“ഇനി ഒരു മാസം കൂടെ ഒള്ളു കൊച്ചേ… ആനിക്ക് വെക്കേഷൻ ആയില്ലേ !! പിന്നെ ആൽബി ഇവിടെ കമ്പനിയിൽ കയറിക്കോളും… മക്കൾ ഒക്കെ ഒരു വിധം വലുപ്പം ആയില്ലേ… ഇനിയും മൂന്ന് തലമുറക്ക് ഇരുന്ന് തിന്നാൻ ഉള്ളത് കൊച്ചച്ചൻ ഉണ്ടാക്കിയിട്ടുണ്ട്… പിന്നെന്താ അധ്വാനം ഒക്കെ നിർത്തി ഇവിടെ അങ്ങ് കൂടും ഞങ്ങൾ… ” അവളുടെ തലയിൽ തലോടി കൊണ്ട് അവർ പറയുമ്പോൾ ആ കണ്ണിലും വിഷാദം നിറയുന്നത് അവൾ കണ്ടു….
“ഹാ അമ്മയും മോളും കൂടെ ഇവിടെ കിന്നരിച്ച് ഇരിക്കണോ… പോവാൻ നേരായി പോയി റെഡി ആവ് റോസമ്മേ!!!” സ്നേഹം കലർന്ന ശാസനയോടെ വർഗീസ് പറഞ്ഞു….
____________________________________❤️
“എന്നാ ശെരി എട്ടായി ഞങ്ങൾ ഇറങ്ങുവാ ” ആൽബി അതും പറഞ്ഞ് റോവിനെ കെട്ടിപിടിച്ചു…
“ആടാ പോയി വാ…. എന്താ ന്റെ ആനിക്കൊച്ചിന്റെ മുഖത്ത് ഒരു വാട്ടം… ഹ്മ്മ്?? ” ആനിയുടെ താടി തുമ്പിൽ പിടിച്ച് ചോദിച്ചതും അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും കരയാൻ വെമ്പുന്ന കണ്ണുനീരിനെ അടക്കി പിടിച്ച് കൊണ്ടവൾ അവന്റെ നെഞ്ചോട് ചേർന്നു…
“ഒന്നൂല്ല എട്ടായി നിങ്ങളേം ഏച്ചിയമ്മയേം പിരിയുന്നതിൽ ഒരു ചെറിയ സങ്കടം ”
“അടുത്ത മാസം ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ ” അവളുടെ തലയിൽ തലോടി കൊണ്ട് ഗായത്രി ചോദിച്ചു… ഒന്ന് ചിരിച്ച് കൊണ്ടവൾ കാറിൽ കയറി….
കണ്ണിൽ നിന്നും അവരുടെ വണ്ടി മറയുവോളം രണ്ടുപേരും നോക്കി നിന്നു…
“ഹ്മ്മ് ഭയങ്കര ക്ഷീണം ഞാനിന്ന് ഓഫീസിൽ പോവുന്നില്ല” മൂരി നിവർത്തി കൊണ്ട് ഗായത്രിയെ നോക്കിയതും തന്നെ കൂർപ്പിച്ച് നോക്കുന്ന അവളെ കണ്ടതും ഒന്ന് ഇളിച്ച് കൊടുത്ത് അവൻ മേലേക്ക് കയറി…
അപ്പോഴേക്കും പണികൾ ഒക്കെ ഒരുക്കി ഗായുവും ഒരുങ്ങി കോളജിലേക്ക് പോവാൻ റെഡി ആയിരുന്നു…
പിന്നീട് ഉള്ള ദിവസങ്ങൾ കുഞ്ഞ് കുഞ്ഞ് കുസൃതിയും കുറുമ്പും കാട്ടി രണ്ടുപേരും ജീവിതം ആസ്വദിച്ചു… രണ്ടുപേരും കൂടുതൽ അടുത്തു…
__________________________________❤️
“ഗായു ഞാൻ വരാൻ വൈകും നീ അവിടെ ക്യാമ്പസ് കോമ്പൗണ്ടിൽ നിന്നോ… ഞാൻ വന്നിട്ട് ഒപ്പം പോവാം ”
“ആ ശരി ഇച്ചായ പിന്നേയ് ഇന്ന് എനിക്ക് ഫുഡ് ഉണ്ടാക്കാൻ വയ്യാ നല്ല മട്ടൻ ബിരിയാണി വാങ്ങിയിട്ട് വായോ?? ” കൊഞ്ചി കൊണ്ടവൾ പറഞ്ഞതും ചിരിയോടെ അവൻ സമ്മതം മൂളി…
പെട്ടന്ന് ആയിരുന്നു ഇടിയോട് കൂടി മഴ ഭൂമിയെ ചുംബിച്ചത്… മഴ കണ്ടാൽ ചുറ്റും മറക്കുന്ന ഗായു മഴയിൽ ഇറങ്ങി നല്ലവണ്ണം കളിച്ചു… വർക്ക് കഴിഞ്ഞ് ഗായുവിനെ കൂട്ടാൻ വന്ന റോവിൻ കാണുന്നത് മഴ നനഞ്ഞ് ഫുൾ നനഞ്ഞ് നിൽക്കുന്ന ഗായുവിനെ ആണ്…
“ഗായു നിനക്ക് കുസൃതി ഇച്ചിരി കൂടുന്നുണ്ട്… വീട്ടിലേക്ക് വാ കാണിച്ച് തരാം” ദേഷ്യത്തോടെ അവൻ പറഞ്ഞതും ചുണ്ട് കോട്ടി കൊണ്ട് അവൾ നനഞ്ഞ ഉടുപ്പോടെ വണ്ടിയിൽ കയറി..
“പനി എങ്ങാനും വന്നാൽ അവിടെ കിടന്നോ… ഞാൻ എങ്ങും നോക്കില്ല… കുഞ്ഞ് കുട്ടി ആണെന്നാ വിചാരം മഴയിലും കളിച്ച് വന്നേക്കുന്നു… ” റോവിൻ ഓരോന്ന് ദേഷ്യത്തിൽ പറയുമ്പോഴും അവന് അവളോടുള്ള സ്നേഹം വിളിച്ചോതുക ആയിരുന്നു…. അവന്റെ മട്ടും ഭാവവും കണ്ട് ചെറുചിരിയോടെ അവൾ എല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു….
________________________________❤️
“ഗായു വാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്” കുറേ നേരം ആയിട്ടും അവളെ കാണാതിരുന്നപ്പോൾ റോവിൻ മുകളിലേക്ക് കയറി…. പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്ന ഗായുവിനെ കണ്ടതും ആവലാതിയോടെ അവൻ അവൾക്കരികിലേക്ക് ചെന്നു…
“കൊച്ചേ… എന്നതാടാ… അയ്യോ പണിക്കുന്നുണ്ടല്ലോ… എണീറ്റെ ഹോസ്പിറ്റലിൽ പോവാം വാ” ആവലാതിയോടെ അവൻ അവളെ എണീപ്പിക്കാൻ നോക്കി…
