ഇന്നലകളില്ലാതെ

ഒന്ന് പറയുകപോലും ചെയ്യാതെ ഒരു നാള്‍ തന്നില്‍ നിന്നകന്നു … ഒന്നും മനസിലാകുന്നില്ല …. തന്‍റെ തെറ്റോ വല്ലതും ? ഓര്‍ത്തോര്‍ത്ത് നോക്കിയിട്ടും അങ്ങനെയൊരു കുഴപ്പവും തന്നില്‍ നിന്നുണ്ടായിട്ടില്ല … സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. തകര്‍ന്നു നില്‍ക്കുന്ന സമയം വാക്കുകള്‍ കൊണ്ടും അരികില്‍ ഇല്ലാതെയിരുന്നിട്ടും മെസ്സെജിലൂടെയും മറ്റും സാമീപ്യം കൊണ്ട് തന്നെ ഒരു പുതുജീവനിലെക്ക് കൈ പിടിച്ചുയര്‍ത്തിയവള്‍.. വിങ്ങലോടെയല്ലാതെ അവളെയോര്‍മിക്കാന്‍ കഴിയില്ല .. ഒരു ദിവസം പോലും ..അല്ല ..ഒരു നിമിഷം പോലും .. അവളെയോര്‍ക്കാതെയിരുന്നിട്ടില്ല …
Bcom നു മദ്രാസില്‍ ചേര്‍ന്ന് പഠിക്കാന്‍ ജയെട്ടനാണ് തന്നെ നിര്‍ബന്ധിച്ചത് . അതിനുള്ള കാഷും തന്‍റെ അക്കൌണ്ടില്‍ ഇട്ടു തന്നു … വിളിക്കുമ്പോള്‍ എല്ലാം തന്നെ ടീച്ചര്‍ തിരക്കിലാണെന്ന് മറുപടി ..പിന്നെയുള്ള ആശ്രയം മെസ്സേജ് ആയിരുന്നു .. ദിവസവും വരുന്ന മെസ്സേജ് കൂടുതലും പഠിത്തത്തെ പറ്റിയായിരുന്നു ..മുന്‍പുണ്ടായിരുന്ന ബന്ധം പാടെ അവഗണിച്ച പോലെ .. ഒരിക്കലോന്നു ഗായൂ എന്ന് വിളിച്ചപ്പോള്‍ ഉണ്ടായ പുലിവാല്‍ …

‘അനിലേ ..ഞാന്‍ നിന്‍റെ ഭാവിയോര്‍ത്താ നിന്നോട് സംസാരിക്കുന്നെ …അത് നീ മുതലെടുക്കരുത് ..ജെയെട്ടന്‍ എന്‍റെ ജീവനാണ് … അദ്ധേഹത്തെ വേദനിപ്പിച്ചോന്നും എനിക്കാവില്ല ..നീയിനി എന്നെ അങ്ങനെ വിളിക്കരുത് ..പഴയതെല്ലാം മറക്കണം “

മനസിലേറ്റ മുറിവുണങ്ങാന്‍ നാളുകള്‍ എടുത്തു … എന്നിരുന്നാലും പിന്നീടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു … ഗൂഗിള്‍ ടോക്കില്‍ ആയിരുന്നതിനാല്‍ ഫോണ്‍ നമ്പരോ ഒന്നും ഇല്ലായിരുന്നു..

Mcom നു പഠിക്കുമ്പോള്‍ ആണ് ലാസ്റ്റ് മെസ്സേജ് വന്നത് … ലാലിയാന്റിയുടെ വീട്ടില്‍ ആണെന്ന് ..ഇറങ്ങുവാന്‍ തുടങ്ങുവാണെന്നും ….പിന്നെയൊരു മെസ്സേജും ഇല്ല … അവിടെയുണ്ടോ ? എന്ത് പറ്റി ? എന്നിങ്ങനെ അന്ന്മുതല്‍ താന്‍ അയച്ചു മെസ്സേജ് അയച്ചു കൊണ്ടിരുന്നു ഗൂഗിള്‍ ടാക്ക് നിര്‍ത്തിയപ്പോള്‍ അത് മെയില്‍ ആയി മാറിയെന്നെ ഉള്ളൂ ….. ഇതേ വരെ ഒരു മെയിലും ബൌന്‍സ് ആയി വന്നിട്ടുമില്ല ..അതാണ്‌ എകയോരാശ്വാസം … ഏതോ കോണില്‍ തന്‍റെ ഗായൂ ..തന്‍റെ ടീച്ചര്‍ ഉണ്ടാവും എന്ന വിശ്വാസം … കുറെ നാള്‍ മെയില്‍ ഓപ്പണ്‍ ആക്കാതിരുന്നാല്‍ അത് കട്ടാകും എന്നാരോ പറഞ്ഞു … അപ്പോള്‍ അവളുണ്ടാവും ..മെയില്‍ നോക്കുന്നും ഉണ്ടാവും …അത് തന്നെയാണൊരു ആശ്വാസവും

മദ്രാസില്‍ തന്നെ പിന്നെ ഹയര്‍ സ്റ്റഡി ചെയ്തു … പഠിച്ചിറങ്ങിയ ഉടനെ നാട്ടില്‍ വന്നു അവരെയന്വേഷിച്ചു .. ഇടക്കൊന്നും വരാതിരുന്നത് പാര്‍ട്ട്‌ ടൈം ജോലി ഉണ്ടായിരുന്നതിനാല്‍ ആണ് … ചേച്ചിയുടെ കല്യാണത്തിന് തന്നെ വന്ന്‍ രണ്ടാം ദിവസം തിരികെ പോയി .. പക്ഷെ അന്ന് തന്നെ അറിഞ്ഞിരുന്നു ജയെട്ടനും മറ്റും അവിടെ നിന്ന് പോയി എന്ന് .. ആരോടും എങ്ങോട്ടാണെന്ന്‍ പോലും പറയാതെ … തോമസ് സാറിനും ലാലിയാന്റിക്കും ഒരു വിവരവും ഇല്ല … തന്‍റെ Mcom പഠിത്തം കഴിഞ്ഞാല്‍ തിരികെ വരുമെന്ന് കരുതിയാവും അവര്‍ പോയതെന്ന് ലാലിയാന്റി പറഞ്ഞപ്പോള്‍ താന്‍ പൊട്ടി കരഞ്ഞു പോയി …

ഒരിക്കലും അവരുടെ കുടുംബത്തില്‍ ഒരു ബാധ്യതയാവില്ലായിരുന്നു താന്‍ … ഒന്ന് ..അകലെ നിന്നെങ്കിലും കണ്ടാല്‍ … മെയിലില്‍ കൂടെ എങ്കിലും സുഖ വിവരം അറിഞ്ഞാല്‍ …അത് മതിയായിരുന്നു തനിക്ക് … പക്ഷെ എന്തൊക്കെയോ ലാലിയാന്റിയും സാറും മറച്ചു വെക്കുന്നത് പോലെ തോന്നി തനിക്ക് ..

അമ്മയുടെ മരണസമയത്ത് നാട്ടില്‍ വന്നപ്പോള്‍ എഴുതി കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് , തന്‍റെ ഗായുവിന്‍റെ ഓര്‍മ വേട്ടയാടിയപ്പോള്‍ ആണ് .അവരുടെ ഓര്‍മ്മകള്‍ മനസില്‍ നിന്ന് പറിച്ചെറിയാന്‍.. തിരിച്ചു മദ്രാസില്‍ വന്നു , അവിടെ ഒരു സ്കൂളില്‍ ജോയിന്‍ ചെയ്തു .. പിന്നെ ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും …

ചേച്ചിയും മറ്റും വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ചായ കപ്പുമായി വന്നു നില്‍ക്കുന്ന പെണ്‍കുട്ടികളില്‍ ഗായുവിന്‍റെ മുഖം ആണ് കാണാന്‍ കഴിഞ്ഞത് … ഒരിക്കലുമാ മുഖം മനസ്സില്‍ നിന്ന് മറയില്ല എന്ന് മനസിലായപ്പോള്‍ വിവാഹശ്രമം അവിടെ ഉപേക്ഷിച്ചു …

ജോലി നേടിയതിന് ശേഷം കിട്ടിയ ഒരു മാസത്തെ ലീവിന് വന്നപ്പോള്‍ നേരെ പോയത് ചരല്‍ കുന്നിലെക്കാണ്
VRS എടുക്കുകയായിരുന്നു ജയേട്ടന്‍ .. പിന്നെ അടുത്തുള്ള ടൌണിലെക്ക് പോയി .. സാധനങ്ങള്‍ കയറ്റി പോയ ലോറിയുടെ ഡ്രൈവറെ പിടിച്ചു അവിടെയും പോയി അന്വേഷിച്ചു .. അവിടെയും മൂന്നാല് മാസമേ താമസിച്ചുള്ളൂ എന്നറിയാന്‍ കഴിഞ്ഞു ..അതും വാടകക്ക് ..അവിടെ നിന്നെങ്ങോട്ടു പോയെന്നു അയല്‍വക്കക്കാര്‍ക്കും അറിയില്ല ..സാധനങ്ങള്‍ കയറ്റാന്‍ സാധ്യതയുള്ള ലോറിത്താവളത്തില്‍ അന്വേഷിച്ചിട്ടും അവര്‍ക്കും അറിയില്ല ..അവര്‍ പറഞ്ഞതനുസരിച്ചു യൂണിയന്‍ പണിക്കാരുടെ അടുത്തും അന്വേഷിച്ചു … ഒരു രക്ഷയുമില്ല …അതില്‍ നിന്നൊരു കാര്യം മനസിലായി ..ആരും തിരക്കി വരാത്ത മാതിരി എവിടെയോ ഒളിച്ചു താമസിക്കുന്നു .

പിന്നീട് കാണുന്നിടത്തെല്ലാം അന്വേഷിച്ചു ഗായുവിന്‍റെ മുഖം ..ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം

ബിയര്‍ ബോട്ടില്‍ ഒഴിഞ്ഞതും അനില്‍ ടെറസില്‍ നിന്നും താഴേക്കിറങ്ങി . അവന്‍ എഴുന്നേറ്റപ്പോള്‍ തന്നെ വാതില്‍ക്കല്‍ ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടിരുന്നു … സ്റെയര്‍കേസ് ഇറങ്ങി വരുന്നത് മുന്‍ വാതിലിന്‍റെ പിന്നിലാണ് ..അവന്‍ ഇറങ്ങി വരുമ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു .. വാഷ്‌ ബേസിനില്‍ പോയി മുഖം കഴുകി , വായും നന്നായി ഒന്ന് കുല്‍ക്കുഴിഞ്ഞു വാതില്‍ തുറന്നു

‘ ഗുഡ് ഈവനിംഗ് സാര്‍ ” വാതില്‍ക്കല്‍ ഒരു പെണ്ണ് . പത്തുമുപ്പത്തിയഞ്ചു വയസുണ്ടാവും .ഷാമ്പൂ ഇട്ടു മിനുക്കിയ മുടി തോളിനു താഴെ പടര്‍ന്നു കിടക്കുന്നു .അത് മുന്നോട്ടു ചാടാതെയെന്ന പോലെ നെറ്റിയില്‍ കയറ്റി വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ് . കാല്‍ പാദം മൂടുന്ന ഒരു വയലറ്റ് കളര്‍ പാവാടയും , ലൈറ്റ് വയലറ്റ് കളര്‍ ബനിയനും .. ബനിയനില്‍ തള്ളി നില്‍ക്കുന്ന സമൃദ്ധമായ മാറിടം …കൊഴുത്തകൈകള്‍ സ്ലീവ് ലെസ്സില്‍ . പേരിനൊരു ഷോള്‍ ഉണ്ടെങ്കിലും വെറുതെ കഴുത്തില്‍ പിണച്ചു ഇട്ടിരിക്കുന്നു .. കയ്യിലൊരു വയലറ്റ് കളര്‍ ബ്രേസ്ലെറ്റ്‌ ..മറു കയ്യില്‍ അതെ കളറില്‍ സ്ട്രാപ്പുള്ള വാച്ചും .. ചുണ്ടില്‍ ലിപ്സ്റിക്

” സര്‍ .. ഞാന്‍ റോബിയുടെ മമ്മയാണ്” സോഫയില്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന അവള്‍ മുരടനക്കിയപ്പോള്‍ ആണ് അനില്‍ അവളില്‍ നിന്ന് കണ്ണ് പറിച്ചത് ..

Leave a Reply

Your email address will not be published. Required fields are marked *