എന്‍റെ കണ്മുന്നില്‍ ഇപ്പോഴും അവര്‍ നിന്നു കത്തുന്നു. ഞാന്‍ ആ ജനല്‍ പാളികളില്‍ പിടിച്ചു ശക്തമായി കുലുക്കി. ആരോ ഒരു ജീപ്പ് ഇരപ്പിക്കുന്ന ശബ്ദം , കുഞ്ഞു ഞാന്‍ അങ്ങോട്ട് നോക്കി. ഗേറ്റിന്റെ പുറത്തു ഒരാള്‍, ആ തീ യുടെ വെളിച്ചത്തില്‍ എനിക്ക് അയാളെ വെക്തമായി കാണാം, മുറുക്കി ചുമപ്പിച്ച വായുമായി നെറ്റിയില്‍ വെട്ടു കൊണ്ട തഴമ്പുള്ള ഒരു മനുഷന്‍ അല്ല രാക്ഷസന്‍, അയാള്‍ ആരെയൊക്കെയോ വണ്ടിയില്‍ വിളിച്ചു കയറ്റുന്നു.
””രാവുണ്ണി!…. “”, ഞാന്‍ അറിയാതെ പറഞ്ഞു .
“”അതേ രാവുണ്ണി””
അവന്‍ അവന്റെ ഗുണ്ടകളുമായി ജീപ്പില്‍ പോകുന്നു.രാവുണ്ണി തന്നെ അച്ചന്‍റെ ഉറ്റ കൂട്ടുകാരന്‍. അവന്‍ കുറച്ച് മുന്‍പും വന്നിരുന്നു അച്ഛനുമായി വഴക്കുണ്ടാക്കിയിരുന്നു. അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അച്ഛന്‍ അവനെ തല്ലിഓടിച്ചു. അച്ഛന് അവന്‍ വീണ്ടും ആളുകളുമായി വരുമെന്ന് തോന്നിയിരിക്കണം. അതുകൊണ്ടല്ലേ അച്ഛന്‍ എന്നെയും ഏട്ടനേയും ആ പത്തായപ്പുരയില്‍ പൂട്ടി ഇട്ടതു. അതേ എല്ലാം എനിക്കിപ്പോ വെക്തമായി അറിയാം. ഞാന്‍ എന്‍റെ പൊട്ടാന്‍പോകുന്നം തലയ്ക്കു രണ്ടു കയ്യും ചുറ്റി പിടിച്ചു കണ്ണും പൂട്ടി അലറി.
“”ആ……….””
ഞാന്‍ തലയില്‍ നിന്ന് കയ്യെടുത്തു ,പതിയെ കണ്ണു തുറന്നു. അപ്പോഴും ഇരുട്ട് തന്നെ. എനിക്ക് ആ ഓര്‍മകള്‍ സഹിക്കാന്‍ പറ്റുന്നത്തിലും അപ്പുറം ആയിരുന്നു. ഞാന്‍ വീണ്ടും ചുറ്റും നോക്കി ശെരിയാണ് ആ പത്തായപ്പുരയില്‍ ഞാന്‍ താമസിച്ചിട്ടുണ്ട് ഈ കാഴ്ച് ഇതുപോലെ തന്നെ ഒരുപാടു വെട്ടം കണ്ടിട്ടുണ്ട്.
“”പക്ഷെ അത് അത് ഞാന്‍ അല്ല. വേറെ ആരോ.!””
മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക് വരും പോലെ. ഞാന്‍ എന്തോ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തോണ്ടുകളും ഒക്കെ തെപ്പി മാറ്റി. അവിടെ ഒരു ചറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.
“”നിലവറ…”” ഞാന്‍ പറഞ്ഞു.
ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു, പണ്ട് നെല്ലും മറ്റും സൂക്ഷിക്കാന്‍ പണിതതാകണം. ഈ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ
“”അല്ല അത് ഞാന്‍ അല്ല.””
ഞാന്‍ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഈ ആയുധങ്ങള്‍ , ഞാന്‍ ചെത്തി മിനുക്കിയ മരകുറ്റികള്‍, ഒറ്റ കോൽ പോലെ ഏതോ ചോര പുരണ്ട മരകഷ്ണം,.(ഒറ്റ കോൽ:- കളരിപ്പയറ്റിന്റെ വടക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന മാരകമായ തടി ആയുധമാണ് ഒറ്റ കോൾ. രണ്ടടി നീളമുള്ള ഈ വടിക്ക് ആനയുടെ കൊമ്പിന്റെ ആകൃതിയാണ്. പുളിമരത്തിന്റെ ഏറ്റവും കടുപ്പമേറിയ ഭാഗത്തുനിന്നാണ് ഒറ്റ ഉണ്ടാക്കുന്നത്)
ചോര എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട് ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.
“”എന്‍റെ തന്നെ ചോരയ്യാണോ?“”
അന്ന് മുറിവ് കണ്ടേടുത്തു ഞാനിപ്പോ തടവി നോക്കി . അതേ എന്‍റെ തന്നെ, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.
ഓര്‍മകളുടെ കുത്തൊഴുക്ക് എന്‍റെ ശിരസിലേക്ക് ഇരച്ചു കേറി വരുന്നു. ഞാന്‍ മറന്നുപോയ എല്ലാ മുഖങ്ങളും എന്‍റെ മുന്നില്‍ തെളിഞ്ഞു. എന്‍റെ പകയും പ്രതികാരവും തോല്‍വിയും എല്ലാം. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു
രാവുണ്ണിയെ എങ്ങനെ ഞാന്‍ മറന്നു, അവന്റെ രണ്ടു മക്കളെയും ഞാന്‍ മറന്നു.
“”അരുണിമ….”’’
ആരയോ തിരയുന്ന പോലെ കോണി പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ ഓടി മുകളില്‍ കയറി. എന്നാല്‍ എനിക്ക് ആ വേഗത്തില്‍ മുന്നോട്ട് പോകാന്‍ എനിക്ക് ആയില്ല . ശ്വാസം മുട്ടുന്നപോലെ ഹൃദയത്തിന്റെ മിടുപ്പ്കള്‍ എനിക്കിപ്പോ അറിയാം.
ഞാന്‍ മുകളിലെ മുറിയിലെ ആ ഭിത്തിയില്‍ കൈ കുത്തി തല ഭിത്തിയില്‍ മുട്ടിച്ചു നിന്നു. പതിയെ എനിക്ക് ചുറ്റും ഉള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലെക്കു വെട്ടം പരന്നു. വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.
