“വല്ല അവരാധിമോളുമാർടേം കൂടെ വല്ല തരികിടയും കാണിച്ചാൽ ഉണ്ടല്ലോ, പപ്പടം കാച്ചുന്ന വെളിച്ചെണ്ണ എടുത്തു നിന്റെ മോന്തയ്ക് ഒഴിക്കും ഞാൻ ”
അതും പറഞ്ഞു, ഇടത്തെ കൈ കൊണ്ട് എന്റെ മുലഞ്ഞെട്ടു പിടിച്ചു ഒരു തിരി തിരിച്ചു. പുളഞ്ഞു പോയി ഞാൻ..
കെട്ടിയിട്ട മുടി പിന്നാക്കം ഒരു ഏറും എറിഞ്ഞു “ഹും” എന്നും പുലമ്പി ചേച്ചി മുറിയിൽ നിന്ന് ചവിട്ടി തുള്ളി ഉറഞ്ഞു നടന്നു, തറയിലെ പലക വരെ പൊളിയുന്ന ശക്തിയിൽ…
“ഈ ചേച്ചി എന്താ ഇങ്ങനെ? ചിലപ്പോൾ വെടി വെച്ച് കൊല്ലാനുള്ള ദേഷ്യം തോന്നും. ചിലപ്പോ സ്നേഹം കൊണ്ട് ശ്വാസം മുട്ടിയ്ക്കും. വല്ല മെന്റലോ മറ്റോ ആണോ?? മാടമ്പിയിലെ മനോരോഗി? ഹേ, അതൊന്നും ആവില്ല, ഡിഗ്രി കഴിഞ്ഞപ്പോ പിജിയ്ക് പോവണ്ടാന്ന് അച്ഛൻ പറഞ്ഞെൻറെ ഒക്കെ ഒരു വീർപ്പുമുട്ടൽ കാരണം ആരിക്കും ഈ ദുശ്ശാഠ്യം ഒക്കെ..” ഏതാണ്ടൊക്കെ ഓർത്തു ഞാൻ മയങ്ങിപ്പോയി
ഏതാണ്ട് ഏഴേമുക്കാൽ എട്ടു മണി ആവാറായപ്പോൾ ഭും ഭും എന്നുള്ള ശബ്ദം കേട്ടാണ് എണീക്കുന്നതു. പണിക്കാരി പെണ്ണുങ്ങൾ നാളത്തേയ്ക്കുള്ള പയറു ഇടിക്കുന്നതാവും.
ഉടുത്തിരുന്ന കാവിമുണ്ടു ചെത്തുകുടം പോലെ ചുരുണ്ടു കൂടി കട്ടിലിന്റെ കാൽക്കൽ ഉണ്ട്.
ഈ കിടന്ന കിടപ്പു ആരേലും കണ്ടു കാണുമോ എന്റെ ശിവനെ! നോക്കിയപ്പോൾ കസവു ചാരി തന്നെ കിടക്കുന്നു. ആശ്വാസം!
ഞാൻ ആ തണുത്തുറഞ്ഞ കാപ്പി കാര്യമായിട്ട് അങ്ങ് വലിച്ചു കുടിച്ചു.
അണ്ടർവെയർ ഇടാതെ ചുമ്മാ മുണ്ടു മാത്രം ഉടുത്തു എങ്ങനെയാ താഴോട്ടു പോവുക?
“ഇന്നലെ ഇട്ടതാ, എന്നാലും സാരമില്ല, അധികം വിയര്പ്പൊന്നും പിടിചില്ലല്ലോ..”
ഞാനെന്റെ ‘രൂപാ’ കറുപ്പ് ഷഡി എടുത്തിട്ടു. ഒരു കറുത്ത മുണ്ടും ചുറ്റി താഴേക്ക് വെച്ച് പിടിച്ചു.
കോണി ഇറങ്ങുന്ന കിരുകിരി ശബ്ദം കേട്ടപ്പോൾ കാർന്നോർക്കു ഗുളികൻ കയറി…
“ഒഹ്ഹ് ഇറങ്ങി വരുന്നുണ്ട് വെല്യ കാരണവര്.. വൈകിട്ട് കൊടുത്ത കാപ്പി പോലും കുടിച്ചിട്ടുണ്ടാവില്ല… അല്ലെങ്കിൽ ഇങ്ങനെ വെളുത്തേടത്തി പെണ്ണുങ്ങൾ കിടക്കും പോലെ കിടന്നു ഉറങ്ങില്ലല്ലോ!”
“അച്ഛന് നാണം ഇല്ലേ ഇങ്ങനെ ജാതി പറയാൻ? കാലം മാറിയതും സൂര്യൻ ഉദിച്ചതും ഒന്നും അറിയില്ലേ?”
കോണി ഇറങ്ങും വഴി ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു
“നീ എന്നെ പഠിപ്പിക്കാൻ വരണ്ടാ.. നീ കോളേജിൽ പഠിക്കുന്ന ഗമ എന്നോട് കാണിക്കണ്ട. ഇടുക്കിയിൽ നിന്നും രാവൊടു രാവോളം കെട്ടിപ്പെറുക്കി വിഹിതം കിട്ടിയതിൽ മിച്ചമുള്ള ഈ വീട്ടിലോട്ടു എത്തിയപ്പോ ഒരു താണ ജാതിക്കാരനെയും കണ്ടില്ല, സഹായത്തിനു!.. ഈ തറവാട് മാത്രമേ ഉണ്ടാരുന്നുള്ളു. നിന്റെ വെല്യേ വെല്യ മുത്തച്ഛൻ ആദിശേഷൻ അയ്യർ കൊച്ചി രാജാവിന്റെ ക്ഷണം സ്വീകരിച്ചു മധുരയിൽ നിന്നും എത്തിയപ്പോ ഇത് പോലും ഇല്ലാരുന്നു. അങ്ങേരുടെ വിയര്പ്പാ ഇത്. നല്ല പാലക്കാടൻ കാറ്റ് കൊണ്ട് തന്നെയാടാ ഞാൻ ബാക്കിയെല്ലാം സമ്പാദിച്ചത്”
“ഒഹ്ഹ് അതുകൊണ്ടിപ്പോ എന്തൊരു ‘അദ്ധ്വാനം’ ഒക്കെ ആയിരുന്നു വേണ്ടി വന്നത്.. ആ പൂണൂലിന്റെ കനം ഒന്ന് നീട്ടി കാണിച്ചു തന്നെയല്ലേ ഈ പറയുന്നതൊക്കെ ‘സമ്പാദിച്ചു’ എന്ന് പറയുന്നത്? ”
“അഹങ്കാരീ, നിന്റെ കരണം അടിച്ചു പൊട്ടിക്കും ഞാൻ”
“ആ പറഞ്ഞതൊക്കെ അങ്ങ് പണ്ടാരുന്നു അച്ഛാ, ആ ഭീഷണി എന്നോട് വേണ്ട. തന്ത ആയാലും മേല് നോവിച്ചാൽ തിരിച്ചു തല്ലാൻ നിയമം ഇന്ന് അനുവദിക്കുന്നുണ്ട്”
“ക്ര്ര്ർ” അച്ഛൻ കസാലയിൽ നിന്നും എഴുന്നേൽക്കുന്ന ശബ്ദം കേട്ടു… ഇനി അവിടെ നിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലായ ഞാൻ പടിഞ്ഞാറേ വശം വഴി മുറ്റത്തു ചാടി.
അച്ഛൻ നല്ല ഫോമിലാണ്, ആ മുതുക്കൻ നായര് കൊണ്ട് കൊടുത്തു കുടിപ്പിച്ചതാവും. അങ്ങേർക്കു കൈമടക്ക് കിട്ടാൻ വേറെ മാർഗം ഒന്നും ഇപ്പോൾ ഇല്ലല്ലോ.. മകൾ ഉണ്ടായിരുന്നപ്പോ അവളുടെ അരക്കെട്ടു കൊണ്ട് അയാൾ എന്തായിരുന്നു വിലസ്സു! പോളിസ്റ്റർ ലുങ്കിയും, റോത്തമൻസ് സിഗരറ്റും, നിഡോ പാൽപ്പൊടിയും… അവസാനം ആ പാവം കൊച്ചു അന്യ നാട്ടിൽ ഏതോ അറബിയുടെ കൈക്കു തീർന്നു.. ഗദ്ദാമ ആണ് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് സകലതും ഗൾഫിൽ നിന്നും വന്ന അസീം ഇക്ക പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും അത്യാഗ്രഹം കാരണം അയാള് നിർബന്ധിച്ചു വിട്ടു..
