“നീ നിര്‍ത്തിയെങ്കില്‍ ഞാനും ഇന്നു കൊണ്ട് നിര്‍ത്തി,പിന്നെ നീ പറഞ്ഞപോലെ ആ കാവ്യാ ഇല്ലെ അവളെ രാവിലെ കണ്ടപ്പോഴേ എനിക്ക് അങ്ങ് ബോധിച്ചത,പിന്നരോടും പറഞ്ഞില്ലെന്നെ ഉള്ളു”.അലക്സ് പറഞ്ഞു.
“കള്ള നസ്രാണി ചിലവ് ചെയ്യാതിരിക്കാന്‍ മനപ്പൂര്‍വ്വം മറച്ചു വെച്ചു അല്ലെ,നാളെ ആകട്ടെ എല്ലാത്തിനോടും പരയുമെട”.ഞാന്‍ പറഞ്ഞു
“എന്‍റെ പൊന്നളിയ പറയരുതേ,ഇനി ആ പെണ്ണിന്‍റെ മനസ്സില്‍ വേറെ ആരേലും ഉണ്ടെങ്കിലോ”?
“അതും ശരിയാ,അത് കൂടി തിരക്കാന്‍ അഞ്ജലിയോട് പറയാം അവള്‍ വരട്ടെ”.ഞാന്‍ പറഞ്ഞു
കുറച്ചു കഴിഞ്ഞ് അഞ്ജലി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.
“എന്തായെടി എന്തെങ്കിലും അറിയാന്‍ പറ്റിയോ”.ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“ഞാന്‍ അവരെ പരിചയപ്പെട്ടു, ചുമ്മാ എല്ലാരോടും ലവ് ഉണ്ടോ എന്ന് ഒക്കെ ചോദിച്ചു,ആ കൂട്ടത്തില്‍ ആര്‍ക്കും ഇല്ല എന്നായിരുന്നു മറുപടി,എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞ മതി എന്നൊക്കെ പറഞ്ഞു,പിന്നെ അവര്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണ്”.കാവ്യ ഇത്രയും പറഞ്ഞു
“മതി ഇത്രയും അറിഞ്ഞാല്‍ മതി,അലക്സ് നിന്‍റെ കാര്യവും ഏതാണ്ടൊക്കെ ഓക്കേ ആയെട”.ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,അവനും എന്‍റെ ഒപ്പം ചിരിക്കുന്നുണ്ടായിരുന്നു.
“ഡാ പൊട്ടാ നിന്‍റെ എന്ത് കാര്യമാട”?അഞ്ജലി അലക്സ്‌നോട് ചോദിച്ചു.
നീ അറിഞ്ഞില്ലെല്ലോ,ഇവന് ആ കാവ്യാ ഒണ്ടല്ലോ അവള്‍ടെ കൂട്ടുകാരി അവളോട് അനുരാഗം പൂവിട്ടു.ഞാന്‍ പറഞ്ഞു.
എട അലക്സ് ഇതു നീ രാവിലെ പറഞ്ഞായിരുന്നെങ്കില്‍ നിന്നെ കൊണ്ട് കൂടി ചിലവ് ചെയ്യിക്കാം ആയിരുന്നു,ദുഷ്ട്ടന്‍.അഞ്ജലി പറഞ്ഞു
അത് കൊണ്ടാ ഞാന്‍ പറയാഞ്ഞത്.അലക്സ് പറഞ്ഞു
നാളെ ആകട്ടെട പിള്ളേരോട് പറഞ്ഞു നിന്‍റെ പപ്പും പൂടയും ഞാന്‍ പറിപ്പിച്ചോലാമെട.അഞ്ജലി പറഞ്ഞു
ഓ അങ്ങനെ ആയിക്കോട്ടെ തമ്പുരാട്ടി.അലക്സ് അവളെ കളിയാക്കി കൊണ്ട് പറഞ്ഞു,ഞാനും അവനും ഒരുമിച്ചു ചിരിച്ചു.
നിന്‍റെ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ നമ്മള് പുറത്ത്,നീ രണ്ടും ഒറ്റ കെട്ട്.അഞ്ജലി പരിഭവത്തോടെ പറഞ്ഞു.
അങ്ങനെ അല്ല പൊന്നെ നീ ഞങ്ങള്‍ടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ,നിനക്ക് മാത്രമായി ഞങ്ങള്‍ ഒരു വമ്പന്‍ ട്രീറ്റ് വെക്കുന്നുണ്ട്.ഞാന്‍ പറഞ്ഞു അലക്സ് അത് ഏറ്റു പിടിച്ചു.
ഉം ശരി ശരി ഞാന്‍ വീട്ടില്‍ പോവാ,നീ രണ്ടും ഇവിടെ നിക്കുന്നോ അതോ പോകുന്നോ?അഞ്ജലി ചോദിച്ചു.
ഇവിടെ നിക്കുന്നില്ല ഇനി മുതല്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍പില്‍ പോയി നില്‍ക്കാന്‍ പോവാ.ഞാനും അലക്സും ഒരേ സ്വരത്തില്‍ പറഞ്ഞു.
“ആ ബെസ്റ്റ് നീയൊക്കെ എന്തേലും ചെയ്യിനെട”.എന്ന് പറഞ്ഞു കൊണ്ട് അവള്‍ പോയി,ഞാനും അവനും മുഖത്തോട് മുഖം നോക്കി ആ ചുറ്റുമതിലില്‍ കുറച്ച് നേരം ഇരുന്നു ആലോചിച്ചു.
“ഇനി എന്ത നിന്‍റെ പ്ലാന്‍?.അലക്സ് ചോദിച്ചു
“നമ്മള്‍ അവരുടെ ക്ലാസിനു മുന്‍പില്‍ കൂടി രണ്ടു റൌണ്ട് നടക്കുന്നു,നീ നിന്‍റെ പെണ്ണിനെ വായിനോക്കുന്നു,ഞാന്‍ എന്‍റെ പെണ്ണിനെയും,വാ ചലിക്കാം”.ഞാന്‍ പറഞ്ഞു,
ഞങ്ങള്‍ രണ്ടും അവരുടെ ക്ലാസിനു മുന്‍പില്‍ കൂടി അവരെ നോക്കി നടന്നു,അവരെ കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഫസ്റ്റ് ബെഞ്ചില്‍ തന്നെ അവര്‍ രണ്ടും ഇരുപ്പുണ്ടായിരുന്നു,ഞാന്‍ അവളെ നോക്കി കൊണ്ട് തന്നെ രണ്ടു റൌണ്ട് നടന്നു,അവളും എന്നെ ഒളികണ്ണിട്ട് ഒരു മാത്ര നോക്കി,ഞാന്‍ നോക്കിയപ്പോള്‍ എന്‍റെ കൂടെ വന്ന അലക്സ് ക്ലാസ്സ് ഓപെനിംഗ് അവിടെ നിന്ന് കാവ്യയെ വായിനോക്കുന്നു,ഞാന്‍ വിചാരിച്ചു ഈ പുല്ലന്‍ എല്ലാം കുളമാക്കും.
“എന്താ അലക്സ് ഇവിടെ കാര്യം,ഇവിടെയും കുമ്പസരിക്കാന്‍ വന്നതാണോ”?ക്ലാസ്സില്‍ ഉണ്ടായിരുന്ന ശശി സര്‍ അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് ചോദിച്ചു,ഇവനെ കൊണ്ട് വന്നപ്പഴേ വിചാരിച്ചത എല്ലാം കുളമാക്കും എന്ന്,ഞാന്‍ മനസ്സില്‍ പറഞ്ഞു.
