അർത്ഥം അഭിരാമം – 6 4അടിപൊളി  

” കാടു കയറിയതു കൊണ്ടാണല്ലോ ഇങ്ങനെ കാടു കയറി ചിന്തിക്കുന്നത്…… ?”

അവളും പിറുപിറുത്തു …

” കാടു കയറിയിട്ടല്ല, കാടു കണ്ടിട്ടാ അങ്ങനെയൊക്കെ ചിന്തിച്ചത്…”

പിറുപിറുക്കലിന്റെ താളം മാറിത്തുടങ്ങി……

അഭിരാമി മിണ്ടിയില്ല …

നിശബ്ദതയിൽ ടാർപ്പായ മാത്രം വിറച്ചു കൊണ്ടിരുന്നു..

“അജൂട്ടാ…….”

കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു…

അവൻ അനങ്ങിയില്ല..

അവൾ ഒരു നിമിഷം കഴിഞ്ഞ്, അല്പം ബലം പ്രയോഗിച്ച് അവനെ തന്റെ നേർക്ക് ചെരിച്ചു.

“നീയെന്നെ ധർമ്മസങ്കടത്തിലാക്കരുത് ..”

അജയ് വീണ്ടും മൗനം …

“എന്നേക്കാൾ കാര്യപ്രാപ്തിയും വകതിരിവും സാമൂഹിക ബോധവും നിനക്കുണ്ടല്ലോ.. ആ നീ തന്നെ പറ, ഞാൻ എന്തു വേണം … ?”

” നതിംഗ് അമ്മാ… ”

ഒരു നിമിഷം കഴിഞ്ഞ് അവന്റെ മറുപടി വന്നു……

പുലരി വിളിച്ചോതുന്ന പക്ഷിയുടെ ശബ്ദം മൂന്നാലു തവണ മുഴങ്ങിക്കേട്ടു…

അഭിരാമി ഇടം കൈ എടുത്ത് അവനെ ചുറ്റിപ്പിടിച്ചു……

” ചില സമയങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കാറുണ്ട്…… നിന്റെ മുന്നിൽ ഞാൻ ഞാനല്ലാതായി മാറുന്നുമുണ്ട്…. അതും എനിക്കു നഷ്ടപ്പെട്ട കാലങ്ങളാണ്…… ”

അജയ് ഒന്നിളകി അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു……

അവൾ കമ്പിളിത്തൊപ്പിക്കു പുറത്തു കൂടി , അവന്റെ ശിരസ്സിൽ തഴുകിക്കൊണ്ടിരുന്നു……

” നമ്മുടെ ബന്ധങ്ങൾക്ക് അതിരു വരച്ചിടേണ്ടത് നമ്മളാണ്…… അല്ലെങ്കിൽ… …. ”

” അറിയാം അമ്മാ… ആം റിയലി സോറി..”

അവൾ പൂർത്തിയാക്കുന്നതിനു മുൻപേ അവൻ ഇടയിൽക്കയറി പറഞ്ഞു………

“അജൂ………..”

“ഉം……… ”

അവൻ വിളി കേട്ടു..

“നിന്റെ മൗനം എനിക്കു സങ്കടമാണ് ട്ടോ… ”

അവൻ കയ്യെടുത്ത് , അവളെ ചുറ്റിപ്പിടിച്ചു…

മൗനം……….!

അത് സങ്കടകരമാണ്…… വല്ലാത്തൊരു വിഷമാവസ്ഥയാണത്……

തങ്ങൾ ആരാധിക്കുന്നവരുടെ , സ്നേഹിക്കുന്നവരുടെ , പ്രതീക്ഷിച്ചിരിക്കുന്നവരുടെ മൗനം നമുക്കുണ്ടാക്കുന്ന അസഹ്യത പറഞ്ഞറിയിക്കാവുന്നതല്ല……

നേരം പുലർന്നു തുടങ്ങി…

കിളി കൂജനങ്ങൾ ചെവിയിലേക്കലച്ചു തുടങ്ങിയപ്പോഴാണ് ഇരുവരും മിഴികൾ തുറന്നത്……….

വനഭൂമിയിലെ രണ്ടാമത്തെ പ്രഭാതം അവർ കണി കണ്ടു…

“അമ്മാ………. എഴുന്നേൽക്ക്..”

അജയ് അവളുടെയരികിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു……

ശരീരം വലിച്ചുയർത്തിയാണ് അവൾ എഴുന്നേറ്റത്…

അമ്മ ക്ഷീണിതയാണെന്ന്  ഒറ്റ നോട്ടത്തിൽ അവന് മനസ്സിലായി ..

പ്രത്യേകിച്ചു പ്രഭാത കൃത്യങ്ങളൊന്നും ഇല്ലാത്തതിനാൽ അജയ് ബാഗെടുത്ത് ചുമലിൽ തൂക്കി…

കയർ ഗോവണി കെട്ടഴിച്ച് അവൻ താഴേക്ക് ശ്രദ്ധാപൂർവ്വം ഇട്ടു..

” ഇറങ്ങ്… ”

അവൻ പറഞ്ഞു.

“നീയാദ്യം ഇറങ്ങ്… ”

അജയ് അവളെ ഒന്നു നോക്കിയ ശേഷം പിൻതിരിഞ്ഞ് ഗോവണി ഇറങ്ങിത്തുടങ്ങി..

നാലഞ്ചു സ്റ്റെപ്പുകൾ കഴിഞ്ഞതും അവൾ മുകളിൽ നിന്നും വിളിച്ചു……

“നിക്ക്… ഞാനും കൂടെ ഇറങ്ങട്ടെ … ”

അവളും പിൻ തിരിഞ്ഞ് ഇറങ്ങുവാൻ ശ്രമിച്ചത് ഫലവത്തായില്ല…

പേടി കാരണം അവൾ പലകത്തട്ടിലിരുന്ന് കണ്ണടച്ചവനെ വിളിച്ചു…

അജയ് സ്റ്റെപ്പുകൾ തിരികെ കയറിച്ചെന്നു.

അവൻ അവളുടെ അരക്കെട്ടിൽ പിടിച്ച് ആദ്യത്തെ പടിയിറക്കി……

കയർ ഗോവണി അഭിരാമിയോടൊപ്പം ഇളകിക്കൊണ്ടിരുന്നു…

ഭഗീരഥപ്രയത്നം നടത്തിയാണ് അജയ് അവളെ താഴെയിറക്കിയത്.

താഴെ മരത്തിനു ചുവട്ടിൽ ആനപിണ്ടം കിടപ്പുണ്ടായിരുന്നു……

ആനച്ചൂര് സമീപത്ത് തങ്ങി നിൽക്കുന്നതു പോലെ അവനു തോന്നി…

കയർ ഗോവണി തിരികെ കെട്ടിയ ശേഷം വരുമ്പോൾ , കൊമ്പൻ മസ്തകമുരച്ച മുറിപ്പാട് മരത്തിലവൻ കണ്ടു……

തലേന്ന് മരത്തിനു മുകളിൽ കയറിയപ്പോൾ പ്രകാശം കണ്ട ദിക്കു കണക്കാക്കി അജയ് അഭിരാമിയേയും കൂട്ടി വീണ്ടും നടപ്പു തുടങ്ങി……

കാട്ടാന എന്ന പേടി സ്വപ്നം ഉള്ളിലുള്ളതിനാൽ അഭിരാമിയും അവനൊപ്പം വലിച്ചു വിട്ടു നടന്നു……

അര മണിക്കൂർ നടക്കുന്നതിനു മുൻപേ , ജലപാതത്തിന്റെ ഇരമ്പം കേട്ടു തുടങ്ങി……

പുഴ…….!

ഈ പുഴയ്ക്കക്കരെ ജനവാസ മേഖലയാകാം എന്നൊരു പ്രത്യാശ ഇരുവരുടെയും ഉള്ളിൽ മൊട്ടിട്ടു …

“വേഗം അമ്മാ……. ”

അജയ് തിടുക്കം കൂട്ടി……

കിതപ്പിലായതിനാൽ അഭിരാമി മറുപടി പറഞ്ഞില്ല……

Leave a Reply

Your email address will not be published. Required fields are marked *