ആൽബിനും ഞാനും കോളേജിൽ പഠിക്കുന്ന കാലത്തു ഗ്രേസിയെ പരിചയപ്പെട്ടിട്ടുണ്ട്…
ഇപ്പോൾ വർഷങ്ങൾ ഒരുപാട് ആയില്ലേ.. എനിക്ക് അവളെ കണ്ടിട്ട് ആദ്യം മനസിലായില്ല…
ഗ്രേസി ഷീലയല്ലേ എന്ന് ചോദിച്ചുകൊണ്ട് എന്നെ ഇങ്ങോട്ട് പരിചയപ്പെടുകയായിരുന്നു..
പിന്നെ ഒരു പാട് കാര്യങ്ങൾ സംസാരിച്ചു.. ഗ്രേസി ഭർത്താവിനോടൊപ്പോം കുവൈറ്റിൽ ജോലി ചെയ്യുന്നു.. അനുജത്തി uk യിൽ നഴ്സ് ആണ്.. അവളുടെ ഭർത്താവും അവിടെത്തന്നെ..
മൊത്തത്തിൽ ആ കുടുംബം രക്ഷ പെട്ടു..
ഞങ്ങൾ ഇന്ന് ഇങ്ങനെയൊക്കെ ആയത് ഞങ്ങളുടെ ചേട്ടായി കാരണമാണ്.. പിന്നെ ഷീലയും…
ഞനോ..?
ങ്ങും.. എനിക്ക് നിങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം അറിയാം.. അത് വളരെ ഡീപ്പ് ആയിരുന്നു എന്നും അറിയാം…
അന്ന് ഷീല ബലം പിടിച്ചിരുന്നു എങ്കിൽ ചേട്ടായി പ്രശ്നത്തിൽ ആകുമായിരുന്നു.. പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ഷീല പിന്മാറിയത് കൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു നല്ല ജീവിതം കിട്ടിയത്.. പക്ഷേ..
എന്താണ് ഒരു പക്ഷേ..?
വേറെ ഒന്നുമല്ല ഷീലെ.. ഞങ്ങളെ ഒക്കെ രക്ഷപെടുത്തിയെങ്കിലും ചേട്ടായി ഇപ്പോഴും ഒറ്റക്കാണ്..
ഇപ്പോൾ മംഗലാപുരത്തു വലിയ എക്സ്പോർട്ട് ബിസിനസ് ഒക്കെയുണ്ട്.. വലിയ വീടും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്…
ചാച്ചനും അമ്മയും മരിച്ചതോടെ ചേട്ടായി തനിച്ചായി.. ഒരു കല്യാണം കഴിക്കാൻ ഞങ്ങൾ കാലു പിടിച്ചു പറഞ്ഞു നോക്കി…
എന്തെങ്കിലും ഒഴിവ് പറഞ്ഞു ആൾ ആ വിഷയം മാറ്റിക്കളയും..
ഗ്രേസി പറഞ്ഞത് കേട്ട് എനിക്ക് നെഞ്ചിനുള്ളിൽ എവിടെയോ ബ്ലേഡ് കൊണ്ട് വരയുന്ന പോലെയുള്ള വേദന തോന്നി…
എന്നെ ഓർത്താണോ ആൽബിൻ അവിവാഹിതനായി കഴിയുന്നത്..?
ഞാൻ കാരണമാണോ ആ ജീവിതം ഇങ്ങനെ ആയത്..?
പോകാൻ നേരം എന്റെ മനസ് വായിച്ചപോലെ ഗ്രേസി ആൽബിന്റെ നമ്പർ തന്നു..
അന്ന് പകൽ മുഴുവനും വൈകിട്ട് വീട്ടിൽ എത്തിയിട്ടും ആൽബിനെ പറ്റി മാത്രമായിരുന്നു എന്റെ ചിന്ത… രാത്രി കിടക്കുമ്പോൾ മൊബൈലിൽ സേവ് ചെയ്തിരുന്ന ആൽബിന്റെ നമ്പർ എടുത്തു നോക്കി…
എന്റെ കൈകൾക്ക് നേരിയ വിറയൽ.. ഹൃദയ മിടിപ്പ് കൂടിയപോലെ..
വിളിക്കണോ..വിളിച്ചാൽ എന്തു പറയും..വേണ്ട.. വിളിക്കേണ്ട..
ഞാൻ മൊബൈൽ മാറ്റി വെച്ചു..
കോളേജ് കാംബസിലെ തണൽ മരങ്ങൾക്കിടയിലൂടെ ആൽബിന്റെ കൈയും പിടിച്ചു സ്വപ്നങ്ങൾ കണ്ടു നടന്ന കാലം..
കാന്റീനിൽ മണിക്കൂറുകൾ ഇരുന്ന് ഭാവിയിലെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു സമയം കളഞ്ഞ കാലം…
ആ കട്ടി മീശയും നിരയൊത്ത പല്ലുകൾ കാട്ടിയുള്ള ഭംഗിയുള്ള ചിരിയും.. മാവിൻ തറയിൽ ഇരിക്കുമ്പോൾ അറിയാത്തപോലെ എന്റെ കൂമ്പി വരുന്ന മുലയിൽ തഴുകുന്നത്…
ഞാനും വീണ്ടും മൊബൈൽ കയ്യിലെടുത്തു…ഡയൽ ചെയ്തു..
അപ്പുറത്തു ഒരു പാട്ടു കേൾക്കാം.. പൊട്ടി തകർന്ന കിനാവു കൊണ്ടൊരു പട്ടു നൂൽ ഊഞ്ഞാലുകെട്ടി ഞാൻ….
ഹലോ..ഹലോ.. ആരാണ്..?
ഞാൻ.. ഞാൻ.. ഷീലയാണ്…
ഏതാനും നിമിഷ നേരത്തെ നിശബ്ദത…
ഷീല.. ഷീല മറന്നില്ലേ എന്നെ…!
ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയി പ്പോയല്ലോ.! ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു വിളി വരുമെന്ന്..! ആട്ടെ എന്റെ നമ്പർ എങ്ങിനെ കിട്ടി..!
അത്..അത്.. ഗ്രേസിയെ കണ്ടിരുന്നു..
ആഹ്.. അവൾ തന്നു അല്ലേ..
പിന്നെ ഷീലക്ക് സുഖമാണോ.. ഹസ്സ് എന്തു ചെയ്യുന്നു.. കുട്ടികൾ എത്രപേരുണ്ട്…
ഒരു മോള് മാത്രം..
ഭർത്തവന്റെ കാര്യം ഒന്നും ഞാൻ പറഞ്ഞില്ല.. എന്ത് പറയാനാണ്..
ആൽബിൻ..
ങ്ങും..
എന്താണ് ഇങ്ങനെ..
എങ്ങിനെ..
അല്ല.. ഒറ്റയ്ക്ക്… ഒരു വിവാഹം കഴിച്ചു കൂടേ…
ഹ.. ഹ.. ഹ.. അതേ എനിക്ക് ഇഷ്ടപ്പെട്ട സുന്ദരിമാരെയൊന്നും ഇതുവരെ കണ്ടെത്താണ് കഴിഞ്ഞില്ല.. കണ്ടെത്തിയതിനെ കിട്ടിയുമില്ല…
അരമണിക്കൂറോളം സംസാരിച്ച ശേഷ മാണ് നിർത്തിയത്…
പിന്നെ എന്റെ വാട്സ് ആപ്പിൽ വിളിക്കും.. ചിലപ്പോൾ ഞാൻ അങ്ങോട്ട് വിളിക്കും..
വീഡിയോ കാളിൽ പരസ്പരം കണ്ടു.. എനിക്ക് ഒരു മാറ്റവും ഇല്ലന്ന് ആൽബിൻ പറയുന്നു…
പക്ഷേ ആൽബിന് ഒരുപാട് മാറ്റമുണ്ട്.. മീശക്ക് കുറച്ചു കൂടി കട്ടി തോന്നും.. മുഖത്ത് ഒരു പരുക്കൻ ഭാവം..
