ഇന്നലകളില്ലാതെ Like

” ഇടക്കിറങ്ങണം സാര്‍ ” വാതില്‍ തുറന്നു കൊടുത്തവന്‍റെ നേരെ നോക്കിയപ്പോള്‍ മറിയത്തിന്‍റെ കണ്ണുകളിലെ തിളക്കം അവന്‍ ശ്രദ്ധിച്ചു ..

” വരാം … നല്ല കളക്ഷന്‍ ഉണ്ടല്ലോ .. എന്താ ബുക്കുകളോട് ഇത്ര ഇഷ്ടം ..മറിയം എഴുതുന്നുണ്ടോ ?’

” ഇല്ല സാര്‍ … ബോറടിക്കുമ്പോള്‍ വായനയാണ് രക്ഷ .. ടിവി കാണലോ ഒന്നുമില്ല .. ആദ്യം മുതലേ വായിച്ച ബുക്കുകള്‍ ഉണ്ട് .ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നൊക്കെ വാങ്ങാറാണ് പതിവ് …അങ്ങനെ ആവുമ്പോള്‍ സമയം പോലെ വായിക്കാമല്ലോ “.. ചിലര്‍ വായിക്കാന്‍ എടുത്തു കൊണ്ട് പോകും ..തിരിച്ചു കിട്ടാതായപ്പോള്‍ ആണ് സ്ട്രികറ്റ് ആയി ബുക്ക് പുറത്തേക്ക് തന്നു വിടില്ലന്നു തീരുമാനമെടുത്തത് .. ക്ഷമിക്കണം കേട്ടോ ..”

ഇത്തവണ മാന്യമായ പെരുമാറ്റം .. അനിലിനു കുറച്ചു മുന്‍പേ തോന്നിയ ദുഷ്ച്ചിന്തയില്‍ പ്രായശ്ചിത്തം തോന്നി .. അപ്പോഴേക്കും ടോമിയും എത്തിയിരുന്നു .അനില്‍ യാത്ര പറഞ്ഞിറങ്ങി ..

” രാത്രി കിടക്കാന്‍ നേരം മറിയത്തിന്‍റെ മെസ്സേജ് വന്നു ” ഗുഡ്നൈറ്റ് ..സ്വീറ്റ് ഡ്രീംസ് ” അനിലതിനു റിപ്ലെ അയച്ചില്ല .. ആരെ കണ്ടാലും അവളുടെ മുഖമാണ് നിറഞ്ഞു നില്‍ക്കുന്നത് .. അത് കൊണ്ട് വേറെയൊരു പെണ്ണിന്‍റെ മുഖവും ഒന്നോ രണ്ടോ നിമിഷത്തില്‍ കൂടുതല്‍ ഓര്‍ക്കാന്‍ പറ്റുന്നില്ല … ടീച്ചര്‍ എന്ന് വിളിച്ചിരുന്ന തന്നെ അവരാണ് നിര്‍ബന്ധിച്ചു ചേച്ചി എന്ന് വിളിക്കാന്‍ പറഞ്ഞത് .. എന്നിട്ടും താന്‍ ടീച്ചര്‍ എന്നെ വിളിച്ചിട്ടുള്ളൂ ..ചില സമയത്തോഴികെ.. ഗായുവെന്നു പിന്നെ വിളിച്ചു ശീലിച്ചു … തന്‍റെ ഗായത്രി .. തന്‍റെ സുന്ദരിക്കുട്ടി …അവളിപ്പോള്‍ എവിടെയായിരിക്കും …

ഒരാഴ്ച കൂടി പിന്നിട്ടു …

RDOയെ കാണാന്‍ വേണ്ടി മാനേജ്മെന്റിലെ ഒരാളുമോത്ത് ടൌണിലേക്ക് പോയതായിരുന്നു അനില്‍ .. .
അവിടെ എത്തിയപ്പോള്‍ RDO മൂന്നു മണിക്കേ എത്തുകയുള്ളൂ എന്നറിഞ്ഞു
” സാറെ ..ജോണ്‍ സാറിപ്പോ എത്തും .. നമുക്കൊരുമിച്ചു കാണാം ..അതാ നല്ലത് ” ജെയിസന്‍ എന്നാണു കൂടെ വന്നആളിന്‍റെ പേര് .. അദേഹം ഗള്‍ഫില്‍ ബിസിനെസ് നടത്തുന്നു .. ജോണ്‍ സാര്‍ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവും അബ്കാരിയും .

മൂന്നു മണി ആയപ്പോള്‍ ജോണ്‍ സാറുമെത്തി ..ഓഫീസ് ടൈം കഴിഞ്ഞും നോക്കിയിട്ടും RDO എത്തിയില്ല ..മന്ത്രിയുടെ മീറ്റിംഗ് .. ആറുമണി കഴിഞ്ഞപ്പോള്‍ അവരിറങ്ങി

” ജെയിസാ .. ഇനിയിപ്പോ സ്കൂളിലേക്ക് പോകാന്‍ പറ്റത്തില്ല … വലിയ മരമെന്തോ വീണു റോഡ്‌ ബ്ലോക്കാണെന്നാ പറഞ്ഞെ …അല്ലെങ്കിലും ഇനി പോയിട്ട് നാളെ വരാനും ബുദ്ധിമുട്ടല്ലേ ” വന്ന കോള്‍ കട്ടാക്കി ജോണ്‍ സാര്‍ പറഞ്ഞു ..

” എങ്കിലിവിടെ വല്ലയിടത്തും ഹാള്‍ട്ട് ചെയ്യാം .. ജോണ്‍ സാറിന്‍റെ വല്ല ഹോട്ടലുമുണ്ടോ ഇവിടെ ?’

പല സ്ഥലത്തും ബിസിനെസ് നടത്തുന്നവരുടെ ഒരു കൂട്ടായ്മയിലാണ് സ്കൂള്‍ .. പല വിഭാഗങ്ങളിലും പെട്ടവരുണ്ടതില്‍ .. പലരും പരസ്പരം അധികമറിയുകയും ഇല്ല .. ആനുവല്‍ മീറ്റിങ്ങിനു വരുമ്പോള്‍ ഒക്കെയാണ് കാണുക

ഏയ്‌ ..നമ്മുടെ സാമ്രാജ്യം ഇവിടെയല്ലല്ലോ … എന്നാലും ഞാന്‍ വരുമ്പോ തങ്ങുന്നയോരിടം ഉണ്ട് … പക്ഷെ അനിലുള്ളതാ പ്രശ്നം?’ ജോണ്‍ സര്‍ തിരിഞ്ഞു ബാക്കിലേക്ക്‌ നോക്കി പറഞ്ഞു

” എനിക്ക് കുഴപ്പമൊന്നുമില്ല സാര്‍ .. എവിടെയാണേലും ഞാന്‍ ഓക്കേ’

എന്നാ പിന്നെ ആദ്യം ഒരു ബാറിലേക്ക് വിട് ജെയിസാ .. രണ്ടെണ്ണം അടിക്കാം ആദ്യം .. അവിടേം കുപ്പിയൊക്കെ കിട്ടും ..എന്നാലും ബാറില്‍ ഇരുന്നടിക്കുന്നതാ അതിന്‍റെയൊരു സുഖം ..”

ബാറില്‍ നിന്നിറങ്ങിയപ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിരുന്നു . ജോണ്‍ സര്‍ പറഞ്ഞ വഴിയിലൂടെ ജെയിസന്‍ വണ്ടിയോടിച്ചു .. പാര്‍ക്കിങ്ങില്‍ ഒന്നോ രണ്ടോ വണ്ടി കിടപ്പുണ്ട് .. അപ്പോഴേക്കും സെക്യൂരിറ്റി അവരുടെ പുറകെയോടി വന്നു .. ജെയിസന്‍ കീ കൊടുത്തപ്പോള്‍ അത് താഴെയുള്ള അണ്ടര്‍ ഗ്രൌണ്ടിലേക്ക് ഇറക്കി കൊണ്ട് പോകുന്നത് അനില്‍ കണ്ടു .. ഹോട്ടലെന്നോ ഒന്നും എഴുതി വെച്ചിട്ടില്ല .. ജോണ്‍ സാറിന്‍റെ പരിചയത്തിലുള്ള വല്ലവരുടെയും ഗസ്റ്റ് ഹൌസ് ആകാനും ചാന്‍സുണ്ട് ..അവനോര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *