ആദ്യാനുരാഗം 1

“അതെ അച്ചോ,അല്ല സര്‍”.അലക്സിന്‍റെ സംസാരം കേട്ട് ക്ലാസ്സിലെ കുട്ടികള്‍ എല്ലാം ഭയങ്കര ചിരി തുടങ്ങി,സത്യത്തില്‍ എനിക്കും ചിരി വന്നു,
അയാള്‍ ക്ലാസ്സില്‍ നിന്നും വെളിയില്‍ ഇറങ്ങി വന്നു,കുറച്ചു മാറി നില്‍ക്കുന്ന എന്നെയും അയാള്‍ കണ്ടു.

“ആഹ നീയും ഉണ്ടാരുന്നോ ഇവന്‍റെ കൂടെ,ഇങ്ങു വന്നെ”.എന്നെ നോക്കി കൊണ്ട് അയാള്‍ പറഞ്ഞു.
ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

“നിങ്ങള്‍ രണ്ടും ഇങ്ങ് കേറി വാ “.ഞങ്ങളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

“വേണ്ട സര്‍ ഞങ്ങളിവിടെ നിന്നോളാം”.ഞങ്ങള്‍ പറഞ്ഞു

“അതൊന്നും പറ്റില്ല വാ”.എന്നും പറഞ്ഞു അയാള്‍ ഞങ്ങളെ പിടിച്ചു ക്ലാസ്സില്‍ കയറ്റി.

“കുട്ടികളെ ഈ രണ്ടു മഹത് വ്യക്തികള്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയാമോ”?അയാള്‍ ഞങ്ങളെ ചൂണ്ടി ക്ലാസ്സിലെ കുട്ടികളോടായി ചോദിച്ചു,ഞാനും അലക്സും മുഖത്തോട് മുഖം നോക്കി എന്ത അയാള്‍ പറയുന്നത് എന്ന് മനസ്സിലാകാതെ നിന്നു.

“ഇല്ല അറിയില്ല”.ക്ലാസ്സിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

“ഇവമ്മാരും പിന്നെ ഇവന്‍റെയൊക്കെ കൂട്ടുകാരും കൂടി ചേര്‍ന്നാണ് ഒന്നാം സ്ഥാനത്ത് നിന്ന നമ്മുടെ കോളേജിനെ ഇപ്പോള്‍ ഇരുപതാം സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത് അത്രയ്ക്കും മിടുക്കമ്മാരാണ് ഇവര്‍,ഇവമ്മാരെ പോലെ തല തെറിച്ചവമ്മാരെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല,എനിക്ക് നിങ്ങളോട് ഒന്നേ പറയാന്‍ ഉള്ളു നിങ്ങള്‍ ആരെ പോലെ ആയാലും ഇവന്‍മ്മാരെ പോലെ ആകരുത്”.അയാള്‍ പറഞ്ഞു നിര്‍ത്തി .
ക്ലാസ്സിലെ കുട്ടികള്‍ എല്ലാം ഇതു കേട്ട് ചിരിക്കാന്‍ തുടങ്ങി,എനിക്ക് അയാളെ തല്ലി കൊല്ലാനുള്ള ദേഷ്യം വന്നു,ഞാന്‍ അലക്സിനോട് ചോദിച്ചു.

“ഈ മൈരന് രണ്ടു പറിക്ക കൊടുത്താലോ”

“എന്‍റെ പൊന്നളിയ ചതിക്കരുത് നീ ഒന്ന് ക്ഷമിക്ക്,ഇനി ഒരു പ്രശ്നം ഉണ്ടാക്കിയാല്‍ ആ പുല്ലന്‍ പ്രിന്‍സിപ്പല്‍ നമ്മളെ ഡിസ്മിസ് ചെയ്യും എന്ന് നിനക്ക് അറിയാമെല്ലോ”?അലക്സ്‌ ചോദിച്ചു
അവന്‍ പറഞ്ഞതും ശരിയാണ്,ഇവളെ കാണുന്നതിനു മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ഒന്നും നോക്കില്ലായിരുന്നു,പക്ഷെ ഇപ്പോള്‍ അങ്ങനല്ല,ഞാന്‍ ദേഷ്യം

കടിച്ചു പിടിച്ചു എന്‍റെ തുടയില്‍ തന്നെ ഞാന്‍ കയ്യ് മുഷ്ട്ടി വെച്ച് ഇടിച്ചു,ഞാന്‍ അവളെ നോക്കിയപ്പോള്‍ അത്രയും നേരം എന്നെ നോക്കി കൊണ്ടിരുന്ന അവള്‍ നോട്ടം മാറ്റി,അപ്പോള്‍ അലക്സ്‌ അവിടെ നിന്ന് ഒന്നും സംഭവിക്കാത്തത് പോലെ കാവ്യയെ എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു,എന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ എന്നോട് ചോദിച്ചു.

“എന്താടാ ഇനി നിനക്ക് എന്നെ കൂടി തല്ലണോ”?
ഞാന്‍ ഒന്നും മിണ്ടിയില്ല ദേഷ്യം കടിച്ചുപിച്ചു അവിടെ നിന്നു,അലക്സിന്‍റെ ശ്രദ്ധ മുഴുവനും അപ്പോഴും കാവ്യയില്‍ ആയിരുന്നു,അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അവനെ ബാധിക്കുന്നെ ഇല്ലായിരുന്നു.

“ഇറങ്ങി പോയിനെടാ രണ്ടും വായിനോക്കികള്‍”.അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ പറഞ്ഞു.
ഞാന്‍ അലക്സിനെ പിടിച്ചോണ്ട് ക്ലാസിനു വെളിയില്‍ ഇറങ്ങി,അവന്‍റെ കഴുത്തിന്‌ പിടിച്ചു ഭിത്തിയില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു

“ഡാ കോപ്പെ നീ ഒറ്റ ഒരുത്തന്‍ കാരണമ ഇപ്പോള്‍ ഇത്രയും നാണം കേട്ടത്,അതും അവള്‍ടെ മുന്‍പില്‍”.

“ഡാ കഴുത്തേന്നു വിട് അല്ലെങ്കില്‍ ഞാന്‍ ചത്ത്‌ പോകും”.അവന്‍ പറഞ്ഞു
ഞാന്‍ കഴുത്തിലെ പിടി വിട്ട് അവനെ കലിപ്പിച്ചു നോക്കി.

“എന്‍റെ അളിയാ ഒന്ന് ക്ഷമിക്കു,ആര്‍ക്കും ഒരു അബദ്ധം പറ്റും,പിന്നെ അവന്‍ നമ്മളെ അപമാനിച്ചതിന് നമ്മള്‍ അവനിട്ടൊരു പണി പണിയും ഫൈനല്‍ എക്സാം കഴിഞ്ഞിട്ട്”.അവന്‍ പറഞ്ഞു

“എന്നാലും അവര്‍ടെ മുന്‍പില്‍ നമ്മുടെ വില പോയില്ലേട”?ഞാന്‍ ചോദിച്ചു

“ഒരു കണക്കിന് നമ്മുടെ സ്വഭാവം അവര്‍ നേരത്തെ അറിഞ്ഞത് നന്നയില്ലെ”?

“നീ എന്ത പറഞ്ഞു വരുന്നത്”?

“ഡാ നല്ല ആണ്‍പിള്ളേരെക്കാളും തല്ലിപ്പൊളികളെ ആണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ട്ടം”.

Leave a Reply

Your email address will not be published. Required fields are marked *