ഇരു മുഖന്‍ – 4 Like

“”ശ്രീ ഹരി നിന്റെ ഈ കളി എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.”” .

“”ഹാ ദാ വീണ്ടും ശ്രീ ഹരി. എന്നേ ഇനിയും വിശ്വാസം ഇല്ലേ.””

“”ഇല്ല ,പക്ഷേ രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചു പോയി.””

“” ആ ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ ആരാ അവന്‍. അത് എന്താ നീ എന്നോട് ഇതുവരെ പറയാഞ്ഞത്?””

“”ആ.. ശ്രീഹരി നീ ഇപ്പൊ ശെരിക്കും പെട്ടു, നീ എന്‍റെ വിഷ്ണു ഏട്ടന്‍ ആയിരുന്നെങ്കില്‍ അവനെയും അവന്‍റെ അനിയത്തിയെയും അങ്ങനൊന്നും മറക്കില്ലയിരുന്നു. ഹഹാ ചെക്ക്‌ മേറ്റ്‌.”” അവള്‍ എന്തോ കണ്ടു പിടിച്ചത്പോലെ പറഞ്ഞു.

“”എന്താ പോണില്ലേ , വീഴ് ബോധം കേട്ട് വീഴ്, ഈ ആര്യയെ അങ്ങനെ ആര്‍ക്കും പറ്റിക്കാന്‍ ആകില്ല.””

“”ഞാന്‍ പോണേ പോകാം””

“”ആ പോണം ഞങ്ങക്കി പ്പൊ വീട്ടില്‍ ചെല്ലണം.””
അപ്പോഴേക്കും ആര്യ തന്റെ കുപ്പി വെള്ളം കയ്യില്‍ എടുത്തിരുന്നു.

എന്തോ അന്ന് മുതൽ അവളിൽ എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ള പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രെമനടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല പകരം വൈക്കുന്നേരം അവള്‍ പറഞ്ഞത് ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. ടാപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്തുന്നു ഉണർന്നത്.
“”നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യങ്കിൽ കളഞ്ഞിട്ടു പോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞു തെരുമ്പോൾ സ്വപ്നം കണ്ടോണ്ടു ഇരിക്കുന്നോ… എനിക്ക് എന്റെ എൻ‌ട്രൻസിന് പഠിക്കാൻ ഉണ്ട് അതും കളഞ്ഞിട്ട് നിനക്കോക്കെ വല്ലോം പറഞ്ഞു തരുമ്പോള്‍ അഹങ്കാരം….””
ആര്യേച്ചി ഉറഞ്ഞു തുള്ളി. ആ ഭാദ്രകാളി പാട്ട് തുടങ്ങിയ പിന്നെ നിർത്തി കിട്ടാൻ ഇച്ചിരി പാട, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യം ഇല്ല പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി . പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചു മാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടക്കണ്ണിട്ടു നോക്കുന്നുണ്ട് പക്ഷേ അവളുടെ മുഖം പുസ്തകത്തിൽ തന്നെ എങ്ങാനും പുറത്തെടുത്ത അവക്കിട്ടും കിട്ടും എന്നുറപ്പാണ്. ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ആരാ ഇച്ചിരി മുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ
എന്നൊക്കെ പറഞ്ഞല്ലോ അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലും ഞാൻ.

എങ്കിലും പിന്നെങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരുപാടി ആയി. ബോധം വരുമ്പോൾ അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വെക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പൊകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വെത്യാസം ഉണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.

അങ്ങനെ മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ്‌ ആയി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്റ്റു കഴിഞ്ഞു എൻ‌ട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ mbbs നു അഡ്മിഷൻ മേടിച്ചു. ആദ്യം അത് എനിക്ക് എല്ലാവരെയും പോലെ അല്ല കുറച്ചതികം സന്തോഷം താരുന്ന കാര്യം ആയിരുന്നു. ഇനി മുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ. പക്ഷേ അവൾ പോയി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി. ഞാന്‍ അങ്ങനെ അടുക്കളയില്‍ ചെന്നു . അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിരുന്നതയിരുന്നു
“”അമ്മായി ആര്യേച്ചി ഇനി എന്ന് വരും “”

“”അവൾ ഹോസ്റ്റലിൽ അല്ലേടാ ശ്രീ ഇനി മിക്കവാറും അടുത്ത് ശെനിയാഴ്ച്ച. അല്ലേ പിന്നെ അതിന്റെ അടുത്ത ആഴ്ച “”

Leave a Reply

Your email address will not be published. Required fields are marked *