ഇരു മുഖന്‍ – 2

ചോര എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട്‌ ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.

“”എന്‍റെ തന്നെ ചോരയ്യാണോ?“”

അന്ന് മുറിവ് കണ്ടേടുത്തു ഞാനിപ്പോ തടവി നോക്കി . അതേ എന്‍റെ തന്നെ, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.

ഓര്‍മകളുടെ കുത്തൊഴുക്ക് എന്‍റെ ശിരസിലേക്ക് ഇരച്ചു കേറി വരുന്നു. ഞാന്‍ മറന്നുപോയ എല്ലാ മുഖങ്ങളും എന്‍റെ മുന്നില്‍ തെളിഞ്ഞു. എന്‍റെ പകയും പ്രതികാരവും തോല്‍വിയും എല്ലാം. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു

രാവുണ്ണിയെ എങ്ങനെ ഞാന്‍ മറന്നു, അവന്റെ രണ്ടു മക്കളെയും ഞാന്‍ മറന്നു.

“”അരുണിമ….”’’

ആരയോ തിരയുന്ന പോലെ കോണി പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ ഓടി മുകളില്‍ കയറി. എന്നാല്‍ എനിക്ക് ആ വേഗത്തില്‍ മുന്നോട്ട് പോകാന്‍ എനിക്ക് ആയില്ല . ശ്വാസം മുട്ടുന്നപോലെ ഹൃദയത്തിന്റെ മിടുപ്പ്കള്‍ എനിക്കിപ്പോ അറിയാം.

ഞാന്‍ മുകളിലെ മുറിയിലെ ആ ഭിത്തിയില്‍ കൈ കുത്തി തല ഭിത്തിയില്‍ മുട്ടിച്ചു നിന്നു. പതിയെ എനിക്ക് ചുറ്റും ഉള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലെക്കു വെട്ടം പരന്നു. വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.

ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിതറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്. ആരോ അവിടെല്ലാം വൃത്തി ആകിയിട്ടിട്ടുണ്ട് എന്നാലും പുതിയ നാമ്പുകൾ മുളക്കുന്നു. എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് വീണ്ടും കണ്ടത്. T രാമചന്ത്രന്റെ അസ്ഥിതറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.

“”ഭദ്രന്‍ …””

വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ നിലത്ത് ഇരുന്നു . എവിടുന്നോ വന്ന മഴ മേത്തു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം മഴ ഇരച്ചു വരുന്നു.

“”ഭദ്രൻ…. ഏട്ടൻ…വിഷ്ണുവേട്ടൻ….””ഞാന്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു

ഞാൻ ആ മഴയിൽ അച്ഛന് മടിയിൽ ചാരി ഇരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട് എനിക്ക് മരവിപ്പ് കൂടി കൂടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു . ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരി ഇരുന്നു. നന്നായി പേടിച്ചിരിക്കുന്നു ക്ഷീണവും തോന്നുന്നു അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു.

ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോദമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.

“”ഏട്ടന്‍….””

ചില തിരിച്ചറുവുകള്‍ അങ്ങനെയാ പഴയതെല്ലാം ഓര്‍മിപ്പിചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍

അഹങ്കരവുമായിരുന്ന കാലം.

അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കി എടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ടയലോഗാ

“”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചിട്ടിയോ നീ , ഞ കരുതിയത്‌ കയ്യെടുക്കുമ്പോതന്നെ വീഴുന്നാ, ആഹ സൈക്കിള്‍ പടിച്ചല്ലോട . ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളാ യി“”

വീണതിനെ ഓര്‍ത്തു കരയണോ അവനെ ഇരുത്തി ചവിട്ടാന്‍ പോണ ഓര്‍ത്തു സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. കൂടെ നടന്നാല്‍ എപ്പോവേണേലും പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍ ഉണ്ടാകും എന്നെനിക്കറിയാം. ഒരിക്കല്‍ ഞാന്‍ മരത്തില്‍ നിന്ന് വീണപ്പോ എന്നെ എടുത്തോണ്ട് വീട്ടിലേക്ക് ഓടിട്ടുണ്ട് അവന്‍ . അവന്റെ തോളില്‍ കിടന്നു ഞാന്‍ എന്‍റെ വേദനയെ പറ്റി അല്ല ചിന്തിച്ചേ, പകരം അവനെ പറ്റിയാ. എനിക്ക് വേണമെങ്കില്‍ വിശ്വസിച്ചു എന്‍റെ ജിവന്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് സുഖമായി ഉറങ്ങാം. പൊന്നുപോലെ നോക്കും അവന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ. ഞാന്‍ അന്ന് അവനെ ഏട്ടാ എന്നൊന്നും വിളിക്കില്ലയിരുന്നു അവനും അത് നിര്‍ബന്തം ഇല്ലാരുന്നു. അവനെ ഞാന്‍ എന്‍റെ ആറു വയസുവരെ കണ്ടിട്ടുള്ളു എങ്കിലും നൂറു നൂറു ഓര്‍മ്മകള്‍ എന്‍റെ ഉള്ളില്‍ കുമിഞ്ഞു കൂടുന്നുണ്ട്.

ഞങ്ങളുടെ വീടിനു ഒരു മൂന്ന് നാലു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ആര്യേച്ചിയുടെ വീട്. അവന്റെ ഹെര്‍കുലീസില്‍ എന്നെയും കൊണ്ട് സ്കൂള്‍ ഇല്ലാത്തപ്പോള്‍ മിക്കപ്പോഴും അവിടെ പോകുമായിരുന്നു. അവര്‍ തമ്മില്‍ ആയിരുന്നുന്നു ചെങ്ങാത്തം, ആര്യേചിയും അവനും . അവിടെ ചെന്നാല്‍ അവനു പിന്നെ എന്നെ വേണ്ട അവള്‍ക്കും അത് തന്നെ. അവര് രണ്ടാളും ചെസ്സ് കളി കാരംസ് ഒക്കെ ആയിട്ട് നിക്കും കാരംസ്ആണേല്‍ ഞാനും അമ്മായും കൂടും. എനിക്ക മൂദേവിയെ കാണുമ്പോഴേ ദേഷ്യം വരും, ആര്യയെ. അവടെ ഒരു അഹങ്കാരം , എന്‍റെ ഏട്ടനെ എടാ പോടാ വിളി എനിക്ക് അതൊന്നും ഒട്ടും ഇഷ്ടം അല്ല. ഞാന്‍ ചെന്നു അമ്മായിയോട് പറഞ്ഞു കൊടുക്കും. അമ്മായിടെ വയിന്നു നല്ലത് അവള്‍ മേടിക്കും.

അവിടെ ചെന്നാല്‍ അമ്മായി ഇടക്കു എന്നെ കൂട്ടി മണികുട്ടിയെ തീറ്റിക്കാന്‍ പാടത്തേക്കു പോകും. അവിടിരുന്നു അറു ബോര്‍ ചെസ്സ്കളി കാണുന്നതിലും നല്ലതല്ലേ മണിക്കുട്ടിയടെ കൂടെ പറമ്പില്‍ പോകുന്നത്. മണിക്കുട്ടിക്കു ഇടക്കൊരു കുട്ടി ഉണ്ടായിരുന്നു ആണ്‍ ആയോണ്ട് അതിനെ വിറ്റ് കളഞ്ഞു. എന്താ

ആണ്‍കുട്ടികളെ ആര്‍ക്കും വേണ്ടേ? ഞാന്‍ അമ്മായിയോട് ചോദിച്ചിട്ടുണ്ട്. അമ്മായി അകിട് മുഖ്യം ബിഗിലേന്നു പറഞ്ഞിട്ടുണ്ടാവണം.

കണ്ടത്തില്‍ പോകുന്നത് എനിക്ക് ഇഷ്ടം ആണ് . അവിടെ ആകുമ്പോള്‍ ഗോപനും ഒത്ത് തകര്‍ക്കാം . വെള്ളത്തില്‍ കുത്തി മറിയാം. എന്നെ അവനേം ഒറ്റയ്ക്ക് കുളത്തില്‍ വിടാനുള്ള ദൈര്യം ഒന്നും ഇല്ല അമ്മായിക്കും. അമ്മായി സത്യത്തില്‍ പശുനെ കൊണ്ട് പോകുന്നതെ സുഷമ ചേച്ചിടെ വീട്ടില്‍ പോയിരുന്നു കാര്യം പറയാനാ. സുഷമ ചേച്ചിയും അമ്മായും ഒരേ നാട്ടുകാര്‍ ആയിരുന്നു ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍, ഏതോ ഒരു ഭാഗ്യത്തിന് രണ്ടാളും കല്യാണം കഴിഞ്ഞു വന്നതും ഒരേ നാട്ടിലേക്കു.

Leave a Reply

Your email address will not be published. Required fields are marked *