ ആണ്. കയറുമ്പോൾ തന്നെ വലതു വശത്തേക്ക് ലിവിങ് ഏരിയ ഉം. വളരെ വല്യ ഒരു സോഫ കിടപ്പുണ്ട്, കൂടെ ഒരു ടീപോയ് ഉം. വല്യ ഒരു LED TV ഭിത്തിയിൽ ഉണ്ട്, കൂടെ നല്ല സ്പീക്കർ സിസ്റ്റം ഉം.

ഡൈനിങ്ങ് ഏരിയ യുടെ വലതു വശത്തു ഒരു ഓപ്പൺ കിച്ചൻ ആണ്. അത്യാവശ്യം നന്നായി ചെയ്തിരിക്കുന്ന കിച്ചൻ. ഓവൻ പോലെ ഉള്ള പുതിയ ജീവിതരീതിക്ക് അനുയോജ്യമായ ഇലക്ട്രോണിക് appliances എല്ലാം തന്നെ കിച്ചൻ ൽ ഉണ്ട്.

ഹാൾ ൻ്റെ ഇടതു സൈഡ് ൽ ആണ് റൂംസ് എല്ലാം, നിരന്നു മൂന്നു റൂമുകൾ.

മൂന്നു പേരും വന്നു സോഫ ൽ ഇരിക്കുന്ന കിരൺ നോടും മനു വിനോദും ചോദിച്ചു.

“എന്താ പരുപാടി”

കിരൺ: ഒന്ന് റസ്റ്റ് എടുക്കാം എന്നിട്ട് ഫ്രഷ് ആയി പുഴയിൽ പോവാം.

കിരൺ ൻ്റെ മടിയിൽ ഇരുന്ന സൂര്യ.

“എനിക്ക് താഴെ കണ്ട പൂള് ൽ സ്വിം ചെയ്യണം”

ധന്യ: ആ… അതിനൊക്കെ സമയം ഉണ്ട്. ഇപ്പോൾ വാ… നീ കുറച്ചു നേരം ഉറങ്ങിക്കോ.

ധന്യ അവനെ വിളിച്ചു കൊണ്ട് തിരിഞ്ഞിട്ടു ചോദിച്ചു.

“ആരൊക്കെ ഏതൊക്കെ റൂമിൽ ആണ്”

മനു: അതൊക്കെ നോക്കാൻ ഉണ്ടോ?

അമ്മു: എന്തായാലും ജിമ്മി ഒരു റൂമിൽ കയറിയല്ലോ, ഇനി ബാക്കി ഏതെങ്കിലും ഒന്നിൽ നീ കയറിക്കോ.

മനു: അതെ.

ധന്യ: ഞാൻ ഇതിൽ കയറുവാ…

ധന്യ നടുക്കുള്ള റൂമിൽ കയറി, കൂടെ അനു ഉം അമ്മു ഉം അതിൽ തന്നെ കയറി.

മനു: ഇതിപ്പോൾ രണ്ടു റൂം മതിയാരുന്നു എന്ന് തോന്നുന്നു.

കിരൺ: അതെന്താ?

മനു: അവർ മൂന്നും ഒരു റൂമിൽ, നമ്മൾ മൂന്നും ഒരു റൂമിൽ മിക്കവാറും അങ്ങനെ ആവും.

കിരൺ: അത് കറക്റ്റ് ആണ്.

സൂര്യ നേരെ കട്ടിലിൽ കയറി കിടന്നു.

റൂമിൽ കയറിയ ധന്യ നേരെ പോയി കർട്ടൻ തുറന്നു…

മൂന്നു പേരും ഒരുമിച്ചു ഉരുവിട്ടു….

“വൗ…..”

റൂമിൻ്റെ നേരെ കാണുന്ന wall കമ്പ്ലീറ്റ് ഗ്ലാസ് ആണ്. അതും പൂർണമായും തുറക്കാൻ കഴിയുന്ന ഫോൾഡഡ് വോൾ. തുറന്നു കഴിയുമ്പോൾ കാണുന്നത്, മൂന്നു റൂമിൻ്റെയും നീളത്തിൽ നീളമുള്ള പൂൾ ആണ്.

ആവേശത്തോടെ മൂന്നു പേരും പൂളിൻ്റെ ഡക്ക് ലേക്ക് ഇറങ്ങി. നല്ല കാറ്റു വീശുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *