ഇരു മുഖന്‍ – 2 1

ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിതറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്. ആരോ അവിടെല്ലാം വൃത്തി ആകിയിട്ടിട്ടുണ്ട് എന്നാലും പുതിയ നാമ്പുകൾ മുളക്കുന്നു. എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് വീണ്ടും കണ്ടത്. T രാമചന്ത്രന്റെ അസ്ഥിതറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.

“”ഭദ്രന്‍ …””

വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ നിലത്ത് ഇരുന്നു . എവിടുന്നോ വന്ന മഴ മേത്തു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം മഴ ഇരച്ചു വരുന്നു.

“”ഭദ്രൻ…. ഏട്ടൻ…വിഷ്ണുവേട്ടൻ….””ഞാന്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു

ഞാൻ ആ മഴയിൽ അച്ഛന് മടിയിൽ ചാരി ഇരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട് എനിക്ക് മരവിപ്പ് കൂടി കൂടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു . ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരി ഇരുന്നു. നന്നായി പേടിച്ചിരിക്കുന്നു ക്ഷീണവും തോന്നുന്നു അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു.

ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോദമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.

“”ഏട്ടന്‍….””

ചില തിരിച്ചറുവുകള്‍ അങ്ങനെയാ പഴയതെല്ലാം ഓര്‍മിപ്പിചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍

അഹങ്കരവുമായിരുന്ന കാലം.

അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കി എടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ടയലോഗാ

“”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചിട്ടിയോ നീ , ഞ കരുതിയത്‌ കയ്യെടുക്കുമ്പോതന്നെ വീഴുന്നാ, ആഹ സൈക്കിള്‍ പടിച്ചല്ലോട . ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളാ യി“”

വീണതിനെ ഓര്‍ത്തു കരയണോ അവനെ ഇരുത്തി ചവിട്ടാന്‍ പോണ ഓര്‍ത്തു സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. കൂടെ നടന്നാല്‍ എപ്പോവേണേലും പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍ ഉണ്ടാകും എന്നെനിക്കറിയാം. ഒരിക്കല്‍ ഞാന്‍ മരത്തില്‍ നിന്ന് വീണപ്പോ എന്നെ എടുത്തോണ്ട് വീട്ടിലേക്ക് ഓടിട്ടുണ്ട് അവന്‍ . അവന്റെ തോളില്‍ കിടന്നു ഞാന്‍ എന്‍റെ വേദനയെ പറ്റി അല്ല ചിന്തിച്ചേ, പകരം അവനെ പറ്റിയാ. എനിക്ക് വേണമെങ്കില്‍ വിശ്വസിച്ചു എന്‍റെ ജിവന്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് സുഖമായി ഉറങ്ങാം. പൊന്നുപോലെ നോക്കും അവന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ. ഞാന്‍ അന്ന് അവനെ ഏട്ടാ എന്നൊന്നും വിളിക്കില്ലയിരുന്നു അവനും അത് നിര്‍ബന്തം ഇല്ലാരുന്നു. അവനെ ഞാന്‍ എന്‍റെ ആറു വയസുവരെ കണ്ടിട്ടുള്ളു എങ്കിലും നൂറു നൂറു ഓര്‍മ്മകള്‍ എന്‍റെ ഉള്ളില്‍ കുമിഞ്ഞു കൂടുന്നുണ്ട്.

ഞങ്ങളുടെ വീടിനു ഒരു മൂന്ന് നാലു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ആര്യേച്ചിയുടെ വീട്. അവന്റെ ഹെര്‍കുലീസില്‍ എന്നെയും കൊണ്ട് സ്കൂള്‍ ഇല്ലാത്തപ്പോള്‍ മിക്കപ്പോഴും അവിടെ പോകുമായിരുന്നു. അവര്‍ തമ്മില്‍ ആയിരുന്നുന്നു ചെങ്ങാത്തം, ആര്യേചിയും അവനും . അവിടെ ചെന്നാല്‍ അവനു പിന്നെ എന്നെ വേണ്ട അവള്‍ക്കും അത് തന്നെ. അവര് രണ്ടാളും ചെസ്സ് കളി കാരംസ് ഒക്കെ ആയിട്ട് നിക്കും കാരംസ്ആണേല്‍ ഞാനും അമ്മായും കൂടും. എനിക്ക മൂദേവിയെ കാണുമ്പോഴേ ദേഷ്യം വരും, ആര്യയെ. അവടെ ഒരു അഹങ്കാരം , എന്‍റെ ഏട്ടനെ എടാ പോടാ വിളി എനിക്ക് അതൊന്നും ഒട്ടും ഇഷ്ടം അല്ല. ഞാന്‍ ചെന്നു അമ്മായിയോട് പറഞ്ഞു കൊടുക്കും. അമ്മായിടെ വയിന്നു നല്ലത് അവള്‍ മേടിക്കും.

Leave a Reply

Your email address will not be published. Required fields are marked *