അർത്ഥം അഭിരാമം – 3 2അടിപൊളി  

 

” മറക്കണ്ട… ഞാൻ ഡ്രസ്സ് മാറട്ടെ …..”

പറഞ്ഞിട്ട് അനാമിക അവളുടെ മുറിയിലേക്ക് കയറി…

 

“എനിക്ക് എന്ന് ഓഫീസിലേക്ക് വരാൻ പറ്റും……?”

സിറ്റൗട്ടിലേക്ക് അയാളെ അനുഗമിക്കുന്നതിനിടയിൽ അവൾ ചോദിച്ചു……

 

” ഏതായാലും ഇത്രകാലം ആയില്ലേ. എല്ലാമൊന്ന് കെട്ടടങ്ങെട്ടെ… ”

 

” വെറുതെയിരുന്ന് മടുത്തെടാ… …. ”

 

” ഒരു ഷെയർ അതിൽ അവൾക്കുണ്ട്… മാത്രമല്ല, അന്ന് നമ്മളെ കണ്ടു പോയില്ലേ..”

 

“അതിനു പിന്നീടൊന്നും സംഭവിച്ചില്ലല്ലോ…”

 

” ഞാൻ പറയാം കാഞ്ചനാ… അത് വരെ നീ കാത്തിരുന്നേ പറ്റൂ… ”

അവളൊന്നും മിണ്ടിയില്ല…

 

” നാല്പത്തിരണ്ടു ലക്ഷം കൊടുത്ത് ഈ വീട് ഞാൻ വാങ്ങിയില്ലേ………. നിന്നെയും മോളേയും ഓർത്തല്ലേ ഞാനീ കടങ്ങളൊക്കെ വലിച്ചു വെച്ചത്……”

രാജീവ് ആ പറഞ്ഞതിന് രണ്ട് അർത്ഥമുണ്ടെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു…

 

” വീടിപ്പോഴും നിന്റെ പേർക്ക് തന്നെയാണല്ലോ..”

 

കാഞ്ചന നീരസം മറച്ചുവെച്ചില്ല……

 

” കേസ് നടക്കുന്ന കാര്യം നിനക്കറിയാമല്ലോ… അവളെ സെറ്റിൽ ചെയ്തിട്ടാവാമെന്ന് ഞാൻ നിനക്ക് വാക്കു തന്നതാണ്…… ”

പടികളിറങ്ങാൻ തുനിഞ്ഞ രാജീവ് തിരിഞ്ഞു നിന്ന് പറഞ്ഞു……

 

കാഞ്ചന എന്തോ പറയാൻ വന്നത് വിഴുങ്ങുന്നത് രാജീവ് കണ്ടു …

അത് ഗൗനിക്കാതെ അയാൾ സെൻസർ അൺലോക്ക് പ്രസ്സ് ചെയ്തു..

അവളുടെ മുഖത്തെ പ്രസാദമില്ലായ്മ മനസ്സിൽ എടുത്തുവെച്ചുകൊണ്ടാണ് രാജീവ് കാറിലേക്ക് കയറിയത്……

ഗേയ്റ്റിനു പുറത്തേക്ക് കാർ നിർത്തി അയാൾ പേഴ്സ് തുറന്നു നോക്കി……

അഞ്ഞൂറിന്റെ ആറ് നോട്ടുകൾ തന്റെ പഴ്സിൽ നിന്നും അപ്രത്യക്ഷമായത് രാജീവ് അറിഞ്ഞു…

 

മൂവായിരം രൂപയുടെ കാഞ്ചനോദ്യാനം… !

 

രാജീവ് മനസ്സിൽ ചിരിച്ചു…

 

അനാമികയുടെ തളിർമേനി മനസ്സിലേക്ക് വന്നപ്പോൾ അയാൾ ഗിയർ ഒന്നു തഴുകി…

 

നഷ്ടക്കണക്ക് രാജീവന്റെ കച്ചവടത്തിന്റെ പുസ്തകത്തിൽ ഇല്ല കാഞ്ചനാ……….

 

രാജീവിന്റെ മനസ്സിലെ മുരൾച്ച കാറിലേക്ക് പടർന്നു…….

 

കാഞ്ചന വാതിലടച്ചു തിരിഞ്ഞപ്പോഴേക്കും വീണ്ടും ഡോർബെൽ കേട്ടു…

 

സംശയത്തോടെ കാഞ്ചന ഡോർലെൻസിലൂടെ പുറത്തേക്ക് നോക്കി..

ഒരു ചെറുപ്പക്കാരൻ മുറ്റത്ത് നിൽക്കുന്നത് അവൾ കണ്ടു ..

 

വാതിൽ പതിയെ തുറന്ന് അവൾ തല പുറത്തേക്കിട്ടു.

 

” എന്താ… ?”

 

ചെറുപ്പക്കാരൻ ശബ്ദം കേട്ട് ധൃതിയിൽ തിരിഞ്ഞു……

അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്തു നിവർത്തുന്നത് കണ്ടുകൊണ്ട് കാഞ്ചന സിറ്റൗട്ടിലേക്ക് വന്നു.

 

” നഴ്സറീന്നാ………. ”

 

ഗേയ്റ്റിന് പുറത്തു നിർത്തിയ ബൈക്കിൽ പൂച്ചെട്ടികൾ കെട്ടിവെച്ചിരിക്കുന്നത് അവൾ കണ്ടു……

 

” മാഡത്തിന്റെ പേര്…….?”

“കാഞ്ചന… …. ”

ഒന്നു സംശയിച്ചാണ് അവൾ പേര് പറഞ്ഞത്…

 

” സോറി… ഇത് ഒരു രമാദേവിക്കാണ്…… ”

പറഞ്ഞിട്ട് ചെറുപ്പക്കാരൻ ഗേയ്റ്റിനു നേർക്ക് നടന്നു……

 

അവൾ തിരിഞ്ഞപ്പോഴേക്കും ചെറുപ്പക്കാരന്റെ വിളി വീണ്ടും കേട്ടു..

 

കാഞ്ചന തിരിഞ്ഞു ………

 

” മാഡം…… ചെടികൾ വല്ലതും വേണമെങ്കിൽ………..”

 

“ഇപ്പോഴൊന്നും വേണ്ട…… ”

അയാൾ പൂർത്തിയാക്കും മുൻപ് അവൾ പറഞ്ഞു…

 

കാഞ്ചന അകത്തു കയറി വാതിലടച്ചു.

 

ഗേയ്റ്റിനു പുറത്തേക്കിറങ്ങി കയ്യിലിരുന്ന കടലാസ് കീശയിലേക്ക് മടക്കിയിട്ടുകൊണ്ട് സനോജ് ആ പേര് ഒന്നുകൂടി ഉരുവിട്ടു…

 

” കാഞ്ചന……….: ”

 

***          ***              ***               ***

 

വട്ടവടയ്ക്കു മേൽ സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു …

 

കഴിഞ്ഞ ദിവസം പോയ കൊക്കയുടെ അരികിലായിരുന്നു അഭിരാമിയും അജയ് യും..

അഭിരാമിയുടെ മടിയിൽ തല വെച്ച് പാറപ്പുറത്ത് കിടക്കുകയായിരുന്നു അജയ്…

സായന്തന സൂര്യന്റെ ശോണ കിരണങ്ങൾ അവരുടെ മുകളിൽ പെയ്തുകൊണ്ടിരുന്നു……

 

” വട്ടവടയിലെ ആകാശം ഇന്ന് സുന്ദരിയാണ് അല്ലേ അമ്മാ…?”

 

“എന്നേപ്പോലെ………?”

Leave a Reply

Your email address will not be published. Required fields are marked *