ഇന്നലകളില്ലാതെ Like

” എന്നെങ്കിലും ഒരു വീണ്ടുവിചാരം തോന്നിയാല്‍ വരാം …മറിയത്തിന്‍റെ വാതില്‍ സാറിനു മുന്നിലെന്നും തുറന്നു കിടക്കും … ഗുഡ് നൈറ്റ് സാര്‍ “

” ഗുഡ് നൈറ്റ് മറിയം ” വാതിലടച്ചു അവള്‍ പോയപ്പോള്‍ അനില്‍ ശക്തമായൊന്നു നിശ്വസിച്ചു..

” സാര്‍ .. എന്‍റെയീ വേഷം ..അത് സാറിനെ പ്രോലോഭിപ്പിക്കാന്‍ ഒന്നുമല്ല കേട്ടോ .മോനില്ലെങ്കില്‍ സ്ഥിരമായി ഇതാ വേഷം .. ചിലപ്പോള്‍ ഇതും കാണില്ല …ഹ ഹ ഹ ..സോറി കേട്ടോ ..ഇവിടെ മാറ്റാന്‍ വേറെ ഡ്രസ്സ്‌ ഇല്ല സാറിനു … വേണേല്‍ ഇതേ പോലൊരെണ്ണം തരാം ഹ ഹ ഹ “

” ഹേ വേണ്ട ‘ അനില്‍ ചിരിച്ചു ..

” ഓക്കേ സാര്‍ ബൈ .. ആരുമില്ലല്ലോ കൂടെ .. ആ പാന്റ് കൂടെ ഊരിയിട്ട് കിടന്നോളൂ ” മറിയം വീണ്ടും വാതിലടച്ചു .

പിറ്റേന്ന് മറിയത്തിന്‍റെ വീട്ടില്‍ നിന്ന് കാപ്പിയും കുടിച്ചാണ് അനില്‍ താഴെക്കിറങ്ങിയത്. അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും റെഡിയായി ഹാളില്‍ ഇരിപ്പുണ്ടായിരുന്നു ..

മൂന്നാമതയാണ് അവര്‍ക്ക് RDO നെ കാണാന്‍ അനുവാദം കിട്ടിയത് . അതിനാല്‍ അനില്‍ സ്കൂളിലേക്ക് വിളിച്ചു ഓരോ കാര്യങ്ങള്‍ സംസാരിക്കുവായിരുന്നു ..

” അനിലേ വിളിക്കുന്നു ..” ജോണ്‍ സാര്‍ പറഞ്ഞപ്പോള്‍ അനില്‍ അവരോടു കയറിക്കോളാന്‍ ആഗ്യം കാണിച്ചു . രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ കട്ടാക്കി അകത്തേക്ക് കയറി ..

” ഇരിക്ക് സാറേ ” ജെയിസന്‍ പറഞ്ഞപ്പോള്‍ അനില്‍ ഇരുന്നു .. അങ്ങോട്ട്‌ തിരിഞ്ഞു ഷെല്‍ഫില്‍ നിന്ന് ഫയലുമെടുത്ത് തന്‍റെ മുന്നിലിരുന്ന ആളിനെ കണ്ടു അനിലിനു തന്റെ ഹൃദയം നിലക്കുന്ന പോലെ തോന്നി …ഗായൂ …. .. വര്‍ഷങ്ങളോളം എവിടെയെന്നു തിരഞ്ഞു , ഊണിലും ഉറക്കത്തിലും , ഒരു നിമിഷം പോലും ചിന്തിക്കനാവാതെ ..താന്‍ തിരഞ്ഞു നടന്ന തന്‍റെ ഗായത്രി ടീച്ചര്‍…. അവന്‍റെ ശരീരമാകെ വിയര്‍ത്തു .. വീഴാതിരിക്കാന്‍ അവന്‍ ഒരു കസേരയിലും മറു കൈ ജെയിസന്‍റെ തുടയിലുമമര്‍ത്തി പിടിച്ചു .. അവന്‍റെ പിടുത്തം മുറുകിയപ്പോള്‍ ജെയിസന്‍ അനിലിനു നേരെ തിരിഞ്ഞു ..കവിളില്‍ കൂടി ഒഴുകുന്ന വെള്ളം കണ്ടു ജെയിസന്‍ പെട്ടന്ന് അനിലിന്‍റെ തോളില്‍ പിടിച്ചു ..
” അനില്‍ സാറെ ..എന്ത് പറ്റി?’ “

അത് കേട്ടാണ് RDO അവനു നേരെ നോക്കിയത് .. അവരുടെ കണ്ണുകള്‍ തിളങ്ങിയതും അത് കഴിഞാ നോട്ടം പതറി മാറുന്നതും അനില്‍ കണ്ടു … ആ ഭാവം കാണിക്കാതെ RDO അവന്‍റെ നേരെ നോക്കി

” R U ഫൈന്‍ സാര്‍ ?’

“അനിലേ എന്ത് പറ്റി ഹോസ്പിറ്റലില്‍ പോകണോ ?’

” ഹേ ..വേണ്ടാ … ” അനില്‍ ഇടറുന്ന കാലുകളോടെ പുറത്തേക്കിറങ്ങി , അവനെ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി .

” നിങ്ങളറിയുന്നതാണോ മാഡം?’ ജോണ്‍ സാറിന്‍റെ സ്വരം അവന്‍ പുറകില്‍ നിന്ന് കേട്ടു

” ഹേയ് ..ഇല്ല ..”

” മാഡത്തിനെ കണ്ടപ്പോളാണ് പുള്ളിക്ക് എന്തോ പറ്റിയതെന്നു തോന്നി …അതാ ചോദിച്ചേ ..ഞങ്ങളുടെ സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആണ് ..അനില്‍ മാത്യു “

” ഓ ..നൈസ് “

RDO യുടെ കാബിനു മുന്നിലെ ചാരു ബെഞ്ചില്‍ ഇരുത്തിയിട്ട് ജെയിസന്‍ കൂടെയിരുന്നു

” സാറെ ..ഹോസ്പിറ്റലില്‍ വല്ലതും പോകണോ ?”

” ഹേയ് വേണ്ട … ജെയിസന്‍ സര്‍ അകത്തേക്ക് കയറിക്കോ .. പെട്ടെന്നെന്തോ തല ചുറ്റുന്നത് പോലെ തോന്നി ..മാറി കിടന്നത് കൊണ്ടാവാം ..ഇന്നലെ ഉറക്കം ശേരിക്കായില്ല ..അതിന്‍റെയാ”

” എങ്കില്‍ ശെരി സാറേ ” ജെയിസന്‍ അകത്തേക്ക് കയറി … RDO യുടെ മുന്നിലെ നീളന്‍ നെയിം ബോര്‍ഡ് അനില്‍ വായിച്ചു

” ഗായത്രി ജയകൃഷ്ണന്‍ . RDO”

നാടൊട്ടുക്ക് ഓടി നടന്നിട്ടും തന്‍റെ കണ്മുന്നില്‍ ഇരുന്ന തന്‍റെ ഗായുവിനെ കാണാതെ പോയല്ലോ ദൈവമേ ..ഇവിടെയുണ്ടായിരുന്നോ തന്‍റെ ഗായു? …തന്‍റെ ഗായു ..അങ്ങനെ പറയാമോ ? അല്‍പം മുന്‍പവള്‍ ജോണ്‍ സാറിനോട് പറഞ്ഞത് താന്‍ കേട്ടതല്ലേ … പരിചയം ഇല്ലായെന്ന് .. ഒരു പക്ഷെ അത് ജോണ്‍ സാറിനോട് പറഞ്ഞതാവുമോ ?

അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും ഇറങ്ങി വന്നു

” സാറെ ..പോയേക്കാം … എങ്ങനെയുണ്ട് ..പോകുന്ന വഴി ഹോസ്പ്പിറ്റലില്‍ കയറാം ”
” ഹേയ് ..വേണ്ടാ ..” അനില്‍ എഴുനേറ്റു ..അവന്‍ അകത്തേക്ക് കയറാന്‍ വേണ്ടി നോക്കുന്നതിനിടെ അടുത്ത ആള്‍ക്കാര്‍ ഗായത്രിയുടെ കാബിനിലേക്ക്‌ കയറി ..

Leave a Reply

Your email address will not be published. Required fields are marked *