അവന്‍മ്മാര് ഓരോ പുതിയ പിള്ളേരെയും വിളിച്ച് പാട്ട് പാടിക്കലും,ഡാന്‍സ് കളിപ്പീരും,അഭിനയിപ്പിക്കലും ഒക്കെ ആയി കുറച്ചു സമയം പോയി.ഞാന്‍ അത് കണ്ട് അങ്ങനെ രസിച്ചു ഇരുന്നു,കാരണം ഉടക്ക് ഒന്നും ഉണ്ടായില്ല ഇടപെടാന്‍….
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ 5 പെണ്‍പിള്ളേര് സംസാരിച്ചു കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ കൂടി നടന്നു പോയി.
“എവിടോട്ടു പോവാ എല്ലാം കൂടി കേറി”?.ഞാന്‍ ചോദിച്ചു
“പാര്‍വതി”
“അലീന”
“കാവ്യാ”.അവര്‍ വരിവരിയായി പറഞ്ഞു.അപ്പോള്‍ ആ സുന്ദരി പെണ്ണ് പേടിച്ചു നില്‍ക്കുവാരുന്നു അത് കാണാന്‍ നല്ല രസം തോന്നി.
“നിന്നോട് ഇനി പ്രത്യേകം പറയനോടി” ………..?ഞാന്‍ പേടിച്ചു നിന്ന അവളോടായി ചോദിച്ചു
“ഏയ്ഞ്ചല്‍”.അവള്‍ മറുപടി നല്‍കി.
അപ്പനും അമ്മയും അറിഞ്ഞിട്ട പേര് തന്നെ ഏയ്ഞ്ചല്‍ എന്ന്,ഇവള്‍ക്ക് ഇതിലും അനുയോജ്യമായ ഒരു പേര് നല്‍കാന്‍ പറ്റില്ല,സത്യത്തില്‍ ഇവള്‍ ഒരു മാലാഖ തന്നെ എന്ന് ഞാന്‍ വിചാരിച്ചു.അവന്മാര് അവരോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു,ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ തന്നെ നോക്കി ഇരുന്നു.അവസാനം ആ മുഖം എന്‍റെ മുന്‍പില്‍ നിന്നും മാഞ്ഞ് പോയിട്ടും ഞാന്‍ അവളെ കുറിച്ച് ആലോച്ചുകൊണ്ടിരുന്നു.അലക്സ് എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.
“എന്താടാ നീ ആ പെണ്ണിനെ തന്നെ നോക്കി ചാറു കുടിക്കണ കണ്ടല്ലോ,ലബ്ബ് വെല്ലതും ആണോട”?.അവന്‍ ചോദിച്ചു
“ആണോ”?ഞാന്‍ ചോദിച്ചു
“ഡാ വരിനെട ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യമില്ല ചെറുക്കന് പ്രേമം ആണ് പോലും,കള്ള വെടി വെച്ച് നടക്കുന്നവന് പ്രേമം അല്ല കാമം ആയിരിക്കും തോന്നിയത്”.അലക്സ് കൂട്ടുകാരോടായി പറഞ്ഞു കൊണ്ട് അവന്‍മ്മാരുടെ അവന്‍ പോയി.
ഞാനും ആലോചിച്ചു അലക്സ് പറഞ്ഞതും സത്യം തന്നെ ആണ് പക്ഷെ ഇത് അത് മാത്രം അല്ല മറ്റെന്തോ കൂടി ആണ്,ഇതിന്‍റെ പേര് ആയിരിക്കുമോ പ്രണയം?കാമം ആണെങ്കില്‍ ഇങ്ങനെ ഒരു പ്രത്യേക അനുഭൂതി
ഉണ്ടാകില്ലായിരുന്നു.അവളെ കുറിച്ച് കൂടുതല്‍ അറിയണം അവളെ എന്‍റെ മാത്രം ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
കുറച്ച് സമയം കഴിഞ്ഞ് ഞാനും എണിറ്റു ക്ലാസ്സിലേക്ക് പോയി,ക്ലാസ്സില്‍ പോയി ഇരുന്നപ്പോഴോ ആദ്യ ദിവസം ആയതുകൊണ്ട് എല്ലാം കൂടി ഭയങ്കര കല പില സംസാരം.ഞാന്‍ അവിടെ ഒരു പാവയെ പോലെ പോയി ഇരുന്നു.എന്‍റെ ഇരുപ്പ് കണ്ടിട്ട് അനീഷും കൂട്ടുകാരും കൂടി എന്നെആക്കി ചിരിക്കുന്നുണ്ടായിരുന്നു.അത് കണ്ട് ദേഷ്യം വന്ന് ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു.
“എന്താടാ മൈരുകളെ ഇരുന്നു തോലിക്കുന്നത്”.അതുവരെ ശബ്ദിച്ചു കൊണ്ടിരുന്ന ക്ലാസ്സ് എന്‍റെ ശബ്ദം കേട്ട് നിശബ്ദം ആയി.അലക്സ് അവന്‍റെ സീറ്റില്‍ നിന്നും എണിറ്റു വന്നു എന്‍റെ അടുത്ത് ഇരുന്നു.എന്നിട്ട് എന്നോട് ചോദിച്ചു.
“എന്തിനാ മച്ചാ ചൂടാകണേ,ഞങ്ങള്‍ ചുമ്മാ തമാശക്ക് ചെയ്തതല്ലെ,നിനക്ക് അവളോട് യഥാര്‍ത്ഥത്തില്‍ പ്രേമം തന്നാണോ”?
“അതെ,എനിക്ക് അവളെ വേണം”.ഞാന്‍ പറഞ്ഞു.
“എന്‍റെ കര്‍ത്താവെ നിങ്ങള്‍ ഇവന്‍ പറഞ്ഞത് കേട്ടോ,ഈ കോളേജിലെ ഇടിവെട്ടു സുന്ദരികള്‍ പുറകെ വന്നിട്ടും വീഴാത്ത ഇവന്‍ ഫസ്റ്റ് ഇയറിലെ ഒരു പെണ്ണിനെ കണ്ടപ്പോഴേക്കും ഫ്ലാറ്റ് ആയി എന്ന്”.അലക്സ് ക്ലാസ്സിലെ എല്ലാരോടുമായി പറഞ്ഞു.
“ആരാട ആരാ അവള്‍”.എല്ലാരും ആകാംക്ഷയോടെ അലക്സ്‌നോട് ചോദിച്ചു.
“ഏതോ ഒരു ഏയ്‌ഞ്ചല്‍ അല്ലേട”.അവന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,ഞാനും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
“അത്രയ്ക്ക് സുന്ദരി ആണോ അവള്‍ എന്നാല്‍ അത് ഞങ്ങള്‍ക്ക് ഒന്ന് കാണണം എല്ലോ”.ക്ലാസ്സിലെ എന്‍റെ കൂടുകാരി അഞ്ജലി പറഞ്ഞു.
“എന്‍റെ പോന്നു മക്കളെ നിങ്ങലായിട്ടു ഒന്നും കുളമാക്കരുത്,ഞാന്‍ ഇന്നു ആ പെണ്ണിനെ ആദ്യമായിട്ട് കണ്ടതെ ഉള്ളു,അവള്‍ക്ക് എന്‍റെ പേര് പോലും അറിയില്ല,ഞാന്‍ ആദ്യം അവളെ ഒന്ന് വളച്ചോട്ടെ എന്നിട്ട് എല്ലാവര്‍ക്കും പരിചയപ്പെടുത്തി തരാം”.ഞാന്‍ പറഞ്ഞു.

