“”നിന്റെ പെണ്ണോ അയ്യോടാ…. അവൻ മുട്ടേന്നു വിരിഞ്ഞില്ല. അപ്പൊ ഴേക്കും….””
“”ഞാൻ വിരിഞ്ഞോ ഇല്ലെയൊന്ന് നിനക്ക് കാണിച്ചു തരാംമടി. ചുള്ളി കമ്പേ””
അവന്‍ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നില്ലേക്കടിപ്പിച്ചു. എന്നിട്ടവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ ചുണ്ടുകള്‍ അവളുടെചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങി . രെക്ഷപെടാന്‍ എന്നവണ്ണം അവള്‍ തല വെട്ടിച്ചു മാറ്റി. സത്യത്തി അത്രയും തുറസായ സ്ഥലത്തുവെച്ചു വിഷ്ണു അങ്ങനെ ഒരു നീക്കം നടത്തുമെന്ന് അവള്‍ സൊപ്നത്തില്‍പോലും കരുതിയിരുന്നില്ല. അവൾ അവനെ തെള്ളി പാടത്തിട്ടു, എന്നിട്ട് ബസ്റ്റോപ്പിലേക്കു ഓടി.
ഞാന്‍ പാടത്തെ ചെളിവെള്ളം ശരീരത്ത് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോൾ ആര്യേച്ചി അങ്ങകലെ എത്തിയിരുന്നു. എന്നേ തിരിഞ്ഞു പോലും നോക്കാതെ കണ്ണും തുടച്ചു കൊണ്ടവള്‍ ഓടുകയാണ്.അവൾ എന്നെ ഇപ്പൊ ഈ വെള്ളത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കാരണം. . ഞാൻ ഞാന്‍ ആണോ അവളെ കരയിച്ചത്? അതിനു മാത്രം ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്. ഈ നശിച്ച ബോധം പോക്ക്.
ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു. അമ്മയോട് ഞാന്‍ നടന്നത് എനിക്ക് ഓര്‍മ്മ ഉള്ളതുപോലെ എന്‍റെ ഈ അസുഖം എന്നേ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞു. അമ്മക്ക് അത് മനസിലാക്കാന്‍ തന്നെ പറ്റുന്നുണ്ടയിരുന്നില്ല. എന്നേ സമാധാനിപ്പിക്കാന്‍ എന്നോണം
“”മോനെ ഹരി നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ, വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനെക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്“” ഞാന്‍ അമ്മേ കെട്ടിപിടിച്ചു കരഞ്ഞു.
ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടേന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല എന്‍റെ ഡ്രസ്സ് മാറ്റി തിരിച്ചു ഞാന്‍ സ്കൂളിലേക്ക് നടന്നു.
അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ വിളിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത പാടേഎന്നേ കണ്ടു പിടിച്ചു.
“”ഹലോ, ടാ നീയാണോ “” അവള്‍ ദേഷ്യത്തോടെ ചോദിച്ചു
“”ഹ്മ്മ് “”ഞാൻ മൂളി
“”നീ എത്ര ശ്രെമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്ര നാളും നീ കാണിച്ച കോപ്രാറയാം ഞാൻ ക്ഷെമിച്ചു. ഇനി വയ്യാ,ഒരു ബോധവും ഇല്ലാതെ ഛെ…. ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല. എന്നെയും ശല്യം ചെയ്യരുത്“”
ചേച്ചി എന്താണ് ഈ പറയുന്നത്? ഞാന്‍ അവളെ….ഞാൻ എന്ത് ചെയ്തു? പതിവ് പോലെ ഒന്നും മനസിലായില്ലെങ്കിലും. അവൾ പറഞ്ഞതൊക്കെ ഞാൻ തകർന്ന മനസോടെ നിന്ന് മൂളി കേട്ടു. ആ ഒരു മിനിട്ടും അവളുടെ ശകാരം ആയിരുന്നു. കാൾ തനിയെ കട്ട് ആയപ്പോൾ ഞാൻ റസീവർ തിരികെ വെച്ചിട്ട് തിരിഞ്ഞ് ഒരു യന്ത്രം പോലെ മരവിച്ച മനസുമായി ഗ്രൗണ്ടിലേക്ക് നടന്നു.
ഇതോ അമ്മ പറഞ്ഞ വരം? ഇത് നരകമാണ് നരകം…. ചെയ്ത തെറ്റുകളോ നടന്ന കാര്യങ്ങളോ അറിയാന്‍ പറ്റാതെ മറ്റുള്ളോരുടെ ശകാരാഗ്നിയില്‍ ഉരുകി ഉരുകി ഒരു ജിവിതം. എന്‍റെ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു.
പിന്നെ അങ്ങോട്ട് ഇറങ്ങിയ പടികളോ വഴികളോ ഒന്നും ഞാൻ കണ്ടില്ല. ഒന്നാം നിലയില്‍ നിന്ന് കാൽ വഴുതി എട്ടു പത്ത് പടികളോളം താഴേക്ക് ഉരുണ്ടു വീണു താഴെ എത്തിയപ്പോൾ മുകളിലോട്ട് കേറാൻ നിന്ന ഏതോ ഒരു ചേച്ചിയുടെ ഷോളിൽ പിടുത്തം കിട്ടി. പിന്നത്തെ രണ്ടു പടികൾ ഞങ്ങൾ ഒരുമിച്ചായിരുന്നു ഉരുണ്ടത്. ആരാക്കെയോ വന്നു ഞങ്ങളെ എടുത്തുകൊണ്ട് ഹോസ്പിറ്റലില്‍ പോയി. എന്റെ കാലിനു ഇപ്പൊ നല്ല വേദന ഉണ്ട് പൊട്ടാൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്റെ കൂടെ വീണ ചേച്ചിക്ക് നെറ്റിയിൽ ഒരു സ്റ്റിച്ച് ഉണ്ടാരുന്നു എന്ന് പിന്നെ എന്നേ കാണാന്‍ വന്ന ഗോപൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ഏതായാലും എനിക്ക് രണ്ടുമാസം ബെഡ് റെസ്റ്റ് ഡോക്ടർ പറഞ്ഞു.
