“ഡാ എന്ത് സ്വപ്നം കണ്ട് നിക്കുവ നടക്ക്”.എന്ന് പറഞ്ഞു അഞ്ജലി എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കൊണ്ട് പോയി.
എല്ലാരും ക്യാന്റീനില്‍ കയറി ഇരുപ്പ് ഉറപ്പിച്ചു കഴിഞ്ഞു,എല്ലാം കൂടി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്യുന്നും ഉണ്ട്,അപ്പോഴാണ് ഞങ്ങളുടെ ശത്രുക്കള്‍ ആയ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റ്ലെ ശശി സര്‍ ക്യാന്റീനിലോട്ടു വന്നത്…
“നിങ്ങള്‍ എന്ത ഇപ്പോള്‍ ഇവിടെ”.ഞങ്ങളെ കണ്ടപാടെ സര്‍ ചോദിച്ചു”,ആരും അങ്ങേരെ മൈന്റ് പോലും ചെയ്യുന്നില്ലായിരുന്നു.
“ഞങ്ങളൊന്നു കുമ്പസരിക്കാന്‍ വന്നതാ,എന്താ സര്‍ ഉം കൂടുന്നോ”?അലക്സ് ആണ് അതിന് മറുപടി കൊടുത്തതു,എല്ലാരും കൂടി ഒരു കൂട്ട ചിരി ചിരിച്ചു,അയാള്‍ ഒന്നും മിണ്ടാതെ അങ്ങ് പോയി,ഞങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് അങ്ങേര്‍ക്ക് അറിയാം.
അങ്ങനെ ഇന്റെര്‍വല്‍ ആയി,ഫസ്റ്റ് ഇയര്‍സിന്‍റെ സെക്ഷനിലോട്ടു പോകുന്ന പ്രധാന വഴിയുടെ രണ്ട് വശങ്ങളിലുമായി ഞങ്ങള്‍ നിന്നു അവളെയും കാത്ത്,പിള്ളേരെല്ലാം പുറത്തേക്കു വന്നു കൊണ്ടേ ഇരുന്നു പക്ഷെ എന്‍റെ
കണ്ണ് ആ കൂട്ടത്തില്‍ അവളെ മാത്രം തേടുകയായിരുന്നു,അങ്ങനെ കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം എന്‍റെ മാലാഖ എന്‍റെ ഏയ്‌ഞ്ചല്‍ കൂട്ടുകാരികളുടെ ഒപ്പം നടന്ന് പുറത്തേക്കു വന്നു,അവളെ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ വിടര്‍ന്നത് കണ്ടിട്ടാകണം എന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന അഞ്ജലി എന്നോട് ചോദിച്ചു
“ആ വെള്ള ചുരിദാര്‍ ഇട്ട പെണ്ണാണോ”?
“അതെ”.ഞാന്‍ സ്വപ്നത്തിലെന്നപോലെ മൂളി.എല്ലാവരും അവളെ നോക്കി….
“ഉം അവള്‍ ശെരിക്കും മാലാഖ തന്നെയാട,നിന്‍റെ സെലക്ഷന്‍ സൂപ്പര്‍”.അഞ്ജലി പറഞ്ഞു,എല്ലാവരും അവള്‍ പറഞ്ഞതിനെ ഏറ്റു പിടിച്ചു.
അവള്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ടേ ഇരുന്നു,അതു കണ്ട ഞാന്‍ എല്ലാരോടുമായി പറഞ്ഞു
“എല്ലാരും കണ്ടു കഴിഞ്ഞല്ലോ,ഇനി മക്കളെല്ലാം കൂടി വീട്ടില്‍ പോയിന്,ഇനി നീയൊക്കെ ഇവിടെ നിന്നാല്‍ ആ പെണ്ണിന് എന്തേലും സംശയം തോന്നും”.
“ഡാ ഞങ്ങള്‍ രണ്ടും നിന്‍റെ കൂടെ നിന്നോട്ടെട ബാക്കി എല്ലാരും പൊക്കോട്ടെ”.അഞ്ജലിയും അലക്സും ആണ് അത് പറഞ്ഞത്.
“ശരി,പക്ഷെ രണ്ടും അലമ്പ് പരുപാടി ഒന്നും കാണിക്കരുത് കൂടെ നിന്ന്”.ഞാന്‍ പറഞ്ഞു
“ഇല്ലെട,ഒരു അലമ്പും ഉണ്ടാക്കില്ല”.അവര്‍ പറഞ്ഞു,ബാക്കി എല്ലാവരും ഞങ്ങളോട് യാത്ര പറഞ്ഞു പോയി.
ഞങ്ങള്‍ അവള്‍ വരുന്നതും നോക്കി കൊണ്ട് അവിടെ നിന്നു,എന്‍റെ ശ്രദ്ധ അവളുടെ കണ്ണിലേക്ക് മാത്രം ആയിരുന്നു,ആ മനോഹരമായ മാന്‍പേട കണ്ണുകളും നല്ല കറുപ്പ് നിറത്തില്‍ ഇടതൂര്‍ന്ന പുരികങ്ങളും മുഖത്തിന്‍റെ
സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നവയായിരുന്നു.ഞാന്‍ അവളെ തന്നെയാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയ അവള്‍ ഒരു മാത്ര എന്നെ നോക്കിയിട്ട് കൂട്ടുകാരികളുടെ കൂടെ ഞങ്ങളെ ക്രോസ് ചെയ്തു കടന്നു പോയി,പെട്ടന്ന് അവളുടെ കൂട്ടുകാരി കാവ്യാ എന്നെ തിരഞ്ഞു നോക്കി,അപ്പോഴും ഞാന്‍ ഏയ്‌ഞ്ചലിനെ തന്നെ ആണ് നോക്കിക്കൊണ്ടിരുന്നത്,അത് മനസ്സിലാക്കിയ കാവ്യാ ഏയ്‌ഞ്ചലിനോട് പതുക്കെ പറഞ്ഞു
“രാവിലെ നമ്മളെ റാഗ് ചെയ്ത ആ ചേട്ടന്‍ ഇപ്പോഴും നിന്നെ തന്നെയാ പെണ്ണേ നോക്കിക്കൊണ്ടിരിക്കുന്നത്,രാവിലെ റാഗ് ചെയ്യുമ്പോഴും ഞാന്‍ ശ്രദ്ധിച്ചത ആ ചേട്ടന് നിന്‍റെ മേല് ഒരു കണ്ണ് ഉണ്ടെന്ന്,മിക്കവാറും നിന്നെ അങ്ങേരു വളക്കും”
“ഒന്ന് മിണ്ടാതിരിക്കെടി ആവിശ്യമില്ലാത്ത കാര്യം പറയരുത്,ഞാന്‍ ഇവിടെ പഠിക്കാന വന്നത്”.ഏയ്‌ഞ്ചല്‍ ദേഷ്യത്തോടെ അടക്കിപിടിച്ചു കാവ്യയോട് പറയുന്നത് ഞങ്ങള്‍ കേട്ടു.അത് കേട്ട് കൊണ്ട് അഞ്ജലി എന്നോട് പറഞ്ഞു
“ഡാ ഇവളെ വളക്കാന്‍ നീ കുറച്ചു പാട് പെടും”
“ഇവളെ സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും,കണ്ട മാത്രയില്‍ തന്നെ അവള്‍ എന്‍റെ മനസ്സില്‍ കയറിയത”.ഞാന്‍ പറഞ്ഞു
“ഡ നീ പേടിക്കെണ്ട ഇവളെ വളക്കാന്‍ എന്ത് സഹായത്തിനും ഞങ്ങള്‍ കാണും കൂടെ”.അലക്സ് പറഞ്ഞു
