ആദ്യാനുരാഗം

“ഈ മൈരന് രണ്ടു പറിക്ക കൊടുത്താലോ”

“എന്‍റെ പൊന്നളിയ ചതിക്കരുത് നീ ഒന്ന് ക്ഷമിക്ക്,ഇനി ഒരു പ്രശ്നം ഉണ്ടാക്കിയാല്‍ ആ പുല്ലന്‍ പ്രിന്‍സിപ്പല്‍ നമ്മളെ ഡിസ്മിസ് ചെയ്യും എന്ന് നിനക്ക് അറിയാമെല്ലോ”?അലക്സ്‌ ചോദിച്ചു
അവന്‍ പറഞ്ഞതും ശരിയാണ്,ഇവളെ കാണുന്നതിനു മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ഒന്നും നോക്കില്ലായിരുന്നു,പക്ഷെ ഇപ്പോള്‍ അങ്ങനല്ല,ഞാന്‍ ദേഷ്യം

കടിച്ചു പിടിച്ചു എന്‍റെ തുടയില്‍ തന്നെ ഞാന്‍ കയ്യ് മുഷ്ട്ടി വെച്ച് ഇടിച്ചു,ഞാന്‍ അവളെ നോക്കിയപ്പോള്‍ അത്രയും നേരം എന്നെ നോക്കി കൊണ്ടിരുന്ന അവള്‍ നോട്ടം മാറ്റി,അപ്പോള്‍ അലക്സ്‌ അവിടെ നിന്ന് ഒന്നും സംഭവിക്കാത്തത് പോലെ കാവ്യയെ എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു,എന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ എന്നോട് ചോദിച്ചു.

“എന്താടാ ഇനി നിനക്ക് എന്നെ കൂടി തല്ലണോ”?
ഞാന്‍ ഒന്നും മിണ്ടിയില്ല ദേഷ്യം കടിച്ചുപിച്ചു അവിടെ നിന്നു,അലക്സിന്‍റെ ശ്രദ്ധ മുഴുവനും അപ്പോഴും കാവ്യയില്‍ ആയിരുന്നു,അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അവനെ ബാധിക്കുന്നെ ഇല്ലായിരുന്നു.

“ഇറങ്ങി പോയിനെടാ രണ്ടും വായിനോക്കികള്‍”.അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ പറഞ്ഞു.
ഞാന്‍ അലക്സിനെ പിടിച്ചോണ്ട് ക്ലാസിനു വെളിയില്‍ ഇറങ്ങി,അവന്‍റെ കഴുത്തിന്‌ പിടിച്ചു ഭിത്തിയില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു

“ഡാ കോപ്പെ നീ ഒറ്റ ഒരുത്തന്‍ കാരണമ ഇപ്പോള്‍ ഇത്രയും നാണം കേട്ടത്,അതും അവള്‍ടെ മുന്‍പില്‍”.

“ഡാ കഴുത്തേന്നു വിട് അല്ലെങ്കില്‍ ഞാന്‍ ചത്ത്‌ പോകും”.അവന്‍ പറഞ്ഞു
ഞാന്‍ കഴുത്തിലെ പിടി വിട്ട് അവനെ കലിപ്പിച്ചു നോക്കി.

“എന്‍റെ അളിയാ ഒന്ന് ക്ഷമിക്കു,ആര്‍ക്കും ഒരു അബദ്ധം പറ്റും,പിന്നെ അവന്‍ നമ്മളെ അപമാനിച്ചതിന് നമ്മള്‍ അവനിട്ടൊരു പണി പണിയും ഫൈനല്‍ എക്സാം കഴിഞ്ഞിട്ട്”.അവന്‍ പറഞ്ഞു

“എന്നാലും അവര്‍ടെ മുന്‍പില്‍ നമ്മുടെ വില പോയില്ലേട”?ഞാന്‍ ചോദിച്ചു

“ഒരു കണക്കിന് നമ്മുടെ സ്വഭാവം അവര്‍ നേരത്തെ അറിഞ്ഞത് നന്നയില്ലെ”?

“നീ എന്ത പറഞ്ഞു വരുന്നത്”?

“ഡാ നല്ല ആണ്‍പിള്ളേരെക്കാളും തല്ലിപ്പൊളികളെ ആണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ട്ടം”.

“അത് നിന്നോട് ആര് പറഞ്ഞു”?

“ആരേലും പറയണോ സിനിമയില്‍ ഒക്കെ അങ്ങനെ ആണെല്ലോ”.

“ഡാ പൊട്ടന്‍കൊണാപ്പാ അത് സിനിമ ഇതു ജീവിതം രണ്ടും രണ്ട”.ഞാന്‍ പറഞ്ഞു

“ഓ അങ്ങനെ ആണോ”.അവന്‍ പറഞ്ഞു

“ആ ഇനി പറഞ്ഞിട്ട് കാര്യമില്ല,ക്ലാസ്സിന്‍റെ അവിടെ പോയി ഉള്ള വായിനോട്ടം വേണ്ട”.ഞാന്‍ പറഞ്ഞു,അവനും അത് ശരി വെച്ചു

അങ്ങനെ ഒരഴച്ചയോളം ആ വായിനോട്ടം അങ്ങനെ തക്രിതിമിയില്‍ നടന്നു,ആ സമയം കൊണ്ട് അലക്സ്‌ എന്തൊക്കെയോ കോമാളിത്തരങ്ങള്‍ കാണിച്ച് കാവ്യയെ വളച്ചു.പക്ഷെ ഏയ്‌ഞ്ചല്‍ എനിക്ക് പിടി തരാതെ വരാലിനെ പോലെ പിടഞ്ഞു മാറിക്കൊണ്ടേ ഇരുന്നു,ഞാന്‍ അവളോട്‌ സംസാരിക്കാന്‍ ചെല്ലുംപോഴത്തേക്കും അവള്‍ പേടിച്ചു ഒഴിഞ്ഞ് മാറി പോകുകയാണ് പതിവ്,ഞാന്‍ അവളെ ശ്രദ്ധിക്കുന്നത് അവള്‍ അറിയുന്നുമുണ്ട്.അങ്ങനെ ഇരിക്കുമ്പോള്‍ ആണ് അഞ്ജലി അവളെ കുറിച്ച് ഒരു കാര്യം എന്നോട് പറഞ്ഞത്.

“ഡാ അവള്‍ടെ അച്ഛന്‍ ഭയങ്കര ദേഷ്യക്കാരന,പോരാത്തതിന് അവള്‍ടെ ഫാമിലി വളരെ ഓര്‍ത്തഡോക്സ് ആണ്,അവള്‍ ആരെയെങ്കിലും പ്രേമിക്കുന്നതായിട്ടു അവള്‍ടെ തന്ത അറിഞ്ഞാല്‍ അവിടം കൊണ്ട് അവള്‍ടെ

പഠിപ്പ് നിര്‍ത്തി കെട്ടിച്ചു വിടും എന്നാ അവള്‍ടെ കൂട്ടുകാരികള്‍ എന്നോട് പറഞ്ഞത്”.അഞ്ജലി പറഞ്ഞു

“ഓഹോ അപ്പോള്‍ തന്ത ആണ് എന്‍റെ കഥയിലെ വില്ലന്‍”.ഞാന്‍ പറഞ്ഞു

“അതെ”.അഞ്ജലി പറഞ്ഞു

“എടി അവള്‍ക്ക് എന്നെ ഇഷ്ടമാണെന്നാണ് എന്‍റെ ഒരു വിശ്വാസം,പക്ഷെ ഞാന്‍ അടുത്ത് ചെല്ലുമ്പോഴേക്കും അവള്‍ ഒഴിഞ്ഞ് മാറുവ,ഇപ്പോഴല്ലേ അതിന്‍റെ റീസണ്‍ മനസ്സിലായത്‌.”ഞാന്‍ പറഞ്ഞു

“ഇനി എന്ത നിന്‍റെ അടുത്ത പ്ലാന്‍”?

“ഞാന്‍ നാളെ അവളെ പ്രൊപോസ് ചെയ്യാന്‍ പോവാ”.ഞാന്‍ പറഞ്ഞു

“ഉം,നല്ലത് അവള്‍ നോ പറഞ്ഞാല്‍ നീ എന്ത് ചെയ്യും”?അവള്‍ ചോദിച്ചു

“പ്ലാന്‍ ബി ഉണ്ട് അതൊരു അറ്റകൈ പ്രയോഗമാ ഏറ്റാല്‍ ഏറ്റു”.

“അതെന്താട”?

“അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അപ്പോള്‍ പറയാം”.ഞാന്‍ പറഞ്ഞു

അങ്ങനെ പിറ്റേ ദിവസം രാവിലെ ആയി പതിവില്ലാതെ ഞാന്‍ രാവിലെ എണീറ്റ് കുളിച്ചു അമ്പലത്തില്‍ പോയി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു അവള്‍ ഓക്കെ പറയണേ എന്ന്,നന്നായി ഡ്രസ്സ്‌ ചെയ്തു ഒരു കുറിയും തൊട്ട് കയ്യില്‍ ഒരു റോസാ പൂവും പിടിച്ചു അവളെ കാത്ത് ഫസ്റ്റ് ഇയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍പില്‍ നിന്നു,കുറച്ചു നേരത്തിനു ശേഷം അവള്‍ കൂട്ടുകാരികളുടെ കൂടെ നടന്നു വരുന്നത് ഞാന്‍ കണ്ട്,ഞാന്‍ റോസാ പൂ

പുറകില്‍ മറച്ചു പിടിച്ചു,അവള്‍ എന്നെ ക്രോസ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു

“ഏയ്‌ഞ്ചല്‍ ഒന്ന് നിന്നെ”.അവളുടെ കൂട്ടുകാരികള്‍ തിരിഞ്ഞു നോക്കി പക്ഷെ അവള്‍ അവിടെ നിന്നതെ ഉള്ളു,ഞാന്‍ ബാക്കി ഉള്ളവരോട് പറഞ്ഞു

“നിങ്ങള്‍ പൊക്കോ”.അവള്‍ കാവ്യയുടെ കയ്യില്‍ പിടിച്ചു പോകരുത് എന്ന് തലയാട്ടി,എനിക്ക് ദേഷ്യം വന്നു

“എനിക്ക് നിന്നോട് തനിച്ചു സംസാരിക്കണം നീ എന്‍റെ കൂടെ വാ”.ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു

“ഡി ചെല്ല് ചേട്ടന്‍ നിന്നെ ഒന്നും ചെയ്യില്ല”.എന്ന് പറഞ്ഞു കാവ്യാ അവളെ എന്‍റെ അടുത്തേക്ക് ചെല്ലാന്‍ തള്ളി വിട്ടു അവള്‍ എന്‍റെ മുഖത്ത് നോക്കുന്നില്ല ആ മുഖം താഴ്ന്നു തന്നെ ഇരിക്കുകയാണ്.

“വാ ലൈബ്രറിയിലേക്ക് പോകാം “.എന്ന് പറഞ്ഞു ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു,അവള്‍ ഞെട്ടലോടെ എന്‍റെ മുഖത്തേക്ക്‌ നോക്കി ഞാന്‍ അതൊന്നും കാര്യമാക്കാതെ അവളെ കയ്യില്‍ പിടിച്ചു കൊണ്ട് ലൈബ്രറിയില്‍ കൊണ്ട് പോയി നിര്‍ത്തി,ഭാഗ്യത്തിന് അവിടെ ആരും ഇല്ലായിരുന്നു അതുകൊണ്ട് നോ പറഞ്ഞാലും നാണം കെടില്ല,അവള്‍ എന്‍റെ മുഖത്ത് നോക്കുന്നില്ല ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നില്‍ക്കുന്നു.ഞാന്‍ പറഞ്ഞു

“തല ഉയര്‍ത്തി എന്നെ നോക്ക്”.
ആ കണ്ണുകള്‍ നിറഞ്ഞു തുളുംപാറായി നില്‍ക്കുന്നുണ്ടായിരുന്നു.പക്ഷെ അവള്‍ ധരിച്ചിരുന്ന ആ ആകാശനീല ചുരിദാര്‍ ടോപ്പിലും റോസ് പാന്റും അവള്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.ഞാന്‍ അവളുടെ കണ്ണില്‍ നോക്കി പുറകില്‍ നിന്നും റോസാ പൂ എടുത്ത് അവളുടെ മുന്‍പില്‍ ഒരു മുട്ട് നിലത്തു കുത്തി കൊണ്ട് പറഞ്ഞു.

“ഐ ലവ് യു………………………………………………”,കുറച്ചു നേരത്തിന് ശേഷം അവള്‍ എന്നോട് പറഞ്ഞു

“ഇച്ചായന്‍ ഒന്ന് എണീറ്റെ എനിക്ക് പറയാന്‍ ഉള്ളത് കൂടി കേള്‍ക്കണം”.അവള്‍ ആദ്യമായി എന്നോട് സംസാരിച്ചതിന്‍റെ സന്തോഷത്തില്‍ ഞാന്‍ എണീറ്റു,അവള്‍ ഇച്ചായന്‍ എന്ന് വിളിച്ച വാക്ക് എനിക്ക് നന്നായി ബോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *