ഇപ്പൊ ഇടയ്ക്കിടയ്ക്ക് അശ്വിൻ അവന്റെ ആവശ്യങ്ങൾക്ക് കാശ് കൊടുക്കാത്ത ഡെലിവറി സർവീസ് ചെയ്യിക്കുന്നുണ്ടായിരുന്നു. ഞാൻ പിന്നെ അതിൽ പരാതി പറയാനും പോയില്ല.
ഒരു വിധത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടി ആയിരുന്നു അത്. ഡെലിവറി ചെയ്ത് ഞാൻ പവിത്രയേ ഇവിടെ വെച്ച് കണ്ട ആ ബേക്കറിയിലേക്ക് പോയി. അവിടെ ഇരുന്ന് ഒരു ജ്യുസ് കുടിക്കുന്ന സമയത്താണ് പെട്ടെന്ന് എന്റെ തോളിൽ ആരോ പിടിച്ചത്.
ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ ‘ദേ നിൽക്കുന്നു പവിത്ര ‘
” എന്താ മാഷേ മറന്നോ…? ‘
” ഹേയ്.. ഞാൻ തന്റെ കാര്യം ഇപ്പോ ആലോചിച്ചേയുള്ളു… എപ്പോ എത്തി ഡൽഹിയിൽ നിന്ന്..? ”
” ഇന്നലെ എത്തി… അച്ഛന് ബിസിനസിന് കൂടെ ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റും ഉണ്ട് .. അവിടെ ഒരു പ്രോപ്പർട്ടി വിൽക്കാനുണ്ടായിരുന്നു. കുറച്ച് പേപ്പർ വർക്ക് ശെരിയാക്കാൻ എന്നെ കൂടെ കൂട്ടിയതാ.. ”
” മ്മ്.. നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്… ”
” എങ്കിൽ നമുക്ക് പാർക്കിലേക്ക് പോകാം.. ”
ഞാൻ ജ്യുസിന് പൈസ കൊടുത്ത് പവിത്രയുമായി പാർക്കിലേക്ക് പോയി.. അവിടെ ചെന്ന് ഇവിടെ വന്ന ശേഷം എനിക്കുണ്ടായ കാര്യങ്ങൾ മുഴുവൻ അവളോട് പറഞ്ഞു.
എല്ലാം വളരെ ശ്രദ്ധയോടെ കെട്ട ശേഷം അവൾ എന്നോട് പറഞ്ഞു..
” നിന്റെ ഇന്ദുവേച്ചി ആൾ ചില്ലറക്കാരിയല്ലല്ലോ… പിന്നെ നിനക്ക് ഒരു കാര്യം ചെയ്യാം.. ഇതൊക്കെ ഒരു വീഡിയോ എടുത്ത് നിന്റെ മാമന് അയച്ച് കൊടുക്കാം.. അതോടെ അവളുടെ കുത്തികഴപ്പ് തീരും.. ”
” ഞാനും അത് ചിന്തിക്കായ്ക ഇല്ല.. പക്ഷെ എന്റെ ഫോണിന് എന്തൊക്കെയോ ചെറിയ പ്രോബ്ലെംസ് ഒക്കെ ഉണ്ട്. ഇടയ്ക്ക് ഹാങ്ങാവും.. അത് കൊണ്ട് ഈ ഫോണിൽ വീഡിയോ എടുക്കൽ ബുദ്ധിമുട്ടാണ്… ”
” ഓഹോ.. എങ്കിൽ നീ വാ… എന്റെ കയ്യിൽ ഒരു ഫോൺ ഉണ്ട്. എനിക്ക് പപ്പ പുതിയ ഫോൺ വാങ്ങിച്ച് തന്നപ്പോൾ ഞാൻ മാറ്റിവെച്ചതാ… നീ അത് എടുത്തോ…. ”
അവൾ അത് പറഞ്ഞു ഞങ്ങൾ രണ്ട് പേരും എന്റെ സ്കൂട്ടറിൽ ആ ബേക്കറിയുടെ മുന്നിലുള്ള വലിയൊരു ഫ്ലാറ്റ് സാമൂചായത്തിലേക്ക് പോയി .
മുകളിലേക്ക് പോരാൻ അവൾ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല.
ഞാൻ താഴെ അവളെ വെയ്റ്റ് ചെയ്തിരിക്കുമ്പോൾ അശ്വിന്റെ കാൾ വന്നു. ഏതോ ഒരു ഓർഡറും കൂടി കൊടുക്കാനുണ്ട് പെട്ടെന്ന് വായോ എന്ന് പറഞ്ഞു..
പവിത്ര വന്ന് ഫോൺ തന്നപ്പോൾ ഞാൻ അവളോട് ഒരു ഓർഡർ എത്തിക്കാനുണ്ട് പെട്ടെന്ന് പോണം എന്ന് പറഞ്ഞു. അവൾ എന്നെ ആവളുടെ നെഞ്ചോട് ചേർത്ത് ഹഗ്ഗ് ചെയ്ത് പറഞ്ഞു..
” പ്രവീ… സൂക്ഷിക്കണം.. എന്ത് ഉണ്ടെങ്കിലും എന്റെ ഈ ഫോണിൽ നിന്ന് വിളിച്ചാൽ മതി.. അതിൽ ഞാൻ ഒരു സിമ്മും ഇട്ടിട്ടുണ്ട്… ആർക്കും ഈ നമ്പർ കൊടുക്കുകയും ചെയ്യരുത്, ഫോണും കാണിച്ച് കൊടുക്കരുത്. ”
” മ്മ്.. ശെരി… ഞാൻ വിളിക്കാം… ”
അതും പറഞ്ഞു ഞാൻ അവിടെ നിന്ന് റൂമിലേക്ക് പോയി അവിടെ അശ്വിന്റെ കാറിൽ നിന്ന് കേക്കിന്റെ ബോക്സ് എടുത്ത് അവൻ അയച്ച ലൊക്കേഷനിൽ കൊടുത്ത് തിരിച്ച് റൂമിലേക്ക് വന്നു.
താക്കോൽ ജനലിൽ വച്ചത് കൊണ്ട് അവർ പുറത്ത് പോയിരിക്കുകയാണെന്ന് മനസ്സിലായി.
ഇത് തന്നെ സമയം ഫോൺ എവിടെയെങ്കിലും ഒളിപ്പിച്ച് വെക്കാം എന്ന് കരുതി. ഞാൻ എന്റെ ബാഗ് എടുത്ത് കട്ടിലിന്റെ അടിയിൽ വച്ചു. ബാഗിന് ക്യാമറയുടെ അളവിൽ ഒരു ഹോളും ഇട്ട് റൂം അടച്ച് അവരെ കാത്തിരുന്നു.
പതിനൊന്നര മണി ആയപ്പോൾ അവർ രണ്ട് പേരും കുടിച്ച് ആടി ആടി വന്നു ബെല്ലടിച്ചു. ഞാൻ വേഗം ഫോൺ റൂമും ഹാളും കിട്ടത്തക്ക വിധത്തിൽ കറക്റ്റ് പൊസിഷനിൽ ബാഗിൽ വെച്ചു. ശേഷം പോയി വാതിൽ തുറന്നു.
” നിനക്ക് ഈ ഇടെയായി അനുസരണ കുറവാണല്ലോടാ… എന്താടാ ഇത്ര വൈകിയെ ഡോർ തുറക്കാൻ.. ”
എന്നും പറഞ്ഞു അശ്വിൻ എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു… കുറച്ച് ദിവസമായി അശ്വിൻ ചേച്ചിയെക്കാൾ മോശമായാണ് എന്നോട് പെരുമാറുന്നത്.
ശേഷം അവർ ഉള്ളിൽ കയറിയ ശേഷം അശ്വിൻ ചേച്ചിയെ നോക്കി പറഞ്ഞു.
