അവൾ എന്റെ കാമുകി – 2 Like

 

: എന്താ ഇപ്പൊ ചിരിക്കാൻ. ഞാൻ കോമഡി ഒന്നും വച്ചില്ലല്ലോ.

: അല്ല ഞാൻ നേരത്തെ പറഞ്ഞത് സത്യമാണെന്നു ഇപ്പൊ മനസ്സിലായോ.

: ഇങ്ങനെ ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടക്കല്ലേ. അതിന് ഇപ്പൊ എന്താ ഉണ്ടായത്.

 

ഞാൻ കുട്ടിയല്ല എന്ന് പറഞ്ഞിരുന്നു അതാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. പക്ഷെ അറിയാത്ത ഭാവത്തിലാണ് ചോദിച്ചത്. അതിന് ഒരു മറുപടിയും ഇല്ല. ഈ പെണ്ണുങ്ങളെ മനസ്സിലാക്കാൻ ഇത്തിരി പാടാണ്. ചിലപ്പോൾ ഇതിനെക്കാളും.ശേഷം എന്നോട് തുടർന്നു.

 

: ഞാൻ സാരിയിൽ നിന്നപ്പോൾ നീ എന്തിനാ അങ്ങനെ നോക്കിയത്.

: കാണാൻ സൂപ്പറായിരുന്നു. അതു കൊണ്ട് നോക്ക്. എന്താ ഇഷ്ടപ്പെട്ടില്ലേ.

: അതല്ല നീ എങ്ങോട്ടാ നോക്കി കൊണ്ടിരുന്നത് എന്ന്.

 

ഞാൻ ആകെ കുഴഞ്ഞു. പറയണോ വേണ്ടയോ എന്നുള്ള ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി. സത്യം പറഞ്ഞാൽ എന്റെ കരണം പൊളിയും. വെറുതെ നോക്കിയതാന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അതെനിക്ക് ഉറപ്പാണ്.ചിന്തകളിൽ നിന്നും ഉണർത്തികൊണ്ട് ഉഷേച്ചിയുടെ ചോദ്യം പിന്നെയും ഉയർന്നു.

 

: നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ.

 

ചേച്ചിയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും കാണുന്നില്ലല്ലോ എന്നുള്ള ആശ്വാസത്തിൽ ഞാൻ സത്യം പറയാൻ തീരുമാനിച്ചു.

 

: അതു ചേച്ചിടെ വയറിലാ നോക്കിയത്.

 

ഒറ്റ ശ്വാസത്തിൽ പറഞ്ഞു. ഒരു അടിയാണ് ഞാൻ പ്രതീക്ഷിച്ചത്.ഒന്നും സംഭവിക്കാത്തത് കൊണ്ട് തല കുനിച്ചിരുന്ന ഞാൻ തല ഉയർത്തി നോക്കി. ഒരു ചിരിയോടെ എന്നെ നോക്കികൊണ്ടിരിക്കുന്ന ഉഷാച്ചിയെയാണ് ഞാൻ കണ്ടത്. എന്തുകൊണ്ട് എന്നെ ഒന്നും ചെയ്തില്ല.എന്തായാലും ഒരു സോറി പറയാൻ തീരുമാനിച്ചു.

 

: ചെയ്തത് തെറ്റാണെന്ന് അറിയാം. മനപ്പൂർവമല്ല. അങ്ങനെ സാരിയിൽ നിന്നപ്പോൾ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ ആയില്ല. സോറി.

: നീ പറയുന്നത് കേട്ടാൽ നീ എന്നെ എന്തോ ചെയ്തപോലെയും ഞാൻ കേസ് കൊടുക്കാൻ പോന്ന പോലെയാണല്ലോ. കുഴപ്പമില്ല നീ അത് വിട്.പിന്നെ നിന്റെ രാവിലത്തെ നോട്ടം തന്നെയാ എന്നെ അങ്ങനെ സാരിയുടുക്കാൻ തോന്നിച്ചത്.

: അതും ശ്രദ്ധിച്ചോ.

: പിന്നേ,

 

ഞാൻ ശെരിക്കും ചമ്മിയിരിക്കുവായിരുന്നു.

 

: നീ വന്ന് ഭക്ഷണം കഴിച്ചിട്ട്. ആവശ്യമില്ലാത്ത ചിന്തകളൊക്കെ കളഞ്ഞിട്ട് പോയി കിടക്കാൻ നോക്ക്.

 

എനിക്ക് ഉഷേച്ചിയുടെ മുഖത്ത് നോക്കാൻ തന്നെ ഒരു മുദ്ധിമുട്ട് തോന്നി. അതുകൊണ്ട് ഭക്ഷണം കഴിച്ചിട്ട് നേരെ റൂമിലേക്ക് പോയി. ഫോണിൽ കുത്തികുത്തി എപ്പോഴോ ഉറങ്ങി.

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് താഴേക്ക് പോയപ്പോൾ രാമേട്ടൻ സോഫയിലിരുന്ന് ചായ കുടിക്കുന്നുണ്ട്.എന്നെ കണ്ടതും.

 

: നീ റെഡിയായി വാ ഒന്ന് പുറത്ത് പോകാം.

: എങ്ങോട്ട്.

: പിസി ബിൽഡിംഗ്‌ ഷോപ്പിലേക്ക്.

: ഞാൻ ഇപ്പൊ വരാം.

 

എനിക്ക് പോകാൻ വലിയ താൽപര്യമില്ല. എന്നാലും വെറുതെ വീട്ടിലിരിക്കണ്ടേ എന്ന് വിചാരിച്ചു സമ്മതിച്ചു എന്ന് മാത്രം. കടയിലേക്ക് പോകുന്നുന്നതിന് മുൻപ് മാളൂനെ ഒന്ന് വിളിക്കാം എന്ന് വിചാരിച്ചു. അവൾ ഫോൺ എടുക്കുവോ. ഒരു സംശയം. ഞാൻ ഫോൺ വിളിച്ചാൽ എടുക്കണ്ടിരിക്കാൻ ഞാൻ എന്താ ചെയ്തത്. എന്തായാലും വിളിക്കാം. വിളിച്ചപ്പോൾ പ്രതീക്ഷിച്ചത് സംഭവിച്ചു. കുറേ നേരം റിങ് ചെയ്തിട്ടും അവൾ ഫോൺ എടുത്തില്ല. അവൾ ഫോൺ എടുക്കാത്തത് കൊണ്ട് ചെറിയ വിഷമം ഉണ്ട് എന്നാലും കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിച്ചോളും എന്ന് എന്നെ തന്നെ ആശ്വസിപ്പിച്ചു. അല്ലാതെ വേറെ വഴിയില്ല. ഞാൻ റെഡിയായി താഴേക്ക് പോയി. രാമേട്ടൻ കാറ് കൊണ്ടുവന്നിട്ടുണ്ട്. അതിൽ കയറി ടൗണിലേക്ക് പോയി. രാമേട്ടനോട് എനിക്ക് ഒന്നും സംസാരിക്കാൻ തോന്നില്ല. മനസ്സിൽ ഒരുപാട് ചിന്തകളാണ്. കടയുടെ മുന്നിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങി. ഞാനും പുറകെ പോയി. അച്ഛൻ നാല് വർഷം മുൻപ് ഇട്ട കടയാണിത്. പിസി ബിൽഡിംഗ്‌ മാത്രം. കീബോർഡ്, മൗസ്, മോണിറ്റർ അങ്ങനെ കമ്പ്യൂട്ടർ സാധനങ്ങളും വിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *