എന്റെ തുറന്നു പറച്ചിലിൽ സ്വാതിയൊന്നു ഞെട്ടിയെങ്കിലും, അവൾ കരഞ്ഞൊന്നുമില്ല. എങ്ങാനും കരയുമോ എന്ന പേടിയെനിക്കുണ്ടായിരുന്നു. കാര്യം പണ്ട് ഞാൻ 10ആം ക്‌ളാസിൽ പഠിക്കുമ്പോ ഉല്സവത്തിനു ഇവിടെ വന്ന ഒരോർമ്മയുണ്ട്. അന്നവൾ ചെറിയ കാര്യത്തിനൊക്കെ പെട്ടന്ന് കരയുമായിരുന്നു.
“അപ്പുവേട്ടാ… അപ്പുവേട്ടൻ ആഗ്രഹിച്ചപോലെ ആ കുട്ടിയെ തന്നെ കല്യാണം കഴിക്കണം… പിന്നെ ഈ ഫ്രാങ്ക്‌നെസ്സ് എനിക്കൊത്തിരിയിഷ്ടമായി.
ഞാൻ ഏട്ടന്റെ ഇഷ്ടത്തിന് എതിരല്ല ട്ടോ…
പിന്നെ ജോലി ഒരിക്കലും ഒരു പ്രേശ്നമാകില്ല. എപ്പോവേണമെങ്കിൽ നമ്മുടെ കമ്പനിയിൽ തന്നെ ജോയിൻ ചെയ്യാം, ഇതെന്റെ ഉറപ്പാണ്. പിന്നെ അച്ഛന്റെയും അമ്മയുടെ അടുത്ത് ഞാൻ എന്തെങ്കിലും കാരണം പറയാം….”
“സ്വാതിക്ക് വിഷമം ഉണ്ടാവില്ല എന്ന് വിശ്വസിച്ചോട്ടെ ഞാൻ…”
“ഉം…” അവളെന്നെ നോക്കി പതറാതെ അതുപറഞ്ഞപ്പോൾ എനിക്കും ആശ്വാസമായി.
“പിന്നെ ജോലി, ഞാൻ ടൗണിലൊരു ബുക്ക് സ്റ്റാൾ തുടങ്ങാൻ പ്ലാൻ ഉണ്ട്, ലോൺ പാസ്സായിട്ടുണ്ട്. അതാണെന്റെ ആഗ്രഹവും…”
“അപ്പുവേട്ടന്റെ ഇഷ്ടം പോലെ…”
“ഞാനിറങ്ങട്ടെ…”
“ഉം..”
ആ ചടങ്ങു തീർന്നപ്പോൾ ഞാനൊന്നു ശ്വാസം വിട്ടു, മറ്റൊന്നും അല്ല നമ്മളെ നല്ല
വിലയുള്ളിടത്തേക്ക് പോകുമ്പോ പരമാവധി നമ്മുടെ കുരുത്തക്കേടുകൾ നമ്മൾ മറച്ചു പിടിക്കാനൊരു ശ്രമം നടത്തില്ലേ ? ഒരു ബലം പിടിത്തം പോലെ, അതിൽ നിന്നും ഒരാശ്വാസം കിട്ടിയപോലെ എനിക്ക് തോന്നി. കാറിൽ തിരികെ വരുമ്പോ ചേച്ചിക്ക് ഞാൻ സ്വാതിയോടു തനിച്ചെന്താണ് പറഞ്ഞതെന്ന് മനസിലായി കാണില്ല. എങ്കിലും ചേച്ചിയെ തിരിഞ്ഞു നോക്കി ഞാനൊരു ഹിന്റ് കൊടുത്തിരുന്നു. എന്നെ തന്നെ എന്തോ ഒരു ചുഴിയിൽ പെട്ട മീനിനെ പോലെ നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തെ ന്നു കണ്ണ് കൊണ്ട് ചോദിക്കുമ്പോ ചേച്ചി എന്നോട് വൃകൃതമായി പുഞ്ചിരിക്കാൻ ആണ് ശ്രമിച്ചത്. എന്നെ നഷ്ടപ്പെടുമോ എന്ന ഭയം ഒരു ചിരിയിൽ ഒതുക്കാൻ ശ്രമിക്കുമ്പോ എന്റെ അമ്മയും അച്ഛനും അതറിഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു അല്ലി ചേച്ചിയുടെ മനസ്! എങ്കിലും ഇച്ചിരി ഒന്ന് വട്ടു കളിപ്പിക്കാം എനിക്കും തോന്നാതിരുന്നില്ല, ഞാൻ എത്ര കരഞ്ഞിട്ടുണ്ട് എന്റെ അല്ലി പെണ്ണിനെയോർത്തിട്ട്…….
എന്റെ അമ്മയും അച്ഛനും അടുത്ത ആലോചനയുമായി വരുന്നതിന് മുൻപേ എങ്ങനെയെങ്കിലും എന്റെയും ചേച്ചിയുടെയും കാര്യം അവതരിപ്പിക്കണം എന്ന് ഞാനുറപ്പിച്ചു.
രാത്രി ഭക്ഷണം കഴിച്ച ശേഷം ഞാൻ കാറ്റൊക്കെ കൊണ്ട് വീടിനു പുറത്തു അച്ഛനുമായി സംസാരിച്ചശേഷം, അകത്തേക്ക് വന്നു. ചേച്ചി എന്റെ പഴയ ഷർട്ടും പാവാടയുമിട്ടുകൊണ്ട് ബെഡ്‌റൂമിൽ ഇരിപ്പായിരുന്നു. ഞാൻ വന്നിട്ടും ചേച്ചിക്ക് മൈൻഡ് ഇല്ല.
“അല്ലീ…” പേര് വിളിച്ചുകൊണ്ട് ഞാൻ ചിരിച്ചപ്പോൾ ചേച്ചിയെന്നെ കൂർപ്പിച്ചു നോക്കി.
“സ്വാതിക്ക് എന്നെ ഭയങ്കര ഇഷ്ടമായി പറഞ്ഞു….”
“കെട്ടിക്കൊ! എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ…”
“ചുമ്മാ ഒരു രസം, ചേച്ചീടെ അസൂയ കാണാൻ..”
“എനിക്കാരോടും അസൂയ ഒന്നുമില്ല!”
“ഇല്ലേ?!”
“ഇല്ല! ലൈറ്റ് ഓഫാകുമോ…പ്ലീസ്!”
ഞാൻ തലയിണയെ കെട്ടിപിടിച്ചുകൊണ്ട് സ്വാതീന്നു വിളിച്ചതും എന്റെ ചന്തിയിൽ ഒരു ചവിട്ടു കിട്ടി. ഞാൻ പിന്നെയൊന്നും മിണ്ടാതെ കിടന്നുറങ്ങി….
അങ്ങനെ പിറ്റേന്ന് ചേച്ചിയെ സ്‌കൂളിലേക്ക് വിടാൻ ബൈക്കിൽ ഒന്നിച്ചു ചെല്ലുമ്പോ അവുടെയെത്തും വരെ ഞാൻ റേഡിയോ പോലെ എന്തൊക്കെയോ അവളോട് പറഞ്ഞു. ചേച്ചി പക്ഷെ എല്ലാം കേൾക്ക മാത്രം ചെയ്തു, ഒന്നിനും മറുപടി തന്നില്ല! അവളെ ഡ്രോപ്പ് ചെയ്തുകൊണ്ട് ഞാൻ കണ്ണിറുക്കി ചിരിച്ചു, ചേച്ചി അതിനും ഭാവമാറ്റമൊന്നുമില്ലാതെ റോഡരികിൽ നിന്ന് എന്നോട് പതിവ് യാത്ര പോലും പറയാതെ നേരെ സ്‌കൂളിലേക്ക് തല താഴ്ത്തി നടന്നു.
ചേച്ചി കോറിഡോറിലേക്ക് കയറും വരെ ആ നടത്തം നോക്കി നിന്ന ശേഷം ഞാൻ വീട്ടിലേക്ക് വരാൻ ബൈക്കിന്റെ കിക്കർ അടിച്ചു.
അച്ഛൻ കടയിലായിരുന്ന സമയം അമ്മ ഉച്ചയ്ക്കുള്ള ഫുഡിന് പച്ചക്കറി
അരിയുമ്പൊ ഞാൻ കസേര വലിച്ചിട്ട് അമ്മയുടെ അടുത്തേക്കിരുന്നു, അമ്മ ജോലിയിൽ മുഴുകികൊണ്ട് എന്നോട് ചോദിച്ചു “ഇന്ന് ലീവാണോ നീ..”
