ഒരാഴ്ച കഴിഞ്ഞു ..
ഒരു ദിവസം അനില്‍ തന്‍റെ കാറില്‍ ടൌണിലേക്ക് പോയി .. സ്കൂള്‍ ലൈബ്രറിയിലേക്കും അല്ലാതെയും കുറച്ചേറെ സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ടായിരുന്നു … ടൌണില്‍ ചെന്ന് പര്‍ച്ചേസ് കഴിഞ്ഞപ്പോള്‍ സ്കൂള്‍ ലൈബ്രേറിയനും അനിലിന്‍റെ അടുത്തെത്തി …
‘ സാറെ … ഒന്നു രണ്ടു ബുക്ക് കൂടി കിട്ടാനുണ്ട് … റഫറന്‍സിന് വേണമെന്ന് ടീച്ചേര്‍സ് പറഞ്ഞു വിട്ടതാ …”
‘ ഒരിടത്തും ഇല്ലേ ടോമിച്ചാ ?’
” ഇല്ല ..എല്ലായിടത്തും നോക്കി ..പക്ഷെ ?’
” എങ്കില്‍ വല്ല ഓണ്‍ലൈന്‍ സൈറ്റിലും നോക്കാം ..താന്‍ കയറ്’
” സാറേ ഇവിടെയടുത്തൊരു സ്ഥലത്തുണ്ടാവാന്‍ ചാന്‍സുണ്ട് ..പക്ഷെ ..”
‘ ഹ്മം …എന്ത് പക്ഷെ ? ഉണ്ടെങ്കില്‍ അവിടെ നിന്ന് വാങ്ങണം ..അത്ര ആവശ്യമാണെങ്കില്‍”
” അല്ല .സാറേ … അത് ബുക്ക് സ്റ്റാള്‍ അല്ല .. ഒരു ബോട്ടിക് ആണ് …പക്ഷെ അവരുടെ ലൈബ്രറിയില്‍ റെയര്‍ കളക്ഷന്‍സ് ഉണ്ട് .. പണ്ടൊരിക്കല്‍ ഇതേ പോലൊരു ബുക്ക് അവിടെ നിന്നാണ് മേടിച്ചത് ..അവരത് വില്‍ക്കില്ല ..തിരികെ കൊടുക്കണം ‘
‘അതിനെന്താ ? നമുക്കത് കോപ്പി എടുത്തിട്ട് മടക്കി കൊടുക്കാം .. എവിടാ ആ സ്ഥലം ?’
” അത് ..പിന്നെ സാറെ …ഉള്ളത് പറയാല്ലോ .. നമുക്കൊന്നും അവിടെ പോകാന്‍ പറ്റുന്ന സ്ഥലമല്ല …”
” താന്‍ പണ്ട് പോയി എന്ന് പറഞ്ഞതോ ? എന്താ ആ സ്ഥലത്തിന്‍റെ കുഴപ്പം “
” അത് സാറേ .. എങ്ങനയാ അവിടെത്തെ പരിപാടി എന്നൊക്കെ അറിയാന്‍ പോയതാ …സാറിനെ പോലെയോരാള്‍ക്ക് കയറാന്‍ പറ്റിയ സ്ഥലമല്ല ..’
‘ എന്താ ടോമിച്ചാ .. വല്ല മസ്സാജ് പാര്‍ലറോ അങ്ങനെ വല്ല സെറ്റപ്പാണോ?’
‘ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ സാറേ … പക്ഷെ വല്യ വീട്ടിലെ ആള്‍ക്കരോക്കെയാ അവിടെ വരുന്നേ … പുറമേ നിന്ന് നോക്കിയാല്‍ ലേഡീസ് ബോട്ടിക് .. ലേഡീസ് ഒക്കെ നേരെ വന്നു കയറും … പിന്നെ ആവശ്യക്കാര് ആണുങ്ങള് പുറകിലൂടെ ഒരു വഴി ഉണ്ട് … വേശ്യാലയം ഒന്നുമല്ല …. പുറത്തെ പോലെയൊക്കെ സ്വാപ്പിംഗ് മോഡല്‍ .. ഉധ്യോഗസ്ഥന്‍മാരൊക്കെ കസ്റ്റമറായി ഉള്ളത് കൊണ്ട് സേഫാ … “
ടോമിച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ അനിലിന്‍റെ ഉള്ളൊന്നു പിടഞ്ഞു ,,,ഇതൊരു പക്ഷെ മറിയം പറഞ്ഞ ബോട്ടിക് ആവുമോ ?’
‘ എന്തായാലും നമുക്ക് പോയി നോക്കാം ..ടോമിച്ചാ …നമുക്ക് നേരായ വഴി മതി … വളഞ്ഞ വഴിയിലൂടെ പോകുന്നവര്‍ക്കല്ലേ സ്മെല്‍ ഉണ്ടാവൂ ..” .
അനിലത് പറഞ്ഞപ്പോള്‍ ടോമി വഴി പറഞ്ഞു കൊടുത്തു .. കാര്‍ ഒരു മൂന്നു നില കെട്ടിടത്തിന്‍റെ വലതു ഭാഗത്തായുള്ള പാര്‍ക്കിങ്ങിലേക്ക് കയറി . നഗരത്തിന്‍റെ ഒരു സൈഡിലായാണ് ആ കെട്ടിടം .. വലത് വശത്തെ പാര്‍ക്കിങ്ങിനും മുന്നിലെ റോഡിനും അഭിമുഖമായുള്ള ഒരു കൊഫെ ഹൌസിലെക്കാണ് ടോമിച്ചന്‍ കയറിയത് . വൃത്തിയുള്ള ഒരു കോഫീ ഹൌസ് … അതിന്‍റെ ഗ്ലാസ് ഭിത്തിക്കപ്പുറം റെഡിമെയ്ഡ് ചുരിദാറും മറ്റും തൂക്കിയിട്ടിരിക്കുന്നത് കാണാം … ഒരു സൈഡില്‍ തടിയുടെ ഷെല്‍ഫില്‍ അടുക്കി വെച്ചിരിക്കുന്ന ബുക്കുകള്‍ കണ്ടു അനില്‍ അങ്ങോട്ട് നടന്നു .. രണ്ടും നാലും ചെയറുകള്‍ ഉള്ള ഇരിപ്പടങ്ങളില്‍ മിക്കതിലും ആളുകള്‍ ഉണ്ട് .. കോഫിയും ബുക്കുമായി … വളരെ മാന്യമായി വസ്ത്രം ധരിച്ചവര്‍ … കുലീനതയുള്ളവര്‍ … ടോമിച്ചന്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്തപ്പോള്‍ അനിലിന് തന്നോട് തന്നെ പുച്ഛം തോന്നി ..വെറുതെ ജനങ്ങള്‍ പറയുന്നത് കേട്ട് അപഖ്യാതി പ്രചരിപ്പിക്കുന്നവര്‍ ..
” സാര്‍ .. എന്താ വേണ്ടത് ?’
പുറകിലൊരു കിളി നാദം കേട്ടപ്പോള്‍ അനില്‍ തിരിഞ്ഞു .. ചുരിദാറിട്ട ഒരു പെണ്‍കുട്ടി ..രണ്ടു സൈഡിലും പോക്കറ്റുള്ള ഒവര്‍കോട്ടും വേഷം ..
” കോഫി …പിന്നെയെനിക്കൊരു ബുക്കും നോക്കണം ..”
” വരൂ സാര്‍ .. കൊഫിയെതാ വേണ്ടത് ? ” അവള്‍ പുഞ്ചിരിച്ചു കൊണ്ട് പോക്കറ്റില്‍ നിന്നൊരു കാര്‍ഡ് എടുത്തു നീട്ടി …അതില്‍ നിന്ന് രണ്ടു മസാല കോഫി പറഞ്ഞു അനില്‍ ഷാഹിന EK യുടെ “പുതുമഴ ചൂരുള്ള ചുംബനങ്ങൾ ” എന്ന ബുക്കെടുത്ത് ടോമിയുടെ പുറകെ ചെന്നു .അപ്പോഴാണ് ആ ഷെല്‍ഫിനു പുറകില്‍ നിരയായി വേറെയും കുറെ ഷെല്‍ഫുകള്‍ ഉണ്ടെന്നു മനസിലായത് .. പഴകിയ മണമല്ല അനുഭവപ്പെട്ടത് , കുന്തിരക്കവും പനിനീരും മിക്സായ ഒരു നേരിയ സ്മെല്‍ … ബുക്കുകള്‍ നന്നായി അടുക്കിയിരിക്കുന്നു .. രണ്ടു മൂന്നു പേര്‍ ഷെല്‍ഫില്‍ ബുക്ക്സ് തിരയുന്നുണ്ട് ..
