അഴകാന രാക്ഷസി – 4 9

പക്ഷെ ഒരാളെ അടുത്തറിയുമ്പോഴാണ് അവർ എത്രക്കാരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ സമയം മുതൽ അവർക്ക് നമ്മുടെ മനസ്സിലുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും നിലത്ത് വീണുടയും..
ഇപ്പൊ എന്റെ മനസ്സിലും ചേച്ചിയോടുള്ള സ്നേഹവും ഇഷ്ടവും നിലത്ത് വീണുടഞ്ഞുപോയി..

അങ്ങനെ കുറെ കാര്യങ്ങൾ ആലോചിച്ച്‌ ഇരുന്ന എനിക്ക് പെട്ടെന്ന് കൃഷ്ണച്ചിയുടെ ഓർമ്മ വന്നു.

മൊബൈൽ കയ്യിൽ വച്ചാണ് മുകളിലേക്ക് വന്നത്. ഞാൻ നേരെ ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു.
ഒരു മുഴുനീള റിങ് പോയിട്ടും ചേച്ചി ഫോൺ എടുത്തില്ല..

പിന്നെയും വിളിച്ചപ്പോൾ ഇത് തന്നെ അവസ്ഥ. ചേച്ചി ചിലപ്പോൾ അടുക്കളയിൽ ആയിരിക്കും ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് കരുതി.

ശേഷം ചുമ്മാ ആ ടെറസിലൂടെ നടന്നു. ചേച്ചിയോട് ഇവിടെ നടന്നതൊക്കെ പറയാഞ്ഞിട്ട് കൈ തരിച്ച് കൊണ്ടിരുന്നു. അഞ്ച് മിനിറ്റ് ആകും മുൻപേ വീണ്ടും വിളിച്ചപ്പോൾ ചേച്ചിയുടെ നമ്പർ ബിസിയാണ് എന്ന് മറുതലയ്ക്കൽ നിന്ന് കമ്പ്യൂട്ടർ വോയിസ്‌ കേട്ടു.

നിരാശനായി ഞാൻ താഴേക്ക് പോകാൻ നേരം പെട്ടെന്ന് ചേച്ചി എന്നെ തിരിച്ച് വിളിച്ചു.

ഞാൻ : ” ഹലോ… ചേച്ചി… ”

കൃഷ്ണേച്ചി : ” ആ.. ഹലോ.. ”

ഞാൻ : “ചേച്ചി എന്ത്യേ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ..?”

കൃഷ്ണേച്ചി : ” അത്.. ഞാൻ.. കിച്ചണിലായിരുന്നു.. ”

ഞാൻ : “പിന്നീട് വീണ്ടും വിളിച്ചപ്പോൾ നമ്പർ ബിസി എന്നും കാണിച്ചു.. ആരായിരുന്നു അത് വിളിച്ചത്..? ”

കൃഷ്ണേച്ചി : ” നീ.. ഇപ്പൊ എന്തിനാ വിളിച്ചേ… എനിക്ക് ആരൊക്കെ വിളിക്കുന്നുണ്ട് എന്ന കണക്കെടുക്കാനാണോ…? ”

ചേച്ചി എടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ പോലെയായി..

ഞാൻ : ” അതല്ല… ഞാൻ വെറുതെ…. ”

കൃഷ്ണേച്ചി : ” വിശേഷിച്ചെന്തെങ്കിലും പറയാനുണ്ടോ… എനിക്ക് കിച്ചണിൽ ഒരു നൂറു കൂട്ടം പണിയുണ്ട്…. ”

ഞാൻ : ” ഇല്ല… ചേച്ചി വെച്ചോ…. ”

ഞാൻ അത് പറഞ്ഞതും ചേച്ചി ഫോൺ കട്ടാക്കി. ചേച്ചിയുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റം എന്നെ തീർത്തും നിരാശനാക്കി.

എന്നാലും ചേച്ചി എന്തിനായിരിക്കും എന്നോട് ഇപ്പൊ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവുക.. ഞങ്ങൾ തമ്മിൽ ഉണ്ടായത് ഇനി ബാലേട്ടനെങ്ങാനും അറിഞ്ഞു കാണുമോ.. ഏയ് അതുണ്ടാവാൻ സാധ്യതയില്ല..

അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ചേച്ചി എന്നോട് പറയണ്ടതല്ലേ.. ഇന്ദുവേച്ചിയിൽ നിന്ന് ആ വീഡിയോ എങ്ങനെയെങ്കിലും ഡിലീറ്റ് ചെയ്യിക്കാൻ കൂടിയല്ലേ താൻ ഇങ്ങോട്ട് വന്നത്.

അത് ചേച്ചിക്കും അറിയാവുന്ന കാര്യമാണ്.. അങ്ങനെയുള്ള ഈ അവസരത്തിൽ ചേച്ചി ഇപ്പൊ എന്തായിരിക്കും ഇങ്ങനെ പെരുമാറാൻ കാരണം..

അതും ആലോചിച്ചു ഞാൻ താഴെ റൂമിലേക്ക് തിരിച്ച് പോകാൻ തുനിഞ്ഞതും ആരോ പെട്ടെന്ന് സ്റ്റെപ്പുകൾ ഇറങ്ങി പോവുന്ന പോലെയുള്ള സൗണ്ട് കേട്ടു…

ഞാൻ താഴെ ഇറങ്ങി ചെന്നപ്പോൾ അവിടെ ആരെയും കാണുന്നുമില്ല. ഇനി ഇന്ദുവെച്ചിയോ അശ്വിനോ ആകുമോ എന്ന് കരുതി അകത്തേക്ക് കയറി.

ഇന്ദുവേച്ചിയുടെ മുറി ചെറുതായിട്ട് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.. ഞാൻ ആ മുറി പതിയെ തുറന്ന് നോക്കി. അവൾ ബെഡിൽ പുതപ്പെല്ലാം പുതച്ച് കിടന്നുറങ്ങുകയായിരുന്നു.

അശ്വിനെ ആ സമയം അവിടെ കാണാനുമില്ല. അവൻ പോയെന്ന് തോന്നുന്നു. എനിക്ക് തോന്നിയതാകും എന്ന് കരുതി അവളുടെ മുറിയുടെ വാതിൽ അടച്ച് ഞാൻ എന്റെ കട്ടിലിൽ പോയി ഇരുന്നു.

നേരം പത്തുമണി ആയപ്പോൾ എനിക്ക് ചെറുതായി വിശക്കാൻ തുടങ്ങി. ഭക്ഷണം ഉണ്ടാക്കാൻ തീരെ വശമില്ലാത്തത് കൊണ്ട് അടുക്കളയിലേക്ക് പോകാൻ നിന്നില്ല.

ഞാൻ സ്കൂട്ടിയുമെടുത്ത് പുറത്തിറങ്ങി. അന്ന് കണ്ട ബേക്കറിയുടെ അടുത്ത് ചെറിയ ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി ദോശ കഴിച്ചു.

അവിടിന്നിറങ്ങാൻ നേരം ഇരു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു. ഞാൻ അതെടുത്ത് ചെവിയിൽ വേച്ചു.

ഞാൻ : “ഹലോ… ആരാണ്.. ?”

മറുതലയ്ക്കലുള്ള ആളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. നമ്മുടെ ലക്കി ഗേൾ.. സോറി പവിത്ര…

Leave a Reply

Your email address will not be published. Required fields are marked *