നേരം രാത്രിയാവാൻ തുടങ്ങി..വാദ്യമേളങ്ങളും ആനയും അമ്പാരിയും ഫ്ളോട്ടുകളുമെല്ലാം വരവായി ..ഞാനതെല്ലാം ഇങ്ങനെ നിന്ന് നോക്കി കാണുന്നതിനിടയ്ക്കാണ് പെട്ടെന്നൊരു രൂപം കണ്ണിൽ പെട്ടത് .. ആ സായംസന്ധ്യയിൽ മണ് ചിരാതിന്റെ ചുവന്ന വെട്ടത്തിൽ തെളിഞ്ഞു കണ്ടു ആ മുഖം ..
” അരുന്ധതി”
ഈശ്വരാ ,ഇവൾ ഇവിടെ…മറന്ന് തുടങ്ങിയ ഓർമ്മകൾ പൊടി തട്ടി എഴുന്നേറ്റ് വന്നു ധാവണിയൊക്കെ ഉടുത്ത് സുന്ദരിയായിട്ടുണ്ട് പതിവ് പോലെ ഇന്നും കണ്ണെഴുതിയിട്ടുണ്ട് നടന്നപ്പോൾ കാലിൽ വെള്ളിപാദസരത്തിന്റെ ചെറു കിലുക്കം ..അച്ഛന്റെ കയ്യും പിടിച്ച് ഒരു ഓരത്ത് നിന്ന് കാഴ്ചകൾ കാണുവാണ് ..
അച്ഛൻ കൂടെ നിക്കുമ്പോ എങ്ങനെ ചെന്നാ ഇപ്പൊ ഒന്ന് മിണ്ടുക ..പെട്ടന്നാണ് താലപ്പൊലിയും വിളക്കുമെടുക്കുന്ന കുട്ടികൾ ആ വഴി വന്നത് ..ദൈവം ചില നേരത്തൊക്കെ നമ്മളെ വല്ലാതെ സ്നേഹിച്ച് കൊല്ലും ..നിനച്ചിരുന്ന പോലെ ..പെട്ടന്ന് വഴി മാറിയപ്പോൾ ..അച്ഛൻ അപ്പുറത്തെ സൈഡും ഇവൾ ഇപ്പുറത്തും ആയി .. കയ്യെടുത്ത് കുഴപ്പമൊന്നും ഇല്ലന്ന് വീശികാണിച്ചിട്ടു പുറകോട്ട് തിരിഞ്ഞതും അവളെ തന്നെ നോക്കി കൊണ്ട് നിന്ന എന്റെ പുറത്ത് വന്നിടിച്ചു ..
പെട്ടെന്നവൾ ഞെട്ടി തിരിഞ്ഞു നോക്കിയതും …
ങേ താനോ ..താനിവിടെയും വന്നോ ?
വരേണ്ടി വന്നു ഒരു ആവശ്യത്തിന് ..ആട്ടെ പൊന്നു എന്താ ഇവിടെ ?
അത് കൊള്ളാം ഞങ്ങടെ നാട്ടിലെ കോവിലിലെ ഉത്സവത്തിന് പിന്നെ വരാതെ ഞാൻ എവിടെ പോകാൻ ?
എനിയ്ക്ക്.. എനിയ്ക്ക് പൊന്നുവിനോട് ഒന്ന് സംസാരിക്കണം ..നമുക്ക് ആ മതിലിനരികിലേയ്ക്ക് മാറി നിൽക്കാം
അതിയാൾടെ സംസാരത്തിൽ തന്നെ മനസ്സിലായി
ആ ഇനി പറഞ്ഞോളൂ ..ഇത് പറഞ്ഞിട്ട് അവൾ ഒന്ന് ചിരിച്ചു ..
അല്ലേലും ഈ പെണ്പിള്ളേര്ക്ക് ആൺപിള്ളേരുടെ ഇഷ്ടം അവർ പറയുന്നതിന് മുന്നേ മനസ്സിലാകും ..എന്നാലും അങ്ങോട്ട് ഇഷ്ടാണ് എന്ന് പറയുന്നവരെ സമ്മതിച്ചു തരില്ല..ഇനി പറഞ്ഞാൽ തന്നെ എത്ര കാലം പുറകെ നടന്നാലേ തിരിച്ച് ഒന്ന് ഇഷ്ടാണ് എന്ന് പറയുക ..
താലപ്പൊലിയും വിളക്കും പോയി തീർന്നു ..അച്ഛൻ അടുത്തൊട്ട് വരുന്ന കണ്ട് ഞാൻ വേഗം ചോദിച്ചു ..നീ പഠിക്കുന്ന കോളേജ് ഏതാ ..അതെങ്കിലും ഒന്ന് പറയാമോ ? എന്താണെന്ന് അറിയില്ല അവള് പഠിക്കുന്ന കോളേജ് പറഞ്ഞു തന്നു ..
പെട്ടെന്നാണ് ..ഒരു അലർച്ചയോടെ എല്ലാവരും ചിതറി ഓടുന്നത് കണ്ടത് .. നോക്കുമ്പോൾ ഉണ്ട് തിടമ്പേറ്റി വന്ന ഒരു ആന മദമിളകി പാപ്പാനെ എടുത്ത് ചുഴറ്റിയെറിയുന്നു ..എല്ലാവരും ഓടുന്നു ..ചിലർ തറയിൽ വീണ ആ വീണ വീഴ്ചയിൽ പ്രാണന് വേണ്ടി യാചിച്ചു കൊണ്ട് വീണ്ടും എഴുന്നേൽക്കാൻ ശ്രെമിക്കുന്നു ..കുറച്ച് നേരം മുന്നേ ഭക്തി സാന്ദ്രമായിരുന്ന ആ ഇടം ഒരു നിമിഷം കൊണ്ട് ചോരക്കളമായി ..ഇത് കണ്ട് സ്തംഭിച്ചു നിന്ന എന്റെയും പൊന്നുവിൻ്റെയും നേരെ ആ ആന ഓടിയടുത്തു ..
മോളേ ,പൊന്നു ഓടിക്കോ ..എന്ന് അച്ഛൻ അലറി വിളിക്കുന്നുണ്ട് ..
പക്ഷെ കൈ കാലുകൾ അനങ്ങുന്നില്ല..ജീവിതത്തിൽ മരണത്തെ മുന്നിൽ കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അടി പതറിയ അവസ്ഥ ..
ആന അടുത്തെത്തി കഴിഞ്ഞു ..പെട്ടെന്ന് കിട്ടിയ ഒരു ധൈര്യത്തിന് മനു പൊന്നുവിനെ രണ്ട് കൈ കൊണ്ടും പൊക്കി മതിലിന് വെളിയിൽ ഇട്ടു ..പക്ഷെ അപ്പോഴേയ്ക്കും ആന അടുത്ത് എത്തിയിരുന്നു ..
പൊന്നു പതിയെ കണ്ണു തുറന്നു ..അരികിൽ അച്ഛൻ ,’അമ്മ എല്ലാവരും ഉണ്ട് ..അമ്മ കരയുന്നുണ്ട്..ന്റെ മോൾക്ക് ഒന്നുല്ലേടാ കുട്ടാ ..പെട്ടന്ന് വീണത് കൊണ്ട് ബോധം പോയെന്നെ ഉള്ളു ..
പൊന്നുവിൻ്റെ കണ്ണുകൾ അന്നാദ്യമായി പരതിയത് തന്റെ ജീവൻ രക്ഷിച്ച ആ ആളെ ആണ് ..അച്ഛാ ,എന്നെ രക്ഷിച്ച ആ ചേട്ടൻ എവിടെ ?
അതറിയില്ല മോളെ ..ആന നേരെ വന്നിടിച്ചത് മതിലിന് അരികിലുള്ള പോസ്റ്റിൽ ആയിരുന്നു ..അപ്പോൾ കറന്റെല്ലാം പോയി ..
അപ്പോൾ ആ ചേട്ടൻ ?
അറിയില്ല ..
പൊന്നുവിൻ്റെ മനസ്സ് ആദ്യമായി തന്നെ രക്ഷിച്ച ആളെ കാണാൻ കൊതിച്ചു ..
കോളേജിലെ കൂട്ടുകാരികൾ കാണാൻ വന്നപ്പോഴാണ് മനുവിനെക്കുറിച്ചുള്ള വിവരങ്ങൾ പൊന്നു അറിയുന്നത് ..
