ഇന്നലകളില്ലാതെ Like

തന്‍റെ പ്രിയ ടീച്ചറുടെ ഓര്‍മയില്‍ കിടന്ന അനിലിനെ നിദ്ര പുല്‍കിയത് പുലര്‍ച്ചേയാണ് .. കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണവന്‍ എഴുന്നേറ്റത് … വാഷ്‌ ബേസിനില്‍ ചെന്ന് മുഖം കഴുകി വാതില്‍ തുറന്നു

‘ മിന്നു .. ഇതെന്താ രാവിലെ ?’

” മോര്‍ണിംഗ് സാര്‍ … സര്‍ രാവിലെ കാണണമെന്ന് പറഞ്ഞു “

‘ ഓ ..അത് ..അത് സ്കൂളില്‍ വരുമ്പോള്‍ പോരായിരുന്നോ ? ഞാന്‍ കാണണമെന്ന് പറഞ്ഞത് തന്‍റെ ക്ലാസ്സിലെ റോബിള്‍സിന്‍റെ കാര്യം പറയാനാണ് ‘ മിന്നുവിന്‍റെ മുഖം വിളറി ..

‘ ഓ .. അതായിരുന്നോ ? ഞാന്‍ ഓര്‍ത്തു ..’ സാരിത്തുമ്പ് കടിച്ചു മിന്നു അവനെ നോക്കി .

താഴ്ത്തിയുടുത്ത അവളുടെ സാരിക്കിടയിലൂടെ മനോഹരമായ പുക്കില്‍ കാണാമായിരുന്നു .. സ്വര്‍ണനിറമാര്‍ന്ന രോമങ്ങള്‍ അവളുടെ കയ്യുടെ മെഴുപ്പു കുറച്ചു ..

” ഹസ് വിളിക്കാറുണ്ടോ മിന്നൂ ..”

” ഹ്മം ..” .

” ഹ്മം .. താന്‍ ഏതായാലും വന്നതല്ലേ .. പാല്‍ ഫ്രിഡ്ജിലിരിപ്പുണ്ട് .. നല്ല രണ്ടു ചായ എടുക്ക് “

” എടുക്കാം സാര്‍ ” മിന്നു പെട്ടന്ന് അടുക്കളയിലേക്ക് നടന്നു …

അനില്‍ വന്നു കഴിഞ്ഞു ആദ്യത്തെ പ്രപ്പോസല്‍ മിന്നുവിന്‍റെതായിരുന്നു … ഒരു ടീച്ചര്‍ മുഖേനെ .. ഇപ്പോഴും അവള്‍ തന്നെ ഇഷ്ടപെടുന്നുവെന്നു അനിലിനു തോന്നി ….. അതാവും രാവിലെ തന്നെ തന്‍റെ വീട്ടിലേക്ക് വന്നത് …സ്കൂള്‍ കോമ്പൌണ്ടിന്‍റെ ബാക്കിലായി ആണ് ടീച്ചേര്‍സ് ക്വാര്‍ട്ടെര്‍സ് ..വിവാഹിതര്‍ക്ക് വീടും … ബാച്ച്ലേര്‍സിന് വേറെയും … മിന്നു അവരുടെയോപ്പമാണ് താമസിക്കുന്നത് …ആറുമാസം മുന്‍പായിരുന്നു അവളുടെ വിവാഹം ..ഭര്‍ത്താവ് സിംഗപ്പൂരിൽ … ഈ അധ്യയനവര്‍ഷം കഴിഞ്ഞങ്ങോട്ടെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മിന്നു

” സാര്‍ അവിടെ പോയി ഇരുന്നോ ..നമ്മള്‍ രണ്ടും തന്നെ … വെറുതെ പേരുദോഷം വരുത്തിവെക്കണ്ട ..’ അടുക്കളയിലേക്ക് വന്ന അനിലിനെ നോക്കി മിന്നു പറഞ്ഞു ..

” താന്‍ പിന്നെ എന്തോര്‍ത്താ ഇങ്ങോട്ട് പൊന്നെ ? ഞാന്‍ ഇവിടെ തന്നെയേ ഉള്ളെന്നു തനിക്കറിയില്ലായിരുന്നോ?’
‘ അത് …പിന്നെ… അത് പിന്നെ …സാറിപ്പോഴും ആ ടീച്ചറിനെ മനസിലോര്‍ത്തു നടക്കുവാണോ?’ ചമ്മലില്‍ നിന്നോഴിവകാനായി മിന്നു അവനോടു ചോദിച്ചു …

” മിന്നു …. താനിപ്പോഴും എന്നെ ഓര്‍ക്കുന്നുണ്ടോ ? താന്‍ ഒരു വിവാഹിതയല്ലേ ? …’

‘ എനിക്കറിയില്ല സാര്‍ .. ഞാന്‍ ..ഞാനോരുപക്ഷേ ആദ്യമായി ഇഷ്ടപ്പെട്ടത് കൊണ്ടാവാം .. എനിക്ക് മറക്കാന്‍ കഴിയുന്നില്ല …: മിന്നു കിച്ചന്‍ സ്ലാബിലെക്ക് ചാരി വിങ്ങിപ്പോട്ടി ..അനിലവളുടെ തോളില്‍ പിടിച്ചു …

‘ കരയരുത് .. കുറച്ചു നാളല്ലേ ആയുള്ളൂ നമ്മള്‍ കണ്ടു മുട്ടിയിട്ട്… തനിക്കെന്നെ മറക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്‍റെ ജീവിതം ഒരു കരയിലെത്തിച്ച .. എന്‍റെ ശരീരം പങ്കു വെച്ച , എന്‍റെ ഗായുവിനെ ..എന്‍റെ ടീച്ചറെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ….മിന്നു …താന്‍ മിടുക്കിയാ … അടുത്ത വര്‍ഷം സിംഗപ്പൂപ്പൂര്‍ പോകുവല്ലേ … അവിടെ പുതിയൊരു ജീവിതം …. എല്ലാം മറന്ന് ..ദാ ചായ കുടിക്ക് ..’ ചായ ഊട്ടി മഗ്ഗിലേക്ക് പകര്‍ന്ന് അവള്‍ക്ക് നീട്ടി അനിലും സ്ലാബിലെക്ക് കയറിയിരുന്നു .. പിന്നെയവന്‍ റോബിള്‍സിന്‍റെ കാര്യം അവളോട്‌ പറഞ്ഞു … അവന്‍റെ സാഹചര്യവും ഒക്കെ .

‘ സാറേ … സാറിങ്ങനെ ജീവിതകാലം മുഴുവന്‍ പെണ്ണ് കിട്ടാതെ നടക്കും .. ഇത് മിന്നുവാ പറയുന്നേ ..’ പോകാനായി വാതില്‍ക്കല്‍ ഇറങ്ങിയിട്ട് അവനെ നോക്കി ഗോഷ്ടി കാണിച്ചു പറഞ്ഞിട്ട് മിന്നു ഓടിപോയപ്പോള്‍ അനിലിനും ചിരി വന്നു

മിന്നുവിന്‍റെ പ്രൊപ്പോസല്‍ താന്‍ തള്ളിയപ്പോള്‍ അവളെന്തോ അധികാരം പോലെ തന്‍റെയടുത്ത് വന്നത് അനില്‍ ഓര്‍ത്തു … അവളെ വേണ്ടായെന്നു വെച്ചതിന്‍റെ കാരണമറിയണം പോലും … ആ പെരുമാറ്റത്തിന്‍റെ ഔന്നത്യം മനസിലാക്കാതെ താന്‍ കുഴങ്ങി ..തന്‍റെ ഇഷ്ടമല്ലേ .. ഒരാളെ വേണോയെന്നും വേണ്ടായെന്നും തീരുമാനമെടുക്കുന്നത് … എന്തോ ഒരിഷ്ടമോ സഹതാപമോ തോന്നി തന്‍റെ മനസിലെ പെണ്ണിനെ കുറിച്ച് അന്നവളോട്പറഞ്ഞു … ഇന്നാണ് അവള്‍ എന്ത് കൊണ്ടങ്ങനെ വാശി പിടിച്ചുവെന്നു മനസിലാക്കുന്നത് … സ്നേഹിക്കാന്‍ ആരുടെയും സമ്മതം വേണ്ടല്ലോ … സ്നേഹം കിട്ടാന്‍ അല്ലെ അവരുടെ സമ്മതം വേണ്ടത് …താന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു . അതെ പോലെയാവും മിന്നുവും

Leave a Reply

Your email address will not be published. Required fields are marked *